സ്‌​കൂ​ള്‍ ബ​സ് ആം​ബു​ല​ന്‍​സാ​ക്കി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത്; ചെലവായത്‌ 13000 രൂ​പ

ക​ണ്ണൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഡ്സ് സ്‌​കൂ​ള്‍ ബ​സ് ആം​ബു​ല​ന്‍​സാ​ക്കി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത്. പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്‌​കൂ​ള്‍ ബ​സി​നെ കോ​വി​ഡ് കാ​ല​ത്തെ താ​ത്കാ​ലി​ക ആം​ബു​ല​ന്‍​സാ​ക്കി മാ​റ്റി​യ​ത്. 13000 രൂ​പ ചെ​ല​വി​ലാ​ണ് എ​ര​ഞ്ഞോ​ളി​യി​ലെ ബ​ഡ്‌​സ് സ്‌​കൂ​ളി​ന്‍റെ 17 സീ​റ്റു​ള്ള ബ​സി​ന് രൂ​പ​മാ​റ്റം വ​രു​ത്തി​യ​ത്. സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ സ്‌​കൂ​ള്‍ ബ​സ് ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​ത്തി​നാ​യി വി​ട്ടു​കൊ​ടു​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. ര​മ്യ പ​റ​ഞ്ഞു. എ​ര​ഞ്ഞോ​ളി​യി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ സ​ബ് ക​ള​ക്‌​ട​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫി​നോ​ട് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ ഇ​ത്ത​ര​മൊ​രു ആ​ശ​യം അ​റി​യി​ച്ച​പ്പോ​ള്‍​ത്ത​ന്നെ അ​നു​മ​തി ല​ഭി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ആം​ബു​ല​ന്‍​സ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നാ​യി വി​ട്ടു​കൊ​ടു​ത്തു.

Read More

കടക്ക് പുറത്ത്‌! വാ​ട്‌​സ് ആ​പ് ഗ്രൂ​പ്പി​ല്‍ ന​ഗ്ന​ചി​ത്രം പോസ്റ്റ് ചെയ്തു; സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യെ മാ​റ്റി

ക​ണ്ണൂ​ര്‍: വാ​ട്‌​സ് ആ​പ് ഗ്രൂ​പ്പി​ല്‍ ന​ഗ്ന​ചി​ത്രം പോ​സ്റ്റ് ചെ​യ്‌​തെ​ന്ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. മ​ധു​വി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. ജി​ല്ലാ​നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ ഏ​രി​യ​ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി. കെ.​പി. മ​ധു​വി​നെ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഴു​വ​ന്‍ സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പു​തി​യ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന് ചു​മ​ത​ല ന​ല്‍​കി. ഇ​ന്ന് പ​യ്യ​ന്നൂ​ര്‍ ഏ​രി​യ​ക​മ്മി​റ്റി​ക്കു കീ​ഴി​ലെ മു​ഴു​വ​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ലും യോ​ഗം ചേ​ര്‍​ന്ന് കെ.​പി. മ​ധു​വി​നെ​തി​രേ​യു​ള്ള ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ​നി​താ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ട്ടു​ഗ്രാ​മം മു​ത്ത​ത്തി എ​ന്ന വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ലാ​യി​രു​ന്നു ന​ഗ്ന​ചി​ത്രം അ​യ​ച്ച​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ട​ന്‍​ത​ന്നെ ചി​ത്രം പി​ന്‍​വ​ലി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പി​ന്‍​വ​ലി​ക്കാ​നാ​യി​ല്ല. ഇ​തി​നു​പി​ന്നാ​ലെ മ​ധു വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ് വി​ടു​ക​യും ചെ​യ്തു. മ​റ്റാ​ര്‍​ക്കോ വ്യ​ക്തി​പ​ര​മാ​യി അ​യ​ച്ച ചി​ത്ര​സ​ന്ദേ​ശം അ​റി​യാ​തെ പാ​ര്‍​ട്ടി ഗ്രൂ​പ്പി​ല്‍ ഇ​ട്ടു​പോ​യ​താ​കാ​മെ​ന്നു​പ​റ​ഞ്ഞ് ഒ​രു​വി​ഭാ​ഗം വി​ഷ​യ​ത്തെ…

