തലശേരി: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഡോക്ടറുടെ ജാമ്യഹർജി ജില്ലാ സെഷൻസ് കോടതി തള്ളി. ശ്രീകണ്ഠാപുരത്തുനിന്ന് അറസ്റ്റിലായ ഇഎൻടി ഡോക്ടർ കർണാടക സ്വദേശി തളിപ്പറമ്പ് അശ്വതി ഹൗസിൽ പ്രശാന്ത് നായിക്കിന്റെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. ഡോക്ടർമാരുടെ ഒത്താശയിൽ പ്രതിക്ക് ജില്ലാ ആശുപത്രിയിൽ പന്ത്രണ്ട് ദിവസം സുഖ ചികിത്സ ലഭിച്ചത് വിവാദമായിരുന്നു. രേഖകൾ പ്രകാരം അസുഖങ്ങൾ ഇല്ലാതിരിക്കെ പ്രതിക്ക് 12 ദിവസം സുഖചികിത്സ ലഭിച്ചതിൽ നിന്നും പ്രതിയുടെ സ്വധീനം വ്യക്തമാണെന്നും സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും കോടതി ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള വിധി ന്യായത്തിൽ പറഞ്ഞു. ജാമ്യഹർജി തളളിക്കൊണ്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജയിലിൽ കിടക്കേണ്ട പ്രതിക്ക് ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോർട്ട് പ്രോസിക്യൂഷൻ സർക്കാരിന് സമർപ്പിക്കും. കോടതിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…
Read MoreCategory: Kannur
തലശേരിയിൽ കോവിഡ് വ്യാപന ഭീതി; 30 പോലീസുകാർ നിരീക്ഷണത്തിൽ
തലശേരി: നഗരത്തിൽ രണ്ട് മെഡിക്കൽ ഷോപ്പ് ജീവനക്കാർക്കും പോലീസ് സബ് ഇൻസ്പക്ടർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ തലശേരിയിൽ കോവിഡ് വ്യാപന ഭീതി. പഴയ ബസ് സ്റ്റാൻഡിലെ ജനത്തിരക്കേറിയ സ്ഥലത്തെ രണ്ട് മെഡിക്കൽ ഷോപ്പ് ജീവനക്കാർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പുറമെ കോവിഡ് സ്ഥിരീകരിച്ച ഹൈവേ പട്രോൾ സംഘത്തിലെ എസ് ഐ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് തന്നെയുള്ള ട്രാഫിക് സ്റ്റേഷനിൽ എത്തിയതും പാലിശേരിയിലെ ഡി വൈ എസ് പി ഓഫീസിലെ കൺട്രോൾ റൂമിലെത്തിയതും ആശങ്ക വർദ്ധിപ്പിപ്പിട്ടുണ്ട്. എസ് ഐ എത്തിയ കൺട്രോൾ റൂമിലെയും തൊട്ടു മുകളിലെ ഡിവൈഎസ്പി ഓഫീസിലും ഒപ്പം ട്രാഫിക് സ്റ്റേഷനിലും ഡ്യൂട്ടി നിർവഹിച്ചിരുന്ന 30 പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായി.കൺട്രോൾ റൂം പ്രവർത്തിക്കുന്ന ഡിവൈഎസ്പിഓഫീസ് കെട്ടിടം താത്കാലികമായി അടച്ചു. ഇവിടെ ഫയർഫോഴ്സ് എത്തി അണുവിമുക്തമാക്കിയിട്ടുണ്ട്. കൺട്രോൾ റൂം എസ്ഐക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്ന് സൂചനയുണ്ട്. കഴിഞ്ഞ…
Read Moreഅവിടെ കിടക്ക്! കാമുകനോടൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയുടെ ജാമ്യഹര്‍ജി കോടതി തള്ളി
