പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ ഭര്‍തൃഗൃഹത്തില്‍നിന്നും കാണാതായ യുവതിയുടെ മൃതദേഹം രണ്ടുവര്‍ഷം മുമ്പ് അഴുകിയ നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയണ്ടെന്ന വിദ്യയുടെ ബന്ധുക്കളുടെ പരാതിയിലുള്ള അന്വേഷണത്തിനൊടുവിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പരിശോധനക്കായി അയച്ച ഡിഎന്‍എ ടെസ്റ്റിന്റെ ഫലം ലഭിച്ചതിനെ തുടര്‍ന്നാണു സാക്ഷിമൊഴികൾ ഉൾപ്പെടുത്തി തളിപ്പറമ്പ് ഡിവൈഎസ്പി പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. പയ്യന്നൂര്‍ അന്നൂരിലെ മുണ്ടയാട്ട് കുഞ്ഞികൃഷ്ണന്റെ മകളും കുഞ്ഞിമംഗലം തെക്കുമ്പാട്ടെ സുരേഷ് ബാബുവിന്റെ ഭാര്യയുമായ വിദ്യ(32)യുടെ മരണം സംബന്ധിച്ചു തളിപ്പറമ്പ് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിവന്നത്. അങ്കണവാടിയിലാക്കിയിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടുവരുവാനായി പോയ വിദ്യയെ കാണാതാവുകയും മൃതദേഹം കുഞ്ഞിമംഗലം തീരദേശ റോഡിലെ പുളിയക്കോട് അങ്കണവാടിക്കുപടിഞ്ഞാറുള്ള പുഴയില്‍ 42 ാം ദിവസം അഴുകിയ നിലയില്‍ കെണ്ടത്തുകയായിരുന്നു. തന്റെ മകള്‍ ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചാണുഭര്തൃഭവനത്തില് കഴിഞ്ഞിരുന്നതെന്ന വിദ്യയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് ഭര്‍ത്താവ് സുരേഷ് ബാബുവിനെതിരേയും ഭർത്താവിന്റെ മാതാപിതാക്കള്‍ക്കെതിരേയും ഗാര്‍ഹിക…
Read MoreCategory: Kannur
മിനറൽ വാട്ടർ വാഹനത്തിൽ കഞ്ചാവ് കടത്ത്; മട്ടന്നൂരിൽ ഒരാൾ അറസ്റ്റിൽ
മട്ടന്നൂർ: മിനറൽ വാട്ടർ കൊണ്ടുപോകുകയായിരുന്ന വാഹനത്തിൽ കടത്തിയ കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടർന്നു മട്ടന്നൂർ കോളജ് റോഡിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരിദാസൻ പാലക്കൽവീടും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് 700 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. ഇരിക്കൂർ പെരുവളത്തുപറമ്പിൽ താമസിക്കുന്ന എ.മൻസൂറി (26) നെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഒറീസയിൽ നിന്ന് ഇതരസംസ്ഥാനക്കാർ എത്തിച്ചു കൊടുക്കുന്ന കഞ്ചാവ് ഇരിക്കൂർ ഭാഗങ്ങളിൽ എത്തിച്ചു കൊടുക്കുന്നത് ഇയാളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. മിനറൽ വാട്ടർ കൊണ്ടു പോകുന്ന വണ്ടിയിലാണ് ഇയാൾ ആവശ്യക്കാർക്ക് സാധനം എത്തിച്ചു കൊടുത്തിരുന്നത്. കഞ്ചാവ് കടത്താനുപയോഗിച്ച പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സി.പി.ഷാജി, കെ.ആനന്ദകൃഷ്ണൻ, കെ.കെ.ഷാജി, സിഇഒമാരായ സനലേഷ്, എം.പി.ഹാരിസ്, നെൽസൺ ടി. ജോസഫ് എന്നിവരും പങ്കെടുത്തു.
