ചെട്ടിയാംപറമ്പ്: ഗുരുതര പരിക്കേറ്റ് ചീങ്കണ്ണിപ്പുഴയിൽ ഇറങ്ങി നിലവിളിക്കുന്ന കാട്ടാന നൊമ്പരക്കാഴ്ചയായി. ചെട്ടിയാംപറമ്പ് പൂക്കുണ്ടിലെ ചാത്തംപാറ കടവിലാണ് ദേഹമാസകലം പരിക്കേറ്റ കാട്ടാന വേദന സഹിക്കാതെ പുഴയിലിറങ്ങി നിന്നതും പിന്നീട് ചരിഞ്ഞതും. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ ചീങ്കണ്ണിപ്പുഴയിൽ ഇന്നലെ രാവിലെ എട്ടോടെ കൃഷിയിടത്തിലെ റബർ പാൽ ശേഖരിക്കാൻ എത്തിയ കർഷകനായ റെജിയാണ് ആനയെ ആദ്യം കണ്ടത്. സാധാരണ പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ ഉടൻ വനത്തിലേക്ക് മടങ്ങാറാണ് പതിവ്. എന്നാൽ പതിവിന് വിപരീതമായി പുഴയുടെ മധ്യഭാഗത്ത് മണിക്കൂറോളം നിലയുറപ്പിച്ച കാട്ടാനയെ ശ്രദ്ധിച്ചപ്പോഴാണ് ദേഹത്ത് ഗുരുതര പരിക്ക് കണ്ടെത്തിയത്. ആനയുടെ വലതുകാൽചട്ടയ്ക്ക് മുകളിലും മസ്തകത്തിന് പിൻഭാഗത്തും വാലിലും വലിയ മുറിവുകൾ പഴുത്ത് വൃണമായ നിലയിലാണയിരുന്നു. വാൽ പകുതിയോളം അഴുകിയിട്ടുണ്ട്. രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു. മുറിവുള്ള ഭാഗങ്ങളിൽ നിന്ന് പഴുപ്പും രക്തവും പുറത്തേക്കൊഴുകുന്നതു കാണാമായിരുന്നു. വലതുകാൽ പൂർണമായും നീരുവന്ന അവസ്ഥയിലാണ്. രാവിലെ…
Read MoreCategory: Kannur
തലശേരി പീഡനം; ഷറാറയ്ക്ക് ലൈംഗികശേഷി കുറവുണ്ടെന്ന റിപ്പോർട്ട്; ഡോക്ടറും പ്രതി സ്ഥാനത്തേക്ക്
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന് ലൈംഗിക ശേഷിയില്ലെന്ന് റിപ്പോർട്ട് ചെയ്ത തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുക്കാൻ തീരുമാനം. പോക്സോ ഉൾപ്പെട്ട ഗൗരവമേറിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കും വിധം ലൈംഗിക ക്ഷമത പരിശോധ റിപ്പോർട്ട് ഡോക്ടർ നൽകിയതായാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ജില്ലാ പോലീസ് ആസ്ഥാനത്തെ ലീഗൽ സെൽ നടത്തിയ പരിശോധനയെ തുടർന്നാണ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കും വിധം റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ കേരള പോലീസ് ആക്ടിലേയും ഐപിസിയിലേയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ശിപാർശ ചെയ്തിട്ടുള്ളത്. സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ സാങ്കേതികാനുമതി ലഭിച്ചാലുടൻ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യും. വിവാദമായ പീഡന കേസിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസ്ട്രിക്ട്…
Read Moreകൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ തേർളായി പുഴ കവർന്ന വിദ്യാർഥിയെ കണ്ടെത്തി; പ്ലസ് വൺ പ്രവേശനം കാത്തിരിക്കേയാണ് അപകടം സംഭവിച്ചത്
