പി. ജയകൃഷ്ണന് കണ്ണൂര്‍: വായ്പകളില്‍ കൃത്രിമം കാണിച്ചും സാമ്പത്തിക തിരിമറി നടത്തിയും വളപട്ടണം സര്‍വീസ് സഹകരണ ബാങ്കിന് 6,11, 70,000 രൂപ നഷ്ടം വരുത്തിയ കേസിലെ ആദ്യ കുറ്റപത്രത്തിൽ തലശേരി വിജിലൻസ് കോടതി ഈ മാസം 30 ന് വിധി പറയും. കണ്ണൂർ ഡിവൈഎസ്പിമാരായിരുന്ന ജെ. സന്തോഷ്, പി.പി. സദാനന്ദൻ എന്നിവർ അന്വേഷിക്കുകയും പിന്നീട് വന്ന ഡിവൈഎസ്പി മൊയ്തീന്‍കുട്ടി കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസിന്റെ വിധിക്കായി കേരളം കാതോർക്കുകയാണ്. തൃശൂരിലെ കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് അടക്കം സജീവ ചർച്ചയാകുന്നതിനിടെയാണ് മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലായിരുന്ന വളപട്ടണം സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച വിധി പുറത്തുവരാനിരിക്കുന്നത്. നിലവിൽ 26 കുറ്റാരോപിതര്‍ ഉള്‍പ്പെട്ട വളപട്ടണം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അഞ്ചുപേര്‍ക്കെതിരേയാണ് ആദ്യ കുറ്റപത്രം. ബാങ്ക് മന്ന ശാഖ മാനേജര്‍ ഇന്‍ ചാര്‍ജായിരുന്ന താളിക്കാവ് സ്വദേശി കെ.പി. മുഹമ്മദ് ജസീല്‍…
Read MoreCategory: Kannur
വാഹന ഓൾട്ടറേഷൻ മാഫിയയിലെ കണ്ണികളാണോ? തലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം; അന്വേഷണത്തിന് മോട്ടോർ വാഹന വകുപ്പും
സ്വന്തം ലേഖകൻ തലശേരി: പെരുന്നാൾ തലേന്ന് ആഘോഷ തിമിർപ്പിൽ ആഢംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ അഭ്യാസ പ്രകടനത്തിൽ ബിടെക് വിദ്യാർഥിയായ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് (19) മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണമാരംഭിച്ചു. ഫറാസിന്റെ ജീവൻ കവർന്ന പെജേറോ കാർ ഓൾട്ടറേഷൻ ചെയ്തതാണെന്ന് കണ്ടെത്തി. കാറിന്റെ ടയറുകൾ ബോഡിക്ക് പുറത്തേക്ക് തള്ളിയ നിലയിലാണുള്ളത്. അപകടം ഉണ്ടാക്കിയ പെജേറോ കാറും അതുമായി ബന്ധപ്പെട്ടവരും വാഹന ഓൾട്ടറേഷൻ മാഫിയയിലെ കണ്ണികളാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ലഹരിക്കടിമപ്പെട്ട് ഓൾട്ടറേഷൻ ചെയ്ത ആഢംബര വാഹനങ്ങളിൽ ഡ്രിഫ്റ്റും ബേൺ ഔട്ടും ഉൾപ്പെടെ അഭ്യാസ പ്രകടനങ്ങൾ ഹരമാക്കി മാറ്റിയ മാഫിയ സംഘം കേരളത്തിൽ സജീവമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സംഘത്തിനെതിരെ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന രാജീവ് പുത്തലത്തിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടികൾ സ്വീകരിക്കുകയും…
Read Moreസർക്കാർ ധനസഹായമുണ്ട്; എന്നാൽ, പലർക്കും ഇതെക്കുറിച്ച് അറിയില്ല! കോവിഡ് കാലത്ത് കണ്ണൂർ ജില്ലയിൽ പാന്പുകടിയേറ്റ് മരിച്ചത് 19 പേർ
