കണ്ണൂർ: ജില്ലയിൽ കള്ളുഷാപ്പുകൾ തുറക്കാനാവശ്യമായ താത്കാലിക ലൈസൻസ് നൽകുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാഷ്ട്രദീപികയോട് പറഞ്ഞു. ഇതിനായി താത്കാലിക സംവിധാനമായ ഡിപാർട്ട്മെന്റ് മാനേജ്മെന്റ് ലൈസൻസ് ഷാപ്പുകൾക്ക് നൽകും. ഇതുവരെ 64 കള്ളുഷാപ്പുകൾക്ക് ഇത്തരം ലൈസൻസ് നൽകി കഴിഞ്ഞു. ബാക്കിയുള്ള ഷാപ്പുകൾക്ക് അടുത്ത ദിവസം നൽകുന്നതോടെ ജില്ലയിലെ കള്ളുഷാപ്പുകൾ ഈയാഴ്ചയോടെ പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു ഗ്രൂപ്പുകളിൽ ലേല നടപടി പൂർത്തിയായിട്ടുണ്ട്. കള്ളിന്റെ ലഭ്യത കുറഞ്ഞിട്ടുണ്ടെന്ന കാര്യം സത്യമാണ്. ട്രിപ്പിൾ ലോക്ക് ഡൗൺ കാരണം കള്ള് ചെത്തുന്ന സംവിധാനമാകെ നിർത്തി വയ്ക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെത്തുതൊഴിലാളികളോട് ‘കുല അഴിച്ചു മാറ്റാൻ ‘ എക്സൈസ് വകുപ്പ് നിർദേശം നൽകിയതെന്നും എക്സൈസ് കമ്മീഷണർ പറഞ്ഞു.
Read MoreCategory: Kannur
കണ്ണൂരിൽ ലേലനടപടികൾ നടന്നില്ല; കള്ളുഷാപ്പുകൾ തുറന്നില്ല; സംസ്ഥാനത്തെ ഭൂരിഭാഗം ഷാപ്പുകളും അടഞ്ഞുതന്നെ
കണ്ണൂർ: സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും കണ്ണൂരിലെ ഷാപ്പുകൾ അടഞ്ഞുകിടക്കുകയാണ്. ജില്ലയിലെ കള്ളുഷാപ്പുകളിലെ ലേല നടപടികൾ പൂർത്തിയാകാത്തതാണ് ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിന് പ്രധാന തടസം . കൂടാതെ കള്ളിന്റെ ലഭ്യത കുറവും കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിക്കാൻ പ്രശ്നം സൃഷ്ടിക്കുന്നതായി ഷാപ്പ് ഉടമകൾ പറയുന്നു. ജില്ലയിലെ കള്ള് ചെത്തു തൊഴിലാളികൾക്ക് തെങ്ങ് ഒരുക്കുവാൻ സമയം ലഭിക്കാത്തതാണ് കള്ളിന്റെ ലഭ്യത കുറവിന് പ്രധാന കാരണം. ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കള്ള് ചെത്തിയെടുക്കുന്ന സംവിധാനം പൂർണമായും നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോപ്പിലെ തെങ്ങിൻ കുലകൾ അഴിച്ചിടുകയും കുടം എടുത്തു മാറ്റുകയും ചെയ്തിരുന്നു. ഇവ പൂർവസ്ഥിതിയാക്കിയിട്ട് നാലു ദിവസം മാത്രമേ ആയുള്ളൂ. ഇനി പഴയപടി കള്ള് ലഭ്യമാകണമെങ്കിൽ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് നാറാത്തെ കള്ള് ചെത്തു തൊഴിലാളികൾ…
Read Moreകണ്ണൂരിൽ നിന്നു വിമാനം ദുബായിയിലേക്ക് പുറപ്പെട്ടു; ദുബായിയിൽ നിന്ന് എത്തുന്നത് 180 പ്രവാസികൾ
