പയ്യന്നൂര്‍: എല്ലാവരുടെയും ജന്മദിനം ഒരേ ദിവസമായതിന്റെ അപൂർവ സൗഭാഗ്യത്തിലൊരു കുടുംബം. ചെറുപുഴ പാടിയോട്ടുചാൽ പട്ടുവത്തെ പുതിയടവൻ വീട്ടിൽ അനീഷ്കുമാർ - മണിയറ വീട്ടിൽ അജിത ദമ്പതികളും ഇവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ജന്മദിനത്തിലെ അപൂര്‍വഭാഗ്യം അനുഭവിക്കാനുള്ള അവസരമുണ്ടായത്. മേയ് 25 ആണ് ഇവരുടെ നാലുപേരുടെയും ജന്മദിനം. അച്ഛന്റെയും അമ്മയുടെയും മൂത്തമകൾ ആരാധ്യയുടെയും ജന്മദിനത്തില്‍ത്തന്നെ ഇന്നലെ രണ്ടാമത്തെ കുട്ടികൂടി ജനിച്ചതോടെയാണ് ഇവരുടെ കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം ഒരേദിവസമായത്. 1981 മേയ് 25നായിരുന്നു അനീഷ് കുമാറിന്റെ ജനനം. 1987 മേയ് 25ന് അജിതയുടെയും. 2011 ലായിരുന്നു ഇവരുടെ വിവാഹം. 2012 മേയ് 25നായിരുന്നു മൂത്തമകൾ ആരാധ്യയുടെ ജനനം. ഇന്നലെ രാവിലെ 11 ന് അജിത സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന പയ്യന്നൂര്‍ സബാ ആശുപത്രിയിലായിരുന്നു ഇവരുടെ രണ്ടാമത്തെ കുട്ടിയുടെ ജനനം. കുറേനാള്‍ വിദേശത്തായിരുന്ന അനീഷ്കുമാര്‍ ഇപ്പോള്‍ നാട്ടില്‍ കൃഷിപ്പണികളുമായി കഴിയുകയാണ്.
Read MoreCategory: Kannur
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫ് ഭൂരിപക്ഷത്തിൽ ബിജെപിക്ക് ആശങ്ക
കാസർഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയുടെ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തി മണ്ഡലത്തിലെ യുഡിഎഫ് ഭൂരിപക്ഷം. ലോക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ള ബിജെപിയേക്കാൾ 11,113 വോട്ടുകളാണ് യുഡിഎഫ് അധികം നേടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രനുമായുള്ള പോരാട്ടത്തിനൊടുവിൽ വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മുസ്ലിം ലീഗിലെ പി.ബി.അബ്ദുൾ റസാഖ് ഇവിടെ വിജയിച്ചത്. അബ്ദുൾ റസാഖിന്റെ നിര്യാണത്തെത്തുടർന്നാണ് മാസങ്ങൾക്കുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വോട്ടിലുണ്ടായ ഇടിവ് ബിജെപിക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. കന്നഡ ന്യൂനപക്ഷവിഭാഗമാണ് ബിജെപിയുടെ പ്രധാന വോട്ട് ബാങ്ക്. ഇതേവിഭാഗത്തിൽപ്പെട്ട രവീശതന്ത്രി കുണ്ടാറിനെ സ്ഥാനാർഥിയാക്കിയതിലൂടെ പാർട്ടി ഈ മേഖലയിൽ വലിയ മുന്നേറ്റമാണ് പ്രതീക്ഷിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ അവർക്ക് ഇവിടെ വെറും 323 വോട്ടുകൾ മാത്രമാണ് അധികമായി നേടാൻ കഴിഞ്ഞത്.
Read Moreമരണത്തിലും ഒരുമിച്ച സൗഹൃദത്തിന് കണ്ണീരോടെ യാത്രാമൊഴി നൽകി നാട്ടുകാർ
കൂത്തുപറമ്പ്: ജീവിതത്തിൽ ഇണപിരിയാത്ത കൂട്ടുകാർ പ്രിയതമമാരോടൊപ്പം മരണത്തിലും ഒരുമിച്ച് യാ ത്രയായി. മാണ്ഡ്യയിൽ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ കൂത്തുപറമ്പ് സ്വദേശികളും യുവദമ്പതികളുമായ നാലുപേർക്ക് ഇന്നു രാവിലെ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.കൂത്തുപറമ്പിനടുത്ത് ഏഴാംമൈലിലെ ഈക്കിലിശേരി ഹൗസിൽ ജയദീപ്, ഭാര്യ ജ്ഞാനതീർഥ, അഭയം ഹൗസിൽ കിരൺ അശോക്, ഭാര്യ ജിൻസി എന്നിവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ബംഗളുരുവിൽ പോസ്റ്റുമോർട്ടത്തിനു ശേഷം നാലു മൃതദേഹങ്ങളും ഇന്നലെ രാത്രി ഏഴരയോടെ കണ്ണൂരിലെത്തിച്ച് ജില്ലാശുപത്രിയിൽ സൂക്ഷിച്ചു. ഇന്നു രാവിലെ ഒമ്പതരയോടെ നാലു മൃതദേഹങ്ങളും ഏഴാംമൈൽ കനാൽ കര പരിസരത്ത് പൊതുദർശനത്തിന് വെച്ചു. ആത്മസുഹൃത്തുക്കളായവരുടെ ചേതനയറ്റ ശരീരം കണ്ട് പലർക്കും തേങ്ങലടക്കാനായില്ല. തുടർന്ന് ജയദീപ് -ജ്ഞാന തീർത്ഥ ദമ്പതികളുടെ മൃതദേഹങ്ങൾ ജയദീപിന്റെ വീട്ടിലും കിരൺ -ജിൻസി ദമ്പതികളുടെ മൃതദേഹങ്ങൾ കിരണിന്റെ വീട്ടിലും എത്തിച്ചു. കിരണിന്റെയും ഭാര്യ ജിൻസിയുടേയും മൃതദേഹങ്ങൾ ജിൻസിയുടെ…
