രാജേഷ് കൊല്ലറേത്ത് കണ്ണൂർ: സ്വകാര്യ ബസുകളിലെ ബംഗളൂരു യാത്ര യാത്രികരെ വലയ്ക്കുമ്പോള്‍ ഈ റൂട്ടില്‍ കൂടുതല്‍ ട്രെയിൻ സര്‍വീസുകള്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകൾ തുടങ്ങിയില്ലെങ്കില്‍ കാൽലക്ഷത്തിനടുത്തോളം യാത്രക്കാരാണ് ദുരിതത്തിലാവുക. സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമത്തിന് യാത്രക്കാര്‍ ഇരയായതിന്റെ പശ്ചാത്തലത്തിലാണ് ബംഗളൂരു റൂട്ടിലേക്ക് കൂടുതല്‍ ട്രെയിൻ സര്‍വീസുകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നത്. പ്രതിദിനമുള്ള അഞ്ച് ട്രെയിനുകൾ മാത്രമാണ് ഇപ്പോൾ ജനങ്ങൾക്ക് പ്രധാന ആശ്രയം. ആഴ്ചയില്‍ വടക്കെ മലബാറിൽ നിന്നും എട്ട് സർവീസുകളും തിരുവനന്തപുരത്ത് നിന്ന് 44 സര്‍വീസുകളുമാണ് ഇപ്പോൾ റെയില്‍വേ നടത്തുന്നത്. ഇത് തീര്‍ത്തും പരിമിതമാണ്. ഈ ട്രെയിനുകളിൽ ജനറൽ കോച്ചുകളിലെ യാത്ര ദുരിത പൂർണമാണ്. ചിലപ്പോൾ റിസർവ്ഡ് കോച്ചുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകാർ നിറയുന്നു. കണ്ണൂരിൽ നിന്നും മംഗളൂരുവിൽ നിന്നും രണ്ടും വീതം ട്രെയിനുകളാണ് മംഗളൂരു വഴിയും ഷൊർണൂർ വഴിയും സർവീസ് നടത്തുന്നത്.…
Read MoreCategory: Kannur
അടിതെറ്റിയാൽ..! കാടിറങ്ങി കൃഷികൾ നശിപ്പിക്കുന്നതിനിടെ കണ്ണൂരിൽ ആന കിണറ്റിൽവീണു
ശ്രീകണ്ഠപുരം(കണ്ണൂർ): ചന്ദനക്കാംപാറ നറുക്കും ചീത്തയിൽ കാട്ടാനയിറങ്ങി. ഒന്നു കിണറ്റിൽ വീണു. പുളിക്കത്തടത്തിൽ ചന്ദ്രന്റെ കൃഷി സ്ഥലത്തെ 15 മീറ്ററോളം ആഴമുള്ള വെള്ളമില്ലാത്ത കിണറ്റിലാണ് വീണത്. ഇന്ന് പുലർച്ചെയാണ് രണ്ട് ആനകൾ എത്തിയത്. നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റും തുരത്തുന്നതിനിടെ ആന കിണറ്റിൽ വീഴുകയായിരുന്നു. ഉപയോഗശൂന്യമായ കിണറാണിത്. പാടാംകവലയിൽ നിന്നുള്ള വനംവകുപ്പ് അധികൃതരും പയ്യാവൂർ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. ആനകൾ വ്യാപകമായി കൃഷിയും നശിപ്പിച്ചിട്ടുണ്ട്. എർത്ത് കൊട്ടയിൽ ബാബു, ബെന്നി, വെമ്പർ കോട്ടിൽ വർഗീസ് എന്നിവരുടെ റബർ,വാഴ ഉൾപ്പെടെയാണ് നശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ചന്ദനഗിരിയിൽ രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ 9 ആനകളിറങ്ങിയിരുന്നു.
