മട്ടന്നൂർ: ഭൂഗർഭ ജലനിരപ്പ് ആശങ്ക ഉയർത്തും വിധം താഴ്ന്നു കൊണ്ടിരിക്കുമ്പോഴും ജനങ്ങളിൽ വിസ്മയം തീർക്കുകയാണ് മൂന്നു വർഷമായി നിറഞ്ഞൊഴുകുന്ന കുഴൽ കിണർ. മാലൂരിനടുത്ത കൂവ്വക്കരയില സി.പി. ചന്ദ്രശേഖരൻ നായരുടെ വീട്ടുമുറ്റത്താണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന കുഴൽ കിണറുള്ളത്. പുറത്തേക്ക് ഒഴുകുന്ന വെള്ളത്തെ പാഴാക്കാതെ ഒരു പ്രദേശത്തിന്റെ ദാഹമകറ്റാൻ ഉപയോഗപ്പെടുത്തുകയാണ് ചന്ദ്രശേഖരൻ നായരും മാലൂർ പഞ്ചായത്തും. 2016 ഏപ്രിൽ 29നാണ് മാലൂർ കൂവ്വക്കരയിലെ കർഷകനായ സി.പി. ചന്ദ്രശേഖരൻ നായർ വീടിനു മുന്നിൽ കുഴൽ കിണർ നിർമിച്ചത്. 40 അടി താഴ്ച എത്തുന്നതുവരെ വെള്ളത്തിന് വേണ്ടി കാത്തുനിന്ന ചന്ദ്രശേഖരൻ നായരെ അത്ഭുതപ്പെടുത്തിക്കൊണ്ട് വെള്ളം കുഴൽ കിണറിൽ നിന്നും പുറത്തേക്ക് കുത്തിയൊഴുക്കുകയായിരുന്നു. ഭൂമിക്കടിയിൽ നടക്കുന്ന പ്രത്യേക പ്രതിഭാസമാണ് വെള്ളത്തിന്റെ കുത്തൊഴുക്കിന് കാരണമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. വൈകാതെ ജലപ്രവാഹം നിൽക്കുമെന്നാണ് വിദഗ്ധ സംഘം അഭിപ്രായപ്പെട്ടിരുന്നതെങ്കിലും മൂന്നു വർഷമായിട്ടും ജലം ഒഴുകിക്കൊണ്ടിരിക്കുകയാണ്. മാലൂർ പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി…
Read MoreCategory: Kannur
വേനൽ മഴ കുറഞ്ഞു; പഴശിയിലെ ജലവിതാനം താഴ്ന്നു; നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം
ഇരിട്ടി: വേനല്‍മഴ കുറഞ്ഞതോടെ പഴശിപദ്ധതിയിലെ ജലവിതാനം ആശങ്കാജനകമായ നിലയിലേക്ക് താഴുന്നു.19.74 മീറ്ററിലാണ് പദ്ധതിയിലെ ഇപ്പോഴത്തെ ജലനിരപ്പ്. 26.58 മീറ്ററാണ് പദ്ധതിയുടെ സംഭരണശേഷി. പഴശി സംഭരണിയില്‍ നിന്നാണ് ജില്ലയിലെ കുടിവെള്ള പദ്ധതിക്കുള്ള വെള്ളത്തിന്റെ 80 ശതമാനവും ഉപയോഗിക്കുന്നത്. കുടിവെള്ള പദ്ധതികളുടെ പമ്പിംഗിന് നിലവിലെ ജലവിതാനത്തിലെ കുറവ് ഇപ്പോള്‍ ബാധിക്കില്ലെന്ന് പഴശിപദ്ധതി അധികൃതര്‍ പറയുന്നത് എന്നാല്‍ ഇതേ അവസ്ഥ രണ്ടാഴ്ച്ചയോളം നീണ്ടു നിന്നാല്‍ പല കുടിവെള്ള പദ്ധതികളുടെയും പമ്പിംഗ് നിലയ്ക്കും. സംഭരണിയിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞതാണ് പെട്ടെന്ന് ജനനിരപ്പ് താഴാന്‍ ഇടയാക്കിയത്. പദ്ധതിയിലേക്കുള്ള പ്രധാന പുഴകളായ ബാവലിയും, ബാരാപോളും വെള്ളം കുറഞ്ഞ് തീര്‍ത്തും മെലിഞ്ഞു. ആറളം വനത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന എല്ലാ നീരുറവകളും വറ്റി. ഇതോടെ ചെറുതും വലുതുമായ പുഴകളും ഭീഷണിയിലാണ്. പുഴയില്‍ ജലനിരപ്പ് തീരെ താഴ്ന്നതോടെ മേഖലയിലെ കിണറുകളെല്ലാം വറ്റി. പുഴയോര ഗ്രാമങ്ങളില്‍ അടക്കം കടുവെള്ളക്ഷാമം അതിരൂക്ഷമാണ്.ഇതുവരെ വറ്റാത്ത…
Read Moreകോൺഗ്രസ് ‘കൈ’വിട്ട അബ്ദുള്ളകുട്ടി താമരയിൽ വീഴുമോ? അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശനം; സംസ്ഥാന നേതൃത്വം ചർച്ച തുടങ്ങി;പ്രാദേശിക നേതൃത്വത്തിന് എതിർപ്പ്