ശ്രീകണ്ഠപുരം: ചെങ്ങളായി തേർളായി മുനമ്പത്ത് കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർഥി തേർളായിയിലെ കെ.വി. ഹാഷിം-കെ. സാബിറ ദമ്പതികളുടെ മകൻ കെ. അൻസബി (16) മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തിന്റെ അടിത്തട്ടിൽ ചെളിയിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ശ്രീകണ്ഠപുരം പോലീസും നാട്ടുകാരും ചേർന്ന് ഇന്നലെ വൈകുന്നേരം തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അഗ്നി രക്ഷാ സേനയുടെ സ്കൂബാ ടീമും തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങിൽ നിന്നെത്തിയ സേനയുടെ മുങ്ങൽ വിദഗ്ധരും തോണിക്കാരും നാട്ടുകാരും ചേർന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിൽ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നി രക്ഷാ സേന ഓഫീസർ പി.വി. അശോകൻ, അസി. ഓഫീസർ ടി. അജയൻ, ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, എസ്ഐ സുബീഷ്മോൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്…
Read Moreഎട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മുംബൈവഴി രക്ഷപ്പെടാൻ ശ്രമിച്ച അധ്യാപകനെ വലയിൽ കുരുക്കി കാസർഗോഡ് പോലീസ്
കാസര്‍ഗോഡ്: ദേളിയിലെ സ്വകാര്യ സ്കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമത്ത് സഹാന ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അധ്യാപകനായ ആദൂർ സിഎ നഗറിലെ എ. ഉസ്മാനെ (25) മുംബൈയിൽ അറസ്റ്റ് ചെയ്തു. ബേക്കൽ ഡിവൈഎസ്പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, എസ്ഐ വിജയൻ എന്നിവർ പ്രതിക്കായി ആദൂർ, കർണാടക, ഗോവ, മഹാരാഷ്ട്ര ഭാഗങ്ങളിൽ അന്വേഷണം നടത്തി വരവേ, മുംബൈയിലെത്തിയ പ്രതിയെ അന്വേഷണസംഘം വലയിലാക്കുകയായിരുന്നു. ഈ മാസം എട്ടിനാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവം നടന്നതിന്റെ തലേദിവസം അധ്യാപകനായ ഉസ്മാൻ തന്റെ മകളുമായി ഇൻസ്റ്റഗ്രാമിൽ പതിവായി ചാറ്റിംഗ് നടത്തുന്നുവെന്ന പരാതിയുമായി പിതാവ് സയ്യിദ് മൻസൂർ സ്കൂളിൽച്ചെന്ന് പരാതിപ്പെട്ടിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേൽപ്പറമ്പ പോലീസ് അന്വേഷണമധ്യേ പ്രതിയുടെ പേരിൽ പോക്സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി കോടതിയിൽ…
Read Moreകോവിഡ് കാലത്ത് കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചെടുത്തത് 38 കോടിയുടെ 76 കിലോ സ്വർണം
മട്ടന്നൂർ: കോവിഡ് കാലത്ത് കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്തുമ്പോൾ 38 കോടിയോളം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 24 മുതൽ ഇന്നലെ വരെയായി 76 കിലോയിലധികം സ്വർണമാണ് പിടികൂടിയത്. 122 കേസുകളും കസ്റ്റംസ് രജിസ്റ്റർ ചെയ്തു. കോവിഡിനെ തുടർന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്ന ചാർട്ടേഡ് വിമാനങ്ങളിലും സ്വർണക്കടത്ത് നടത്തി. ഈ വർഷം പതിനാലാം തവണയാണ് സ്വർണം പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ സ്വർണക്കടത്തും കുറഞ്ഞിരുന്നു. വൻകിട സ്വർണക്കടത്ത് സംഘങ്ങളുടെ കാരിയർമാരാണ് പിടിയിലാകുന്നവരിൽ മിക്കവരും. എന്നാൽ ആർക്ക് വേണ്ടിയാണ് സ്വർണം കൊണ്ടുവരുന്നതെന്ന് പലപ്പോഴും ഇവർ അറിയാറില്ല. നാട്ടിലെത്തിയ ശേഷം സ്വർണം മറ്റൊരാൾക്ക് കൈമാറും. ശരീരത്തിലും വൈദ്യുതോപകരണങ്ങളിലും മറ്റും ഒളിപ്പിച്ചാണ് മിക്കവരും സ്വർണം കടത്തുന്നത്. ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറിൽ ഒളിപ്പിച്ച് വരെ സ്വർണം കടത്താൻ കണ്ണൂർ വിമാനത്താവളത്തിൽ ശ്രമം…
