സൃഹൃത്തിനെ അ​ക്ര​മി​ക്കാ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യു​ടെ ക്വ​ട്ടേ​ഷ​ൻ; പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാങ്ങാനൊരുങ്ങി പോലീസ്

  പ​രി​യാ​രം: ബ​ന്ധു​വാ​യ ക​രാ​റു​കാ​ര​നെ ആ​ക്ര​മി​ക്കാ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ഒ​ളി​വി​ലാ​ണ്. ഇ​വ​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പ​രി​ഗ​ണി​ക്കു​ന്ന​ത് 12 ലേ​ക്ക് കോ​ട​തി മാ​റ്റി​വ​ച്ചു. ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ഇ​വ​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യാ​ൻ സാ​ധ്യ​ത​യേ​റി​യ​തോ​ടെ​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 18 ന് ​രാ​ത്രി​യി​ലാ​ണ് ചെ​റു​താ​ഴം ശ്രീ​സ്ഥ​യി​ലെ കോ​ൺ​ട്രാ​ക്ട​ർ പി.​വി.​സു​രേ​ഷ് ബാ​ബു (52) വി​നെ നാ​ലം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. കേ​ര​ള ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യാ​യ സ്ത്രീ ​മൂ​ന്ന് ല​ക്ഷം രൂ​പ​യ്ക്കാ​ണ് സു​രേ​ഷ് ബാ​ബു​വി​നെ​തി​രാ​യി ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്. കേ​സി​ൽ നെ​രു​വ​മ്പ്രം ചെ​ങ്ങ​ത്ത​ട​ത്തെ ത​ച്ച​ൻ ഹൗ​സി​ൽ ജി​ഷ്ണു (26), ചെ​ങ്ങ​ത്ത​ട​ത്തെ ക​ല്ലേ​ൻ ഹൗ​സി​ൽ അ​ഭി​ലാ​ഷ് (29), ശ്രീ​സ്ഥ മേ​ലേ​തി​യ​ടം പാ​ല​യാ​ട്ടെ കെ.​ര​തീ​ഷ് (39), നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ലെ…

Read More

പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന്‍റെ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലൂ​ടെ  പരിചയപ്പെട്ട യുവതിയെ  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കണ്ണൂരിലെ സംഭവം ഇങ്ങനെ…

ക​രു​വാ​ര​കു​ണ്ട്: പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ങ്ങി​യ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യ പ്ര​തി ക​രു​വാ​ര​കു​ണ്ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. നീ​ലാ​ഞ്ചേ​രി കൂ​രി​മു​ണ്ട സ്വ​ദേ​ശി ചെ​മ്മ​ല​പു​റ​വ​ൻ താ​ഹി​റി(28)​നെ​യാ​ണ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പ​റ​യ​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട താ​ഹി​ർ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ച്ച് പ​ല സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ബ​ന്ധം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ താ​ഹി​ർ കൈ​യൊ​ഴി​യു​ക​യാ​ണു​ണ്ടാ​യ​ത്. തു​ട​ർ​ന്നു യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പ്ര​തി ഒ​ളി​വി​ൽ പോ​വു​ക​യു​മാ​യി​രു​ന്നു. വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ്് താ​ഹി​ർ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ലെ​ടു​ക്കു​ന്ന വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ൾ സ​മീ​പ​കാ​ല​ത്ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പ​റ​യ​ട്ട​യെ കൂ​ടാ​തെ…

Read More

ത​ല​ശേ​രി​യി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; പ്ര​തി ഒ​ളി​വി​ൽ,മൊ​ബൈ​ൽ ഓ​ഫ്; ബ​ന്ധു​ക്ക​ൾ​ക്ക് നോ​ട്ടീ​സ്

