ക​ടമ്പേ​രി​യി​ൽ   വേർപിരിഞ്ഞ്  താമസിക്കുകയായിരുന്ന ഭാര്യയെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ സംഭവം: ഭ​ർ​ത്താ​വ് സന്തോഷിനെ  നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ത​ളി​പ്പ​റ​മ്പ്: ബ​ക്ക​ളം ക​ട​ന്പേ​രി​യി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പു​തി​യാ​ണ്ടി ഹൗ​സി​ൽ രേ​ഷ്മ (35)യാ​ണ് ഭ​ർ​ത്താ​വ് എ​ബ്രാ​ൻ വീ​ട്ടി​ൽ സ​ന്തോ​ഷ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ന്തോ​ഷി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ഇ​ന്ന​ലെ ത​ന്നെ പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്തും. ഇ​ന്ന​ലെ രാ​ത്രി 8.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​റ​ച്ചു കാ​ല​മാ​യി ദ​ന്പ​തി​ക​ൾ വേ​ർ​പി​രി​ഞ്ഞാ​യി​രു​ന്നു താ​മ​സം. സ​ന്തോ​ഷ് ചെ​ങ്ങ​ളാ​യി​യി​ൽ വാ​ട​ക വീ​ട്ടി​ലും രേ​ഷ്മ സ​ന്തോ​ഷി​ന്‍റെ ക​ട​ന്പേ​രി​യി​ലു​ള്ള വീ​ട്ടി​ൽ ത​നി​ച്ചു​മാ​യി​രു​ന്നു താ​മ​സി​ച്ചു പോ​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ക​ട​ന്പേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​യ സ​ന്തോ​ഷ് രേ​ഷ്മ​യു​ടെ ക​ഴു​ത്തി​നും പു​റ​ത്തും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ രേ​ഷ്മ​യെ ഉ​ട​ൻ ത​ന്നെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി പ​ത്ത​ര​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ കാ​പ്പാ​ട് പു​തി​യാ​ണ്ടി വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ൻ-​ശാ​ന്ത ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​ണ് മ​രി​ച്ച രേ​ഷ്മ. അ​ഞ്ചു വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ദ​ന്പ​തി​ക​ൾ​ക്ക്…

Read More

സ്വാ​മി ഗോ​പാ​ല്‍​ജി​യെ കൊ​ന്ന​താ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍: ക്രൈ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തുടങ്ങി

പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല പ​ര​ത്തി​ക്കാ​ട് ശ്രീ​വി​ദ്യാ​ശ്ര​മ​ത്തി​ലെ സ്വാ​മി ഗോ​പാ​ല്‍​ജി​യെ കൊ​ന്ന​താ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഗോ​പാ​ല്‍​ജി​യെ കൊ​ന്ന​താ​ണെ​ന്ന പ​യ്യ​ന്നൂ​രി​ലെ ഗോ​പാ​ല​കൃ​ഷ്ണ ഷേ​ണാ​യി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പോ​ലീ​സ് ക്രി​യാ​ത്മ​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്ന കോ​റോം മു​തി​യ​ല​ത്തെ കെ.​പി.​മു​ര​ളീ​ധ​ര​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി​ല്ലാ ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്‍റ് ബ്യൂ​റോ​യെ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​രു​ന്നു.​ ഇ​തേ തു​ട​ര്‍​ന്ന് സ്വാ​മി​യു​ടെ തി​രോ​ധാ​ന​ത്തി​ല്‍ ഒ​ട്ടേ​റെ ദു​രൂ​ഹ​ത​ക​ളും അ​സ്വാ​ഭാ​വി​ക​ത​ക​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ല്‍ ഇ​തേ​പ​റ്റി അ​ന്വേ​ഷി​ച്ച് നി​ജ​സ്ഥി​തി പു​റ​ത്ത് കൊ​ണ്ടു​വ​രാ​ന്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഇ​വ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​യി സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പ​യ്യ​ന്നൂ​രി​ലെ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു. പ​ര​ത്തി​ക്കാ​ടു​ള്ള ഹ​നു​മാ​ന്‍ പ്ര​തി​മ​യു​ടെ നി​ര്‍​മാ​ണം മു​ക്കാ​ല്‍ ഭാ​ഗ​മാ​യ കാ​ല​ഘ​ട്ട​ത്തി​ല്‍ സ്വാ​മി ഗോ​പാ​ല്‍​ജി​യെ കൊ​ന്ന് കു​ഴി​ച്ചി​ട്ടു എ​ന്നാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ല്‍.​ആ​ദ്ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍…

