വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ മലയോര കർഷകർ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. അത്തരത്തിലൊരു വിദ്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുള്ള് കന്പി കൊണ്ട് ചുറ്റിവരിഞ്ഞിരിക്കുന്ന ഒരു തെങ്ങിന്റെ ചിത്രമാണിത്. കണ്ണൂർ ജില്ലയിലെ കീഴ്പ്പള്ളി എന്ന സ്ഥലത്തുള്ള സാൻതോം എസ്റ്റേറ്റിലെ തെങ്ങാണ് ഇത്തരത്തിൽ മുള്ള് കന്പികൊണ്ട് ചുറ്റിക്കെട്ടിയിരിക്കുന്നത്. കാട്ടാനയെ ഒതുക്കാനുള്ള ഒരു ചിന്ന വിദ്യയാണിതെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റ്. ഫാ. ജോബിൻ വലിയപറമ്പിൽ ആണ് കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം തെങ്ങിനോട് ചേർത്ത് വരിഞ്ഞു ചുറ്റിയിരിക്കുന്ന മുള്ള് കമ്പി…കണ്ണൂർ ജില്ലയിലെ കീഴ്പ്പള്ളി എന്ന സ്ഥലത്തുള്ള സാൻതോം എസ്റ്റേറ്റിലെ വീടിന്റെ മുറ്റത്ത് നിൽക്കുന്ന തെങ്ങിൽ കണ്ട കാഴ്ചയാണിത്. ഇതെന്തായിരിക്കും ഇതിന്റെ പിന്നിലെ ഗുട്ടൻസ് എന്ന് ചിന്തിച്ചപ്പോഴാണ് എസ്റ്റേറ്റിന്റെ നടത്തിപ്പുകാരനായ അഗസ്റ്റിൻ വടക്കനച്ചൻ പറഞ്ഞത്, ഇത് കാട്ടാനയെ ഒതുക്കാനുള്ള ഒരു ചിന്ന വിദ്യയാണെന്ന്. രാത്രി കാലങ്ങളിൽ…
Read MoreCategory: Kannur
കാഞ്ഞങ്ങാട്ടെ ഹണിട്രാപ്പ് കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കാഞ്ഞങ്ങാട്: കൊവ്വല്‍പള്ളിയില്‍ കൊച്ചി കടവന്ത്ര സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കുമ്പള കോയിപ്പാടി പെര്‍വാഡ് കടപ്പുറത്തെ ചായിന്റടി അബ്ദുള്‍ ഹമീദ് മുസ്ല്യാര്‍(41), ഇരിട്ടി മുഴക്കുന്ന് വിളക്കോട്ടെ പി.സി. അഷ്റഫ്(50) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്ഐ കെ.പി. സതീഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സി.എ. സത്താറിനെ(58) ഹണിട്രാപ്പില്‍ കുടുക്കി മുന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴര പവന്റെ സ്വര്‍ണമാലയും 15,700 രൂപയുടെ മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട കാസര്‍ഗോഡ് നായന്മാര്മൂലയിലെ സാജിദ(30), ഉദുമ അരമങ്ങാനത്തെ ഉമ്മര്‍(41), ചെറുതാഴത്തെ ഇക്ബാല്‍(35) എന്നിവരെ കഴിഞ്ഞ 19 ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇപ്പോള്‍ അറസ്റ്റിലായ അഷ്റഫാണ് സാജിദയെ സത്താറുമായി പരിചയപ്പെടുത്തിയത്. അബ്ദുള്‍ഹമീദ് മുസ്ല്യാരുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്. തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് വിവാഹത്തിന് കൂട്ടുനിന്നതിനാണ് മുസ്ല്യാരെ അറസ്റ്റ്…
Read Moreപ്രകടനക്കാരെ പൂട്ടും..! കണ്ണൂർ നഗരപരിധിയിൽ കോവിഡ് ബാധിതർ കൂടുന്നു; ജാഥകൾക്ക് പൂട്ടിടാനൊരുങ്ങി പോലീസ്
സ്വന്തം ലേഖകൻകണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ നഗരത്തിൽ നടക്കുന്ന പ്രകടനവും പൊതുയോഗങ്ങളും നിരോധിക്കാൻ കളക്ടറും പോലീസും. കണ്ണൂർ ജില്ലയിലെ ടിപിആർ റേറ്റ് കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലും കണ്ണൂർ കോർപറേഷൻ പരിധിയിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലുമാണ് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കാൻ തയാറെടുക്കുന്നത്. ദിവസേന നാലും അഞ്ചും പ്രകടനങ്ങളും പൊതുയോഗങ്ങളുമാണ് കണ്ണൂർ നഗരം കേന്ദ്രീകരിച്ച് നടക്കുന്നത്. ജില്ലയുടെ പലയിടങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് ഇതിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ചില സംഘടനകൾ നടത്തിയ പ്രകടനത്തിൽ കുട്ടികളടക്കം പങ്കെടുത്തിരുന്നു. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രകടനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കുന്നില്ല. പ്രകടനത്തിൽ പങ്കെടുക്കുന്ന കുറച്ചു വ്യക്തികളുടെ പേരിൽ മാത്രമാണ് കേസുകൾ എടുക്കുന്നത്. കോവിഡ് ഒന്നാംതരംഗ സമയത്ത് കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും പ്രകടനങ്ങൾ നിരോധിച്ചു കൊണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചും കളക്ടർ ഉത്തരവിറക്കിയിരുന്നു. സംസ്കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും ആളുകളുടെ എണ്ണത്തിന്…
Read Moreഉടുമ്പു സിദ്ധിഖ് പയ്യന്നൂരിലെത്തിയത് വയനാട്ടിലെ കവര്‍ച്ചക്ക് ശേഷം; വരവറിഞ്ഞ് വലവിരിച്ച പോലീസിനു മുന്നിൽ കുടുങ്ങി ഉടുമ്പ്
പയ്യന്നൂര്‍: മോഷണ ശ്രമത്തിനിടയില്‍ പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പു സിദ്ധിഖ് എന്ന പേരിലറിയപ്പെടുന്ന തലശേരി തിരുവങ്ങാട് അനിയംകൊല്ലത്ത് ഹൗസില്‍ കെ.കെ. സിദ്ധിഖ്(56)നെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാളെ ഇന്നലെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കോടതി റിമാൻഡ് ചെയ്തിരുന്നു. മോഷണശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലായത്. തിരുവോണ നാളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ കവര്‍ച്ച നടത്തി മുങ്ങിയ ഇയാള്‍ അടുത്ത കവര്‍ച്ചക്കായാണ് പയ്യന്നൂരിലെത്തിയതെന്ന് ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ബോധ്യമായി. ഇതേ തുടര്‍ന്ന് ബത്തേരി പോലിസിന് വിവരം കൈമാറിയിട്ടുണ്ട്. തിരുവോണ നാളില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന് പരിധിയിലെ സ്കൂളില്‍നിന്നും ടിവി പ്രൊജക്ടറും ലാപ്ടോപ്പും കവര്‍ന്ന സംഭവത്തില്‍ പോലീസ് ഇയാളെ തെരഞ്ഞുകൊണ്ടിരിക്കേയാണ് പയ്യന്നൂര്‍ വെള്ളൂരിലെ മോഷണ ശ്രമത്തിനിടയില്‍ പിടിയിലായത്. പയ്യന്നൂരില്‍ സമീപനാളുകളില്‍ നടന്ന പല കവര്‍ച്ചകള്‍ക്കും പിന്നില്‍ ഇയാളാണെന്ന സൂചനയുണ്ട്. പല മോഷണങ്ങള്‍ക്കും പരാതിക്കാരില്ലാത്തതും പോലീസിനെ…
Read Moreതലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം; പ്രതിക്ക് ഉന്നത സ്വാധീനം, ജാമ്യം നൽകിയാൽ രക്ഷപ്പെടേക്കുമെന്ന് ഗവൺമെന്റ് പ്ലീഡർ; മുൻകൂർ ജാമ്യഹർജിയിൽ വാദം തുടങ്ങി
തലശേരി: ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ നരഹത്യക്കേസിലെ പ്രതി ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ ഉമ്മറിന്റെ മകൻ റൂബിന്റെ (19) മുൻകൂർ ജാമ്യ ഹർജിയിൽ വാദം തുടങ്ങി. ഒരു മാസമായി ഒളിവിൽ കഴിയുന്ന പ്രതിക്ക് ഉന്നത സ്വാധീനമാണുള്ളത്.പോലീസ് ശ്രമിച്ചിട്ടും റൂബിനെ പിടിക്കാൻ സാധിക്കുന്നില്ല. കോടതിക്ക് മുന്നിലോ പോലീസിന് മുന്നിലോ ഹാജരാകാത്ത പ്രതി നിയമത്തിന് വിധേയനാകുന്ന ആളല്ല, ഇയാൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ നിയമത്തിന്റെ കൈകളിൽ നിന്നും ഇയാൾ രക്ഷപെടുമെന്ന് ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ബി.പി. ശശീന്ദ്രൻ കോടതിയിൽ പറഞ്ഞു. പെരുന്നാൾ തലേന്ന് തിരക്കുള്ള റോഡിൽ രണ്ട് ടയറിൽ വാഹനമോടിക്കുകയാണ് പ്രതി ചെയ്തത്. ഇതിലൂടെ മനുഷ്യ ജീവന് അപകടം വരുമെന്ന് മനസിലാക്കാൻ കഴിയും. പ്രതിക്കെതിരെ 304, 201 വകുപ്പുകൾ പ്രകാരം നരഹത്യയും തെളിവ് നശിപ്പിക്കലും ചുമത്തിയിട്ടുണ്ട്. ഏഴ് വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന…