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: ബ​ലി​പെ​രു​ന്നാ​ൾ ത​ലേ​ന്ന് ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ താ​ഴെ ച​മ്പാ​ട് എ​ഴു​ത്തു​പ​ള്ളി​യി​ൽ ആ​മി​നാ​സി​ലെ അ​ഫ്‌​ലാ​ഹ് ഫ​റാ​സി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ക​തി​രൂ​ർ ഉ​ക്കാ​സ് മൊ​ട്ട​യി​ലെ ഉ​മ്മേ​ഴ്സി​ൽ റൂ​ബി​നെ (19) ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് വ്യാ​പ​ക​മാ​യ റെ​യ്ഡ് ന​ട​ത്തി. പ്ര​തി​യു​ടേ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടേ​യും മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്ന് സം​ശ​യി​ക്കു​ന്ന പ്ര​തി​യു​ടെ ചി​ല ബ​ന്ധു​ക്ക​ൾ​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി. ന​ര​ഹ​ത്യ ന​ട​ന്ന് പ​ത്തൊ​മ്പ​ത് ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​ത് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ട് വ​ര​ണ​മെ​ന്നും കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് പേ​രു​ടെ പ​ങ്ക് ക​ണ്ടെ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഫ​റാ​സി​ന്‍റെ മാ​താ​വ് ഫാ​സി​ല അ​ഡ്വ. കെ. ​വി​ശ്വ​ൻ മു​ഖാ​ന്തി​രം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ഒ​ന്നാം പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ ക​ക്ഷി…

Read More

എവിടെപ്പോയ് ഒളിച്ചാലും പൊക്കും;  പ​തി​ന​ഞ്ചു​കാ​രി​യെ ഫോ​ൺ വി​ളി​ച്ച് ശ​ല്യം ചെയ്യൽ; ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് പോലീസ്

ക​ണ്ണൂ​ർ: പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യം ചെ​യ്ത​യാ​ൾ​ക്കെ​തി​രെ ച​ക്ക​ര​ക്ക​ല്ല് പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ ഫോ​ണി​ൽ വി​ളി​ച്ച് ലൈം​ഗീ​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ശ​ല്യ​പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് കേ​സ്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭ്യ​മ​ല്ല. മൊ​ബൈ​ൽ ന​മ്പ​ർ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ലൊ​ക്കേ​ഷ​ൻ കി​ട്ടി​യാ​ൽ മാ​ത്ര​മേ പ്ര​തി​യെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും സൂ​ച​ന ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

വാ​ക്സി​നി​ല്ല, എ​ങ്കി​ലും വാ​ക്സി​നെ​ടു​ക്ക​ണം; മ​ദ്യം വാ​ങ്ങാ​ൻ വേ​ണ്ട, അ​ന്ന​ത്തി​നു വേ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രേ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ വാ​ക്സി​നെ​ടു​ക്കു​ക​യോ, ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രേ ക​ണ്ണൂ​രി​ൽ വ്യാ​പാ​രി​ക​ളു​ടെ ഇ​ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​ട​യി​ൽ ആ​രു വ​ന്നാ​ലും സാ​ധ​ന​ങ്ങ​ൾ കൊ​ടു​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ട്. “ഇ​ത്ത​രം കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​ങ്കി​ലും ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ചാ​ൽ അ​വ​രെ ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. കോ​വി​ഡ് വ​രു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ വ്യാ​പാ​രി​ക​ളാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ വ​രു​ത്തി തീ​ർ​ക്കു​ന്ന​ത്. ഇ​തി​നു ക​ന​ത്ത വി​ല ന​ല്കേ​ണ്ടി വ​രും. പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പ​രി​ശോ​ധി​ക്കേ​ണ്ട​ത് ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സു​മാ​ണെ​ന്നും വ്യാ​പാ​രി​ക​ള​ല്ലെ​ന്നും ദേ​വ​സ്യ മേ​ച്ചേ​രി പ​റ​ഞ്ഞു. വ്യാ​പാ​രി​ക​ൾ​ക്കു പോ​ലും മു​ഴു​വ​നാ​യി വാ​ക്സി​ൻ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​രു​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി ക​ണ്ണൂ​ർ വെ​സ്റ്റ് മേ​ഖ​ല സെ​ക്ര​ട്ട​റി…

Read More

ഭർത്താവിനെ വഴിതെറ്റിക്കുന്ന സുഹൃത്തിനെ ആ​ക്ര​മി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ നൽകിയത് 3 കോടിക്ക്;  മു​ൻ​കൂ​ർ ജാ​മ്യ​ശ്ര​മ​വു​മാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​രി