Read Moreചേട്ടാ… ഒരു ലിഫ്റ്റ്… അപരിചിത വാഹനങ്ങളിൽ ലിഫ്റ്റ് തേടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു
കണ്ണൂർ: സ്കൂൾവിട്ട് പോകുന്പോൾ അപരിചിത വാഹനങ്ങളിൽ ലിഫ്റ്റു തേടി കൈനീട്ടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി നിരീക്ഷണം. എൽപി , യുപി വിഭാഗങ്ങളിലെ കുട്ടികളാണ് ഇതിലേറെയും. കുട്ടികളുടെ ഇത്തരം പ്രവൃത്തികൾ പോലീസും ശിശുസംരക്ഷണ വിഭാഗവും നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നടക്കേണ്ട ദൂരമായാലും ബൈക്കിനും കാറിനും കൈനീട്ടുന്ന പ്രവണത കുട്ടികളിൽ ഏറിവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അധ്യയന വർഷം ആരംഭിക്കുന്നതോടെ അധ്യാപകർ, സ്കൂൾ പിടിഎ,പോലീസ് ഉൾപെടെയുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ നടത്താൻ നിർദേശം നൽകുമെന്ന് ശിശുസംരക്ഷണ വിഭാഗം (ഡിസിപിഒ) അറിയിച്ചു. വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്കൂൾ,കോളേജ് പരിസരം നിരീക്ഷണമാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ലിഫ്റ്റ് പരിപാടിയും പോലീസ് നിരീക്ഷിക്കും.മുതിർന്ന കുട്ടികളെ ശ്രദ്ധിക്കുന്നതിനിടയിൽ യുപി,എൽപി തലത്തിലുള്ള കുട്ടികളെ വിട്ടുപോകാതിരിക്കാൻതക്ക നിരീക്ഷണ പദ്ധതി ഇതിനായി തുടങ്ങുമെന്ന് കണ്ണർ ഡിവൈഎസ്പി കെ.വി. വേണുഗോപാൽ പറഞ്ഞു. മനുഷ്യകടത്ത് മാത്രമല്ല കുട്ടികളെ ദുരുപയോഗം സാഹചര്യവും വർധിച്ചു വരുന്നതായി…
Read Moreഅബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസ് പരിപാടികളിൽ അപ്രഖ്യാപിത വിലക്ക്; കെപിസിസിയുടെ ഷോക്കോസ് നോട്ടീസ്
സ്വന്തം ലേഖകൻ കണ്ണൂർ: നരേന്ദ്രമോദിയെ പുകഴ്ത്തിയ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസ് പരിപാടികളിൽ അപ്രഖ്യാപിത വിലക്ക്. രേഖാമൂലം പറഞ്ഞിട്ടില്ലെങ്കിലും അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിന്റെ പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടന്നാണ് ഡിസിസിയുടെ തീരുമാനം. യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും പരിപാടികളിൽ അബ്ദുള്ളക്കുട്ടിയെ പങ്കെടുപ്പിക്കില്ല. കെഎസ്യു അഴീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൻകുളത്തുവയലിൽ നടത്താനിരുന്ന അനുമോദനവും പഠനകിറ്റ് വിതരണവും നടത്തുന്ന ചടങ്ങിൽ നിന്നും അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി. പകരം ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രനെ ഉദ്ഘാടകനായി നിശ്ചയിച്ചു. മോദിയെ പുകഴ്ത്തിയുള്ള നിലപാടിൽ ഉറച്ചു നില്ക്കുന്ന അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടി കെപിസിസി ഷോക്കോസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനു മൂന്നു ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നല്‍കണം. മോദിയുടെ വിജയം മഹാവിജയമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയുടെയും…