സ്വന്തം ലേഖകൻ കണ്ണൂർ: മഴക്കാലത്ത് കൂടുതൽ പേർക്ക് പാന്പുകടിയേൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. കോവിഡ് കാലത്ത് കണ്ണൂർ ജില്ലയിൽ 19 പേർ പാന്പുകടിയേറ്റ് മരിച്ചതായാണ് വനംവകുപ്പിന്റെ ഔദ്യോഗിക കണക്ക്. നഗര-ഗ്രാമ പ്രദേശങ്ങൾ വ്യത്യാസമില്ലാതെയാണ് മരണം. 2020-21 ജൂൺ വരെ 317 പേർക്ക് പാന്പു കടിയേറ്റിട്ടുണ്ട്. അണലിയുടെ കടിയേറ്റാണ് ഭൂരിപക്ഷം പേരും മരിച്ചത്. കോവിഡ് കാലമായതിനാൽ പാന്പുകടിയേറ്റവരെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ പ്രയാസം അനുഭവിക്കുന്നതായി പറയുന്നു. വീടിനു പുറത്തിറങ്ങുന്പോഴും ജനലുകളും വാതിലുകളും തുറക്കുന്പോഴും കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്പോഴും അല്പം ജാഗ്രതകൂടി പുലർത്തിയാൽ വലിയൊരു വിപത്ത് ഒഴിവാക്കാനാകും. മാത്രമല്ല, ജനാലയോട് തൊട്ടുരുമ്മി വിറക്, തൂന്പ തുടങ്ങിയവ വയ്ക്കുന്നത് ഒഴിവാക്കിയും അനാവശ്യമായി വാതിലുകളും ജനലുകളും തുറന്നിടാതെയും പുല്ല് ചെത്തുന്പോഴും കാട് വെട്ടുന്പോഴും വലിയ ഷൂസ് ധരിച്ചും പാന്പുകടിയിൽനിന്ന് സുരക്ഷിതമാകാം. പാന്പുകടിയേറ്റ് മരിച്ചവരുടെ ആശ്രിതർക്കും ആശുപത്രിയിൽ കഴിയുന്നവർക്കും സർക്കാർ ധനസഹായമുണ്ട്. എന്നാൽ, പലർക്കും ഇതെക്കുറിച്ച്…
Read Moreപണത്തിന്റെ കളിയിൽ എല്ലാവരും മറിയുന്നു; ഷറാറയുടെ ലൈംഗിക ക്ഷമതാ പരിശോധന അട്ടിമറിക്കാൻ നീക്കം
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന്റെ രണ്ടാമത്തെ ലൈംഗിക ക്ഷമത പരിശോധനയും അട്ടിമറിക്കാൻ നീക്കം. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടക്കേണ്ട പരിശോധന പരിയാരത്ത് നടത്താനാണ് ഡിഎംഒ ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രിത നീക്കം നടന്നതെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കോടതി ഉത്തരവിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ രൂപീകരിച്ച മെഡിക്കൽ ബോർഡിനെ മറികടന്നു കൊണ്ട് പരിയാരത്ത് പുതിയ ബോർഡ് രൂപീകരിക്കാനുള്ള ശ്രമമാണ് ഡിഎംഒ ഓഫീസ് കേന്ദ്രീകരിച്ച് നടന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. ഷറാറ റിമാൻഡിൽ കഴിയുന്ന ജയിലിലെ ചിലരുടെ ഒത്താശയും ഈ നീക്കത്തിന് പിന്നിലുണ്ടെന്നും സൂചനയുണ്ട്. കോടതിയുടെ നിർദേശ പ്രകാരം ജില്ലാ ആശുപത്രിയിൽ രൂപീകരിച്ച മെഡിക്കൽ ബോഡ് ഇന്നലെ രാവിലെ പത്തിന് ഷറാറ ഷറഫുവിനെ…
Read Moreആഡംബര കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം; കവർന്നത് ബിടെക് വിദ്യാർഥിയുടെ ജീവൻ; അപകടം നടന്നയുടൻ വാഹനത്തിന്റെ നമ്പർപ്ലേറ്റ് അഴിച്ചു മാറ്റി, ചിത്രങ്ങൾ രാഷ്ട്രദീപികയ്ക്ക്