കണ്ണൂർ: മോദിയെ പുകഴ്ത്തിയതിന് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട എ.പി. അബ്ദുള്ളക്കുട്ടിക്ക് ബിജെപിയിൽ അംഗത്വം നല്‍കുന്നതിനെക്കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വം ചർച്ച തുടങ്ങി. നിലവിൽ സംസ്ഥാന നേതൃത്വത്തിന് അബ്ദുള്ളക്കുട്ടിക്ക് ബിജെപിയിൽ അംഗത്വം നല്‍കുന്നതിന് എതിർപ്പില്ല. പ്രാദേശിക നേതൃത്വത്തിന് മാത്രമാണ് എതിർപ്പ്. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, കെ.സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. അബ്ദുള്ളക്കുട്ടിക്ക് ബിജെപിയിലേക്ക് വരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്ലിമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രമെന്നാണ് കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ അബ്ദുള്ളക്കുട്ടിയോട് ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് പൊതുപ്രവർത്തനം തുടരും എന്ന മറുപടി മാത്രമാണ് പറഞ്ഞത്. അബ്ദുള്ളക്കുട്ടിയെ ബിജെപിയിൽ എത്തിച്ചാൽ മംഗളൂരു ഉൾപ്പെട്ട ദക്ഷിണ കന്നഡമേഖലയിൽ ബിജെപിയുടെ ന്യൂനപക്ഷമുഖമായി ഇതു ഉയർത്തി കാണിക്കും.അബ്ദുള്ളക്കുട്ടി ഇപ്പോൾ കുടുംബസമേതം മംഗളൂരുവിലാണ് താമസം.
Read Moreസിപിഎം അഹങ്കാരത്തിന്റെ ആൾരൂപമായി മാറിയെന്ന് സതീശൻ പാച്ചേനി
തളിപ്പറമ്പ്: ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഗ്രാമങ്ങളില്‍ ഏകാധിപത്യം നടപ്പിലാക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും രാഷ്ട്രീയ സഹിഷ്ണുതയോ ഭിന്നസ്വരങ്ങളെ ശ്രവിക്കാനുള്ള മര്യാദയോ കാണിക്കാതെ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായി സിപിഎം മാറിയെന്നും ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. പട്ടുവം മുള്ളൂല്‍ എല്‍പി സ്കൂളിന് സമീപം യുഡിഎഫ് പട്ടുവം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി. രാഷ്ട്രീയ സഹിഷ്ണുതയും സന്മനോഭാവവും നഷ്ടപ്പെട്ട സിപിഎം അണികള്‍ തങ്ങളേക്കാള്‍ വലിയ ഫാസിസ്റ്റുകളെ കാണുമ്പോള്‍ അവരെ വാരിപ്പുണരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം വോട്ട് ബിജെപിയിലേക്ക് ഒഴുകാന്‍ ഈ നയമാണ് കാരണമെന്നും പാച്ചേനി പറഞ്ഞു. പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയര്മാന് കെ.ഹാമീദ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രജിത്ത് നാറാത്ത്, രാജീവന് കപ്പച്ചേരി, പി.പി.മുഹമ്മദ് കുഞ്ഞി, സി.നാരായണന്, അലി മംഗര, പി.നാരായണന്, പി.പി.സുബൈര്‍, കെ.നാസര്‍, ടി.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read Moreസി.ഒ.ടി. നസീര്‍ വധശ്രമക്കേസ്; ജനപ്രതിനിധിയുടെ ഫോൺ കോൾ ലിസ്റ്റ് പരിശോധിക്കും