മട്ടന്നൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രവാസികളുമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ആദ്യവിമാനം ഇന്നെത്തും. ദുബായിയില്‍നിന്നുള്ള 180 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 7.10 നാണ് എത്തുക. ഇവരെ കൊണ്ടുവരുന്നതിനുള്ള വിമാനം ഇന്നുരാവിലെ 10.30ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ടു. കണ്ണൂർ ജില്ലയില്‍നിന്നുള്ള 109 പേര്‍ക്കു പുറമെ കാസര്‍ഗോഡ്-47, കോഴിക്കോട്-12, മലപ്പുറം-ഏഴ്, മാഹി-മൂന്ന്, വയനാട്-ഒന്ന്, തൃശൂര്‍-ഒന്ന് എന്നിങ്ങനെ 180 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിൽ അയയ്ക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സഹകരിച്ചു വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് കിയാല്‍ എംഡി വി. തുളസീദാസ് പറഞ്ഞു. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസിനുതാഴെയുള്ള കുട്ടികള്‍, 75ന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ വീടുകളിലേക്കും അല്ലാത്തവരില്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രങ്ങളിലേക്കും അയയ്ക്കുന്നതിനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ സ്ക്രീനിംഗ്,…
Read Moreലോക നഴ്സസ് ദിനത്തിൽ കണ്ണൂരിൽ നഴ്സുമാരുടെ സമരം; ആവശ്യങ്ങൾ അംഗീകരിച്ചു, സമരം അവസാനിച്ചു
കണ്ണൂർ: ലോക നഴ്സസ് ദിനത്തിൽ കണ്ണൂരിൽ നഴ്സുമാർ സമരത്തിൽ. കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാരാണ് ഇന്നു രാവിലെ മുതൽ സമരം ആരംഭിച്ചത്. ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആശുപത്രിയിലെ നഴ്സുമാർക്ക് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുക, നിർബന്ധമായി ലീവ് അനുവദിക്കുന്നത് അവസാനിപ്പിക്കുക, ശന്പളം വെട്ടികുറക്കുന്നത് അവസാനിപ്പിക്കുക, നഴ്സുമാർക്കും ജീവനക്കാർക്കും ആശുപത്രിയിൽ എത്താൻ വാഹന സൗകര്യം ഏർപ്പെടുത്തുക, എല്ലാ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകുക, സർക്കാർ ഉത്തരവ് വരുന്നതുവരെ പഞ്ചിംഗ് സന്പ്രദായം അവസാനിപ്പിക്കുക, താത്കാലിക ജീവനക്കാരെ പിരിച്ചുവിടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരം ആരംഭിച്ചത്. പകൽ ഡ്യൂട്ടിയിലുള്ള നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിച്ചാണ് സമരം. എന്നാൽ രോഗികൾക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ രാത്രി ഡ്യൂട്ടിയിലുള്ള നഴ്സുമാർ ജോലി സമയം അവസാനിപ്പിക്കാതെ രോഗികളെ പരിചരിച്ചു. രാവിലെ എട്ടോടെ ആരംഭിച്ച നഴ്സുമാരുടെ സമരത്തിന് മണിക്കൂറുകൾക്കുള്ളിൽ ഫലം…
Read Moreപോലീസിനും മുഖ്യമന്ത്രിക്കും ബിഗ് സല്യൂട്ടുമായി പയ്യന്നൂരില്‍ കൂറ്റൻ പെയിന്റിംഗ്