തലശേരി:പെരുന്നാൾ തലേന്ന് ആഘോഷ തിമിർപ്പിൽ ആഢംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ പ്രകടനത്തിൽ പൊലിഞ്ഞത് പഠനാവശ്യത്തിന് ലാപ്ടോപ്പ് എടുക്കാനെത്തിയബിടെക് വിദ്യാർഥിയുടെ ജീവൻ. അപകടം നടന്നയുടൻ കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി രക്ഷപ്പെടാനും പ്രതികളുടെ ശ്രമം. അപകട നടന്ന ഉടനെയുള്ള കാറിന്റെ നമ്പർ പ്ലേറ്റ് ഉള്ള ചിത്രവും നമ്പർ പ്ലേറ്റ് ഇല്ലാത്ത ചിത്രവും രാഷ്ട്രദീപികയ്ക്ക് ലഭിച്ചു. ചൊവ്വാഴ്ച്ച രാത്രി ജൂബിലി റോഡിൽ പെജറോ കാറ് ഇരുചക്ര വാഹനത്തിലിടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് (19) മരിച്ച സംഭവത്തിലാണ് സംഭവത്തിന് തൊട്ട് മുമ്പ് യുവാക്കൾ കാറുമായി നഗരത്തിൽ കാട്ടി കൂട്ടിയ പരാക്രമങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ആഢംബര വാഹനങ്ങളിൽ യുവാക്കൾ നടത്തുന്ന ഡ്രിഫ്റ്റ്, ബേൺ ഔട്ട് എന്നീ പ്രകടനങ്ങളാണ് ഫറാസിന്റെ ജീവനെടുക്കാൻ ഇടയാക്കിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് ചിറക്കരയിലും…
Read Moreചെറുപുഴയിലെ മറിയക്കുട്ടി വധം; രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചു; സ്ത്രീയെ കണ്ടെത്താന്‍ സിബിഐ
പയ്യന്നൂര്‍: തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ട ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താന്‍ സിബിഐ നടത്തുന്ന അന്വേഷണം ഊര്‍ജിതം. കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതായി സംശയിക്കുന്ന സ്ത്രീയെ കണ്ടെത്താന്‍ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ദിവസങ്ങള്‍ക്കകമാണ് നോട്ടീസ് നല്‍കലും രക്തസാമ്പിള്‍ ശേഖരണവും നടത്തി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. മറിയക്കുട്ടിവധം സംബന്ധിച്ച് ലോക്കല്‍ പോലീസിന്റെ കേസന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ച രീതിയിലായിരുന്നു ഇതുവരെയുള്ള അന്വേഷണമെങ്കിലും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിലെ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സിബിഐ അന്വേഷണമെന്ന പ്രത്യേകതയുണ്ട്. ഗൂഡാലോചന നടത്തിയവര്‍ക്ക് മറിയക്കുട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യമായിരുന്നുവെന്നും ഇതിനായി കൊലപാതക ദൗത്യമേല്പ്പിച്ചവര് പോലുമറിയാതെയാണ് കൊലനടത്തുന്നതിനിടയില്‍ ആഭരണമോഷണം നടന്നതെന്നും പോലീസ് ബലമായി സംശയിച്ചിരുന്നു. അന്നത്തെ കേസന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി സുബൈര്‍ കൊലപാതകത്തിന് പിന്നിലെ സ്ത്രീസാന്നിധ്യം കണ്ടെത്താനായി വിവിധയിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നതുമാണ്. പ്രതിയെന്ന് സംശയിച്ച ആളെ ചോദ്യം ചെയ്യലിനും തെളിവുകളുടെ പരിശോധനയ്ക്കുമിടയില് കണ്ടെത്തിയ ഫോണില്‍നിന്നും സിം കാര്‍ഡ് മാറ്റിയിട്ട്…
