ഒരു കാര്യം ചെയ്താൽ അത് നല്ല രീതിയിൽ ചെയ്യണം. അല്ലെങ്കിൽ ചെയ്യാൻ നില്‍ക്കരുത്. പക്ഷെ, അങ്ങനെ തന്നെയേ ചെയ്യൂ എന്ന് വാശിപിടിക്കുന്നവരോട് ഒന്നും പറയാനില്ല. തളിപ്പറമ്പ് ദേശീയപാതയില്‍ അധികൃതർ നടത്തിയ ചില ലീലാവിലാസങ്ങളാണ് താഴെ പറയുന്നത്. ദേശീയപാതയിൽ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച വിളക്കുകാലുകള്‍ നീക്കംചെയ്തുവെങ്കിലും അവശേഷിക്കുന്ന കോണ്‍ക്രീറ്റ് കുറ്റികള്‍ അപകടകുറ്റികളായി മാറിയിരിക്കുകയാണ്. ഇരുമ്പ് തൂണുകള്‍ അഴിച്ചുനീക്കിയെങ്കിലും കോണ്‍ക്രീറ്റ് ചെയ്ത കുറ്റികള്‍ ഇതേവരെ മാറ്റിയിട്ടില്ല. ഇതിന് മുകളില്‍ ഇരുമ്പ് കമ്പികളുമുണ്ട്. ദേശീയപാതയില്‍ നൂറുകണക്കിനാളുകള്‍ ഇരുചക്രവാഹനങ്ങളിലും കാല്‍നടയായും സഞ്ചരിക്കുന്നതിന് സമീപത്തു തന്നെയാണ് റോട്ടറി ജംഗ്ഷന് മുതല്‍ ചിറവക്ക് വരെ ഇത്തരം തൂണുകളുള്ളത്. ഉയര്‍ന്നു നില്ക്കുന്ന കമ്പികള്‍ക്ക് മുകളില്‍ അപകടസൂചനകള്‍ നല്‍കാനായി പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും കയറ്റിവെച്ചിരിക്കയാണ് നാട്ടുകാര്‍. മഴക്കാലം ആരംഭിച്ചതിനാല്‍ ഈ കോണ്‍ക്രീറ്റ് കുറ്റികള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അപകടം വരുത്തിയേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഈ അപകടകുറ്റികള് അടിയന്തിരമായി നീക്കംചെയ്യണന്ന് നഗരസഭാ…
Read MoreCategory: Kannur
അവധിക്കാലത്ത് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചത് പലതവണ; മട്ടന്നൂരില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍
മട്ടന്നൂർ: സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കർണാടക സ്വദേശിയെ മട്ടന്നൂർ പോലീസ് അറസ്റ്റ്ചെയ്തു. മംഗളൂരു നെരിയയിലെ പി.കെ. റഫീഖിനെ (34) യാണ് മട്ടന്നൂർ സിഐ കെ. രാജീവ് കുമാറും സംഘവും മംഗളൂരുവിൽ വച്ച് ഇന്നു രാവിലെ അറസ്റ്റ്ചെയ്തത്. മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11, 16 വയസുകളുള്ള രണ്ടു വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിലാണ് റഫീഖിനെ അറസ്റ്റ്ചെയ്തത്. വിദ്യാർഥിനികൾ സ്കൂൾ അധ്യാപകരോട് സംഭവം പറയുകയും സ്കൂൾ അധ്യാപകർ ചൈൽഡ് ലൈനിൽ വിവരമറിയിരിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് യുവാവിനെ അറസ്റ്റ്ചെയ്തത്. കഴിഞ്ഞ സ്കൂൾ അവധിക്കാലത്താണ് വിദ്യാർഥിനികളെ പലതവണ യുവാവ് പീഡിപ്പിച്ചത്. സംഭവത്തിൽ മറ്റൊരു പ്രതിയും ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾക്കുവേണ്ടി പോലീസ് അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ റഫീഖിനെ ഇന്നു മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കും.