Read Moreചെങ്കോട്ടകള്‍ കാത്തുസൂക്ഷിച്ച് പയ്യന്നൂര്‍; മലയോര പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറ്റം
കാസര്‍ഗോഡ്: കല്യാശേരി അടക്കം മറ്റു നിയമസഭാ മണ്ഡലങ്ങളിലെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടപ്പോഴും ഇടതുമുന്നണിക്ക് ആശ്വാസം പകര്‍ന്ന മണ്ഡലമാണ് പയ്യന്നൂര്‍. മണ്ഡലത്തില്‍ കാലങ്ങളായി ഇടതുമുന്നണിയെ മാത്രം ജയിപ്പിച്ചുപോരുന്ന പഞ്ചായത്തുകളും നഗരസഭയും ഇത്തവണയും കാര്യമായ മങ്ങലുകളില്ലാതെ ചുവപ്പുനിറം കാത്തുസൂക്ഷിച്ചു. അതേസമയം മലയോരത്തെ ചെറുപുഴ, പെരിങ്ങോം-വയക്കര പഞ്ചായത്തുകളില്‍ നടത്തിയ മുന്നേറ്റം മണ്ഡലത്തിലെ ഇടതു ഭൂരിപക്ഷം കുറയ്ക്കാന്‍ യുഡിഎഫിന് സഹായകമായി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കരുണാകരന് 28142 വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊടുത്ത പയ്യന്നൂര്‍ ഇത്തവണ സതീഷ് ചന്ദ്രന് 26131 വോട്ട് ഭൂരിപക്ഷമാണ് നല്‍കിയത്. മണ്ഡലത്തില്‍ യുഡിഎഫ് ഭരണത്തിലുള്ള ഏക പഞ്ചായത്തായ ചെറുപുഴ രാജ്മോഹന്‍ ഉണ്ണിത്താന് 3848 വോട്ടിന്റെ ഭൂരിപക്ഷം നല്കി. പഞ്ചായത്തിലെ യുഡിഎഫ് വോട്ടുകള്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ 9810 ല്‍ നിന്ന് 11335 ആയി ഉയര്‍ന്നപ്പോള്‍ എല്‍ഡിഎഫ് വോട്ടുകള്‍ 8056 ല്‍ നിന്ന് 7487 ആയി കുറഞ്ഞു. പഞ്ചായത്തില്‍ ഇടക്കാലത്ത്…
Read Moreഗുരുക്കന്മാരില്ലാതെ ചിത്രകലയില്‍ അത്ഭുതപ്പെടുത്തുന്ന മികവുമായി നിവേദ്യാ സുരേൻ
തളിപ്പറമ്പ്: ഗുരുക്കന്മാരില്ലാതെ തനിച്ച് സ്വായത്തമാക്കിയ ചിത്രകലയില്‍ അത്ഭുതപ്പെടുത്തുന്ന മികവുമായി നിവേദ്യാ സുരേന് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. പ്ലസ്ടു കഴിഞ്ഞ് മെഡിസിന് പഠനത്തിന് ചേര്‍ന്നു കഴിഞ്ഞ നിവേദ്യ എല്‍കെജി മുതല്‍ ചിത്രം വരച്ചു തുടങ്ങിയിരുന്നു. അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം പ്രോത്സാഹിപ്പിച്ചതോടെ ചിത്രരചനയുടെ വ്യത്യസ്ത തലങ്ങളിലേക്ക് തിരിഞ്ഞ ഈ കൊച്ചു മിടുക്കി കാന്‍വാസിലും മൈക്രോ ആര്‍ട്ടിലും ഡൂഡിൽ, മ്യൂറല്‍ പെയിന്റിംഗുകളിലും പ്രാവീണ്യം നേടി. പഠനത്തിരക്കുകള്‍ക്കിടയില്‍ ഒഴിവ് സമയങ്ങള്‍ മാത്രമാണ് നിവേദ്യ ചിത്രരചനക്ക് നീക്കി വയ്ക്കുന്നത്. ഇപ്പോള്‍ വിവാഹ ആല്‍ബം വര്‍ക്കുകളിലും തുണികളിലും ചിത്രരചനയുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്ന നിവേദ്യയുടെ ചിത്രങ്ങള്‍ വില കൊടുത്തു വാങ്ങാനും നിരവധിയാളുകള്‍ എത്തുന്നുണ്ട്. കടലാസുകളിലും പുസ്തകങ്ങളിലും പെന്‍സിലും പേനകളും ഉപയോഗിച്ച് കോറിയിട്ടിരുന്ന ചെറിയ ചെറിയ ചിത്രങ്ങള്‍ എങ്ങനെ ചിത്രരചന എന്ന വലിയ കാന്‍വാസിലേക്ക് ഈ പെണ്‍കുട്ടിയെ കൊണ്ടെത്തിച്ചു എന്നത് നിവേദ്യയെ അറിയുന്ന എല്ലാവര്ക്കും അത്ഭുതമാണ്. പട്ടുവം അരിയില്‍ സ്വദേശിനിയായ…