Read Moreചതിക്കുഴികളൊരുക്കി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം! മാധ്യമപ്രവര്ത്തകന് കഴിഞ്ഞയാഴ്ച തപാല്‍ വഴി മുംബൈ മേല്‍വിലാസത്തില്‍ ഒരു കവര്‍ ലഭിച്ചു; തുറന്നു നോക്കിയപ്പോള്‍…
കാസര്‍ഗോഡ്: പണം തട്ടാന്‍ പുതുവഴികളുമായി ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങള്‍ സജീവമാകുന്നു. മാധ്യമപ്രവര്‍ത്തകനായ ദേലംപാടി അഡൂര്‍ സ്വദേശി പുരുഷോത്തമന് കഴിഞ്ഞയാഴ്ച തപാല്‍ വഴി മുംബൈ മേല്‍വിലാസത്തില്‍ ഒരു കവര്‍ ലഭിച്ചു. തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു സ്ക്രാച്ച് ആന്‍ഡ് വിന് കാര്‍ഡ്. ഓണ്‍ലൈന്‍ സ്റ്റോറായ നാപ്റ്റോളിന്റെ 12-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് സമ്മാന കൂപ്പണ്‍ അയയ്ക്കുന്നതെന്ന് ഇതോടൊപ്പമുള്ള കത്തില്‍ പറയുന്നു. കാര്‍ഡ് ഉരച്ചു നോക്കിയപ്പോള്‍ ലഭിച്ചത് ഒന്നാം സമ്മാനമായ 14.8 ലക്ഷം രൂപ വിലപിടിപ്പുള്ള കിയ സെല്‍റ്റോസ് കാര്‍. കത്തിലുള്ള നമ്പറില്‍ വിളിച്ചപ്പോള്‍ കാര്‍ വിലയുടെ ഒരു ശതമാനം തുകയായ 25,600 രൂപ മുന്‍കൂറായി അടയ്ക്കാന്‍ ആവശ്യപ്പെട്ടു. അടുത്തദിവസം കഴിഞ്ഞ് മറുപടി പറയാമെന്ന് പുരുഷോത്തമന് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് നാപ്റ്റോളില്‍നിന്ന് ഒരു വാട്ടര്‍ ടാങ്ക് ക്ലീനര്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതായും എന്നാല്‍ സമ്മാനമടിച്ചതായി തുടക്കത്തില്‍ വിശ്വസിച്ചിരുന്നെന്നും പുരുഷോത്തമന് പറഞ്ഞു.…
Read Moreരാഘവന്റെ ജാഗ്രത കോവിഡിന്റെ കണക്കിൽ; ഇങ്ങനെ എഴുതി സൂക്ഷിക്കുന്നതിന്റെ കാരണം ചെറുതല്ല…
സ്വന്തം ലേഖകൻകൂത്തുപറമ്പ്: കോവിഡ് മഹാമാരിക്കിടയിലും ജാഗ്രത കൈവിടാതെ കോവിഡിന്റെ ദിനം പ്രതിയുള്ള കണക്കെടുത്ത് സൂക്ഷിക്കുകയാണ് കൂത്തുപറമ്പിലെ ഒരു അഭിഭാഷകൻ. കായലോട് പറമ്പായിയിലെ അഡ്വ.ഇ. രാഘവനാണ് കോവിഡ് ബാധിതരുടേയും മരണപ്പെട്ടവരുടെയുമൊക്കെ ജില്ലയിലേയും സംസ്ഥാന അടിസ്ഥാനത്തിലുള്ളതുമായ കൃത്യമായ കണക്ക് എഴുതി സൂക്ഷിക്കുന്നത്. കോവിഡ് രോഗ വ്യാപനം ആരംഭിച്ചപ്പോൾ വെറുമൊരു കൗതുകത്തിന് ആരംഭിച്ച ഈ ജോലി കോവിഡ് വ്യാപനം കൂടിയതോടെ അൽപം ഗൗരവത്തിലായി എന്നു മാത്രം. 2020 ജനുവരി 30 ന് സംസ്ഥാനത്ത് ആദ്യമായി തൃശൂരിൽ കോവിഡ് റിപ്പോർട്ട് ചെയ്ത കാര്യം കുറിച്ചു വെച്ചായിരുന്നു തുടക്കം. കോവിഡ് വ്യാപനം വർധിച്ചു വന്നതോടെ 2020 മാർച്ച് ഏഴു മുതലാണ് ദിനം പ്രതിയുള്ള കൃത്യമായ കണക്ക് സൂക്ഷിക്കാൻ തുടങ്ങിയത്. ആദ്യം പത്രത്തിൽ വരുന്ന കണക്കായിരുന്നു ഇദ്ദേഹത്തിന്റെ ആശ്രയം. പിന്നീട് വൈകുന്നേരങ്ങളിലെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി നൽകുന്ന ഔദ്യോഗിക കണക്ക് പ്രകാരം ഇദേഹം വിവരങ്ങൾ ശേഖരിച്ചു…
