പ​യ്യ​ന്നൂ​രി​ല്‍ അ​യ്യാ​യി​ര​ത്തോ​ളം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍; പ്ര​തി​മാ​സം പ​യ്യ​ന്നൂ​രി​ല്‍ നി​ന്നൊ​ഴു​കു​ന്ന​ത് 13 കോ​ടി

പ​യ്യ​ന്നൂ​ര്‍: ഒ​രു​കാ​ല​ത്ത് ഗ​ള്‍​ഫി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കാ​ണ് പ​ണ​മൊ​ഴു​കി​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന‌് ഇ​ന്ത്യ​യി​ലെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് പ​ണ​മൊ​ഴു​കു​ന്ന​ത്.​കേ​ര​ള​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് തൊ​ഴി​ല്‍ ചെ​യ്യാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളി​ലൂ​ടെ​യാ​ണ് ഈ ​പ​ണ​മൊ​ഴു​ക്ക്.അ​യ്യാ​യി​ര​ത്തോ​ളം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​ല​വി​ല്‍ പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല​യി​ല്‍ മാ​ത്ര​മാ​യി ജോ​ലി ചെ​യ്യു​ന്ന​ത്.​

ത​ദ്ദേ​ശി​യ​ര്‍ പി​ന്തി​രി​ഞ്ഞ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൈ​യ​ട​ക്കി​യ​ത്. ബം​ഗാ​ള്‍, കോ​ൽ​ക്കൊ​ത്ത, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍, ബീ​ഹാ​ര്‍, മ​ഹാ​രാ​ഷ്‌​ട്ര, ആ​ന്ധ്ര, ഒ​റീ​സ, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ വി​വി​ധ തൊ​ഴി​ലു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പ​യ്യ​ന്നൂ​രി​ന്‍റെ ചെ​ങ്ക​ല്‍ മേ​ഖ​ല​യി​ല്‍ മാ​ത്ര​മാ​യി ര​ണ്ടാ​യി​ര​ത്തോ​ളം അ​ന്യ​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​ചെ​യ്യു​ന്ന​താ​യി ചെ​ങ്ക​ല്‍ ഉ​ത്പാ​ദ​ക സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പ​യ്യ​ന്നൂ​ര്‍ ക​ണ്ടോ​ത്തെ മ​ണി​ക​ണ്ഠ​ന്‍ പ​റ​യു​ന്നു. ചെ​ങ്ക​ല്‍ മേ​ഖ​ല​യി​ലെ ക​ല്ല്ത​ട്ട്, മെ​ഷീ​ന്‍ പി​ടി​ക്ക​ല്‍ തു​ട​ങ്ങി ലോ​ഡിം​ഗ് വ​രെ​യു​ള്ള എ​ല്ലാ തൊ​ഴി​ലു​ക​ളും ഇ​വ​ര്‍ ചെ​യ്യു​ന്നു. മ​റ്റു സം​സ്ഥാ​ന​ക്കാ​രെ അ​പേ​ക്ഷി​ച്ച് ക​ര്‍​ണാ​ട​ക​ക്കാ​രാ​ണ് കൂ​ടു​ത​ല്‍ വേ​ത​ന​ത്തി​നു​ള്ള ജോ​ലി ചെ​യ്യു​ന്ന​ത്.

1000 മു​ത​ല്‍ 1400 രൂ​പ വ​രെ​യാ​ണ് ഇ​വ​ര്‍ പ്ര​തി​ദി​നം ജോ​ലി ചെ​യ്ത് സ​മ്പാ​ദി​ക്കു​ന്ന​ത്.​ കെ​ട്ടി​ട നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ ക​ല്ലു​കെ​ട്ട്, കോ​ണ്‍​ക്രീ​റ്റ്, തേ​പ്പ്, ടൈ​ലു​ക​ളും മാ​ര്‍​ബി​ളു​ക​ളും പ​തി​ക്ക​ല്‍, വെ​ല്‍​ഡിം​ഗ്, പെ​യി​ന്‍റിം​ഗ് എ​ന്നീ മേ​ഖ​ല​ക​ളി​ലും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണു​ള്ള​ത്.

വ​ര്‍​ക്ക്ഷോ​പ്പി​ലെ മെ​ക്കാ​നി​ക്ക​ല്‍ ജോ​ലി​ക​ള്‍, ഹോ​ട്ട​ലു​ക​ളി​ലെ പാ​ച​കം മു​ത​ല്‍ സ​പ്ലൈ​ വ​രെ​യു​ള്ള ജോ​ലി​ക​ള്‍, കൃ​ഷി​പ്പ​ണി​ക​ള്‍ എ​ന്നി​ങ്ങ​നെ മൂ​വാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍​കൂ​ടി പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല​യി​ലു​ണ്ട്. ക​ഠി​നാ​ധ്വാ​നി​ക​ളാ​യ ഇ​വ​ര്‍ അ​പൂ​ര്‍​വ്വ​മാ​യി മാ​ത്ര​മേ അ​വ​ധി​യെ​ടു​ക്കൂ എ​ന്ന​തി​നാ​ല്‍ തൊ​ഴി​ലു​ട​മ​ക​ളും സം​തൃ​പ്ത​രാ​ണ്.​

മാ​സ​ത്തി​ല്‍ ഇ​രു​പ​ത്താ​റ് ദി​വ​സ​ത്തെ വേ​ത​നം ക​ണ​ക്ക് കൂ​ട്ടി​യാ​ല്‍​ത​ന്നെ പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല​യി​ല്‍​നി​ന്ന് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് പ്ര​തി​മാ​സം 13 കോ​ടി​യോ​ളം രൂ​പ​യാ​ണ്.

Related posts