കാസര്‍ഗോഡ്: സമൂഹമാധ്യമങ്ങളിലൂടെ ചാറ്റിംഗ് നടത്തിയതിന് വീട്ടുകാര്‍ ശകാരിച്ചതിന്റെ പേരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കളനാട് വില്ലേജ് ഓഫീസിനടുത്തെ സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ഷാഹിന ദമ്പതികളുടെ മകള്‍ സഫ ഫാത്തിമ (13) യാണു മരിച്ചത്. ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നോടെയാണ് സഫ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാറ്റിംഗ് വിവരം വീട്ടുകാര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് പെണ്‍കുട്ടി മനോവിഷമത്തിലായിരുന്നതായാണ് പറയപ്പെടുന്നത്. മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു.
Read MoreCategory: Kannur
തലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം:പ്രതിയുടെ അറസ്റ്റിന് ഹൈക്കോടതി സ്റ്റേ
തലശേരി: ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ നരഹത്യക്കേസിലെ പ്രതി ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ ഉമ്മറിന്റെ മകൻ റൂബിനെ (19) അറസ്റ്റ് ചെയ്യുന്നത് 29 വരെ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് ഡയറി ഹാജരാക്കാൻ കോടതി പോലീസിന് നിർദേശം നൽകി. പ്രതിയെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ സ്റ്റേ എത്തിയിട്ടുള്ളത്. പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ് പാനൂർ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസിപി ഓഫീസിനു മുന്നിൽ നിൽപ്പു സമരം നടത്തിയിരുന്നു. റൂബിൻ ഒമർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു.
Read Moreതലശേരി കീർത്തി ആശുപത്രിയിലെ വ്യാജചികിത്സ; ഡിഎംഒയുടെ മുന്നറിയിപ്പുകത്ത് മുക്കി! പുറത്തേക്ക് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
തലശേരി: തലശേരി ഒ.വി റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് വ്യാജ ചികിത്സ നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കീർത്തി ആശുപത്രിയിലെ മാനേജ്മെന്റിലെ ഭിന്നിപ്പ് സംബന്ധിച്ച വിവരങ്ങളും ഇതിനിടയിൽ പുറത്തുവന്നു. വ്യാജ ചികിത്സ നടക്കുന്നത് സംബന്ധിച്ച് ഡിഎംഒ നൽകിയ മുന്നറിയിപ്പ് നോട്ടീസ് മുൻ മാനേജ്മെന്റ് മുക്കിയതായിട്ടുള്ള ഗുരുതരമായ ആരോപണവും ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ഏപ്രിൽ 16 നാണ് ഡിഎംഒ വ്യാജ ചികിത്സ സംബന്ധിച്ച കത്ത് കീർത്തി ഹോസ്പിറ്റൽ മാനേജ്മെന്റിന് നൽകിയത്. എന്നാൽ, ഈ കത്ത് ഈ മാസം ആദ്യമാണ് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതെന്നും കത്ത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആരോപണ വിധേയനെ തത്സ്ഥാനത്തുനിന്നും നീക്കിയതായും കീർത്തി ആശുപത്രിയിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ടവർ അറിയിച്ചു. മുൻ മാനേജ്മെന്റിന്റെ കാലഘട്ടത്താണ് പത്താം ക്ലാസുകാരി കീർത്തിയിൽ ചികിത്സ നടത്തുകയും ഗൃഹനാഥൻ മരിക്കുകയും ചെയ്തത്. ഡിഎംഒ മുന്നറിയിപ്പ് നൽകിയ വ്യക്തിയേയും സ്ഥാപനത്തിൽ കൊണ്ടുവന്നത് മുൻ മാനേജ്മെന്റാണ് ഗൃഹനാഥൻ മരിച്ച…
Read Moreമോഷണത്തിന് ശേഷം കിലോമീറ്ററുകൾ കറങ്ങി തിരികെ നാട്ടിലെത്തി; കറക്കം കണ്ട ഒരാൾ എല്ലാം ഒറ്റിക്കൊടുത്തു; വയോധികയുടെ മാല കവർന്ന ലിജീഷിനെ പൊക്കി പോലീസ്