Read Moreപ്രവാസിയുടെ ആത്മഹത്യ; ആന്തൂറിൽ നഗരസഭയിൽ റെയ്ഡ് ; നിരവധി ഫയലുകൾ കണ്ടെടുത്തു
വളപട്ടണം: ആന്തൂർ നഗരസഭ പാർഥാ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നിഷേധിച്ചതിൽ ആത്മഹത്യചെയ്ത സംഭവത്തിൽ കൊറ്റാളിയിലെ സാജൻ പാറയിലിന്റെ ഓഫീസിലും ആന്തൂർ നഗരസഭയിലും പോലീസ് റെയ്ഡ് നടത്തി രേഖകൾ കസ്റ്റഡിയിലെടുത്തു. അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്, വളപട്ടണം സിഐ എം.കൃഷ്ണൻ, എസ്ഐ പി.വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെയും ഇന്നുമായി കൺവെൻഷൻ സെന്ററിലെ ഓഫീസും നഗരസഭാ ഓഫീസും പരിശോധിച്ചത്. പരിശോധനയിൽ ആന്തൂർ നഗരസഭയിൽ കേസുമായി ബന്ധപ്പെട്ട് എട്ട് ഫയലുകളും സാജന്റെ ഓഫീസിൽ നിന്ന് ആറു ഫയലുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചക്ക് തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ മൂന്നിനാണ് തീർന്നത്.വീട്ടിൽ നിന്നും എതാനും രേഖകൾ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പാർഥാസ് കൺവെൻഷൻ സെന്റർ പ്രൊജക്ട് മാനേജർ സജീവനിൽ നിന്നും മൊഴിയെടുത്തിരുന്നു. അന്വേഷണസംഘം ഇന്നും നഗരസഭയിലെയും സാജന്റെ ഓഫീസിലുള്ളവരിൽ നിന്നുമായി വിശദമായ മൊഴിയെടുത്തു വരികയാണ്. ഓഫീസിലെ നാലു ജീവനക്കാരുടെ മൊഴിയും…
Read More”എന്റെ സ്വപ്ന പദ്ധതി തകർത്തു”,ചുറ്റുമുള്ളത് വികസന വിരോധികൾ”; സാജന്റെ ഡയറിക്കുറിപ്പ് ചർച്ചയാവുന്നു
കണ്ണൂർ: പണമുണ്ടായത് കൊണ്ടു മാത്രം കാര്യമില്ലെന്നും ചുറ്റും വികസന വിരോധികളാണെന്നും ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഡയറിക്കുറിപ്പ്. നോട്ടുപുസ്തകത്തിൽ എഴുതിയ കുറിപ്പുകളിൽ കുറ്റപ്പെടുത്തുന്ന രീതിയിൽ ആരുടെയും പേരുകൾ എടുത്തു പറയുന്നില്ലെങ്കിലും സഹായിച്ചവരുടെ പേരുകൾ എടുത്തു പറയുന്നുണ്ട്. കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി, സിപിഎം നേതാക്കളായ ജയിസ് മാത്യു എംഎൽഎ, പി. ജയരാജൻ എന്നിവരുൾരപ്പെടെയുള്ളവർ സഹായിച്ചിട്ടുണ്ടെന്ന് കുറിപ്പിൽ പറയുന്നു. വികസന വിരോധികളായ ചിലരാണ് നായനാരുടെ നാട്ടിലുള്ള എന്റെ സ്വപ്ന പദ്ധതി തകർത്തതെന്നും കുറിപ്പുണ്ട്. അതിനിടെ കണ്ണൂർ നാർക്കോടിക് സെൽ ഡിവൈഎസ് പി വി.എം. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാക്ഷികളുടെ മൊഴിയെടുക്കും. അന്വേഷണ സംഘം പാർഥാ കൺവൻഷൻ സെന്റർ സന്ദർശിച്ച് തെളിവെടുപ്പും നടത്തും. സംഭവത്തിൽ ആരോപണ വിധേയയായ ആന്തൂർ ചെയർപേഴ്സൺ പി.കെ. ശ്യാമളയെ കേസിൽ പ്രതിചേർക്കാത്തതിനാൽ ഇവർക്ക് നോട്ടീസ് കൊടുക്കണമെന്ന് നിർബന്ധമില്ല. അതേ സമയം…
Read Moreആ കൈ വിട്ടു, ഈ കൈ വിടരുത് ! ” ഈ കുട്ടി ഇനി നമ്മുടെ കുട്ടി’;എ.പി.അബ്ദുള്ളക്കുട്ടിക്ക് ബിജെപി അംഗത്വം
കണ്ണൂർ: കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എ.പി. അബ്ദുള്ളക്കുട്ടി ഇന്നോ നാളെയോ ബിജെപി അംഗത്വം സ്വീകരിക്കും. ഡൽഹിയിൽ വച്ചാണ് അംഗത്വം സ്വീകരിക്കുന്നത്. അബ്ദുള്ളക്കുട്ടി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയിലേക്ക് തന്നെ ഇരു നേതാക്കളും സ്വാഗതം ചെയ്തതായി അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മോദിയെ പ്രകീർത്തിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കിയത്. കണ്ണൂരിൽ ചേർന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിൽ അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രനേതാക്കളുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയത്.