പയ്യന്നൂര്‍: കോവിഡ്-19നെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും പോലീസും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും മറ്റും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിൽ കൂറ്റന്‍ പെയിന്റിംഗ് ഒരുങ്ങുന്നു. ചിത്രകാരന്മാരുടെ കൂട്ടായ്മയായ കാന്‍വാസ് പയ്യന്നൂരും ദൃശ്യ പയ്യന്നൂരും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. 30 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമുള്ള ചിത്രം തീര്‍ക്കുന്നത് അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ്. ഇന്നലെ വൈകുന്നേരമാണ് ചിത്രത്തിന്റെ നിര്‍മാണമാരംഭിച്ചത്. മുപ്പത് മീറ്റര്‍ നീളത്തിനെ ഒരു ചതുരശ്ര മീറ്റര്‍ വലിപ്പത്തിലുള്ള കളങ്ങളാക്കി മാറ്റിയാണ് ഓരോ കലാകാരൻമാർക്കും ചിത്രം വരയ്ക്കാനായി നല്‍കിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനായി മൂന്ന് ഷിഫ്റ്റുകളിലായി അന്‍പതോളം കലാകാരന്മാരാണ് മാസ്ക്ക് ധരിച്ച് ചിത്രത്തിന്റെ പണിപുരയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഇടത്തും വലത്തുമായി നിലകൊള്ളുന്ന പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് കോവിഡ്-19നെ പ്രതിരോധിച്ച് കുഴിയിലേക്ക് ചവിട്ടിതാഴ്ത്തുന്നതാണ് ചിത്രത്തിന്റെ രംഗഭാഷ്യം. ചിത്രം പൂര്‍ത്തിയാകാന്‍ മുപ്പത് ലിറ്ററോളം പെയിന്റ് വേണ്ടിവരുമെന്നാണ് ഇവര്‍ കണക്കാക്കിയിരിക്കുന്നത്.…
Read Moreപുതിയ രോഗികളില്ലാതെ കണ്ണൂർ എട്ട് ദിവസം പിന്നിട്ടു; റെഡിൽ നിന്ന് ഓറഞ്ചിലേക്ക് കടക്കാൻ കണ്ണൂർ
കണ്ണൂര്‍: പുതിയ രോഗികളില്ലാതെ കണ്ണൂർ എട്ട് ദിവസം പിന്നിട്ടു. ഇന്നലെ രണ്ടുപേർ കൂടി ആശുപത്രി വിട്ടതോടെ ചികിത്സയിലുള്ളത് മൂന്നുപേർ മാത്രം. അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ രണ്ടും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒരാളുമാണ് ഇനി ചികിത്സയിലുള്ളത്. 118 പോസിറ്റീവ് കേസുകളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 115 പേരും രോഗമുക്തരായി. അടുത്ത ആറു ദിവസം കൂടി കണ്ണൂർ ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ജില്ല റെഡിൽ നിന്ന് ഓറഞ്ച് സോണിലെത്തും. 14 ദിവസം പുതിയ കോവിഡ് കേസുകൾ ഇല്ലെങ്കിലാണ് ഓറഞ്ചിലേക്ക് മാറുന്നത്. തുടർച്ചയായി 21 ദിവസം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ഗ്രീനിലേക്ക് മാറും. വിദേശത്തും നിന്നും ഇതരസംസ്ഥാനത്ത് നിന്നും തിരിച്ചെത്തുന്നവർക്ക് സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഗൗരവത്തോടെയാണ് കാണുന്നത്. നാളെയാണ് പ്രവാസികളുമായി കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമെത്തുന്നത്.…
Read Moreവിദേശത്തുനിന്ന് തിരികെ നാട്ടിലെത്തിയവരുടെ ശ്രദ്ധയ്ക്ക്! നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ ‘ചുവപ്പ് കാർഡ്’ കാണിച്ച് അകത്താക്കും