തലശേരി: ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ തയ്യില്‍ കൊടുവള്ളി ഹൗസിലെ ശരണ്യ (23) സമര്‍പ്പിച്ച ജാമ്യഹർജി ജില്ലാകോടതി തള്ളി. കാമുകനോടൊപ്പം ജീവിക്കാന്‍ മകന് റിയാനെ എടുത്തുകൊണ്ടുപോയി വീടിനു സമീപത്തെ കടലിലെറിഞ്ഞു കൊന്നുവെന്നാണ് യുവതിക്കെതിരേയുള്ള കുറ്റം. കൊലക്കുറ്റം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ശരണ്യയ്ക്കെതിരേ അന്വേഷണസംഘം കണ്ണൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇതിനകം കുറ്റപത്രം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കരിങ്കല്‍ ഭിത്തിയില്‍ തലയിടിച്ചാണ് കുഞ്ഞു മരിച്ചത്. കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസമാകുമെന്നതിനാലാണ് കുട്ടിയെ കൊന്നതെന്ന് സിറ്റി സിഐ പി.ആര്.സതീഷ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകനെ എടുത്തുകൊണ്ടുപോയി കടലില്‍ എറിയുകയായിരുന്നു. കേസില്‍ കൂട്ടുപ്രതിയായ കാമുകന് വലിയന്നൂര്‍ സ്വദേശി നിധിന് തലശേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
Read Moreവിവാഹസൽക്കാരത്തിൽ പങ്കെടുത്ത മൂന്നുപേർക്ക് കോവിഡ്; നവവരനെതിരേ കേസ്; ചടങ്ങിൽ അമ്പതിലേറെ പേർ പങ്കെടുത്തിരുന്നു
കണ്ണൂർ: കോവിഡ് പ്രതിരോധനിയമം ലംഘിച്ച് വിവാഹസൽക്കാരം നടത്തുകയും ഇതേത്തുടർന്ന് സൽക്കാരത്തിൽ പങ്കെടുത്ത മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സംഭവത്തിൽ നവവരനെതിരേ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. മരക്കാർക്കണ്ടി സ്വദേശിയായ യുവാവിനെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ ഒമ്പതിനാണ് മഞ്ചേശ്വരം സ്വദേശിനിയുമായുള്ള യുവാവിന്റെ വിവാഹം നടന്നത്. ഇതേത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമായവർക്കായി ഈ മാസം 11 ന് മരക്കാർക്കണ്ടിയിലെ വീട്ടിൽ സൽക്കാരവും നടത്തി. ചടങ്ങിൽ മഞ്ചേശ്വരത്തുനിന്നുള്ള പത്തുപേരും കോഴിക്കോട് നിന്നുള്ള മൂന്നുപേരുമടക്കം അമ്പതിലേറെ പേർ പങ്കെടുത്തിരുന്നു. ഇതിൽ കോഴിക്കോടുനിന്ന് പങ്കെടുത്തവരിൽ ഒരാൾക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ വരന്റെ ബന്ധുവിനും സൽക്കാരത്തിൽ പങ്കെടുത്ത പുഴാതി സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. ഇവരുമായി നേരിട്ടു ബന്ധപ്പെട്ട 55 പേർ ക്വാറന്റൈനിൽ പോയിരിക്കുകയാണ്. സമ്പർക്കത്തിലായ കൂടുതൽ പേരുടെ പട്ടിക തയാറാക്കിവരികയാണ്. വിവാഹത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മരക്കാർക്കണ്ടി കണ്ടെയ്ൻമെന്റ് സോണാക്കി. ഇവിടെയുള്ള റോഡുകൾ അടച്ചു.…
Read Moreപ്രതിസന്ധി സൃഷ്ടിച്ച് ഗവൺമെന്റ് മെഡിക്കല്‍ കോളജിലെ കോവിഡ് വ്യാപനം! 150 ഓളം പേരുടെ പരിശോധനാഫലം വരാനിരിക്കുന്നു
കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ്ബാധ കണ്ണൂർ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കുന്നു. നിലവില്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരുമടക്കം 12 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 150 ഓളം പേരുടെ പരിശോധനാഫലം വരാനിരിക്കുകയാണ്. ഫലം പുറത്തുവരുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണു സൂചന. കോവിഡ് വ്യാപനത്തിനുശേഷം കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ ഗുരുതരാവസ്ഥയിലായ രോഗികളെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. മെച്ചപ്പെട്ട ചികിത്സയിലൂടെ ഭൂരിഭാഗംപേരും കോവിഡ് മുക്തിനേടുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗം ബാധിക്കാത്തതും കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നൽകി. എന്നാല്‍, കഴിഞ്ഞദിവസം ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനംതന്നെ താളം തെറ്റി. കോവിഡ് ഇതരരോഗികളുടെ വാര്‍ഡില്‍നിന്നാണു ഡോക്ടര്‍മാര്‍ക്കു രോഗം ബാധിച്ചതെന്ന് അറിയുമ്പോഴാണു പ്രശ്നത്തിന്റെ ഗൗരവം പുറത്തുവരുന്നത്. ഈ ദിവസങ്ങളില്‍ ഇവിടെയെത്തിയ മുഴുവന്‍ രോഗികളുടെയും വിശദവിവരങ്ങള്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ പരിശോധിച്ചുവരികയാണ്. കോവിഡ് ഇതരവിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയ ചിലര്‍ക്കു പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും…
Read Moreവിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത മൂന്നു പേർക്ക് കോവിഡ്! കണ്ണൂരിൽ നവ വരനെതിരേ കേസ്
കണ്ണൂർ: കോവിഡ് പ്രതിരോധ നിയമം ലംഘിച്ച് വിവാഹ സത്ക്കാരം നടത്തുകയും ഇതേ ത്തുടർന്ന് സത്ക്കാരത്തിൽ പങ്കെടുത്ത മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സംഭവത്തിൽ നവ വരനെതിരേ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. മരക്കാർക്കണ്ടി സ്വദേശിയായ യുവാവിനെതിരേയാണ് കേസെടുത്തത്. ജൂലൈ ഒമ്പതിനാണ് മഞ്ചേശ്വരം സ്വദേശിനിയെ യുവാവ് വിവാഹം കഴിക്കുന്നത്. ഇതേത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമായവർക്കായി ഈ മാസം 11 ന് മരക്കാർക്കണ്ടിയിലെ വീട്ടിൽ സത്ക്കാരവും നടത്തി. ചടങ്ങിൽ മഞ്ചേശ്വരത്തു നിന്നുള്ള പത്തു പേർ, കോഴിക്കോട് നിന്നുള്ള മൂന്നു പേരുമടക്കം അമ്പതിലേറെ പേർ പങ്കെടുത്തിരുന്നു. ഇതിൽ കോഴിക്കോട് നിന്നു പങ്കെടുത്തവരിൽ ഒരാൾക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ വരന്റെ ബന്ധുവിനും വ്യാഴാഴ്ച സത്കാരത്തിൽ പങ്കെടുത്ത പുഴാതി സ്വദേശിക്കും കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്. ഇതോടെ ഇവരുമായി നേരിട്ടു ബന്ധപ്പെട്ട 55 പേർ ക്വാറന്റൈനിൽ പോയി. സമ്പർക്കത്തിലായ കൂടുതൽ…
Read Moreമാഹിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇല്ല; അപകടത്തിൽപെട്ട വാഹനങ്ങൾ തുരുമ്പെടുക്കുന്നു