Read More

‘ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ..?’ മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ ഹാ​ഷ് ടാ​ഗ് പ്ര​ചാ​ര​ണ​വു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍

കാ​ഞ്ഞ​ങ്ങാ​ട്: റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ ഹാ​ഷ് ടാ​ഗ് പ്ര​ചാ​ര​ണ​വു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍. ‘ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഹാ​ഷ് ടാ​ഗ് പ്ര​ചാ​ര​ണം ഫ​ല​ത്തി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കേ​ളി​കൊ​ട്ടാ​വു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ത്ത് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ കൂ​ടെ നി​ല്‍​ക്കേ​ണ്ടി​യി​രു​ന്ന മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ നി​ശ​ബ്ദ​നാ​യി​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ജോ​സ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ര്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ല്‍. അ​തേ​സ​മ​യം കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ക്കു​പ്പാ​യം ത​യ്പി​ച്ച് കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സി​പി​ഐ നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ന്‍റെ വൈ​സ് ചെ​യ​ര്‍​മാ​നെ​ന്ന നി​ല​യി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ക്കാ​ന്‍…

Read More

37 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി പു​ണ്യ​ഭൂ​മി​യി​ൽ നി​ന്ന​ക​ന്ന് അ​ബ്ദു​ൾ ല​ത്തീ​ഫ് കെ​എ​സ്എ

ത​ല​ശേ​രി: 37 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി ആ ​പു​ണ്യ ഭൂ​മി​യി​ൽ ഇ​ല്ലാ​ത്ത​തി​ന്‍റെ നീ​റു​ന്ന വേ​ദ​ന​യു​മാ​യി പ്രാ​ർ​ത്ഥ​ന​യോ​ടെ ഫാ​ദി​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ല​ത്തീ​ഫ് കെ​എ​സ്എ . ക​ഴി​ഞ്ഞ 37 വ​ർ​ഷ​മാ​യി മു​ട​ങ്ങാ​തെ ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​രെ ഹ​ജ്ജ് ക​ർ​മ്മ​ത്തി​നാ​യി പു​ണ്യ ഭൂ​മി​യി​ലെ​ത്തി​ക്കു​ക​യും ഹ​ജ്ജ് സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്ന ല​ത്തീ​ഫ്ഹാ​ജി ഇ​ത്ത​വ​ണ യാ​ത്രാ നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് ഹ​ജ്ജി​ന് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ത​ല​ശേ​രി​യി​ലെ സ്വ​വ​സ​തി​യി​ൽ ഹ​ജ്ജി​ന്‍റെ നി​റം മ​ങ്ങാ​ത്ത ഓ​ർ​മ​ക​ളു​മാ​യി പ്രാ​ർ​ത്ഥ​നാ നി​ർ​ഭ​ര​മാ​യ മ​ന​സു​മാ​യി ക​ഴി​യു​ക​യാ​ണ്. മ​ലേ​ഷ്യ​യി​ൽ നി​ന്ന് സൗ​ദി​യി​ലേ​ക്ക് പ​റ​ക്കാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ് ലോ​ക്ക് ഡൗ​ൺ ആ​വു​മെ​ന്നു​ള്ള മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഹ​ജ്ജ് സേ​വ​ന രം​ഗ​ത്ത് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ഇ​ദ്ദേ​ഹം ഹാ​ജി​മാ​രു​ടെ ഏ​ത് പ്ര​യാ​സ​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ രാ​പ്പ​ക​ലി​ല്ലാ​തെ ഓ​ടി ന​ട​ക്കു​ന്ന വ്യ​ക്തി​യാ​ണ്. ഹ​ജ്ജി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ മീ​ന​യി​ലും അ​റ​ഫ​യി​ലും മു​സ്ത​ലി​ഫ​യി​ലും ഒ​ക്കെ വി​ശ്ര​മ​മ​റി​യാ​തെ ഓ​ടി ന​ട​ന്നു​ള്ള…