തലശേരി: വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ സിപിഎം നേതാവ് സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിനു പിന്നിൽ തലശേരിയിലെ ഉന്നത ജനപ്രതിനിധിയാണെന്നു വീണ്ടും മൊഴി. അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ സിഐ വിശ്വഭരൻ നായർക്കു നൽകിയ മൊഴിയിലാണ് സി.ഒ.ടി. നസീർ ഇക്കാര്യം ആവർത്തിച്ചുറപ്പിച്ചു പറഞ്ഞത്. തന്നെ വധിക്കാൻ ശ്രമിച്ച ജനപ്രതിനിധിയുടെ പേരും സാഹചര്യങ്ങളും നസീര്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ സാഹര്യത്തില്‍ മൊഴിയില്‍ പറഞ്ഞിട്ടുള്ള ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ കോളുകളുടെ ലിസ്റ്റ് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ജനപ്രതിനിധിയുടെ കോള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് ജില്ലാ പോലീസ് ചീഫ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അന്വേഷണസംഘം ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴിനാണ് സിഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗുഡ്സ്ഷെഡ് റോഡിലെ നസീറിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ സമയം ചെലവഴിച്ചാണ് വിശദമായ മൊഴി എടുത്തത്.…
Read Moreഅബ്ദുള്ളക്കുട്ടി സ്വിച്ച് ഓഫ്; മോദി പ്രശംസയിൽ അബ്ദുള്ളകുട്ടിയെ പുറത്താക്കി കോൺഗ്രസ്; പരിധിക്ക് പുറത്ത് പോയി അബ്ദുള്ളകുട്ടിയും
കണ്ണൂർ: ഫേസ് ബുക്കിൽ മോദിയെ പ്രശംസിച്ചു പോസ്റ്റിട്ട് വിവാദത്തിലായ അബ്ദുള്ളക്കുട്ടിയുടെ ഫോൺ രാവിലെ മുതൽസ്വിച്ച് ഓഫ് . വിവാദം കത്തിപ്പടരുകയും കെപിസിസി ഷോകോസ് നോട്ടീസ് നൽകുകയും ചെയ്തിനു ശേഷം ഏതാനും ദിവസം അദ്ദേഹത്തെ ഫോണിൽ കിട്ടിയിരുന്നു. എന്നാൽ കെപിസിസി കടുത്ത നിലപാട് തന്നെ എടുത്തേക്കുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ അബ്ദുള്ളക്കുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചവർക്കെല്ലാം നിരാശയായിരുന്നു ഫലം.
Read Moreഐഎസ് വഴിയേ പോയ കാസർഗോഡ് സ്വദേശി റാഷിദ് അബ്ദുള്ള യുസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന
കാസർഗോഡ്: ഐഎസിൽ ചേർന്ന കാസർഗോഡ് സ്വദേശി റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് റാഷിദ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അഫ്ഗാനിലെ കുറാസൻ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. കേരളത്തിൽ നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
Read More300 രൂപയ്ക്ക് കിട്ടിയത് ഒരു ലിറ്റര്‍ പെട്രോള്‍ ! പെട്രോള്‍ പമ്പില്‍ അളവില്‍ ക്രമക്കേടെന്ന് പരാതി
കണ്ണൂര്‍: 300 രൂപയ്ക്ക് പെട്രോള്‍ അടിച്ചപ്പോള്‍ വാഹന ഉടമയ്ക്ക ലഭിച്ചത് ഒരു ലിറ്റര്‍ പെട്രോള്‍ മാത്രം. വെള്ളിയാഴ്ച വൈകുന്നേരം കളക്ടറേറ്റിനു മുൻ വശത്തുള്ള പെട്രോള്‍ പമ്പില്‍ വച്ച് പെട്രോള്‍ അടിക്കാനെത്തിയ കണ്ണൂര്‍ സിറ്റി സ്വദേശി പി.