പ​രി​യാ​രം: ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്താ​യ ക​രാ​റു​കാ​ര​നെ അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മം തു​ട​ങ്ങി. ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മം ആ​രം​ഭി​ച്ച​ത്. മു​ൻ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​സി​ന്‍റെ റി​പ്പോ​ർ​ട്ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടേ​ക്കു​മെ​ന്ന​തി​നാ​ൽ ഇ​വ​രെ പോ​ലീ​സി​ന് പെ​ട്ടെ​ന്ന് അ​റ​സ്റ്റ് ചെ​യ്യ​നാ​കി​ല്ല. അ​തി​നി​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ നാ​ലു പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ൽ കി​ട്ടാ​ൻ പ​രി​യാ​രം പോ​ലീ​സ് ഇ​ന്ന​ലെ അ​പേ​ക്ഷ ന​ൽ​കി. പ​യ്യ​ന്നൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള എ​സ്ഐ. കെ.​വി.​സ​തീ​ശ​ൻ അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​പേ​ക്ഷ കോ​ട​തി ഇ​ന്ന്പ​രി​ഗ​ണി​ക്കും. നെ​രു​വ​മ്പ്രം​ചെ​ങ്ങ​ത്ത​ട​ത്തെ ത​ച്ച​ൻ ഹൗ​സി​ൽ ജി​ഷ്ണു (26), ചെ​ങ്ങ​ത്ത​ട​ത്തെ ക​ല്ലേ​ൻ ഹൗ​സി​ൽ അ​ഭി​ലാ​ഷ് (29), ശ്രീ​സ്ഥ…

Read More

കണ്ടൽ നട്ട് കായൽ കാക്കാൻ മ​ൽ​സ്യ​തൊ​ഴി​ലാ​ളി ഒ. ​രാ​ജ​ൻ; ക​വ്വാ​യി​ക്കാ​യ​ലോ​ര​ത്ത് ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് കണ്ടൽ നട്ടു പിടിപ്പിച്ചത്

തൃ​ക്ക​രി​പ്പൂ​ർ: കാ​യ​ലി​ന് ശ്വാ​സ​വാ​യു ന​ൽ​കു​ന്ന​വ​യാ​യി ക​രു​ത​പ്പെ​ടു​ന്ന ക​ണ്ട​ലു​ക​ൾ ന​ട്ടു സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഇ​ട​യി​ലെ​ക്കാ​ട്ടി​ലെ മ​ൽ​സ്യ​തൊ​ഴി​ലാ​ളി ഒ. ​രാ​ജ​ന്‍റെ പ്ര​വ​ർ​ത്തി വേ​റി​ട്ട​താ​ണ്. ക​വ്വാ​യി​ക്കാ​യ​ലോ​ര​ത്ത് ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ക​ണ്ട​ൽ വി​ത്തു​ക​ൾ മു​ള​പ്പി​ച്ച് ന​ട്ട് പി​ടി​പ്പി​ച്ച​ത്. ഈ ​ആ​ഴ്ച​യോ​ടെ 1000 ക​ണ്ട​ലു​ക​ൾ ന​ട്ട് പ​രി​പാ​ലി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ക​വ്വാ​യി​ക്കാ​യ​ലി​നോ​ട് ചേ​ർ​ന്നു​ള്ള ഇ​ട​യി​ലെ​ക്കാ​ട് തു​രു​ത്തി​ന് കാ​വ​ലാ​യി ക​ണ്ട​ലു​ക​ൾ വെ​ച്ചു​പി​ടി​പ്പി​ച്ച് മാ​തൃ​ക പ​ക​രു​ക​യാ​ണ് അ​മ്പ​ത്തി​യാ​റു​കാ​ര​നാ​യ മ​ൽ​സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി. ഇ​ട​യി​ലെ​ക്കാ​ട് തെ​ക്കെ മു​ന​മ്പി​ന് വ​ട​ക്കു​കി​ഴ​ക്ക് ഭാ​ഗ​ത്താ​യി ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് കാ​യ​ലോ​ര​ത്ത് ക​ണ്ട​ൽ വി​ത്തു​ക​ൾ ന​ട്ടു​മു​ള​പ്പി​ച്ച​ത്. ഈ ​വ​ർ​ഷം ജൂ​ൺ അ​ഞ്ചി​ന്‍റെ പ​രി​സ്ഥി​തി ദി​ന​ത്തി​ലാ​ണ് ക​ണ്ട​ൽ​വ​ൽ​ക്ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ന​ട്ട​വി​ത്തു​ക​ൾ ഓ​ള​ങ്ങ​ളി​ൽ​പ്പെ​ട്ട് ഒ​ഴു​കി​പ്പോ​കാ​തി​രി​ക്കാ​ൻ ഓ​ല​മ​ട​ൽ കൊ​ണ്ട് സം​ര​ക്ഷ​ണ ക​വ​ച​വു​മൊ​രു​ക്കി. മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി തോ​ണി​യി​ൽ പോ​കും വ​ഴി ദി​വ​സ​വും ഇ​വ​യെ പ​രി​പാ​ലി​ച്ചു വ​രു​ന്നു​മു​ണ്ട്. മ​ൽ​സ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​യ​ൽ ജീ​വി​ക​ൾ​ക്ക് പ്ര​ജ​ന​ത്തി​നും ആ​വാ​സ വ്യ​വ​സ്ഥി​തി​ക്കും ക​ണ്ട​ൽ കാ​ടു​ക​ൾ അ​ത്യ​ന്താ​പേ​ഷി​ത​മാ​ണ്. ക​വ്വാ​യി കാ​യ​ലി​ന്‍റെ…

