ചേർത്തല: സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കമിതാക്കളെ പോലീസ് പിടകൂടി. ചേർത്തല ദേവീക്ഷേത്രത്തിനു മുൻവശമുള്ള മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ ഇന്നു രാവിലെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കമിതാക്കളെ പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് വനിതാപോലീസ് അടക്കം എത്തിയാണ് കമിതാക്കളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. രണ്ടുവിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി പത്രസ്ഥാപനങ്ങളും ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നുണ്ട്. നഗരസഭ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടികഴിഞ്ഞാൽ പിന്നീട് സാമൂഹ്യവിരുദ്ധരുടെയും കമിതാക്കളുടെയും താവളമായി മാറുകയാണ്. നഗരസഭ വ്യാപാര സമുച്ചയത്തിൽ സെക്യൂരിറ്റി ഇല്ലാത്തതും സാമൂഹ്യവിരുദ്ധർക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. വ്യാപാരസമുച്ചയത്തിലെ കോണിപടികളുടെ മറവിൽ സല്ലപിക്കുന്ന കമിതാക്കൾ ഇവിടെ സ്ഥിരം കാഴ്ചയാണ്. പ്രായപൂർത്തിയാകാത്ത പെണ്കുട്ടികളാണ് കൂടുതലായും എത്തുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Read MoreCategory: Alappuzha
കോന്നി ആനക്കൂടിനു സമീപം വാകമരം തലയിൽ വീണ് ഒരാൾ മരിച്ചു; വൈദ്യുതി പോസ്റ്റ് വീണ് ഇരുചക്ര വാഹനയാത്ര ക്കാർക്കും പരിക്ക്
കോന്നി: ആനക്കൂടിനു സമീപം മരം കടപുഴകി വീണ് ഒരാൾ മരിച്ചു. വൈദ്യുതി പോസ്റ്റ് വീണ് ഇരുചക്ര വാഹനയാത്ര ക്കാർക്കും പരിക്ക്. കോന്നി മങ്ങാരം മുരുപ്പേൽ വീട്ടിൽ രാജു ജോണ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ വനം റേഞ്ച് ഓഫീസിനു മുന്നിലായിരുന്നു അപകടം. രാജുവും സുഹൃത്തുക്കളും വഴിയരികിൽ നിൽക്കുന്പോഴാണ് വനം റേഞ്ച് ഓഫീസിനു മുന്നിൽ നിന്നിരുന്ന മരം കടപുഴകിയത്. മരം ചരിഞ്ഞ് വരുന്നത് കണ്ട് ഒപ്പമു ണ്ടായിരുന്നവർ ഓടി മാറിയെങ്കിലും എതിർദിശയി ലേക്ക് ഓടിയ രാജുവിന് മുകളിലേക്ക് മരച്ചില്ലകൾ അടിക്കുകയായിരുന്നു. തലയ്ക്ക് മുകളിൽ മരത്തി ന്റെ കന്പ് അടിച്ചതിനെത്തു ടർന്ന് റോഡിൽ വീണ രാജുവിനെ ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ താലൂക്ക് ആശു പത്രിയിലെത്തിച്ചു. നില ഗുരുതരമായതി നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വാകമരം വീണതിനെത്തുടർന്ന് വൈദ്യുതി പോസ്റ്റുകളും ഇളകി വീണിരുന്നു. ഇതിനിടെ…
Read Moreഇവർക്കല്ലേ കൊടുക്കേണ്ടത്..! സ്വകാര്യ സംരംഭകർ നടത്തുന്ന കായൽ ശുചീരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി
ആലപ്പുഴ: സ്വകാര്യ സംരംഭകർ നടത്തുന്ന കായൽ ശുചീരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മാലിന്യങ്ങൾ കായലിൽ വലിച്ചെറിയുന്ന ജനങ്ങളുടെ പ്രവണത അറുതി വരുത്തണം. ഇതിനായുള്ള ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിക്കും. ഇവിടെ മാലിന്യ നിർമാർജനത്തിന് കുറ്റമറ്റ സംവിധാനം ഒരുക്കണംഇതിൻറെ ഭാഗമായി മാതൃകാ പരമായ മാലിന്യ സംസ്ക്കരണമെന്ന് വിലയിരുത്തപ്പെടുന്ന എയറോബിക് കമ്പോസ്റ്റ് യുനിറ്റ് സ്ഥാപിക്കും. നിലവിൽ മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുന്ന ഹൗസ്ബോട്ടുകളിൽ ശാസ്ത്രീയ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. ഇതിനായി പരിഹാരം കണ്ടെത്തും. ബയോ ടോയിലറ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഇവിടെ അഭികാമ്യമെന്നും മന്ത്രി പറഞ്ഞു. ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷനും വിവിധ സംഘടനകളും ചേർന്ന് നടത്തുന്ന ക്ലീൻ വേമ്പനാട് പരിപാടി വിലയിരുത്തിയ ശേഷം പുന്നമടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreജോർജ് കുട്ടി C/o ജോർജ് കുട്ടി..! 22വർഷത്തെ നിർഭാഗ്യത്തിനൊടുവിൽ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65ലക്ഷം നിർമാണ തൊഴിലാളിയായ ജോർജ്കുട്ടിക്ക്