മാഹി: മാഹി ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിൽ ആളില്ലാതെയായിട്ട് നാലര മാസത്തോളമായി. ഈ വർഷം ആദ്യം മുതൽ ആഴ്ച്ചയിൽ ഒരു ദിവസമായിരുന്നു വെഹിക്കിൾ ഇൻസ്പെക്ടർ പുതുച്ചേരി മോട്ടോർ വാഹന വകുപ്പിൽ നിന്നും എത്തി ചാർജ് എടുക്കാറ്. എന്നാൽ മാർച്ച് 23ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആഴ്ച്ചയിൽ ഒരു ദിവസം ഡ്യൂട്ടിയ്ക്ക് എത്താറുള്ള ഓഫീസറും വരാതായതോടെ മാഹി ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിൽ നാഥനില്ലാത്ത അവസ്ഥയാണ്. വാഹന രജിസ്ട്രേഷൻ മുതൽ എല്ലാ പ്രവർത്തനങ്ങളും നിർത്തി വച്ചിരിക്കുകയാണ്. അപകടം സംഭവിച്ച വാഹനങ്ങൾ വിവിധ പോലീസ് സ്റ്റേഷനു സമീപം പാതയോരത്ത് വെയിലും മഴയും ഏറ്റ് തുരുമ്പെടുക്കുവാൻ തുടങ്ങിയിരിക്കുകയാണ്. എഫ്ഐആർ ചുമത്തിയ അപകടത്തിൽപെട്ട വാഹന ഉടമകൾ നിത്യേന പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്. ലൈസൻസ് പുതുക്കലിന് സമയം സെപ്റ്റംബർ 30 വരെ പിഴയില്ലാതെ അടയ്ക്കുവാൻ ദീർഘിപ്പിച്ചു കൊടുത്തതാണ് ഏക ആശ്വാസം. മാഹിയിൽ ഒട്ടേറെ വകുപ്പുകളിൽ തലവന്മാർ…
Read Moreകണ്ണൂർ മെഡിക്കൽ കോളജിലെ 100 ലേറെ ജീവനക്കാർക്ക് കോവിഡെന്ന് വ്യാജ പ്രചരണം; തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ നടപടിക്കൊരുങ്ങി ആശുപത്രി അധികൃതർ
കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ആന്റിജെൻ ടെസ്റ്റിൽ നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് പ്രിൻസിപ്പൽ ഡോ കെ. എം. കുര്യാക്കോസും മെഡിക്കൽ സൂപ്രണ്ട് ഡോ കെ. സുദീപും അറിയിച്ചു. സമൂഹമാധ്യമങ്ങൾ വഴിയുൾപ്പെടെ തെറ്റായ വാർത്ത തയാറാക്കി പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കും. സുരക്ഷ മുൻനിർത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർക്കെല്ലാം ആന്റിജെൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. സ്വന്തം ബുദ്ധിമുട്ടുകൾ അവഗണിച്ച് ഈ കോവിഡ് കാലത്തും ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ സുരക്ഷ പ്രധാനമാണ് എന്നതുകൊണ്ടാണ് പൊതുവിൽ മറ്റിടങ്ങളിലില്ലാത്തവിധം ആന്റിജെൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. പരിയാരത്ത് കോവിഡ്, കോവിഡേതര രോഗികളെ ചികിത്സിക്കാൻ പ്രത്യേക സംവിധാനം നിലവിലുണ്ട്. ഇതിൽ കോവിഡേതര വിഭാഗത്തിൽ കോവിഡ് പോസിറ്റീവായ ഒരു രോഗി എത്തിയതോടെ ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി ചെയ്ത ടെസ്റ്റിൽ ഒരു ജീവനക്കാരനും കോവിഡ് പോസിറ്റീവായിട്ടില്ല. ഗുരുതരാവസ്ഥയിലെത്തിയ…
Read Moreസിപിഎമ്മിന്റെ ഉന്നത നേതാവിനെ അറസ്റ്റ് ചെയ്ത വിരമിച്ച ഡിവൈഎസ്പിയുടെ ജീവന് ഭീഷണി; ഗണ്‍മാനെ അനുവദിക്കണമെന്ന് ഉത്തരവ് നടപ്പാക്കേണ്ടെന്ന് ഉന്നതന്റെ നിര്‍ദ്ദേശം