Read Moreന്യൂ മാഹിയിലെ സലീം വധം : ” സലീമിനെ പ്രതി കോഴി ലത്തീഫ് കുത്തി വീഴ്ത്തിയെന്ന് മൊഴി’; പ്രതികളേയും ആയുധങ്ങളും സാക്ഷി തിരിച്ചറിഞ്ഞു
തലശേരി: ന്യൂ മാഹി കുറിച്ചിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ യു.കെ.സലീം കൊലക്കേസിൽ വിചാരണ തലശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ (മൂന്ന്) ആരംഭിച്ചു. കേസിലെ ഒന്നാം സാക്ഷി നഫ്നാസിനെ വിസ്തരിച്ചു. പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ തന്നെ ഇരുമ്പ് വടി കൊണ്ട് അക്രമികൾ തലക്കടിക്കുന്നത് കണ്ട് തടയാനെത്തിയ സലീമിനെ പ്രതി കോഴി ലത്തീഫ് പിന്നിൽ നിന്ന് കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് നഫ്നാസ് കോടതിയിൽ മൊഴി നൽകി. കുത്തേറ്റ് നിലത്ത് മുട്ടുകുത്തി നിന്ന സലീം മലർന്നു വീണു. അക്രമത്തിനു ശേഷം പ്രതികൾ തലശേരി ഭാഗത്തേക്ക് ഓടിപ്പോയി. രാഷ്ട്രീയ വിരോധമാണ് അക്രമത്തിനു കാരണം. തന്നെ അക്രമിച്ചതും കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു. അക്രമി സംഘത്തിൽ പത്ത് പേരാണുണ്ടായിരുന്നതെന്നും നഫ്നാസ് വിചാരണയിൽ പറഞ്ഞു. കേസിലെ പ്രതികളെയും കൊലക്കുപയോഗിച്ച ആയുധങ്ങളും സാക്ഷി തിരിച്ചറിഞ്ഞു. ഓന്നാം സാക്ഷിയുടെ ക്രോസ് വിസ്താരം ഇന്ന് നടക്കും. വാക്കുതർക്കത്തിനൊടുവിൽഡിവൈഎഫ്ഐ വില്ലേജ് സമ്മേളനത്തിന്റെ പോസ്റ്റർ ന്യൂ…
Read Moreകോവിഡ് വാക്സിന് ആദ്യഡോസ് എടുത്തശേഷം കടുത്ത തലവേദനയും പനിയും! അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു
ബേഡഡുക്ക (കാസര്‍ഗോഡ്): കോവിഡ് വാക്സിന് ആദ്യഡോസ് എടുത്തശേഷം കടുത്ത തലവേദനയും പനിയും ബാധിച്ച് അവശനിലയിലായ ഐടിഐ വിദ്യാര്‍ഥിനി മരിച്ചു. ബേഡഡുക്ക പഞ്ചായത്തിലെ വാവടുക്കം വലിയകണ്ടത്തെ കെ. രവീന്ദ്രന്റെയും സുനിതയുടെയും മകള്‍ സി. രഞ്ജിത (22) യാണു മരിച്ചത്.കഴിഞ്ഞ മൂന്നിന് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്നാണ് കോവിഷീല്‍ഡിന്റെ ഒന്നാം ഡോസ് രഞ്ജിതയ്ക്കു കുത്തിവച്ചത്. പിന്നീട് കടുത്ത തലവേദനയും പനിയും ഛര്‍ദിയും അനുഭവപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.അസ്വസ്ഥത കൂടുതലായതിനെത്തുടര്‍ന്ന് 17ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടര്‍ന്ന് പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു. ഇതിനുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ രഞ്ജിതയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. കഴിഞ്ഞദിവസം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജ് ആശുപത്രി അധികൃതരുമായി സംസാരിച്ച് വിദ്യാര്‍ഥിനിയുടെ…
Read Moreകനാലിൽ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ! ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്റെ മൃതദേഹമാണോ ?
കണ്ണൂർ: ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മണിക്കീൽ റോഡിലെ കനാലിൽ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൂന്നു ദിവസം മുന്‍പ് ചക്കരക്കല്ലിൽ നിന്ന് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്റെ മൃതദേഹമാണോ എന്ന സംശയം ഉയരുന്നുണ്ട്. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുവാവിന്റെ ചെരിപ്പ് കഴിഞ്ഞ ദിവസം കുട്ടിക്കുന്നുമ്മൽ മൊട്ടയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറന്പിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഡോഗ് സ്ക്വാഡും പോലീസും പരിശോധന നടത്തിയിരുന്നു.