Read Moreസ്ഥാപനത്തിന് മുന്നില്‍ വാഹനങ്ങള്‍ കുറെ സമയം നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തു; കടയില്‍ കയറി മാനേജരെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു
തലശേരി: കടയിൽ കയറി മാനേജറെ ആക്രമിച്ച സംഭവത്തിൽ ആറു പേർക്കെതിരേ വധശ്രമത്തിന് കേസെടുത്തു. തലശേരി എവികെ നായർ റോഡിലെ എസ്പൻഷെ തുണികടയിലെ മാനേജർ നിട്ടൂർ ഇല്ലിക്കുന്ന് ആസിയാസിൽ ഫിറോസിനെ (38) ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിൽ തലശേരി ചെട്ടിമുക്ക് സ്വദേശികളായ ഷമൽദാസ് അടക്കം ആറു കണ്ടാലറിയാവുന്നവർക്കെതിരെയാണ് തലശേരി പോലീസ് വധശ്രമത്തിന് കേസെടുത്തത്. പരിക്കേറ്റ ഫിറോസ് തലശേരി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. വ്യാപാര സ്ഥാപനത്തിന് മുന്നിൽ രണ്ടു വാഹനങ്ങൾ കുറെ സമയം നിർത്തിയിട്ടതിനെ ചോദ്യം ചെയ്തിനെ തുടർന്നുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിലേക്കു നയിച്ചത്. തലശേരി ചെട്ടിമുക്കിൽ നിന്നു സംഘടിച്ചെത്തിയ സായുധസംഘം കണ്ണിൽ കണ്ടവരെയെല്ലാം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രശ്നത്തെ തുടർന്ന് ലിബർട്ടി പാരഡൈസിന് സമീപമുള്ള കടകളിലെ ജീവനക്കാരെയും നാട്ടുകാരെയും സംഘ പരിവാറിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചു. ആർഎസ്എസ് മർദ്ദനത്തിൽ പരിക്കേറ്റ്…
Read Moreആന്തൂർ കത്തുമോ…? കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി യോഗവും സെക്രട്ടറിയേറ്റ് യോഗവും നാളെ
സ്വന്തം ലേഖകൻ കണ്ണൂർ: നാളെ നടക്കുന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ആന്തൂർ വിഷയം ചർച്ചയായേക്കും. പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കെതിരേ സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റി വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. പി.കെ. ശ്യാമളയുടെ രാജിയടക്കം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ കമ്മിറ്റിയുടെ ഈ ആവശ്യം സംസ്ഥാന സമിതി അംഗീകരിച്ചില്ല. സിപിഎം സംസ്ഥാന സമിതി യോഗത്തിനുശേഷം പി.കെ. ശ്യാമളയ്ക്കു പൂർണ പിന്തുണയാണ് നൽകിയത്. തളിപ്പറന്പ് ഏരിയാ കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും എതിർപ്പുകൾ ശ്യാമളയ്ക്കെതിരായിരുന്നു. ജയിംസ് മാത്യു എംഎൽഎ, പി. ജയരാജൻ തുടങ്ങിയവർ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രൂക്ഷമായ ഭാഷയിലാണ് ആന്തൂർ നഗരസഭയ്ക്കെതിരേ പ്രതികരിച്ചത്. ശ്യാമള തെറ്റുകാരിയാണെന്നും മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാകമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ശ്യാമളയെ വിമർശിച്ച കണ്ണൂരിലെ സിപിഎം…
Read Moreഇങ്ങനെ ‘പണിയരുത് ’ പ്ലീസ്…നിന്നു തിരിയാനിടമില്ലാ; മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ഷെൽട്ടർ നിർമാണവും
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള നഗരമായ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഷെൽട്ടറിന്റെ നിർമാണ പ്രവൃത്തി ആരംഭിക്കുന്നതിന് ഷീറ്റ് ഉപയോഗിച്ച് വേലി കെട്ടിയതോടെയാണ് കുരുക്ക് രൂക്ഷമായത്. തിരക്ക് കൊണ്ട് വീർപ്പുമുട്ടുന്ന മട്ടന്നൂർ ബസ് സ്റ്റാൻഡിലാണ് വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ വികസന ഫണ്ടായ 25 ലക്ഷം രൂപ ചെലവിൽ ഷെൽട്ടർ നിർമിക്കുന്നത്. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിന്റെ വലതുഭാഗത്താണ് ഷെൽട്ടർ നിർമാണം. നിലവിലെ ഷെൽട്ടർ പൊളിച്ച് നീക്കി കൂടുതൽ സൗകര്യത്തോടെ പുതിയത് പണിയുമ്പോൾ സ്റ്റാൻഡ് ചുരുങ്ങുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ഒരേ സമയം പത്ത് ബസുകൾ മാത്രം നിർത്തിയിടാൻ മാത്രമാണ് സ്റ്റാൻഡിൽ സൗകര്യമുള്ളത്. ഇതിനിടെയാണ് സ്റ്റാൻഡിലെ സ്ഥലം ഉപയോഗിച്ച് ഷെൽട്ടൽ കൂടി നിർമിക്കുന്നത്. നിർമാണ പ്രവൃത്തിയുടെ ഭാഗമായി വേലി കെട്ടിയതോടെ ഇരിക്കൂർ, അഞ്ചരക്കണ്ടി, ശിവപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസുകൾ നിർത്തിയിടാൻ പ്രയാസപ്പെടുകയാണ്. സ്റ്റാൻഡിന്റെ…