കണ്ണൂർ: വിദേശത്തുനിന്ന് തിരികെ നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്നവരും നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയാൽ ഇനി മുതൽ പോലീസ് റെഡ് കാർഡ് കാണിച്ച് അകത്താക്കും. ഇതിനായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ജില്ലാ പോലീസ് മേധാവി നിർദേശം നല്കി. ജില്ലാ പോലീസ് മേധാവി പ്രത്യേകമായ ചുവപ്പ് നോട്ടീസ് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു കൊടുത്തു. അതാത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരീക്ഷണത്തിലുള്ള ആളുകളുടെ പേര്, വിലാസം, ക്വാറന്റൈൻ കാലാവധി എന്നിവ പൂരിപ്പിച്ച് നിരീക്ഷണത്തിലുള്ള ആളുകളുടെ വീടിന് സമീപമുള്ള വാർഡ് മെന്പർമാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് കൈമാറും. നിരീക്ഷണത്തിൽ കഴിയാതെ കറങ്ങി നടന്നാൽ ഇവർ ഉടൻ വിവരം പോലീസിനെ അറിയിക്കുകയും പോലീസെത്തി നടപടി കൈക്കൊള്ളുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽ നിന്നോ വിദേശത്ത് നിന്നോ വന്നവരിൽ നിന്ന് കോവിഡ്-19 ന്റെ സാമൂഹ്യവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഈയൊരു രീതിയുമായി മുന്നോട്ടു…
Read Moreവാഹനങ്ങളും പോലീസ് ബാരിക്കേഡുകളും തകര്‍ത്ത് ലോറി പാഞ്ഞു; സിനിമാസ്റ്റൈലില്‍ പിന്നാലെ പോലീസും; ഒടുവില്‍…
കൂത്തുപറമ്പ്: കാറിലും പോലീസ് ജീപ്പിലും ഇടിച്ചും വിവിധയിടങ്ങളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ഇടിച്ചുതകര്‍ത്തും നിര്‍ത്താതെപോയ നാഷണല്‍ പെര്‍മിറ്റ് ലോറി പോലീസ് പിന്തുടര്ന്ന് പിടികൂടി. തൊക്കിലങ്ങാടിയില്‍ വച്ച് കാറിലിടിച്ചശേഷം നിര്‍ത്താതെപോയ ലോറിയെ നെടുംപൊയിലില്‍ വച്ച് കൂത്തുപറമ്പ്, കണ്ണവം, പേരാവൂര്‍ സ്റ്റേഷനുകളിലെ പോലീസുകാര്‍ ചേര്‍ന്നാണു പിടികൂടിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. മൂര്യാട് ഭാഗത്തുനിന്ന് ഒരാള്‍ മദ്യപിച്ചനിലയില്‍ ലോറി ഡ്രൈവുചെയ്ത് വരുന്നുണ്ടെന്ന വിവരം കൂത്തുപറമ്പ് പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തുകയും ഡ്രൈവറോട് ലോറി സ്റ്റേഷനിലെത്തിക്കാന്‍ പറഞ്ഞെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ഡ്രൈവര്‍ ലോറിയുമായി തൊക്കിലങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ലോറി തൊക്കിലങ്ങാടിയില്‍ വച്ച് റോഡിനുകുറുകേ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ചുതകര്‍ക്കുകയും നാനോ കാറില്‍ ഇടിക്കുകയും ചെയ്തശേഷം നിര്‍ത്താതെപോകുകയായിരുന്നു. തുടര്‍ന്ന് കൂത്തുപറമ്പ് പോലീസ് ലോറിയെ പിന്തുടര്ന്നു. ചിറ്റാരിപ്പറമ്പിലും കണ്ണവത്തും റോഡിനുകുറുകേ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളും ലോറി ഇടിച്ചുതെറിപ്പിച്ചു. വിവരമറിഞ്ഞ് ലോറിയെ പിടികൂടാന്‍ റോഡിനുകുറുകേ…
Read Moreഇതോ, കർഷകനു കൈത്താങ്ങ്! പ്രളയത്തില്‍ മത്സ്യക്കുളവും കൃഷിയും നശിച്ച കര്ഷകന് ഫിഷറീസ് വകുപ്പ് നല്‍കിയത് രണ്ടുകിലോ മീനിന്റെ വില