Read Moreചെവി മുറിഞ്ഞ് തൂങ്ങിയ നിലയിൽ, ശരീരമാകെ മാരകമായ മുറിവ്; മോഷണശ്രമം ചെറുത്തപ്പോ ൾ ഉണ്ടായതെന്ന് വീട്ടമ്മ; പറയുന്നത് നുണയെന്ന് പോലീസ്
ഇരിട്ടി: ആറളം പയോറ ഏച്ചില്ലത്ത വീട്ടമ്മയെ വീട്ടിനുള്ളില്‍ വെട്ടേറ്റും മര്‍ദനമേറ്റ പരിക്കുകളോടെയും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അക്രമി ആരെന്ന കാര്യത്തിൽ വെട്ടേറ്റ വീട്ടമ്മയ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് പോലീസ്. ഏച്ചിലത്തെ കുന്നുമ്മല്‍ രാധയ്ക്കാണ് (58) പരിക്കേറ്റത്. ഇവരെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച്ച രാത്രി ഒൻപതോടെയായിരുന്നു സംഭവമെന്ന് കരുതുന്നു. ചെവി വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ നിലയിലും താടിയെല്ലിന് ഇരുഭാഗത്തും ക്ഷതമേറ്റ് പൊട്ടലും ഉണ്ടായി. ട കാലിന് ആഴത്തിലുള്ള മുറിവേറ്റ നിലയിലുമാണ്. പരിക്കേറ്റ രാധയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടി എത്തുകയായിരുന്നു. ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം താമസിക്കുന്ന സഹോദരി കണ്ണൂരില്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. രാധയുടെ ഏക മകള്‍ ഭര്‍തൃവീട്ടിലുമാണ് താമസം. വെട്ടേറ്റ നിലയിലും മര്ദനമേറ്റനിലയിലുമാണ് പരിക്കുകള്‍ എങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് രാധ സമീപ വാസികളോട് പറഞ്ഞിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പോലീസിനോട് മോഷ്ടാവാണ്…
Read Moreപോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ റോഡിൽ ഉപേക്ഷിച്ച നിലയിൽ; താക്കോലുമായി ഉടമ മുങ്ങിയതിന് പിന്നിലെ കാരണം ഇതാണ്…
മയ്യിൽ: പോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ ഒടുവിൽ ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം കമ്പിലിലായിരുന്നു സംഭവം. കണ്ണൂർ ഭാഗത്തുനിന്ന് എത്തിയ മാരുതി സ്വിഫ്റ്റ് കാർ പൊടിക്കുണ്ടിൽ വച്ച് പരിശോധനയ്ക്കിടെ പോലീസ് നിർത്താനാവശ്യപ്പെട്ടെങ്കിലും അമിതവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. പുതിയതെരു വഴി കമ്പിലിൽ എത്തിയ കാർ ഇതിനിടെ അഞ്ചോളം വാഹനങ്ങളിൽ ഇടിച്ചതായും പറയുന്നു. കമ്പിലിൽ മയ്യിൽ പോലീസ് പരിശോധന നടത്തുന്നത് കണ്ട ഡ്രൈവർ കാർ ഇവിടെ റോഡ് മധ്യത്തിൽ ഉപേക്ഷിച്ച് താക്കോലും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം ഗതാഗതക്കുരുക്കുണ്ടാക്കിയ കാർ ഒടുവിൽ മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.കാഞ്ഞങ്ങാട് രജിസ്ട്രേഷനുള്ള കാറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read More