Read More

പെ​രു​മ്പി​ള്ളി​യി​ൽ വീ​ട്ടി​ൽ​ക​യ​റി യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നവരിലെ നാലാമനേയും പൊക്കി പോലീസ്

ആ​മ്പ​ല്ലൂ​ർ: മു​ള​ന്തു​രു​ത്തി പെ​രു​മ്പി​ള്ളി​യി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി അ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ന​ട​മ വി​ല്ലേ​ജ് ഈ​ര​യി​ൽ പാ​പ്പി​യു​ടെ മ​ക​ൻ ഇ.​പി. ഹ​രീ​ഷ് (30) ആ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കൊ​പ്പം ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ണ് ഹ​രീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ള​ന്തു​രു​ത്തി പെ​രു​മ്പി​ള്ളി​യി​ൽ ഈ​ച്ചി​ര​വേ​ലി​ൽ മ​ത്താ​യി​യു​ടെ മ​ക​ൻ ജോ​ജി മ​ത്താ​യി (24)ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ അ​ക്ര​മി സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്‌. സം​ഘ​ത്തി​ൽ​പ്പെ​ട്ട നോ​ർ​ത്ത് പ​റ​വൂ​ർ, മ​ന്നം, ത​ട്ട​ക​ത്ത്, താ​ണി​പ്പാ​ടം വീ​ട്ടി​ൽ മി​ഥു​ൻ(25), മ​ണ​കു​ന്നം വി​ല്ലേ​ജ് ഉ​ദ​യം​പേ​രൂ​ർ പ​ണ്ടാ​ര​പ്പാ​ട്ട​ത്തി​ൽ ശ​ര​ത്(27), മു​ള​ന്തു​രു​ത്തി കോ​ല​ഞ്ചേ​രി​ക​ട​വ് ഭാ​ഗ​ത്ത് എ​ട​പ്പാ​റ​മാ​റ്റം വീ​ട്ടി​ൽ അ​തു​ൽ സു​ധാ​ക​ര​ൻ (23) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന ഹ​രീ​ഷ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​ക​ളെ​പ്പ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ ജോ​ജി സൂ​ച​ന ന​ൽ​കി​യി​രു​ന്നു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​രൂ​ർ പാ​മ്പാ​ടി​ത്താ​ഴം വി​ഷ്ണു (27) ഒ​ളി​വി​ലാ​ണ്.

Read More

വാ​ട​ക​യ്‌​ക്കെ​ടു​ത്ത കാ​റി​ലെ നൂ​ത​ന സാ​ങ്കേ​തി​കോ​പ​ക​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ചാ​സം​ഘ​ത്തി​ന് കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി! കാസര്‍ഗോഡ് നടന്ന സംഭവം ഇങ്ങനെ…