Read More

മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ​ദി​ന​ത്തി​ൽ എ​ആ​ർ ക്യാ​ന്പി​ല്‍ കാ​വി ല​ഡു വി​ത​ര​ണം; സംഭവത്തില്‍ പോലീസ്‌ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: ന​രേ​ന്ദ്ര​മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ല്‍ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്‌ കാ​സ​ര്‍​ഗോ​ഡ് എ​ആ​ര്‍ ക്യാ​ന്പി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ആ​ക്ഷേ​പം. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ൽ കാ​വി നി​റ​ത്തി​ലു​ള്ള ല​ഡു​വും ഐ​സ്‌​ക്രീ​മും വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തേ പ​ല​ഹാ​ര​ങ്ങ​ളാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ മെ​സി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്. മെ​സ് അ​ധി​കൃ​ത​ര്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ മ​ധു​രം വി​ത​ര​ണം ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞ് വി​ല​ക്കി​യെ​ങ്കി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മെ​സി​ന് വെ​ളി​യി​ല്‍ വ​ച്ച്‌ മ​ധു​രം വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ആ​ര്‍ ക്യാ​ന്പ് അ​സി.​ക​മാ​ൻ​ഡ​ന്‍റി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ത​ന്‍റെ പി​റ​ന്നാ​ൾ ദി​ന​മാ​യ​തു​കൊ​ണ്ടാ​ണ് മ​ധു​രം വി​ള​ന്പി​യ​തെ​ന്നും ഇ​തി​നെ തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.

Read More

ര​​​ണ്ടാ​​​മൂ​​​ഴ​​​ത്തി​​​ൽ മോ​​​ദി​​​ക്കൊ​​​പ്പം ഭ​​​ര​​​ണ​​​ച​​​ക്രം തി​​​രി​​​ക്കാ​​​ൻ  മു​ര​ളീ​ധരനും: ആ​ഹ്ലാ​ദ​ത്തി​മ​ർ​പ്പി​ൽ തലശേരി