Read Moreആളിക്കത്തിക്കാൻ ഒരു തീപ്പൊരിപോലുമില്ല..! ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; ശ്യാമളയ്ക്കെതിരേ തെളിവ് കണ്ടെത്താനാവാതെ അന്വേഷണ സംഘം
കണ്ണൂർ: ആന്തൂരിൽ പ്രവാസി ജീവനൊടുക്കിയ സംഭവത്തിൽ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കെതിരേ അന്വേഷണ സംഘത്തിന് പ്രാഥമികമായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. പ്രവാസി വ്യവസായി സാജന്റെ കണ്വൻഷൻ സെൻററിന് അനുമതി നിഷേധിക്കാൻ ശ്യാമള ഇടപെട്ടുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ശ്യാമളയുടെ ഇടപെടലുകളെ കുറിച്ച് പരിശോധിച്ചത്. എന്നാൽ നഗരസഭാ അധ്യക്ഷ ഇത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിൻറെ പ്രാഥമിക വിലയിരുത്തൽ. അതേസമയം ഉദ്യോഗസ്ഥ തലത്തിൽ കണ്വൻഷൻ സെൻററിന് അനുമതി നിഷേധിക്കാൻ നീക്കം നടന്നിട്ടുണ്ടെ ന്ന് അന്വേഷണ സംഘം കണ്ടെ ത്തിയിട്ടുണ്ട്. കെട്ടിടത്തിന് അനുമതി നൽകാൻ എൻജിനീയറിംഗ് വിഭാഗം നടപടി സ്വീകരിച്ചിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകൾ നടത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. അന്വേഷണം മുന്നോട്ടുപോകുന്പോൾ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. സാജൻറെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിച്ചു. ഈ അന്വേഷണങ്ങളിലൊന്നും ശ്യാമളയുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെ ത്താൻ…
Read Moreഇത് ആശാസ്യമല്ല..! തന്റെ പേരിൽ “പിജെ ഗ്രൂപ്പുകളി’ വേണ്ട; പ്രവർത്തകർക്കു മുന്നറിയിപ്പുമായി പി ജയരാജൻ
കണ്ണൂർ: തന്റെ പേരിൽ ചിലർ നടത്തുന്ന “പിജെ’ ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആശാസ്യകരമല്ലെന്ന് സിപിഎം നേതാവ് പി. ജയരാജൻ. പാർട്ടിയെ സ്നേഹിക്കുന്ന അനുഭാവികൾ എതിരാളികൾക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുതെന്നും പാർട്ടിക്കു യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങൾ പോലും പാർട്ടിയുടെ ചുമലിൽ ഇടാനാണ് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും പരിശ്രമിക്കുന്നതെന്നും ജയരാൻ കുറ്റപ്പെടുത്തി. നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാൻ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നത് സദുദ്ദേശത്തോടെയല്ലെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: സാമൂഹമാധ്യമങ്ങളിൽ തുറന്ന സംവാദം അഭികാമ്യമാണ്. എന്നാൽ ഈ സംവാദങ്ങൾ നടത്തുന്ന ചില ഗ്രൂപ്പുകളുടെ പേരുകളിൽ ‘പിജെ’ എന്നതു ചേർത്തുകാണുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ സ്ഥാനാർഥിക്കു പിന്തുണയുമായി പല സഖാക്കളും സുഹൃത്തുക്കളും സാമൂഹമാധ്യമങ്ങളിൽ ഇടപെട്ടിരുന്നു. അതു തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടതുപക്ഷത്തെ സഹായിച്ചു. എന്നാൽ തെരഞ്ഞെടുപ്പിനുശേഷം മേൽപ്പറഞ്ഞ പേരുകളിലുള്ള…