മങ്കൊന്പ് : ഭാഗ്യം പോക്കറ്റിലിട്ട് പണിക്കുപോയ തൊഴിലാളിയുടെ ഭാര്യയുടെ കരുതൽ ലക്ഷാധിപതിയാക്കി. കുട്ടനാട്ടിലെ പുളിങ്കുന്ന ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കടമ്മാട് വീട്ടിൽ ജോർജുകുട്ടിയാണ് (49) തിങ്കളാഴ്ച നറുക്കെടുപ്പു നടന്ന വിൻവിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാർഹനായത്. കടുത്ത വേനൽ ചൂടിൽ വിയർപ്പിൽ കുളിച്ചു നിൽക്കുന്പോഴാണ് അറുപത്തിയഞ്ചു ലക്ഷത്തിന്റെ ഭാഗ്യം ഇത്തവണ തനിക്കൊപ്പമെന്നു ജോർജുകുട്ടി അറിയുന്നത്. കഴിഞ്ഞ 22 വർഷങ്ങളായി നിർമാണമേഖലയിൽ സഹായിയായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് അത്രയും തന്നെ വർഷത്തെ ലോട്ടറിയെടുക്കുന്ന ശീലവുമുണ്ട്. ദിവസവും നാലും, അഞ്ചും ടിക്കറ്റുകൾ വരെ എടുക്കും. അയ്യായിരം രൂപയുടെ വരെ സമ്മാനങ്ങളെ ഇതിനു മുൻപ് കിട്ടിയിട്ടുള്ളു. ഇന്നലെ ഫലമറിയുന്പോൾ പള്ളാത്തുരുത്തിയിലുള്ള ഹൗസ് ബോട്ട് ഓഫീസ് കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇദ്ദേഹം. തലേന്ന് പണിക്കുപോയ വഴിക്ക് രാവിലെ ഏഴരയോടെ പള്ളാത്തുരുത്തിയിൽ വച്ചു കണ്ട വിൽപനക്കാരനിൽ നിന്നാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. ഇതിനു പുറമെ മറ്റു…
Read Moreഡോർ ഉണ്ടായിരുന്നെങ്കിൽ..! ബസിൽ നിന്നു വീണ് യുവതിക്കു ഗുരുതരപരിക്ക്; അമിത വേഗത്തിലെത്തിയ ബസ് വളവിൽ ബ്രേക്ക് ചെയ്തപ്പോൾ പുറത്തേക്ക് വീഴുകയായിരുന്നു
അന്പലപ്പുഴ: അമിതവേഗതയിൽ പോയ സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് യുവതിക്ക് ഗുരുതര പരിക്ക്. തിരുവന്പാടി പുത്തൻ വെളിയിൽ പുരുഷോത്തമന്റെ മകൾ ഹരിപ്രിയ (23) ക്കാണ് ബസിൽ നിന്നും വീണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ ആലപ്പുഴ കല്ലുപാലത്തിൽ വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഫാത്തിമ എന്ന സ്വകാര്യ ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു പെണ്കുട്ടി. ബസ് കല്ലുപാലത്തിലെ വളവിലെത്തി ബ്രേക്ക് ചെയ്തപ്പോൾ യുവതി തെറിച്ചു വീഴുകയായിരുന്നു. തലയടിച്ചു വീണ ഹരിപ്രിയയെ കണ്ട്രോൾ റും പോലീസ് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്ഥിതി കൂടുതൽ വഷളായതിനാൽ രാത്രിയോടെ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read Moreവേറെ മാർഗമില്ലാഞ്ഞിട്ടാ ..! കുടിവെളളം മുട്ടിയതിനെ തുടർന്ന് വെള്ളത്തിനായി നാട്ടുകാർ വാട്ടർ ടാങ്കിനു മുകളിൽ കയറി പ്രതിഷേധിച്ചു; ഉടൻ പരിഹാരമെന്ന് പ്രസിഡന്റ്
കിളിവയൽ: കുടിവെള്ളം മുട്ടിയതിനെ തുടർന്ന് നാട്ടുകാർ വാട്ടർ ടാങ്കിനു മുകളിൽ കയറി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് കിളിവയൽ ആറ്, എട്ട് വാർഡുകളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ജല വിതരണം തടസപ്പെട്ടതിനെ തുടർന്ന് പുലിമല വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ചത്. കിളിവയൽ കോളജിനു സമീപത്തു നിന്നും പ്രകടനവുമായി കരിങ്കൊടിയും കുടവുമായിട്ടാണ് ഗ്രാമപഞ്ചായത്തംഗം ഷൈലേന്ദ്ര നാഥിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തിയത്. ദിവസങ്ങളായി ഇവടെ നിന്നും കിളിവയൽ, പുതിശേരി ഭാഗത്തേക്ക് വെള്ളം എത്തുന്നില്ലെന്നും ആ ഭാഗത്തേക്കുള്ള വാൽവ് അടിച്ചിരിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. വിവരമറിഞ്ഞ് ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ജല അഥോറിറ്റി എഇ, എ എക്സി എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും വൈകുന്നേരത്തോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പു നൽകിയതായും അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.