തലശേരി: സര്‍വീസില്‍ നിന്നും വിരമിച്ച ഡിവൈഎസ്പിക്ക് ജീവന് ഭീഷണിയുണ്ടെന്നും ഗണ്‍മാനെ അനുവദിക്കണമെന്നും പോലീസ് ഹെഡ്ക്വാര്‍ട്ടറില്‍ നിന്നും ജില്ലാ പോലീസ് ആസ്ഥാനത്ത് ഉത്തരവെത്തി. എന്നാല്‍ ഉത്തരവ് നടപ്പിലാക്കേണ്ടന്ന് ഉന്നതന്റെ വാക്കാല്‍ നിര്‍ദേശം. ഇടുക്കി ഡിസിആര്‍ബി ഡിവൈഎസ്പിയായി വിരമിച്ച മുന്‍ കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്ന പി.സുകുമാരനാണ് ഭീഷണിയുണ്ടന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഗണ്മാന്മാരെ അനുവദിക്കണമെന്നാണ് ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഉത്തരവെത്തി ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ ഗണ്മാന്മാരെ അനുവദിച്ചിട്ടില്ല. ഉത്തരവ് എത്തിയ ദിവസം ജില്ലാ പോലീസ് ചീഫിന്റെ ഓഫീസില്‍ നിന്നും ഇത്തരത്തില്‍ ഗണ്മാന്മാരെ അനുവദിക്കാനുള്ള ഉത്തരവ് എത്തിയിട്ടുണ്ടെന്ന വിവരം ഫോണ്‍ മുഖാന്തിരം സുകുമാരനെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ഉത്തരവ് നടപ്പിലാക്കേണ്ടതില്ലെന്നും ഗണ്മാന്മാരെ അനുവദിക്കേണ്ടെന്നും ആഭ്യന്തര വകുപ്പിലെ ഉന്നതന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായിട്ടാണ് അറിയുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന്റെ ഉന്നത…
Read Moreപാലത്തായി കേസിൽ ദുരൂഹതയേറുന്നു; ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും മൊഴി രേഖപ്പെടുത്തിയത് ലോക്കല്‍ പോലീസ്
തലശേരി: പാലത്തായി പീഡനക്കേസില്‍ ദുരൂഹതയേറുന്നു. കേസന്വേഷണം ക്രൈംബ്രാഞ്ച് എറ്റെടുത്ത ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് ലോക്കല്‍ പോലീസിലെ ഉദ്യോഗസ്ഥ. അന്വേഷണം സംബന്ധിച്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിച്ച ശേഷവും ലോക്കല്‍ പോലീസ് സാന്നിധ്യം പ്രോസിക്യൂഷന് കണ്ടെത്തിയിട്ടുള്ളത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. എന്നിട്ടും ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടയില്‍ മൊഴിയെടുക്കാന്‍ ലോക്കല്‍ പോലീസില്‍ നിന്നും ഉദ്യോഗസ്ഥ എത്തിയത് ദുരൂഹതയുളവാക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു. അന്വേഷണ സംഘത്തില്‍ വനിത ഐപിഎസ് ഓഫീസറെ ഉള്‍പ്പെടുത്തണമെന്ന വാദം ഇന്നലെ പോക്സോ കോടതി അംഗീകരിച്ചു. കേസില്‍ തുടരന്വേഷണത്തിന് ഇന്നലെ പോക്സോ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഡിസ്ട്രിക് ഗവൺമെന്റ് പ്ലീഡർ ബി.പി. ശശീന്ദ്രനാണ് ഇന്നലെ പോക്സോ കോടതിയില്‍ ഇതു സംബന്ധിച്ച ഹർജി നല്‍കിയത്. സാധാരണ പോക്സോ കോടതിയില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാണ് ഹാജരാകുന്നത്. എന്നാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ഡിസ്ട്രിക്ട് ഗവണ്മെന്റ്…
Read More