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം കോട്ടൂരിൽ വയോധികയുടെ രണ്ട് പവൻ മാല കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. പയ്യന്നൂർ അന്നൂരിലെ പുതിയപുരയിൽ ലിജീഷി (30) നെയാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, പ്രിൻസിപ്പൽ എസ്ഐ സുബീഷ്മോൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ടുപ്രതി ചന്തേര പൊയോങ്കര സ്വദേശി രാമചന്ദ്രനെ മാല മോഷണ കേസിൽ മട്ടന്നൂർ പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തും.കഴിഞ്ഞ 17 നാണ് കോട്ടൂരിലെ കൂടത്തിൽ മാധവിയമ്മയുടെ സ്വർണമാല സ്കൂട്ടറിലെത്തിയ ഇവർ കവർന്നത്. വീടിന് സമീപത്തെ ബന്ധുവീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന മാധവിയമ്മയുടെ മാല കവർന്ന ഇരുവരും തുടർന്ന് രക്ഷപ്പെടുകയായിരുന്നു. മോഷണത്തിന് ശേഷം ശ്രീകണ്ഠപുരം ടൗണിലെത്തിയ ഇരുവരും കൂട്ടുംമുഖം, ചേപ്പറമ്പ്, ഏരുവേശി, ചെമ്പേരി, പുറഞ്ഞാൺ എന്നിവിടങ്ങളിലെത്തി. ഇവിടുന്ന് ചെമ്പന്തൊട്ടി, വളക്കൈ വഴി തളിപ്പറമ്പിലെത്തിയ ശേഷം പയ്യന്നൂരിലേക്ക് പോവുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനാണ്…
Read Moreകനത്ത മഴയിൽ ചെറുവത്തൂരിൽ കെഎസ്ആർടിസി ബസും ചരക്കു ലോറിയും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്
ചെറുവത്തൂർ: ദേശീയപാതയിലെ ഞാണങ്കൈ ഇറക്കത്തിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് പത്തു പേർക്ക് പരുക്ക്. കനത്ത മഴയിൽ ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. കെഎസ്ആർടിസി ബസ് ഡ്രൈവർ കണ്ണൂർ ആലക്കോട് സ്വദേശി ടോമി (50), ചരക്ക് ലോറി ഡ്രൈവർ മധ്യപ്രദേശ് ഇൻഡോർ സ്വദേശി രാകേഷ് ശ്യാംവർമ (49), പിലിക്കോട് കാലിക്കടവ് കരക്കേരുവിലെ കെ.വി. സബിത (40), അപകടത്തിൽപ്പെട്ട ബസിലെ കണ്ടക്ടർ കാഞ്ഞങ്ങാട് പെരിയ സ്വദേശി പി.എം. സെബാസ്റ്റ്യൻ (52) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. സ്റ്റിയറിംഗിനിടയിൽ കാൽ കുടുങ്ങിയ ചരക്ക് ലോറി ഡ്രൈവർ രാജുവിനെ തൃക്കരിപ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ കാബിൻ മുറിച്ചു നീക്കിയാണ് പുറത്തെടുത്തത്. ലോറിയിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ രാധു(38), ക്ലീനർ സുഖ്ദേവ്(39), ബസിലെ യാത്രക്കാരായ കാസർഗോഡ് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തലശേരി സ്വദേശി അനിൽ കുമാർ (46), പറശിനിക്കടവ് കോൾമൊട്ട സ്വദേശി…
Read Moreകേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ.സുധാകരനെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ
കണ്ണൂർ: കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ.സുധാകരനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് സതീശൻ പറഞ്ഞു. കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും സതീശന് പറഞ്ഞു.
Read Moreരണ്ടു ചേരിയില്‍ തന്നെ; ഐഎൻഎല്ലിൽ അനുരഞ്ജനമായില്ല, എൽഡിഎഫ് നിലപാട് കടുപ്പിക്കുന്നു
നിശാന്ത് ഘോഷ് കണ്ണൂർ: പാർട്ടിക്കകത്തെ അഭിപ്രായ ഭിന്നതയെ തുടർന്ന് രണ്ടു വിഭാഗങ്ങളായി ചേരി തിരിഞ്ഞു നിൽക്കുന്ന ഐഎൻഎൽ നേതാക്കളെ അനുരജ്ഞനത്തിലാക്കാനുള്ള നീക്കങ്ങൾ ഫലം കണ്ടില്ല. അതിനിടെ ഐഎൻഎൽ നേതാക്കൾ രണ്ടു ഗ്രൂപ്പുകളായി നിൽക്കുന്ന സാഹചര്യത്തിൽ എൽഡിഎഫും സിപിഎമ്മും കടുത്ത നിലപാടിലേക്ക് നീങ്ങാൻ സാധ്യത. മന്ത്രിയുൾപ്പെടുന്ന പാർട്ടിയിലെ ഭിന്നത ഭരണത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടത് മുന്നണി ഘടകകക്ഷിയായ ഐഎൻഎല്ലിനോട് പാർട്ടി പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് രമ്യമായി പരിഹരിക്കാൻ നിർദേശം നൽകിയിരുന്നുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. അതേ സമയം പാർട്ടിയിലെ പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കിയ ശേഷം മാത്രം ഐഎൻഎല്ലിനെ ഇടത് മുന്നണിയോഗത്തിൽ പങ്കെടുപ്പിച്ചാൽ മതിയെന്ന് മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎം മുന്നണിയോട് നിർദേശിച്ചിട്ടുണ്ട്. ദേശീയനേതൃത്വം ഇടപെട്ടെങ്കിലുംഇടത് മുന്നണിയിൽ ഘടകകക്ഷിയായ ഐഎൻഎല്ലിലെ അഭിപ്രായ ഭിന്നത മൂലം സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, മന്ത്രി അഹമ്മദ് ദേവർ കോവിൽ…
Read Moreരാഷ്ട്രീയക്കാരനാണ് പക്ഷേ എതിരാളികളില്ല! ബാങ്ക് തലപ്പത്ത് 40 വർഷം; പുതിയ ചരിത്രവുമായി കെ. സുരേശൻ