ഷൈ​ബി​ന്‍ ജോ​സ​ഫ് കാ​സ​ര്‍​ഗോ​ഡ്: വാ​ട​ക​യ്‌​ക്കെ​ടു​ത്ത കാ​റി​ലെ നൂ​ത​ന സാ​ങ്കേ​തി​കോ​പ​ക​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ചാ​സം​ഘ​ത്തി​ന് കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി. ഹൊ​സ​ങ്ക​ടി രാ​ജ​ധാ​നി ജ്വ​ല്ല​റി​യി​ല്‍​നി​ന്ന് വാ​ച്ച്മാ​നെ കെ​ട്ടി​യി​ട്ട് 15 കി​ലോ​ഗ്രാം വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും 4.5 ല​ക്ഷം രൂ​പ​യു​മ​ട​ക്കം 16 ല​ക്ഷം രൂ​പ​യു​ടെ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ക​ര്‍​ണാ​ട​ക​യി​ലെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ണ്ട്വാ​ള്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഗൗ​സും സം​ഘ​വു​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ക​വ​ര്‍​ച്ച ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ കാ​ര്‍ ഉ​ള്ളാ​ള്‍ പോ​ലീ​സ് തൊ​ക്കോ​ട് വ​ച്ച് ത​ട​ഞ്ഞു​നി​ര്‍​ത്തി​യ​പ്പോ​ള്‍ ഏ​ഴം​ഗ ക​വ​ര്‍​ച്ചാ​സം​ഘം പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച് കാ​റു​പേ​ക്ഷി​ച്ച് കൈ​യി​ല്‍ കി​ട്ടി​യ ബാ​ഗു​മെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​റി​ല്‍​നി​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും ഏ​ഴ​ര കി​ലോ​ഗ്രാം വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് മു​ഹ​മ്മ​ദ് ഗൗ​സും സു​ഹൃ​ത്ത് ഇ​ബ്രാ​ഹി​മും ക​ര്‍​ണാ​ട​ക സൂ​റ​ത്ക​ലി​ലെ റൂ​ബി കാ​ര്‍ റെ​ന്‍റ​ല്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ കാ​ര്‍ വാ​ട​ക​യ്ക്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്. ചി​ക്ക​മം​ഗ​ളൂ​രു​വി​ന് സ​മീ​പ​ത്തെ…

Read More

ഭാ​ര്യ​യ്ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത​റി​യാ​തെ പ​ശു​വി​ന് പു​ല്ല​രി​യാ​ന്‍​പോ​യി; രോ​ഗി​യാ​യ ഭ​ര്‍​ത്താ​വി​ന് പോ​ലീ​സ് 2,000 രൂ​പ പി​ഴ ചു​മ​ത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​ട്ടേ​ങ്ങാ​നം: പ​ഞ്ചാ​യ​ത്തി​ലെ പ​രി​ശോ​ധ​നാ​ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത ഭാ​ര്യ​യ്ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത​റി​യാ​തെ പ​ശു​വി​ന് പു​ല്ല​രി​യാ​ന്‍​പോ​യ ഭ​ര്‍​ത്താ​വി​ന് പോ​ലീ​സ് 2,000 രൂ​പ പി​ഴ ചു​മ​ത്തി. അ​ട്ടേ​ങ്ങാ​നം പാ​റ​ക്ക​ല്ലി​ലെ കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​യ നാ​രാ​യ​ണ​നാ​ണ് നി​യ​മ​ത്തി​ന്‍റെ കാ​ര്‍​ക്ക​ശ്യം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത്. ആ​റു​മാ​സം​മു​മ്പ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​രാ​യ​ണ​ന്‍ കൂ​ലി​വേ​ല​യ്ക്ക് പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഭാ​ര്യ ശൈ​ല​ജ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് പോ​യി​ട്ടും വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന പ​ശു​വി​ന്‍റെ പാ​ല് വി​റ്റും കി​ട്ടു​ന്ന വ​രു​മാ​ന​മാ​ണ് ആ​കെ​യു​ള്ള​ത്. പ​ശു​വി​ന് പു​ല്ല​രി​യാ​നും ഇ​രു​വ​രും പോ​കാ​റു​ണ്ടാ​യി​രു​ന്നു. മി​ല്‍​മ​യി​ലും മ​റ്റും പാ​ല് കൊ​ണ്ടു​കൊ​ടു​ക്കാ​ന്‍ ശൈ​ല​ജ​യാ​ണ് പോ​യി​രു​ന്ന​ത്. ഇ​ങ്ങ​നെ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കു​ഞ്ഞി​കൊ​ച്ചി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​നാ​ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​രു​ന്ന​തി​നു​മു​മ്പ് പു​റ​ത്തൊ​ന്നും പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ​തി​നാ​ല്‍ അ​ടു​ത്ത ദി​വ​സം പു​ല്ല​രി​യാ​ന്‍ നാ​രാ​യ​ണ​നാ​ണ് പോ​യ​ത്. തി​രി​ച്ചു​വ​രു​മ്പോ​ഴേ​ക്കും ശൈ​ല​ജ​യ്ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന വി​വ​രം ല​ഭി​ച്ചി​രു​ന്നു. നാ​രാ​യ​ണ​ന്‍ പു​റ​ത്തു​പോ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. തു​ട​ര്‍​ന്ന് അ​മ്പ​ല​ത്ത​റ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യാ​ണ്…

Read More