Read Moreഉറവിട ജൈവ മാലിന്യ സംസ്കരണം അവതാളത്തിൽ;മാലിന്യസംസ്കരണ പ്ലാന്റുകള്‍ തകരാറിൽ; ബയോപ്ലാന്റില് മീന്‍ വളര്‍ത്തലും
സ്വന്തം ലേഖികകണ്ണൂർ: ഉറവിട ജൈവ മാലിന്യ സംസ്കരണം ശക്തിപ്പെടുത്താനായി കൊണ്ടുവന്ന സംസ്കരണ പ്ലാന്റുകളും ബയോ പ്ലാന്റുകളും പലയിടത്തും പ്രവർത്തനരഹിതം. ഉപയോഗശൂന്യമായ ബയോപ്ലാന്റുകൾ മീൻ വളർത്തൽ കേന്ദ്രമായിരിക്കുകയാണ്. വിവിധ പദ്ധതികളിലൂടെയാണ് മാലിന്യസംസ്കരണ പ്ലാന്റുകളും ബയോപ്ലാന്റുകളും വിതരണം ചെയ്തത്. വീടുകളില്‍നിന്നു മാലിന്യങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തലാക്കി ഉറവിടത്തില്‍ മാലിന്യ സംസ്കരണത്തിന് മാര്ഗമൊരുക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചത്. മുമ്പ് ഇത്തരത്തിലുള്ള പദ്ധതിയുണ്ടെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടാണ് ഇവ കാര്യക്ഷമമായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ തദ്ദേശസ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ശുചിത്വ മിഷന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്കരണ ഉപകരണങ്ങള്‍ നല്‍കും. ബയോബിന്‍, റിംഗ് കമ്പോസ്റ്റ്, പിറ്റ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, ബക്കറ്റ് കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റര്‍ പോട്ട് എന്നിവയാണ് പദ്ധതിയിലൂടെ സ്ഥാപിച്ചു നല്‍കുന്നത്. ബയോപ്ലാന്റ് 70 ശതമാനം സബ്സിഡിയിലും മറ്റുള്ളവ 90 ശതമാനം സബ്സിഡി നിരക്കിലുമാണ് നല്‍കുന്നത്. എന്നാല്‍, ഇത്തരത്തില്‍ നല്കുന്ന മാലിന്യ സംസ്കരണ ഉപകരണങ്ങള്‍…
Read Moreനേവിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നഷ്ടപരിഹാരം; ഉദ്യോഗസ്ഥന്റെ അനാസ്ഥയിൽ കുടുംബങ്ങൾ നെട്ടോട്ടമോടുന്നു
പയ്യന്നൂര്‍: ഏഴിമല നേവല്‍ അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിതരണം ചെയ്യാന്‍ മടിച്ചിരുന്ന തലശേരിയിലെ ബന്ധപ്പെട്ട തഹസില്‍ദാര്‍ ഇന്നലെ മൂന്നുപേര്‍ക്കുള്ള തുക ട്രഷറിയില്‍ അടച്ചു. ഇതോടെ തെളിഞ്ഞത് ഈ ഉദ്യോഗസ്ഥന് രാജ്യരക്ഷയ്ക്കായി സര്‍വതും ത്യജിക്കേണ്ടി വന്നവര്‍ക്ക് നേരെ നടത്തിയ വഞ്ചനയുടെ മുഖം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച പണം വിതരണം ചെയ്യാതെ ലാപ്സാക്കിക്കളഞ്ഞതും ഇതേത്തുടര്‍ന്ന് പണം ലഭിക്കുന്നതിനായുള്ള ആളുകളുടെ നെട്ടോട്ടവും ഇന്നലെ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിനായി അനുകൂല കോടതിയുത്തരവും തളിപ്പറമ്പ്-പയ്യന്നൂര്‍ താലൂക്ക് അദാലത്തിലെ ഉത്തരവുമുണ്ടായിരുന്നു. 2019 നവംബര്‍ മുതല്‍ കഴിഞ്ഞവര്‍ഷം മേയ് വരെ മൂന്നുഘട്ടങ്ങളിലായി സര്‍ക്കാര്‍ ഒന്നരക്കോടിയോളം രൂപയനുവദിച്ചിരുന്നതുമാണ്. ഈ തുക വിതരണം ചെയ്യാതെ ലാപ്സാക്കി കളയുകയായിരുന്നു. അന്ന് ട്രഷറിയില്‍ പണമടക്കാതിരുന്നതിന് കാരണമായി പറഞ്ഞത് വിഡിനെയായിരുന്നു. ഇതിനുശേഷം കഴിഞ്ഞ മാസം പത്തിന് രണ്ടുകോടി രൂപ വീണ്ടും നഷ്ടപരിഹാര വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ പണവും…
Read Moreരണ്ട് വർഷത്തെ വീസക്ക് പകരം പത്ത് വർഷത്തെ റസിഡൻസ് വീസ! തയ്യുള്ളതിൽ അഷറഫിന് ഗോൾഡൻ വീസ ലഭിച്ചു