ന​​​വാ​​​സ് മേ​​​ത്ത​​​ർ ത​​​ല​​​ശേ​​​രി: ന​​​രേ​​​ന്ദ്ര​​​മോ​​​ദി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇ​​​ത്ത​​​വ​​​ണ കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​ദ്യ​​​മെ​​​ത്തു​​​ന്ന​​​ത് ത​​​ല​​​ശേ​​​രി വാ​​​ടി​​​യി​​​ൽ​​​പീ​​​ടി​​​ക സ്വ​​​ദേ​​​ശി​​​യാ​​​യ വി.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. രാ​​​ജ്യം ഭ​​​രി​​​ക്കാ​​​ൻ ല​​​ഭി​​​ച്ച ര​​​ണ്ടാ​​​മൂ​​​ഴ​​​ത്തി​​​ൽ മോ​​​ദി​​​ക്കൊ​​​പ്പം ഭ​​​ര​​​ണ​​​ച​​​ക്രം തി​​​രി​​​ക്കാ​​​ൻ ബി​​​ജെ​​​പി മു​​​ൻ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നും ദേ​​​ശീ​​​യ നി​​​ർ​​​വാ​​​ഹ​​​ക​​സ​​​മി​​​തി അം​​​ഗ​​​വു​​​മാ​​​യ വി.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ അ​​​ത് വ​​​ട​​​ക്കേ മ​​​ല​​​ബാ​​​റി​​​നു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ മ​​​ന്ത്രി​​​സ്ഥാ​​​ന​​​ല​​​ബ്ധി​​​യി​​​ൽ ആ​​​ഹ്ലാ​​​ദ​​​ത്തി​​​മ​​​ർ​​​പ്പി​​​ലാ​​​ണ് വ​​​ട​​​ക്കേ മ​​​ല​​​ബാ​​​റും ജ​​​ന്മ​​​നാ​​​ടാ​​​യ ത​​​ല​​​ശേ​​​രി​​​യും. ഒ.​ ​​രാ​​​ജ​​​ഗോ​​​പാ​​​ലി​​​നും അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​ന​​​ത്തി​​​നും​ ശേ​​​ഷം ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മു​​​ര​​​ളീ​​​ധ​​​ര​​​ൻ എ​​​ത്തി​​​യ​​​ത് ത​​​ല​​​ശേ​​​രി​​​ക്കാ​​​ർ ആ​​​ഹ്ലാ​​​ദാ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് ശ്ര​​​വി​​​ച്ച​​​ത്. മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ മ​​​ന്ത്രി​​​സ്ഥാ​​​നം ഏ​​​റെ ആ​​​ഹ്ലാ​​​ദം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്നും പാ​​​ർ​​​ട്ടി ഏ​​​ൽ​​​പ്പി​​​ച്ച ചു​​​മ​​​ത​​​ല അ​​​ദ്ദേ​​​ഹം ന​​​ന്നാ​​​യി ചെ​​​യ്യു​​​മെ​​​ന്നും വി. ​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നും സി​​​വി​​​ൽ സ​​​പ്ലൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​മാ​​​യ കൊ​​​ള​​​ശേ​​​രി കോ​​​മ​​​ത്ത് പാ​​​റാ​​​ലി​​​ലെ പ്ര​​​ദീ​​​പ് കു​​​മാ​​​ർ ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു. ട്ര​​​ഷ​​​റി ഉ​​​ദ്യാ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്ന പി​​​താ​​​വ് ഗോ​​​പാ​​​ല​​​ൻ മ​​​രി​​​ക്കു​​​മ്പോ​​​ൾ മൂ​​​ത്ത​​​മ​​​ക​​​നാ​​​യ മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഹൈ​​​സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്നു. മു​​​ര​​​ളി​​​ക്കു​​താ​​​ഴെ…

Read More

എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ  സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് പ​ട​ക്കം പൊ​ട്ടി​ച്ച ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് മ​ര്‍​ദ​നം

പ​യ്യ​ന്നൂ​ര്‍: ര​ണ്ടാം എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഘോ​ഷി​ച്ച ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് മ​ര്‍​ദ​ന​മേ​റ്റു. പൂ​ത്തൂ​ര്‍ അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തെ ടാ​ക്‌​സി ഡ്രൈ​വ​റും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ മേ​ലേ​ത്ത് പ്ര​വീ​ണി​നാ​ണ് (43)നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​യാ​ളെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ല്‍ വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ല്‍ പ്ര​വീ​ണും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ചി​രു​ന്നു.​ഇ​തി​ന് ശേ​ഷം ഓ​ട്ടോ​ടാ​ക്‌​സി​യു​മാ​യി ടൗ​ണി​ല്‍ പോ​യി തി​രി​ച്ച് വ​രു​മ്പോ​ള്‍ വീ​ടി​ന് സ​മീ​പം വെ​ച്ച് ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ നാ​ലം​ഗ​സം​ഘം വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍​ത്തി വാ​ഹ​ന​ത്തി​ന​ക​ത്തി​ട്ടും പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ടും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ്ര​വീ​ണ്‍ പ​റ​യു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ട്ട് കു​റ്റി​ക്കാ​ട്ടി​ലൊ​ളി​ച്ചു​വെ​ന്നും പി​ന്നീ​ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​യ ജി​ന​ന്‍റെ വീ​ട്ടി​ല്‍ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍ പ​റ​യു​ന്നു.​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സാ​ണ് പ്ര​വീ​ണി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മു​ണ്ടും വ​സ്ത്ര​ങ്ങ​ളും മ​ര്‍​ദ​ന​ത്തി​ല്‍ കീ​റി​പ്പ​റി​ഞ്ഞ നി​ല​യി​ലാ​ണ്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന…