Read More

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത തൊ​ണ്ണൂ​റ്റാ​റു​കാ​രി​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മ​ര​ക്കാ​ർ​ക്ക​ണ്ടി​യി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത തൊ​ണ്ണൂ​റ്റാ​റു​കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത നാ​ലു പേ​ർ​ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 30 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണ് മ​ര​ക്കാ​ർ​ക്ക​ണ്ടി സ്വ​ദേ​ശി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ യു​വാ​വി​നും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്കു​മു​ൾ​പ്പെ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ര​ക്കാ​ർ​ക്ക​ണ്ടി, പു​ഴാ​തി, പാ​പ്പി​നി​ശേ​രി, ക​ണ്ണൂ​ർ സി​റ്റി, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യി 50 ഓ​ളം പേ​രാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ര​ക്കാ​ർ​ക്ക​ണ്ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി. ഇ​വി​ടെ​യു​ള്ള റോ​ഡു​ക​ൾ അ​ട​ച്ചു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. മ​ര​ക്കാ​ർ​ക്ക​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ സി​റ്റി​യി​ലും ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചു. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കുന്നു! ​ തിയറ്റ​ർ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ൽ; സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ തേ​ടി ഉടമകളുടെ നി​വേ​ദ​നം

ത​ല​ശേ​രി: ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സി​നി​മ തീ​യേ​റ്റ​റു​ക​ൾ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലേ​ക്ക് നീ​ങ്ങി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കാ​നും ക​റ​ന്‍റ് ബി​ല്ല് അ​ട​ക്കാ​നും സാ​ധി​ക്കാ​തെ തിയ​റ്റ​ർ ഉ​ട​മ​ക​ൾ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലി​ബ​ർ​ട്ടി ബ​ഷീ​ർ മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​നി​മാ തിയ​റ്റ​റു​ക​ളാ​ണ് ആ​ദ്യം അ​ട​ച്ച​ത്. എ​പ്പോ​ൾ തു​റ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ ന​ഷ്ട​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മെ​ങ്കി​ലും ഒ​രു​ങ്ങ​ണം. ജീ​വ​ന​ക്കാ​ർ​ക്ക് പ​കു​തി ശ​ന്പ​ളം ന​ൽ​കു​ന്നു. മൂ​ന്ന് മാ​സ​ത്തെ വൈ​ദ്യു​തി​യു​ടെ ഫി​ക്സ​സ് ചാ​ർ​ജി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ വ​ന്ന വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​ൻ സാ​ധി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ബാ​ങ്ക് വാ​യ്പ​യു​ടെ മൊ​റോ​ട്ടോ​റി​യ​ത്തി​ന് അ​ധി​ക പ​ലി​ശ​യും ന​ൽ​കേ​ണ്ടി​വ​രും. വൈ​ദ്യു​തി ഫി​ക്സ​ഡ് ചാ​ർ​ജ് 2021 മാ​ർ​ച്ച് വ​രെ ഒ​ഴി​വാ​ക്കി ത​ര​ണം. ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​നോ​ദ നി​കു​തി ഒ​ഴി​വാ​ക്കു​ക,…

Read More

മകൻ ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ്; പ​യ്യ​ന്നൂ​ർ എം​എ​ല്‍​എ​യും കു​ടും​ബ​വും ക്വാ​റ​ന്‍റൈ​നി​ൽ

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ എം​എ​ല്‍​എ സി.​കൃ​ഷ്ണ​നും കു​ടും​ബ​വും ക്വാ​റ​ന്‍റൈ​നി​ൽ.​എം​എ​ല്‍​യു​ടെ മ​ക​ന്‍ ജോ​ലി ചെ​യ്തി​രു​ന്ന പ​യ്യ​ന്നൂ​രി​ലെ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​ലൊ​രാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് എം​എ​ല്‍​എ​യും കൂ​ടും​ബ​വും ക്വാ​റ​ന്‍റൈ​നി​ൽ പോ​കേ​ണ്ടി വ​ന്ന​ത്. 15 മു​ത​ല്‍ പ​യ്യ​ന്നൂ​രി​ലെ സം​സം മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ലെ​ത്തി​യ​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദ്ദേ​ശി​ച്ചു. അ​തേ​സ​മ​യം കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി.​ ഇ​ന്ന​ലെ ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ലും മ​റ്റും ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്‍​കൈ​യെ​ടു​ക്കും. ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ഇ​തു​വ​രെ​യാ​യി 18 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​താ​യും ഇ​തി​ല്‍ 14 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യ​താ​യും യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ അ​റി​യി​ച്ചു. 435 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Read More