Read Moreമഞ്ചേശ്വരം കേസിന് സമാപനമാകുന്നു; സുരേന്ദ്രൻ ഹർജി പിൻവലിക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന ഹർജി പിൻവലിക്കാൻ അനുമതി തേടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ അപേക്ഷയിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്ന് ഹൈക്കോടതി. എതിർപ്പുണ്ടെങ്കിൽ പതിനാല് ദിവസത്തിനുള്ളിൽ അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം. ആർക്കും എതിർപ്പില്ലെങ്കിൽ ജൂലൈ അഞ്ചാം തീയതി കേസ് അവസാനിപ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. അതേസമയം, കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളിൽ മഞ്ചേശ്വരവും ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും. 2016 ലെ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയമസഭയില്‍ യുഡിഎഫിന്റെ പി .ബി. അബ്ദുൾ റസാഖിനോട് 89 വോട്ടുകൾക്കായിരുന്നു സുരേന്ദ്രൻ പരാജയപ്പെട്ടത്. സിപിഎമ്മും മുസ്ലീം ലീഗും ചേർന്ന് കള്ളവോട്ടും ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയത് എന്നായിരുന്നു കെ. സുരേന്ദ്രന്റെ ആരോപണം. ഫലം ചോദ്യം ചെയ്ത് സുരേന്ദ്രൻ നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് അബ്ദുൾ റസാഖ് അന്തരിച്ചത്.
Read Moreപ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ. ശ്യാമളയുടെയും സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം
കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയുടെ മൊഴിയെടുക്കും. സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. സാജന്റെ കുടുംബാംഗങ്ങൾ ശ്യാമളയ്ക്കെതിരേ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. വരും ദിവസങ്ങളിൽ ശ്യാമളയിൽനിന്ന് മൊഴിയെടുക്കും. നാർക്കോട്ടിക് ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആന്തൂരിൽ പുതിയതായി നിർമിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ ലൈസൻസ് നൽകാത്തതിൽ മനംനൊന്താണ് പ്രവാസി വ്യവസായിയായ പാറയിൽ സാജൻ ആത്മഹത്യ ചെയ്തത്.
Read Moreതലശേരി,വയനാട് ആശുപത്രികളിലെ ആന്റിബയോട്ടിക് ഇന്ജക്ഷനില് കുപ്പിച്ചില്ല്; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കണ്ണൂര്‍: അണുബാധ പ്രതിരോധിക്കാനുള്ള ആന്റി ബയോട്ടിക് ഇൻജക്ഷനിൽ കുപ്പിച്ചില്ലു കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. മനുഷ്യാവകാശ പ്രവര്ത്തകന് ഡോ. ഗിന്നസ് മാടസ്വാമി നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. തലശേരി ജനറല്‍ ആശുപത്രി, വയനാട് നൂല്‍പ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ ആശുപത്രികളില്‍ ന്യുമോണിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്കു കുത്തി വയ്ക്കുന്നതിനായുള്ള സെഫോട്ടക്സൈമിലാണ് കുപ്പിച്ചില്ലു കണ്ടെത്തിയത്. മരുന്ന് വിതരണം ചെയ്ത കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഉദ്യോഗസ്ഥരെ ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ വിവരം അറിയിച്ചെങ്കിലും കോര്‍പറേഷന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നും ആക്ഷേപമുണ്ടായിരുന്നു. സംസ്ഥാന അരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന്, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയിരുന്നത്. 2018 ല്‍ വാങ്ങിയ ഈ മരുന്നിന്റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെട്ടു കമ്മീഷനു മുമ്പാകെ പരാതി നല്‍കിയത്. നേരത്തെ…
Read More