Read More

പു​തി​യ​തെ​രു​വി​ലെ ബി​ജെ​പി ഓ​ഫീ​സ് തീ​വെ​പ്പ് ; സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

പു​തി​യ​തെ​രു: പു​തി​യ​തെ​രു​വി​ലെ ബി​ജെ​പി ഓ​ഫീ​സ് തീ​യി​ട്ട് ന​ശി​പ്പി​ക്കു​ക​യും വ​രാ​ന്ത​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന സു​രേ​ന്ദ്ര​ൻ എ​ന്ന​യാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ്അ​റ​സ്റ്റ് ചെ​യ്തു. സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ക​ണ്ണൂ​ർ ചാ​ലാ​ട് സ്വ​ദേ​ശി അ​ൻ​ജി​ത്തി​നെ (27) ആ​ണ് വ​ള​പ​ട്ട​ണം എ​സ് എ​ച്ച് ഒ ​വി.​വി. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.​ക​ഴി​ഞ്ഞ ജ​നു​വ​രി നാ​ലി​നാ​യി രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ അ​ജ​യ് കു​മാ​ർ,അ​ൻ​ജി​ത്ത് എ​ന്നി​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റ് പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​കേ​സി​ൽ ചി​റ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ്കു​മാ​ർ,അ​രു​ൺ എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു‌. ഇ​വ​ർ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും മൂ​ന്നാം പ്ര​തി​യാ​യ അ​ൻ​ജി​ത്ത് ബം​ഗ​ളൂ​രു, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. പ്ര​തി നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ കു​ഞ്ഞി​രാ​മ​ൻ, പ്ര​സാ​ദ്, സി​പി​ഒ മാ​രാ​യ കെ.​പി.​സി​നോ​ബ്, ടി.​കെ.​ഗി​രീ​ഷ്, എ​സ്പി​യു​ടെ ഷാ​ഡോ സം​ഘാം​ഗ​മാ​യ അ​ജി​ത് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More

പ​യ്യ​ന്നൂ​രു​കാ​ർ​ക്ക് അ​റി​യാ​മോ… ഇ​വി​ടെ ഇ​ങ്ങ​നെ ഒ​രു കെ​ട്ടി​ടം ഉ​ണ്ടെ​ന്ന്; ഈ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് ആ​രും വ​രാ​റു​മി​ല്ല; കാരണം…

പ​യ്യ​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച മ​നോ​ഹ​ര​മാ​യ ഒ​രു കെ​ട്ടി​ടം ഉ​ണ്ട്. അ​താ​രും ഒ​രു​പ​ക്ഷേ ക​ണ്ടു കാ​ണി​ല്ല. കാ​ണാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്തി​ട​ത്താ​ണ് ഈ ​കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ലേ​ഡീ​സ് കം​ഫ​ര്‍​ട്ട് സ്‌​റ്റേ​ഷ​ന്‍ എ​ന്ന ഓ​മ​ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് ആ​രും വ​രാ​റു​മി​ല്ല. എ​ട്ടു​വ​ർ​ഷ​മാ​യി ഈ ​കെ​ട്ടി​ടം പ​ണി​തി​ട്ട്. എ​പ്പോ​ഴും തു​റ​ന്നി​ടി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. വി​ശ്ര​മം ആ​വ​ശ്യ​മു​ള്ള​വ​ര്‍ സ്‌​റ്റേ​ഷ​ന്‍ മാ​സ്റ്റ​റോ​ട് ചെ​ന്ന് പ​റ​ഞ്ഞാ​ല്‍ തു​റ​ന്നു​കൊ​ടു​ക്കും. അ​തി​നാ​രും മി​ന​ക്കെ​ടാ​റി​ല്ലാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഇ​ത് ആ​രും തു​റ​ക്കാ​റി​ല്ല. വി​ശ്ര​മി​ക്കാ​നാ​യി വ​നി​താ യാ​ത്ര​ക്കാ​രി​ല്ലാ​ഞ്ഞി​ട്ട​ല്ല; മ​റി​ച്ച് ബ​സ്‌​സ്റ്റാ​ൻ​ഡി​ന്‍റെ വി​ജ​ന​മാ​യ മൂ​ല​യി​ലെ ഈ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് പോ​കാ​നു​ള്ള മ​ടി​കൊ​ണ്ടാ​ണ്. പ​ല​ര്‍​ക്കും പ​യ്യ​ന്നൂ​ര്‍ ഡി​പ്പോ​യി​ല്‍ ഇ​ങ്ങ​നെ​യൊ​രു സ്ഥാ​പ​നം ഉ​ണ്ടെ​ന്ന്കൂ​ടി അ​റി​യി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത. ഇ​വി​ടെ​യി​രു​ന്നാ​ൽ ബ​സു​ക​ള്‍ വ​രു​ന്ന​തും പോ​കു​ന്ന​തും കാ​ണാ​നും ക​ഴി​യി​ല്ല. 2011 ഓ​ഗ​സ്റ്റ് ആ​റി​ന് അ​ന്ന​ത്തെ ഗ​താ​ഗ​ത മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ കെ​ട്ടി​ട​ത്തി​ന്‍റെ…