വ​ലി​യ​പ​റ​മ്പി​ൽ ക​ട​ലേ​റ്റം; തെ​ങ്ങു​ക​ളും കാ​റ്റാ​ടി മ​ര​ങ്ങ​ളും ക​ട​പു​ഴ​കി വീ​ണു; ക​ട​ലോ​ര​വാ​സി​ക​ൾ ഭീ​തി​യി​ൽ

വ​ലി​യ​പ​റ​മ്പ്: ക​ട​ൽ ക​യ​റി തീ​ര​ദേ​ശ​ത്ത് നാ​ശം വി​ത​ക്കു​ന്നു. മ​ഴ​ക്ക് തെ​ല്ലൊ​ന്ന് ശ​മ​ന​മു​ണ്ടാ​യ വേ​ള​യി​ലാ​ണ് ക​ട​ലേ​റ്റ​മു​ണ്ടാ​യി​ട്ടു​ള്ള​ത്. നി​ര​വ​ധി പേ​രു​ടെ തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി ക​ട​ലി​ൽ പ​തിച്ചു. 50 ​മീ​റ്റ​റി​ല​ധി​കം ക​ട​ൽ ക​ര​യി​ലേ​ക്ക് ക​യ​റി. ര​ണ്ടു ദി​വ​സ​മാ​യി ക​ട​ലോ​ര​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. ഉ​ദി​നൂ​ർ ക​ട​പ്പു​റം കാ​ലി​ച്ചാ​ൻ​കാ​വ് ക്ഷേ​ത്രം മു​ത​ൽ ക​ന്നു​വീ​ട് ക​ട​പ്പു​റം, തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം, മാ​വിലാ​ക്ക​ട​പ്പു​റം ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ട​ലേ​റ്റം ശ​ക്ത​മാ​യി​ട്ടു​ള്ള​ത്. നൂ​റു​ക​ണ​ക്കി​ന് തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി വീ​ണ​തി​ന് പു​റ​മെ ക​ട​ലേ​റ്റം ത​ട​യാ​ൻ സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല മേ​ഖ​ല​ക​ളി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച കാ​റ്റാ​ടി മ​ര​ങ്ങ​ളും ക​ട​ലെ​ടു​ത്തു. ഉ​ദി​നൂ​ർ ക​ട​പ്പു​റ​ത്തെ പി.​വി. കാ​ർ​ത്യാ​യ​ണി​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ നി​ര​വ​ധി തെ​ങ്ങു​ക​ളാ​ണ് ക​ട​ലി​ൽ പ​തി​ച്ച​ത്. ക​ന്നു​വീ​ട് ക​ട​പ്പു​റ​ത്ത് കെ.​വി. കു​മാ​ര​ന്‍റെ നാ​ല് തെ​ങ്ങു​ക​ൾ ഏ​തു സ​മ​യ​ത്തും ക​ട​ലി​ൽ വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ൽ ക​ട​പു​ഴ​കി ചാ​ഞ്ഞു​നി​ൽ​പ്പാ​ണ്. ക​ന്നു​വീ​ട് ക​ട​പ്പു​റം, തൃ​ക്ക​രി​പ്പൂ​ർ​ക​ട​പ്പു​റം പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്ത് കൂ​ടി ക​ട​ൽ​വെ​ള്ളം കാ​യ​ലി​ലേ​ക്ക് ക​ര ക​വി​ഞ്ഞൊ​ഴു​കി.