തലശേരി: പന്യന്നൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബറും ദുബായ് ആസ്ഥാനമായുള്ള കെ.ബി.ആർ മിഡിൽ ഈസ്റ്റ് ഫുഡ് സ്റ്റഫ് ട്രേഡിംഗ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറുമായ പന്യന്നൂർ മാരാങ്കണ്ടി തയ്യുള്ളതിൽ അഷ്റഫിനെ യുഎഇ ഗവൺമെന്റ് മുൻനിര ബിസിനസുകാർക്ക് നൽകുന്ന ഗോൾഡൻ വീസ നൽകി ആദരിച്ചു. നേരെത്തെ മമ്മൂട്ടി, മോഹൻലാൽ, പൃഥിരാജ്, എം.എ.യൂസഫലി, പൊയിൽ അബ്ദുള്ള എന്നിവർക്ക് ഗോൾഡൻ വീസ നൽകി ആദരിച്ചിരുന്നു. രണ്ട് വർഷത്തെ വീസക്ക് പകരം പത്ത് വർഷത്തെ റസിഡൻസ് വീസയാണ് ഗോൾഡൻ വീസയിലൂടെ ലഭിക്കുന്നത്. എമിഗ്രേഷൻ ഓഫീസർ ക്യാപ്റ്റൻ നാസർ അലി ഷംസിയാണ് ഗോൾഡൻ വീസ അംഗീകാരം പതിച്ച പാസ്പോർട്ട് അഷറഫിന് കൈമാറിയത് കൈമാറിയത്. ചൊക്ലി മാരാങ്കണ്ടി ജുമാ മസ്ജിദ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുള്ള അഷറഫ് നിലവിൽ സ്പോർട്ടിംഗ് മാരാങ്കണ്ടി രക്ഷാധികാരിയുമാണ്. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മുൻനിര ബിസിനസുകാരെ…
Read Moreകെഎസ് ആർടിസിക്ക് പിന്നിൽ ലോറി ഇടിച്ചു; ഇടിച്ച ലോറിക്ക് പിന്നിൽ മറ്റൊരു കെഎസ്ആർടിസി ഇടിച്ചു കയറി; അപകടം കുറ്റിക്കോൽ ദേശീയപാതയിൽ
തളിപ്പറമ്പ്: കണ്ണൂരിൽ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ചു. വ്യാഴാഴ്ച പുലർച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയപാതയിലാണ് സംഭവം. കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പടെ എട്ടു പേർക്ക് പരിക്കേറ്റു. കാസർഗോഡിലേക്ക് പോകുകയായിരുന്ന ബസിന് പുറകിൽ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ലോറിക്ക് പിന്നിൽ മറ്റൊരു കെഎസ്ആർടിസി ബസ് കൂടി ഇടിച്ചുകയറുകയായിരുന്നു. ലോറിക്ക് പുറകിൽ ഇടിച്ചുകയറിയ ബസിലെ ഡ്രൈവർ പി.കെ. ശ്രീജിത്തിന്(35) ആണ് പരിക്കേറ്റത്. സ്റ്റിയറിംഗിനിടയിൽ കുടുങ്ങിക്കിടന്ന ശ്രീജിത്തിനെ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
Read Moreസിലബസിൽ കാവിവത്കരണമെന്ന് ആരോപ ണം; കണ്ണൂർ യൂണിവേഴ്സിറ്റി വിസിയെ തടഞ്ഞ് കെഎസ്യു- യൂത്ത് കോൺഗ്രസ്
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സിലബസിൽ കാവിവത്കരണം നടത്തുന്നുവെന്നാരോപിച്ച് കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സർവകലാശാല വൈസ് ചാൻസലറെ തടഞ്ഞു. ഇന്നു രാവിലെ ഒന്‍പതോടെ കണ്ണൂർ സർവകലാശാല ആസ്ഥാനത്താണ് വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെ തടഞ്ഞത്. തലശേരി ബ്രണ്ണൻ കോളജിൽ ആരംഭിച്ച എം.എ. ഗവേർണൻസ് ആൻഡ് പൊളിറ്റിക്കൽ കോഴ്സ് സിലബസിൽ സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നെഹ്റുവിനെയും ഗാന്ധിജിയെയും അപ്രസക്തരാക്കി വി.ഡി. സവർക്കർ, എം.എസ്. ഗോൾവാൾക്കർ എന്നിവരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിസിയെ തടഞ്ഞത്. കണ്ണൂർ ടൗൺ പോലീസിന്റെ നേതൃത്വത്തിലെത്തി പ്രവർത്തകരെ നീക്കിയശേഷമാണ് വിസിയെ സർവകലാശാല ഓഫീസിലെത്തിച്ചത്. യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, കെഎസ്യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.
Read More