Read Moreതളിപ്പറമ്പ് പുഷ്പഗിരിയില്‍ എടിഎം കവര്‍ച്ചാശ്രമം; ആളുകൾ എത്തിയതിനെ തുടർന്ന് മോഷ്ടാക്കൾ മുങ്ങി; അന്വേഷണം ഊർജിതമാക്കി പോലീസ്
തളിപ്പറമ്പ്: പുഷ്പഗിരിയില്‍ എടിഎം കവര്‍ച്ചാശ്രമം, പത്രവാഹനം വന്നതിനെതുടര്‍ന്ന് മോഷ്ടാക്കള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വെട്ടം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിടി എടിഎം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. എല്ലാ പത്രങ്ങളുടെയും കെട്ടുകള്‍ ഇറക്കുന്നത് ഇവിടെയായതില് പത്രവണ്ടി വന്നതോടെയാണ് മോഷ്ടാക്കള്‍ ഇറങ്ങിയോടിയത്. വാഹന ഡ്രൈവര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മോഷ്ടാക്കള്‍ കൊണ്ടുവന്ന ഗ്യാസ് കട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഇവിടെ ഉപേക്ഷിച്ച നിലയിലാണ്. പണം നഷ്ടപ്പെട്ടിട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ബാങ്ക് അധികൃതര്‍ എത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു. സിഐ ഇ.സത്യനാഥ്, എസ്ഐ കെ.പി.ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Read More“തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്തണം”; പി.കെ. ശ്യാമളയ്ക്കും സിപിഎമ്മിനുമെതിരേ ആന്തൂര്‍ നഗരസഭാ വൈസ് ചെയര്മാന്
തളിപ്പറമ്പ്: ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കും സിപിഎമ്മിനുമെതിരേ ഒളിയന്പുമായി ആന്തൂര്‍ നഗരസഭാ വൈസ് ചെയര്മാന്. ബക്കളം പാര്‍ഥ കണ്വെന്ഷന് സെന്റർ ഉടമ സാജന്റെ മരണത്തെ തുടര്‍ന്ന് ഉണ്ടായ വിവാദത്തില്‍ ആന്തൂര്‍ നഗരസഭ ആടിയുലഞ്ഞപ്പോഴും പ്രതികരിക്കാതെ ഒഴിഞ്ഞു നില്‍ക്കുകയായിരുന്ന വൈസ് ചെയര്മാന് കെ.ഷാജു. ഒടുവിൽ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. “തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്തണം. അല്ലാതെ വാദിക്കാനോ ജയിക്കാനോ നില്‍ക്കരുത്. അത് ഞാനായാലും ….എന്ന വാക്കുകള്‍ ഫേസ് ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയാണ് ആദ്യ പ്രതികരണം അറിയിച്ചത്. സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തം ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമളയില്‍ ആരോപിക്കപ്പെടുകയും പാര്‍ട്ടിയിലെ പ്രാദേശികവും അല്ലാതെയുമുള്ള ഭൂരിപക്ഷം ആളുകളും പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നപ്പോഴും മാധ്യമങ്ങളും ജനങ്ങളും ഒക്കെ കാത്തിരുന്നത് ഷാജുവിന്റെ പ്രതികരണത്തിനാണ്. എന്നാല്‍ അപ്പോഴൊന്നും പ്രതികരിക്കാനോ ന്യായീകരിക്കാനോ പിന്തുണ നല്‍കാനോ ഷാജു മുതിര്‍ന്നില്ല. ചെയര്‍പേഴ്സൺ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ നിന്നുപോലും ഇദ്ദേഹം വിട്ടുനിന്നു. ഷാജുവിന്റെ…
Read Moreബിനോയിക്ക് ജാമ്യം കിട്ടുമോ? പീഡന പരാതിയിൽ ബിനോയിയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതിയിൽ; വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം
ബിഹാർ സ്വദേശിനിയുടെ പീഡന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് നൽകിയ മുൻകൂർ ജാമ്യഹർജി മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ജഡ്ജി എം.എച്ച്. ഷെയ്ക്കാണ് കേസ് പരിഗണിക്കുന്നത്. ജാമ്യം നിഷേധിച്ചാൽ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് മുംബൈ പോലീസ്. ബിനോയിക്കെതിരേ തെളിവായി യുവതി നല്കിയ ബിനോയിയുടെ പേരുള്ള കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ കോടതിക്ക് കൈമാറിയിട്ടുണ്ട്. യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും സമ്മതപ്രകാരം കൂടെ താമസിച്ചതായി യുവതി പറഞ്ഞതിനാൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. എന്നാൽ, ബിനോയിയെ കസ്റ്റഡിയിലെടുത്ത് പിതൃത്വ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതിനിടെ കേരളത്തിലെ നാല് വിമാനത്താവളങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജാമ്യം നിഷേധിച്ചാൽ ബിനോയി ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.