Read Moreപയ്യന്നൂരില്‍ അയ്യായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍; പ്രതിമാസം പയ്യന്നൂരില്‍ നിന്നൊഴുകുന്നത് 13 കോടി
പയ്യന്നൂര്‍: ഒരുകാലത്ത് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കാണ് പണമൊഴുകിയിരുന്നതെങ്കില് ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളിലേക്കാണ് പണമൊഴുകുന്നത്.കേരളത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ ചെയ്യാനെത്തിയ തൊഴിലാളികളിലൂടെയാണ് ഈ പണമൊഴുക്ക്.അയ്യായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് നിലവില്‍ പയ്യന്നൂര്‍ മേഖലയില്‍ മാത്രമായി ജോലി ചെയ്യുന്നത്. തദ്ദേശിയര്‍ പിന്തിരിഞ്ഞ തൊഴില്‍ മേഖലകളാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൈയടക്കിയത്. ബംഗാള്‍, കോൽക്കൊത്ത, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്ര, ഒറീസ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പയ്യന്നൂര്‍ മേഖലകളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പയ്യന്നൂരിന്റെ ചെങ്കല്‍ മേഖലയില്‍ മാത്രമായി രണ്ടായിരത്തോളം അന്യദേശ തൊഴിലാളികള്‍ ജോലിചെയ്യുന്നതായി ചെങ്കല്‍ ഉത്പാദക സംഘം സംസ്ഥാന സെക്രട്ടറി കൂടിയായ പയ്യന്നൂര്‍ കണ്ടോത്തെ മണികണ്ഠന് പറയുന്നു. ചെങ്കല്‍ മേഖലയിലെ കല്ല്തട്ട്, മെഷീന് പിടിക്കല്‍ തുടങ്ങി ലോഡിംഗ് വരെയുള്ള എല്ലാ തൊഴിലുകളും ഇവര്‍ ചെയ്യുന്നു. മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച് കര്‍ണാടകക്കാരാണ് കൂടുതല്‍ വേതനത്തിനുള്ള ജോലി ചെയ്യുന്നത്.…
Read Moreചാവശേരിയിലെ വ്യാപാര സ്ഥാപനങ്ങളിലെ കവർച്ച: ഉളിക്കൽ സ്വദേശി അറസ്റ്റിൽ
ചാവശേരി: ചാവശേരിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ നിരവധി മോഷണക്കേസിലെ പ്രതിയെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഉളിക്കൽ മുണ്ടവപറമ്പിലെ ടി.എ.സലീമി(35)നെയാണ് മട്ടന്നൂർ എസ്ഐ ടി.വി. ധനഞ്ജയദാസും സംഘവും ചേർന്നു ഇന്നു രാവിലെ കർണാടകത്തിൽ വച്ചു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മാസം അവസാനമാണ്ചാവശേരി ടൗണിലെ എം.പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള അമ്മൂസ് ബേക്കറി, ടി.പി.അർഷാദിന്റെ ടിപിഎൻ ന്യൂ സ്റ്റോർ, പി.വിജയരാജിന്റെ ഗോവിന്ദ് സ്റ്റോർ, ഗ്രാന്റ് ബേക്കറി, ചാവശേരി ശ്രേയസ് റബർ ഉത്പാദക സംഘം, നിർമല ഫൈനാൻസിയേഴ്സ് എന്നീ സ്ഥാപനങ്ങളിൽ കവർച്ച നടന്നത്. കഴിഞ്ഞ ദിവസം ഇരിട്ടി പാലത്തിനു സമീപത്തു നിന്നു കാണാതായ ബൈക്ക് ചാവശേരി -വെളിയമ്പ്ര റോഡിൽ ടിപിഎൻ ന്യൂ സ്റ്റോറിന് മുന്നിൽ നിർത്തിയിട്ട നിലയിലും കണ്ടെത്തിയിരുന്നു. ഈ ബൈക്കിലാണ് മോഷ്ടാക്കൾ വരികയും ചാവശേരി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കർണാടക സ്വദേശി പി.എം. മഹേശ്വരപ്പയുടെ ബൈക്ക്…