നവാസ് മേത്തർ തലശേരി: രാഷ്ട്രീയക്കാരനാണ് പക്ഷേ എതിരാളികളില്ല. മണ്ണിനും മരത്തിനും രാഷ്ട്രീയമുള്ള തലശേരിയുടെ മണ്ണിൽ നാൽപത് വർഷം ഒരു സഹകരണ സ്ഥാപനത്തെ നയിക്കുക എന്നത് വലിയ സംഭവം തന്നെയാണ്. കെ. സുരേശന്റെ ചെയർമാൻ പദവി ചരിത്രമാവുന്നത് അങ്ങനെയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് രൂപീകൃതമായതും എൺപത്തിനാല് വർഷം പിന്നിടുകയും ചെയ്ത സഹകരണ പ്രസ്ഥാനത്തിന്റെ തലപ്പത്ത് നാൽപ്പത് വർഷം ചെയർമാൻ പദവിയിരുന്ന് റെക്കോർഡ് സ്ഥാപിക്കുകയാണ് കെ. സുരേശൻ. ജസ്റ്റിസ് വി. ആർ കൃഷണയ്യർ നയിക്കുകയും കോടിയേരി ബാലകൃഷണൻ ഡയറക്ടറായിരിക്കുകയും ചെയ്തിട്ടുള്ള തലശേരി കോ – ഓപ്പറേറ്റീവ് അർബൺ ബാങ്കിനെയാണ് എൻസിപി നേതാവായ കെ. സുരേശൻ നാല് പതിറ്റാണ്ടുകാലം എതിരാളികളില്ലാതെ നേതൃത്വം നൽകി വരുന്നത്. എ.കെ. ആന്റണിയും വലയാർ രവിയും നേതൃത്വം നൽകിയ കോൺഗ്രസ്-യു വിലൂടെയാണ് സുരേശൻ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായത്. കോൺഗ്രസ്-എസ് ലൂടെ എൻസിപി യിലെത്തി നിൽക്കുന്നതിനിടയിൽ താൻ നേതൃത്വം…
Read Moreസ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിനടിയിൽ തേച്ച് പിടിച്ചു; ഷൂ വിട്ട് സ്റ്റൈലായി പുറത്തേക്ക് കടക്കാനെത്തിയ യുവാവിനെ തടഞ്ഞു; പരിശോധനയിൽ കിട്ടിയത് 60 ലക്ഷത്തിന്റെ സ്വർണ്ണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയിലധികം സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ. മുഹമ്മദ് കമറുദ്ദീൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1255 ഗ്രാം സ്വർണം പിടികൂടി. ഇന്നു പുലർച്ചെ രണ്ടിന് ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ് കമറുദ്ദീൻ. കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം സ്കോസിനുള്ളിലായി ഇരു കാൽ പാദത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് 1434 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1255 ഗ്രാമാണ് ലഭിച്ചത്. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ മുഹമ്മദ് ഫായിസ്,സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, എൻ.ഹബീബ്, നിഖിൽ, ജുബർ ഖാൻ, മനീഷ് കുമാർ, സന്ദീപ് കുമാർ, സൂരജ് ഗുപ്ത എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം15 ലക്ഷത്തോളം രൂപയുടെ സ്വർണവും…
Read Moreഅന്തർ സംസ്ഥാന യാത്രയ്ക്ക് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ്; ഇരിക്കൂർ സ്വദേശിക്കെതിരേ കേസ്; പിന്നിൽ വൻ മാഫിയ സംഘം
ശ്രീകണ്ഠപുരം: വ്യാജ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമിച്ച് വിൽപന നടത്തിയതിന് ഇരിക്കൂർ പെരുവളത്ത്പറമ്പ് സ്വദേശിയായ ട്രാവൽസ് ഉടമക്കെതിരേ കേസ്. പെരുവളത്ത്പറമ്പ് കുളിഞ്ഞ റോഡിലെ ബ്യൂട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ അസീറിനെതിരേയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം ഇയാൾ മുങ്ങിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഇയാൾ പ്രധാനമായും സർട്ടിഫിക്കറ്റ് നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ലാബായ ഡിഡിആർസി യുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയത്. ലാബിന്റെ പിഡിഎഫ് ഫയൽ എഡിറ്റ് ചെയ്താണ് സർട്ടിഫിക്കറ്റുകൾ നിർമിച്ചത്. സാംപിൾ ശേഖരണമോ പരിശോധനയോ ഇല്ലാതെ യാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. പിന്നിൽ വൻ മാഫിയബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഇയാളുടെ ഉടമസ്ഥതയിലുള്ള ബസുകളിൽ യാത്ര ചെയ്യാനെത്തുന്നവർക്കാണ് കൂടുതൽ സർട്ടിഫിക്കറ്റുകൾ നൽകിയത്. അത്യാവശ്യ യാത്രകൾക്ക് ടിക്കറ്റെടുക്കാനെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ മണിക്കൂറുകൾക്കുളളിൽ ഇയാൾ സർട്ടിഫിക്കറ്റ് നിർമിച്ച്…
Read More