Read More

മൂ​ന്ന് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന  കു​ട്ടാ​വ് പാ​റ​ക്ക​ട​വി​ൽ പാ​ലം വേണമെന്ന ആവശ്യം ശക്തമാകുന്നു;  100 മീറ്റർ അപ്പുറത്തേക്ക് കടക്കാൻ  സഞ്ചരിക്കേണ്ടി വരുന്നത് പത്തുകിലോമീറററോളം

ശ്രീ​ക​ണ്ഠ​പു​രം: മൂ​ന്ന് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കു​ട്ടാ​വ് പാ​റ​ക്ക​ട​വി​ൽ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​രി​ക്കൂ​ർ-​കൂ​ടാ​ളി-​കു​റ്റ്യാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കാ​വു​ന്ന പാ​റ​ക്ക​ട​വി​ൽ പാ​ലം നി​ർ​മി​ച്ചാ​ൽ 10 കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ചു​റ്റി സ​ഞ്ച​രി​ക്കു​ന്ന​തി​ന് പ​ക​രം 100 മീ​റ്റ​ർ മാ​ത്രം പാ​ല​ത്തി​ൽ കൂ​ടി സ​ഞ്ച​രി​ച്ചാ​ൽ മ​തി​യാ​കും. തി​ക​ച്ചും ഉ​ൾ​പ്ര​ദേ​ശ​മാ​യ ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടാ​വി​ൽ നി​ന്ന് കൂ​ടാ​ളി പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​പ്പ​യി​ലേ​ക്കും കു​റ്റ്യാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നി​ടു​കു​ള​ത്തേ​ക്കും ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ഇ​ത് സ​ഹാ​യി​ക്കും. ഇ​തു​വ​ഴി മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും മ​യ്യി​ൽ, ക​ണ്ണൂ​ർ, ത​ല​ശേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​തി​ന് എ​ളു​പ്പ​മാ​കും. ത​ളി​പ്പ​റ​മ്പ്- ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്ന് ശ്രീ​ക​ണ്ഠ​പു​രം വ​ഴി വ​രു​ന്ന​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും ക​ണ്ണൂ​രി​ലേ​ക്കും എ​ത്തു​ന്ന​തി​ന് 5 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ക്കു​റ​വ് ല​ഭി​ക്കും. വേ​ന​ൽ​ക്കാ​ല​ത്ത് മാ​ത്ര​മാ​ണ് പാ​റ​ക്ക​ട​വ് വ​ഴി നാ​ട്ടു​കാ​ർ അ​ക്ക​രെ​യി​ക്ക​രെ തോ​ണി​യി​ൽ പോ​കു​ന്ന​ത്. വേ​ന​ൽ​കാ​ല​ത്ത് പോ​ലും ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കും ആ​ഴ​വു​മു​ള്ള പു​ഴ​യാ​യ​തി​നാ​ൽ ജീ​വ​ൻ പ​ണ​യം വെ​ച്ചാ​ണ് ഇ​തു​വ​ഴി…