Read Moreഇനി ഇങ്ങോട്ട് വന്നേക്കരുത്..! ചന്ദനക്കാംപാറയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി
ശ്രീകണ്ഠപുരം (കണ്ണൂർ): ചന്ദനക്കാംപാറ നറുക്കും ചീത്തയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ പുറത്തെത്തിച്ചത്. പുളിക്കത്തടത്തിൽ ചന്ദ്രന്റെ കൃഷി സ്ഥലത്തെ 15 മീറ്ററോളം ആഴമുള്ള വെള്ളമില്ലാത്ത കിണറിലാണ് ആന വീണത്. ബുധനാഴ്ച പുലർച്ചെ രണ്ട് ആനകൾ കൃഷിയിടത്തിൽ എത്തിയിരുന്നു. നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റും തുരത്തുന്നതിനിടെ ഒരെണ്ണം കിണറ്റിൽ വീഴുകയായിരുന്നു. ഉപയോഗശൂന്യമായ കിണറാണിത്. പാടാംകവലയിൽ നിന്നുള്ള വനംവകുപ്പ് അധികൃതരും പയ്യാവൂർ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞയാഴ്ച ചന്ദനഗിരിയിൽ രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ ഒൻപത് ആനകൾ കാടിറങ്ങിയത് പ്രദേശവാസികളിൽ ഭീതി നിറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കാട്ടാനയിറങ്ങിയത്.
Read More8 പവന് സ്വര്‍ണം, 50,000 രൂപ, ആപ്പിള്‍ ഫോണ്‍! റോഡില്‍ കിടന്ന ബാഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു; ഓട്ടോ ഡ്രൈവറായ യുവതിയെ അഭിനന്ദിച്ച് നാട്ടുകാരും പോലീസുകാരും
ഉരുവച്ചാൽ: കളഞ്ഞു കിട്ടിയ സ്വർണവും പണവുമടങ്ങിയ ബാഗ് തിരിച്ചു നൽകി ഓട്ടോ ഡ്രൈവറായ യുവതി മാതൃകയായി. ശിവപുരം ടൗണിൽ നിന്നും സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവറായ ശ്രീജക്കാണ് റോഡിൽ നിന്ന് പണവും സ്വർണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും അടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയത്. ശിവപുരം -നടുവനാട് റോഡിൽ കരൂഞ്ഞിയിൽ ട്രിപ്പ് പോയി തിരിച്ചു വരുന്നതിനിടെയാണ് റോഡിൽ കാണപ്പെട്ടത്. ബാഗ് എടുത്ത ഉടനെ ഒന്നും നോക്കാതെ ശ്രീജ മാലൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എട്ടു പവൻ സ്വർണവും 50,000 രൂപയും വിലമതിക്കുന്ന ആപ്പിൾ ഫോണും അടങ്ങിയ ബാഗാണ് കളഞ്ഞുകിട്ടിയത്. സ്റ്റേഷനിലെ പോലീസുകാർ ബാഗ് കളഞ്ഞു കിട്ടിയതായി ബാഗിന്റെ ഫോട്ടോ സഹിതം വാട്സാപ്പ് വഴി പ്രചരിച്ചതോടെയാണ് ബാഗിന്റെ ഉടമയെ കണ്ടെത്തിയത്. ശിവപുരം പാങ്കളത്തെ ടി.പി.ശഹീറിന്റെ ഭാര്യ സി. പി.അഫ്സീനയുടെതാണ് ബാഗ് നഷ്ടമായത്. കരൂഞ്ഞിയിലെ വീട്ടിൽ നിന്ന് കാറിൽ ശിവപുരത്തേക്ക് പോകുന്നതിനിടെയാണ് ബാഗ്…
Read More