ചെറുപുഴ: കഴിഞ്ഞ പ്രളയത്തില്‍ മലവെള്ളപ്പാച്ചിലില്‍ കൃഷിയും മത്സ്യക്കുളവും 400 മത്സ്യങ്ങളും നശിച്ച കര്ഷകന് കേരള ഫിഷറീസ് വകുപ്പ് നഷ്ടപരിഹാരമായി നല്‍കിയത് കേവലം 656 രൂപ. രണ്ടു കിലോ മത്സ്യത്തിന് ഇതിലും കൂടുതല്‍ വില കിട്ടുമെന്നിരിക്കെയാണ് കര്‍ഷകരെ സഹായിക്കേണ്ട ഫിഷറീസ് വകുപ്പ് തുച്ഛമായ സംഖ്യ നഷ്ടപരിഹാരമായി നല്‍കിയത്. ചെറുപുഴ പഞ്ചായത്തില്‍ കോക്കടവിലെ പാത്രപാങ്കല്‍ ജോഷിക്കാണ് ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്ന് കയ്പേറിയ അനുഭവമുണ്ടായത്. പ്രളയത്തില്‍ ജോഷിയുടെ മത്സ്യക്കുളവും ഒരുകിലോ മുതല്‍ രണ്ടു കിലോ വരെ തൂക്കവുമുള്ള 400 മത്സ്യങ്ങളും പൂര്‍ണമായും നശിച്ചിരുന്നു. നഷ്ടപരിഹാരത്തിനായി ജോഷി അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് ഫിഷറീസ് അധികൃതരെത്തി പരിശോധന നടത്തുകയും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അപേക്ഷ തയാറാക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനും ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നതിനുമൊക്കെയായി ജോഷിക്ക് വലിയൊരു തുക ചെലവായിരുന്നു. മാസങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ജോഷിയുടെ അക്കൗണ്ടില്‍ പണമെത്തിയത്. അധികൃതരില്‍നിന്നു ലഭിക്കുന്ന ഇത്തരം അവഗണനകളാണ് കര്‍ഷകരെ കൃഷിയില്‍നിന്നു പിന്തിരിപ്പിക്കുന്നതെന്ന് ജോഷി…
Read Moreമട്ടന്നൂർ പഴശിഡാമിന് സമീപം കാക്കകൾ കൂട്ടത്തോടെ ചത്തനിലയിൽ; പ്രദേശം പകർച്ച വ്യാധി ഭീഷണിയിൽ
മട്ടന്നൂർ: വെളിയമ്പ്ര പഴശി ഡാമിന് സമീപം കാക്കകൾ കൂട്ടത്തോടെ ചത്ത നിലയിൽ. അറവുമാലിന്യം ഭക്ഷിച്ചതാണെന്ന് സംശയം. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പരിശോശന നടത്തി. വെളിയമ്പ്ര ബാഫക്കി തങ്ങൾ എൽപി സ്കൂളിന് സമീപത്തെ ചെങ്കൽ ക്വാറിയിലും കശുമാവിൻ തോട്ടത്തിലുമായാണ് കൂടുതലായും കാക്കകളെ ചത്ത നിലയിൽ കാണപ്പെട്ടത്. സമീപത്തെ വീട്ടുമുറ്റത്ത് കാക്കകളെ ചത്ത നിലയിൽ കാണുകയും പരിസരത്ത് ദുർഗന്ധമുണ്ടാകുകയും ചെയ്തതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കാക്കകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. മരകൊമ്പിലും നിലത്തുമായി ചത്തു കിടന്ന കാക്കകൾ പുഴുവരിച്ച നിലയിലായിരുന്നു. ചെങ്കൽ ക്വാറിയിൽ വ്യാപകമായി അറവു മാലിന്യം തള്ളിയ നിലയിലുമായിരുന്നു. ചെങ്കൽ ക്വാറിയിൽ നിന്ന് പോത്തുകളെ അറുത്ത് അവശിഷ്ടങ്ങൾ ഇവിടെ തന്നെ തള്ളുകയാണ് പതിവ്. അറവുമാലിന്യങ്ങൾ ഭക്ഷിച്ചാണ് കാക്കകൾ കൂട്ടത്തോടെ ചത്തുപോകാൻ കാരണമെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് 50 ഓളം വീടുകളുണ്ട്. കാക്കകൾ കൂട്ടത്തോടെ…
Read More