Read Moreനല്ലത് ഞങ്ങൾക്ക് വേണം..! മെത്രാൻ കായലിലെ നെല്ലിനു പൊന്നും വില നൽകാൻ സ്വകാര്യ വ്യക്തികൾ ; ക്വിന്റലിനു 3000രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചത്
കുമരകം: മെത്രാൻ കായലിൽ എട്ടുവർഷങ്ങൾക്കുശേഷം വളവും കീടനാശിനിയും ഉപയോഗിക്കാതെ ഉത്പാദിപ്പിച്ച നെല്ലിനു പൊന്നും വിലനൽകി സ്വന്തമാക്കാൻ സ്വകാര്യ വ്യക്തികൾ എത്തിതുടങ്ങി. ക്വിന്റലിനു 3000രൂപയ്ക്കാണ് സ്വകാര്യ വ്യക്തികൾ മെത്രാൻ കായലിലെ നെല്ലിനു കച്ചവടം ഉറപ്പിച്ചത്. കീടനാശിനിയും രാസവളങ്ങളും ഉപയോഗിക്കാത്ത നെല്ല് ഓയിൽ പാം ഇന്ത്യയുടെ മില്ലിൽ സംസ്കരിച്ച മെത്രാൻ കായൽ ബ്രാൻഡായി വിപണിയിലെത്തിക്കാനുള്ള സർക്കാർ ശ്രമത്തിനൊടുവിലാണ് സ്വകാര്യവ്യക്തികൾ നെല്ലുവാങ്ങാനെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ കൊയ്തെടുത്ത 15ഏക്കറിലെ നെല്ല് ഓയിൽ പാം ഇന്ത്യയുടെ മില്ലിൽ എത്തിച്ചിരുന്നു. കൊയ്ത്തുയന്ത്രം പാടത്തു താഴ്ന്നുപോയതിനാൽ തൊഴിലാളികളെക്കൊണ്ട് കൊയ്ത്തു നടത്തിയ ചെങ്ങളം കുഴിയിൽ കരുണാകരന്റെ അഞ്ചേക്കറിൽ 20ക്വിന്റൽ 30കിലോ നെല്ല് വീതം വിളവുലഭിച്ചു. കൊയ്ത്തു മെഷീൻ ഉപയോഗിച്ചു കൊയ്ത രാജുവിന്റെ 10 ഏക്കറിൽ നിന്നും 200ക്വിന്റൽ നെല്ല് ലഭിച്ചു. ഈ നെല്ലിന് സർക്കാർ പ്രഖ്യാപിച്ച സംഭരണവിലയായ 2250 രൂപാ കർഷകനു ലഭിക്കും. ഇപ്പോൾ രണ്ടാംഘട്ട കൊയ്ത്ത് നടത്തുന്നതിന്…
Read Moreഇവിടെയും സാമ്പത്തികം തന്നെ പ്രശ്നം..! വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ സുഹത്തുക്കളായ പോലീസുകാർ തമ്മിൽ തർക്കം: ഒരാൾക്ക് കുത്തേറ്റു ആശുപത്രിയിൽ
ചേർത്തല: ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കളായ പോലീസുകാർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരാൾക്ക് കുത്തേറ്റു. കഴിഞ്ഞദിവസമായിരുന്നു സംഭവം. ഒരാൾ ചേർത്തല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും രണ്ടാമത്തെയാൾ ഇതേ സ്റ്റേഷനിലെ ട്രാഫിക് പോലീസുമാണ്. ഉറ്റസുഹത്തുക്കളായ ഇരുവരും. ഡ്യൂട്ടികഴിഞ്ഞ് ചക്കരകുളത്തുള്ള വീട്ടിൽ ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. മദ്യസേവക്കിടെ സാന്പത്തികത്തെ ചൊല്ലിയുള്ള തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കുത്തുകൊണ്ട പോലീസുകാരൻ ചികിത്സക്കായി ചേർത്തല താലൂക്കാശുപത്രിയിൽ എത്തിയെങ്കിലും മുറിവ് ആഴത്തിലുള്ളതായിരുന്നതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read Moreകേരളം എങ്ങോട്ട്..! വിദ്യാർത്ഥികൾക്ക് നേരേ സദാചാര ഗുണ്ടായിസം: ബസ് സ്റ്റോപ്പിൽ വിദ്യാർഥി-വിദ്യാർഥിനികൾ ഒന്നിച്ചു നിന്നെന്നാരോപിച്ചായിരുന്നു മർദനം