Read More

ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി, നിലതെറ്റി ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോട്ട് സർവീസ് ആഴക്കയത്തിൽ

തൃ​ക്ക​രി​പ്പൂ​ർ: തീ​ര​ദേ​ശ ജ​ന​ത​യു​ടെ ഏ​ക യാ​ത്രാ മാ​ർ​ഗ​മാ​യ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് സ​ർ​വീ​സ് നി​ല​തെ​റ്റി ആ​ഴ​ക്ക​യ​ത്തി​ൽ. മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​ൻ​പ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​ർ തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​പ്പോ​ൾ അ​നു​വ​ദി​ച്ച ബോ​ട്ട് സ​ർ​വീ​സി​നാ​ണ് ഈ ​ദു​ർ​ഗ​തി വ​ന്നി​ട്ടു​ള്ള​ത്. കാ​യ​ലി​നും ക​ട​ലി​ലും ഇ​ട​യി​ലു​ള്ള വ​ലി​യ​പ​റ​മ്പി​ലെ ജ​ന​ങ്ങ​ൾ മു​ഖ്യ​മാ​യും ആ​ശ്ര​യി​ക്കു​ന്ന ബോ​ട്ട് സ​ർ​വീ​സ് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണി​ന് ശേ​ഷം ഇ​നി​യും കാ​ര്യ​ക്ഷ​മ​മാ​യി​ട്ടി​ല്ല. വ​ലി​യ​പ​റ​മ്പ്, പ​ട​ന്ന, ചെ​റു​വ​ത്തൂ​ർ, തൃ​ക്ക​രി​പ്പൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പു​റ​മെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ​യും രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ലെ​യും തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് സ​ർ​വീ​സ് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പു​തി​യ ചെ​റി​യ ബോ​ട്ടു​ക​ൾ അ​നു​വ​ദി​ക്കു​ക​യും ഷ​ട്ടി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്‌​താ​ൽ വ​രു​മാ​നം വ​ർ​ദ്ധി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും ആ​ക​ഷി​ക്കാ​നു​മാ​കും. ‘ നാ​ലു മു​ത​ൽ ആ​റു​വ​രെ ബോ​ട്ടു​ക​ൾ സ​ർ​വീ​സ്…

Read More

പെ​ട്രോ​ൾ പ​മ്പ് തൊ​ഴി​ലാ​ളി​ക​ൾക്കും ദു​രി​ത കാ​ലം; കോവി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​ത് ​ഭീതി​യോ​ടെ​യെന്ന് ജീവനക്കാർ

മാ​ഹി:​ കോ​വി​ഡ് മ​ഹാ​മാ​രി പെ​ട്രാ​ൾ പ​ന്പ് ജീ​വ​ന​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കി. അ​തീ​വ സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഭീ​തി​യോ​ടെ​യാ​ണ് പ​ന്പു​ക​ളി​ൽ ജീ​വ​ന​ക്കാ​ർ നി​ല​വി​ൽ ജോ​ലി തു​ട​രു​ന്ന​തും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് 23ന് ​ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് പ​മ്പ് ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ മേ​ഖ​ല ദു​രി​ത​മാ​യ​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം, ഭാ​ര​ത് പെ​ട്രോ​ളി​യം എ​ന്നീ ക​മ്പ​നി​ക​ളു​ടെ 160 പ​മ്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ഹി മേ​ഖ​ല​യി​ൽ 17 പ​മ്പു​ക​ളും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. എ​സ്ആ​ർ, റി​ല​യ​ൻ​സ് എ​ന്നീ ക​മ്പ​നി​ക​ളു​ടെ ഏ​താ​നും പെ​ട്രോ​ൾ പ​മ്പു​ക​ളും ഉ​ണ്ട്. ഇ​തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ആ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രും മാ​ഹി​യി​ൽ 300 ജീ​വ​ന​ക്കാ​രു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ദേ​ശീ​യ പാ​ത​യി​ലെ​യും മ​റ്റ് ചി​ല പ​മ്പു​ക​ളി​ലും മാ​ത്ര​മാ​ണ് മാ​സ​ശ​മ്പ​ളം ന​ൽ​കു​ന്നു​ള്ളു. മ​റ്റു​ള്ള പ​മ്പു​ക​ളി​ലെ​ല്ലാം ജോ​ലി ചെ​യ്ത മ​ണി​ക്കൂ​റു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് വേ​ത​നം. റോ​ഡു​ക​ളി​ൽ വാ​ഹ​നം കു​റ​ഞ്ഞ​തോ​ടെ പ​മ്പു​ക​ളി​ൽ വ്യാ​പാ​രം കു​റ​ഞ്ഞ​താ​ണ്…

Read More