Read Moreസഞ്ചരിക്കുന്ന മണ്ണുപരിശോധനാകേന്ദ്രം കട്ടപ്പുറത്ത്! അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ…
കണ്ണൂർ: കോവിഡിൽ കട്ടപ്പുറത്തായി ജില്ലയിലെ സഞ്ചരിക്കുന്ന മണ്ണു പരിശോധനാകേന്ദ്രവും. കഴിഞ്ഞ മൂന്നു മാസമായി ഇതിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നില്ല. പരിശോധനാകേന്ദ്രത്തിന്റെ എസിയുടെ പ്രവർത്തനം നിലച്ചതാണ് പരിശോധന തടസപ്പെടാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ടൗൺ സ്ക്വയറിന്റെ ഒരു ഭാഗത്തായി നിർത്തിയിട്ട ഈ മണ്ണു പരിശോധനാകേന്ദ്രത്തിൽ നിറയെ കാടുമൂടിയ അവസ്ഥയിലാണ്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ നേരിട്ടെത്തി മണ്ണ് പരിശോധിച്ചു നൽകുകയാണ് ഈ കേന്ദ്രത്തിന്റെ പ്രവർത്തനം. സൗജന്യമായാണ് മണ്ണ് പരിശോധിച്ചു നൽകിയിരുന്നത്. എന്നാൽ കോവിഡിനുശേഷം ഈ കേന്ദ്രത്തിന്റെ പ്രവർത്തനം ശരിയായി നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. വാഹനത്തിന്റെ ചെറിയ കേടുപാടുകൾ കാരണമാണ് പ്രവർത്തിക്കാത്തതെന്ന് അധികൃതർ പറഞ്ഞു. കര്‍ഷകരുടെ മിത്രമായി അരികിലെത്തി കൃഷിയിടങ്ങളില്‍ത്തന്നെ മണ്ണുസാമ്പിളുകള്‍ പരിശോധന നടത്തി വളം ശിപാര്‍ശ ചെയ്യുകയെന്നതാണ് സഞ്ചരിക്കുന്ന കേന്ദ്രംകൊണ്ട് ലക്ഷ്യം വച്ചിരുന്നത്. കൂടാതെ കര്‍ഷകര്‍ക്ക് അവബോധന ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കാര്‍ഷികമേളകള്‍, സെമിനാറുകള്‍ തുടങ്ങിയ കാര്‍ഷിക പരിപാടികള്‍ക്ക്…
Read Moreഈ പശുക്കളെ പിടിച്ചു കെട്ടാൻ ആരുണ്ട്..! തളിപ്പറമ്പ് ടൗൺ പിടിച്ചടക്കി കന്നുകാലികൾ
തളിപ്പറമ്പ്: പശുവിനെ പിടിച്ചു കെട്ടാന്‍ ടെൻഡര്‍ വരെ ക്ഷണിച്ചിട്ടും തളിപ്പറമ്പ് നഗരത്തില്‍ പശുക്കള്‍ അലഞ്ഞു നടക്കുന്നു. കഴിഞ്ഞ മാസമാണ് പശുവിനെ പിടിച്ചു കെട്ടാന്‍ നഗര സഭ ക്വട്ടേഷന്‍ ക്ഷണിച്ചു കൊണ്ട് പരസ്യം നല്‍കിയത്. ഒരു പശുവിന് 1000 രൂപ വീതം കമ്മീഷന് നല്‍കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചിരുന്നു. ഉടമസ്ഥനുള്ള പശുവിനെ പിഴ ഒടുക്കിയ ശേഷം ഉടമസ്ഥന് തന്നെ വിട്ടു കൊടുക്കുമെന്നും അറിയിച്ചിരുന്നു. നേരത്തെ നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടിയിടാനുള്ള തളിപ്പറമ്പ് നഗരസഭയുടെ പശുത്തൊഴുത്ത് നശിക്കുന്നത് സംബന്ധിച്ച് നിരവധി വാര്‍ത്ത വന്നിരുന്നു. കന്നുകാലികളെ കെട്ടിയിടാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കെട്ടിടത്തിന് മുന്‍ വശത്ത് തെരവുകച്ചവടക്കാര് കൈയടക്കി വയ്ക്കുകയും ചെയ്തതോടെ നഗരസഭ അധികൃതരും ഇവിടം തിരിഞ്ഞ് നോക്കാതെയായി. തളിപ്പറമ്പ് നഗരസഭാ രൂപീകരണത്തിന് മുമ്പ് പഞ്ചായത്തായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഇവിടുത്തെ തൊഴുത്ത്. കന്നുകാലികളുടെ ശല്യം രൂക്ഷമായതോടെ ഏതാനും വര്‍ഷത്തിന് മുമ്പ് ഈ…
Read More