ചെങ്ങന്നൂർ: ചെറിയനാട് എസ്എൻ കോളേജ് വിദ്യാർഥികൾക്കുനേരെ സദാചാര ഗുണ്ടാ ആക്രമണത്തിലെ പ്രതികൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പോലീസ്. ഇന്നലെ വൈകുന്നേരത്തോടെ നടന്ന ആക്രമണത്തിൽ കോളേജ് വിദ്യാർഥികളായ മൂന്നാം വർഷ ബിഎസ് സി കെമിസ്ട്രി വിദ്യാർഥിയായ രോഹിത്(22), ബിഎസ്സി ഗണിതശാസ്ത്രം മൂന്നാം വർഷ വിദ്യാർഥി അഭിലാഷ്(22), മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർഥികളായ അഖിൽ(20), അനന്തു(20), ബിഎസ്സി മൂന്നാം വർഷ വിദ്യാർഥിയായ വിശാഖ്(22), എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇവരെ കൊല്ലകടവിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 3.30 ന് നെടുവരംകോട് ജംഗ്ഷനിലായിരുന്നു സംഭവം. കോളേജ് വിട്ടു വന്ന വിദ്യാർഥികളെ നെടുവരംകോട് സ്വദേശികളായ ഇരുപതോളം വരുന്ന സംഘം കന്പിവടിയും വടിവാളും സോഡാകുപ്പിയുമായി എത്തി മർദ്ദിക്കുകയായിരുന്നു. കോളേജിന് സമീപമുള്ള നെടുവരംകോട് ജംഗ്ഷനിൽ ബസ് കാത്തു ആണ്കുട്ടികളും പെണ്കുട്ടികളും ഒന്നിച്ച് നിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവത്തിന്റെ തുടക്കം. ഇത് ചോദ്യം ചെയ്ത് ദിവസങ്ങൾക്കു…
Read Moreഎന്നെ വേണ്ടാത്തതെന്താ..! അഴുകിയ നിലയിൽ കാണപ്പെട്ടത് ഗർഭസ്ഥ ശിശു; മരണകാരണം അറിവായില്ല; മൃതദേഹം ഏഴു മാസം വളർച്ചയുള്ള ആൺകുഞ്ഞിന്റേത്
അടൂർ: പറക്കോട് ടിബി ജംഗ്ഷനു വടക്ക് കെഎസ്ഇബി 66 കെവി സബ്സ്റ്റേഷനു സമീപത്തെ വീടിന്റെ പിറകിൽ ചുവരിനോടു ചേർന്ന് കാണപ്പെട്ട മൃതദേഹം ആണ്കുഞ്ഞിന്റേതാണെന്ന് തെളിഞ്ഞു. ഗർഭസ്ഥ അവസ്ഥയിൽ ഏഴുമാസമേ കുഞ്ഞിന് വളർച്ചയുണ്ടായിട്ടുള്ളൂവെന്നും അടൂർ ജനറൽ ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായി. മാസം തികയാതെ പ്രസവിച്ചതാണെന്നാണ് കരുതുന്നത്. മരണകാരണം വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹത്തിൽ കണ്ട പരിക്കുകൾ മരിച്ചതിനു ശേഷം ഉണ്ടായതാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം നാലിന് വിറകു ശേഖരിക്കാൻ പോയ സ്ത്രീ കാക്കകൾ കൂട്ടമായി കരയുന്നതു കേട്ട് അവിടേക്കു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. രണ്ടു ദിവസം പഴക്കമുള്ളതായിരുന്നു മൃതദേഹം. ജില്ലാ പോലീസ് മേധാവി അശോക് കുമാറിന്റെ നേതൃത്വത്തിൽ ഷാഡോ പോലീസ് സംഘവും അടൂർ ഡിവൈഎസ്പി എസ്. റഫീഖിന്റെ നേതൃത്വത്തിൽ പോലീസും കേസ് അന്വേഷിക്കുന്നു.
Read More