പി. സലീമാണ് കബളിപ്പിക്കപ്പെട്ടത്. പെട്രോൾ അടിക്കുന്പോൾ സംശയം തോന്നിയ സലിം ഇക്കാര്യം പറഞ്ഞപ്പോൾ പന്പ് ജീവനക്കാർ തട്ടിക്കയറുകയായിരുന്നു. സംശയം തീർക്കാനായി ടാങ്കിൽനിന്ന് പെട്രോൾ കുപ്പിയിലേക്ക് ഊറ്റിയെടുത്തപ്പോൾ ഒരു ലിറ്ററിൽ അൽപ്പം കൂടുതൽ മാത്രമാണ് ലഭിച്ചത്. സലീമിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യ മെഹ്സിന ഇതെല്ലാം തെളിവിനായി ഫോണിലെ വീഡിയോയിൽ പകർത്തിയിരുന്നു. ഇത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായിരിക്കുകയാണ്. സലീം ലീഗല്‍ മെട്രോളജി വിഭാഗത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്നലെ ജില്ലാഓഫീസറുടെ നേതൃത്വത്തില്‍ സംഘം പമ്പില്‍ പരിശോധന നടത്തി. പന്പിൽ തകരാറായ മെഷീനാണ് ഉപയോഗിച്ചു പോന്നതെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് പമ്പിലെ രണ്ട് മെഷീനുകൾ അധികൃതർ…
Read Moreമണൽ മാഫിയ സംഘം സജീവം; പോലീസ് നിർജീവം; ഒത്താശ ചെയ്ത് കൊടുത്ത പോലീസുകാരന് സസ്പെൻഷൻ ലഭിച്ചിരുന്നു
പഴയങ്ങാടി: മുട്ടം-പാലക്കോട് പുഴയിൽ മണൽക്കടത്ത് വ്യാപകം. പുലർച്ചെയാണ് ഇവിടെനിന്ന് മണൽ കടത്തുന്നത്. മണൽമാഫിയ സംഘത്തിനെതിരേ കർശന നടപടി പഴയങ്ങാടി പോലീസ് എടുത്തിരുന്നു. എന്നാൽ, ഇപ്പോൾ നടപടിയില്ലാത്തതാണ് മണൽമാഫിയ വീണ്ടും സജീവമായിരിക്കുന്നത്. നന്പർ പ്ലേറ്റില്ലാത്ത വാഹനങ്ങളാണ് മണൽകടത്തിന് സംഘം ഉപയോഗിക്കുന്നത്. പോലീസിനെ നിരീക്ഷിക്കാൻ സ്റ്റേഷനും സമീപത്തും റോഡിന്റെ പല ഭാഗങ്ങളിലും കാറുകളിലും ബൈക്കുകളിലും ചുറ്റിക്കറങ്ങുന്ന എസ്കോർട്ട് സംഘവും മണൽ മാഫിയക്ക് പിന്നിലുണ്ട്. ഇവിടെ നിന്ന് മാടായി, വെങ്ങര, ചെമ്പല്ലിക്കുണ്ട് , ചെറുതാഴം, മൂലക്കിൽ, തുടങ്ങിയ ഭാഗങ്ങളിലേക്കാണ് വ്യാപകമായ രിതിയിൽ മണൽ കടത്തുന്നത്. മണൽക്കടത്ത് സംഘത്തിന് ഒത്താശ ചെയ്ത് കൊടുത്തതിന്റെ പേരിൽ പഴയങ്ങാടിയിൽ ഒരു പോലീസുകാരന് സസ്പെൻഷൻ ലഭിച്ചതും അടുത്ത കാലത്താണ്. മണൽക്കടത്ത് സംഘത്തിനെതിരേ കർശന നടപടിയെടുക്കാൻ പോലീസ് തയാറാകാത്തതിനെതിരേ വ്യാപക പ്രതിഷേധവും ഉണ്ട്.
Read Moreപിലാത്തറയിലെ ബോംബേറ്; പോലീസിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കും: സതീശൻ പാച്ചേനി
കണ്ണൂർ: പിലാത്തറയിൽ റീ പോളിംഗിന് ബൂത്ത് ഏജന്റായി പ്രവർത്തിച്ച വി.ടി.വി പത്മനാഭന്റെയും സ്വന്തം വോട്ട് മറ്റാരോ ചെയ്തതിന്റെ പേരിൽ പ്രതികരിച്ച ഷാലറ്റ് സെബാസ്റ്റ്യന്റെയും വീടുകൾക്ക് നേരെ ബോംബെറിഞ്ഞ് നാശനഷ്ടം വരുത്തിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല. അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയും അലംഭാവവുമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു.നാടിന്റെ ശാന്തിയും സമാധാനവും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട നിയമപാലകർ ക്രിമിനലുകളുടെ സംരക്ഷണത്തിന് കാവൽ നില്‍ക്കുന്നത് പോലെയാണ് പിലാത്തറയിലെ വീടുകൾക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ നിരുത്തരവാദപരമായ സമീപനം പോലീസ് സ്വീകരിക്കുന്നത്. സിപിഎം പ്രവർത്തകർ പ്രതിയായ കേസുകളിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് നാടിന്റെ ക്രമസമാധാന പാലനത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് രംഗത്ത് വരുമെന്നും ജൂൺ രണ്ടാം വാരത്തിൽ പോലിസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭത്തിന്…
Read More