Read More

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു പു​ല്ലു​വി​ല; പി​ടി​എ ഫ​ണ്ടി​ലേ​ക്കു തോ​ന്നും​പ​ടി സം​ഭാ​വ​ന വാ​ങ്ങു​ന്ന​താ​യി ആ​ക്ഷേ​പം

പ​യ്യ​ന്നൂ​ർ: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി സ്കൂ​ൾ പി​ടി​എ ഫ​ണ്ടി​ലേ​ക്കു​ള്ള സം​ഭാ​വ​ന​യു​ടെ പേ​രി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ളെ പി​ഴി​യു​ന്ന​താ​യി ആ​ക്ഷേ​പം. എ​ൽ​പി സ്കൂ​ളി​ൽ 20 രൂ​പ​യും യു​പി സ്കൂ​ളി​ൽ 40 രൂ​പ​യും ഹൈ​സ്കൂ​ളി​ൽ 60 രൂ​പ​യും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ പ​ര​മാ​വ​ധി 450 രൂ​പ വ​രേ​യും മാ​ത്ര​മേ പി​ടി​എ ഫ​ണ്ടി​നാ​യി സം​ഭാ​വ​ന വാ​ങ്ങാ​വൂ എ​ന്നാ​ണു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലു​ള്ള​ത്. എ​ന്നാ​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 3,000, 5,000 എ​ന്നി​ങ്ങ​നെ സം​ഭാ​വ​ന​യാ​യി ചോ​ദി​ച്ചു വാ​ങ്ങു​ക​യാ​ണെ​ന്നാ​ണു ര​ക്ഷി​താ​ക്ക​ളു​ടെ ആ​രോ​പ​ണം. ഇ​ത്ത​രം പ​രാ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണു പി​ടി​എ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വ​കു​പ്പ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യാ​ൽ അ​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്നു മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ഇ​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കു ബാ​ധ​ക​മാ​യ ഈ ​നി​ർ​ദേ​ശ​ത്തി​ന്‍റെ കോ​പ്പി എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ​ക്കും…

Read More

ജ​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം നി​ർ​ത്താ​ൻ ന​ഗ​ര​സ​ഭാ നീ​ക്കം;  ത​ളി​പ്പ​റ​ന്പി​ൽ പ്ര​തി​ഷേ​ധം

ത​ളി​പ്പ​റ​മ്പ്: സെ​ൻ​ട്ര​ൽ ജ​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ത​ളി​പ്പ​റ​മ്പി​ലെ വി​ത​ര​ണം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഈ ​മാ​സം 14നാ​ണ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജ​യി​ൽ സൂ​പ്ര​ണ്ടി​ന് ക​ത്ത​യ​ച്ച​ത്. ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വാ​ഹ​നം നി​ർ​ത്തി ഇ​വ വി​ൽ​ക്കു​ന്ന​ത് കാ​ര​ണം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്നു. ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ ലൈ​സ​ൻ​സി​ല്ലാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് ക​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.പ്ര​തി​ദി​നം ശ​രാ​ശ​രി 80,000 രൂ​പ​യാ​ണ് ത​ളി​പ്പ​റ​മ്പി​ൽ സെ​ൻ​ട്ര​ൽ ജ​യി​ൽ കൗ​ണ്ട​റി​ലെ വി​ൽ​പ്പ​ന. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​തെ ജ​ന​പ്രീ​തി നേ​ടി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന വി​ൽ​പ്പ​ന കൗ​ണ്ട​ർ ബേ​ക്ക​റി- ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ളു​ടെ സ​മ്മ​ർ​ദ്ദം കാ​ര​ണ​മാ​ണ് ന​ഗ​ര​സ​ഭ ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റു​ടെ എ​ഫ്എ​സ്എ​സ് ലൈ​സ​ൻ​സ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഫ്രീ​ഡം ഫു​ഡ്…

Read More