Read Moreപഴശി പദ്ധതി; കുടിവെള്ള വിതരണ പദ്ധതിയുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു
മട്ടന്നൂർ: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മട്ടന്നൂർ, ഇരിട്ടി നഗരസഭകളിൽ ആരംഭിക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. 100 കോടിയോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. പഴശി പദ്ധതിയില്‍ നിന്നും മൂന്നര ലക്ഷം പേര്‍ക്ക് കൂടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്രവൃത്തി അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പഴശി പദ്ധതിയില്‍നിന്നു കുടിവെള്ളമെത്തിക്കുന്ന ബൃഹത് പദ്ധതിയാണിത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മാസങ്ങൾക്കുള്ളിൽ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് കരാർ ഏറ്റെടുത്ത കമ്പനി നടത്തിവരുന്നത്. പഴശി പദ്ധതിയില്‍ നിന്നും ഇപ്പോള്‍ കുടിവെള്ളം എടുക്കുന്ന കണ്ണൂർ, കൊളച്ചേരി പദ്ധതികള്‍ക്കിടയിലാണ് പുതിയ പദ്ധതിയുടെ നിര്‍മാണം നടക്കുന്നത്. കുടിവെള്ളത്തിനായി ജലം സംഭരിക്കുന്നതിന് പദ്ധതിയുടെ ഷട്ടര്‍ അടച്ചതിനാൽ കിണര്‍ നിര്‍മിക്കുന്നതിൽ പ്രയാസമുണ്ടെങ്കിലും വേഗത്തിലാണ് പ്രവൃത്തി നടത്തുന്നത്. ഡാമിൽ കിണറും പമ്പ് ഹൗസുമാണ് നിർമിക്കുന്നത്. പദ്ധതിയുടെ ചാവശേരിപറമ്പില്…
Read Moreകാറ്റും മഴയുമെത്തി; കേരള-കര്‍ണാടക ചുരം അന്തര്‍ സംസ്ഥാന പാതയില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുമായി കര്‍ണാടക വനംവകുപ്പ്
ഇരിട്ടി: കേരള-കര്‍ണാടക ചുരം അന്തര്‍ സംസ്ഥാന പാതയില്‍ കാലവര്‍ഷം ആരംഭിച്ചാല്‍ മരം കടപുഴകി വീണ് ദുരന്തം ഉണ്ടാകാമെന്ന മുന്നറിയിപ്പ്. കര്‍ണാടക വനം വകുപ്പാണ് ഇന്നലെ ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് ഉരുള്‍പൊട്ടലിലും വന്മരങ്ങള് കടപുഴകി വീണ് ദുരന്തം ഉണ്ടായിരുന്നു. ഇതാണ് കര്‍ണാടക വനം വകുപ്പ് ഇത്തവണ നേരത്തെ മുന്നറിയിപ്പ് നല്‍കിയത്. പതിനാല് കിലോമീറ്ററോളം കൊടുംവനത്തിലൂടെയാണ് വലിയ വളവും തിരിവും ഉള്ള ചുരം പാതപോകുന്നത്. ഇവിടെ മൊബൈല്‍ ഫോണിന് റേയ്ഞ്ച് പോലും ലഭിക്കില്ലാത്തതിനാല്‍ അപകടം ഉണ്ടായാല്‍ പോലും വിവരം അറിയാന്‍ പലപ്പോഴും ഏറെ വൈകും. കര്‍ണാടക വനംവകുപ്പ് അപകടാവസ്ഥയിലായി റോഡിലേക്ക് ചാഞ്ഞ വന്മരങ്ങള് മുറിച്ച് മാറ്റാന്‍ തയാറാവാത്തതാണ് ബംഗളൂരു, മൈസൂര്‍ അന്തര്‍ സംസ്ഥാനയാത്രക്കാര്ക്ക് വന്മരങ്ങള് ഭീഷണിയാകുന്നത്.
Read More