Read Moreഭാഗ്യം തുണയായി; ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു; വീടിനകത്ത് ഉറങ്ങിയ മൂന്നു വയസുകാരിക്ക് പരിക്ക്
ചെറുവത്തൂർ: കാറ്റിൽ തെങ്ങൊടിഞ്ഞു വീണ് തിമിരിയിൽ വീട് തകർന്നു. വീട്ടിൽ ഉറങ്ങുകയായിരുന്ന മൂന്നു വയസുകാരിക്ക് സാരമായി പരിക്കേറ്റു. തിമിരി പാലത്തേര കാലിച്ചാംപൊയിലിലെ പുതിയടത്ത് സുനിലിന്റേയും എൻ.വി. ഷീബയുടെയും മകൾ ദിയ(മൂന്ന് വയസ്)യെയാണ് തലക്കും കൈക്കും പരിക്കേറ്റ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. ചെറിയ മഴക്കൊപ്പം ശക്തമായി വീശിയ കാറ്റിൽ ഓടുമേഞ്ഞ ഇവരുടെ വീട്ടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീഴുകയായിരുന്നു. കാറ്റടിച്ചു തുടങ്ങിയപ്പോൾ കുഞ്ഞ് കിടപ്പ്മുറിക്കകത്ത് ഉറങ്ങുകയിരുന്നു. വീട്ടിനകത്ത് സുനിലിനും ഷീബക്കും ഒപ്പം ഷീബയുടെ പിതാവ് നാരായണനും സഹോദരൻ നിഷാദും ഉണ്ടായിരുന്നു. ദിയയുടെ തലക്ക് അഞ്ച് തുന്നുകളിട്ടു. കൈവിരലും ഒടിഞ്ഞു. ശരീരത്തിലെ പലഭാഗങ്ങളിലും മുറിഞ്ഞിട്ടുണ്ട്.
Read Moreകതിരൂർ പുല്യോട് കോൺഗ്രസ് പ്രവർത്തകന്റെ വീടാക്രമിച്ചു; ജനൽ ചില്ലുകൾ തകർത്തു, ചുമരിലും വരാന്തയിലും കരിഓയിൽ പ്രയോഗം
കൂത്തുപറമ്പ്: കതിരൂർ പുല്ല്യോട് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ അക്രമം. പുല്യോട് വെസ്റ്റ് എൽപി സ്കൂളിനു സമീപം എൻ.പ്രതീശന്റെ വീടിനു നേരെയാണ് അക്രമം ഉണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയും മുൻവശത്തെ ചുമരിലും വരാന്തയിലും കരിഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നു പുലർച്ചെ 12.40 ഓടെയാണ് സംഭവം. ബഹളം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. ജനൽ ചില്ലിന്റെ ചീളുകൾ പ്രതീശന്റെ അനുജന്റെ ഭാര്യ രജിന, ഇവരുടെ മൂന്നര വയസുകാരിയായ മകൾ തൻവി എന്നിവരുടെ ദേഹത്ത് തെറിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം രാത്രിയും ഒരു സംഘം വീടിനു സമീപം വെച്ച് തെറി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പ്രതീശൻ പോലീസിനോടു പറഞ്ഞു. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കാണിച്ച് കതിരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreസി.ഒ.ടി നസീറിനു നേരേയുള്ള വധശ്രമം;അന്വേഷണം സിപിഎം പ്രാദേശിക നേതാക്കളിലേക്ക്
തലശേരി: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സിപിഎം മുൻ നേതാവും മുൻ നഗരസഭ കൗൺസിലറുമായിരുന്ന സി.ഒ.ടി നസീറിനെ (40) വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം സി പിഎമ്മിലേക്ക്.തലശേരി നഗരസഭ പ്രദേശത്തേയും തൊട്ടടുത്ത പഞ്ചായത്തിലേയും രണ്ട് പ്രാദേശീക ഘടകങ്ങളിലുള്ള ആറ് പേരാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് പ്രാദേശീക ഘടകങ്ങളിലേയും നേതാക്കൾ പോലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ ഉൾപ്പെട്ട ആറു പേരുയെ പോലീസ് തിരിച്ചറിഞ്ഞു. മൂന്നു പേർ ഓപ്പറേഷനിൽ പങ്കെടുത്തവരും മറ്റു മൂന്നു പേർ ആസൂത്രകരുമാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. അക്രമി സംഘത്തിലെ രണ്ട് പേർ മറ്റു ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡിൽ ചിലർ പിടിയിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവരിൽ രണ്ട് പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. ഇതിനിടെ നസീറിനെ വധിക്കാൻ ഇതിനു മുന്‍പു…
Read Moreവനിതാമതിലും രക്ഷയായില്ല; പിണറായിയുടെ മണ്ഡലമായ ധർമ്മടം പിടിച്ചടക്കി കെ.സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ കണ്ണൂരിലെ ധർമടത്ത് സിപിഎം പിന്നിൽ. രണ്ടു റൗണ്ട് എണ്ണൽ പൂർത്തിയായപ്പോൾ 2000-ൽ അധികം വോട്ടുകൾക്ക് കോണ്‍ഗ്രസ് സ്ഥാനാർഥി കെ. സുധാകരൻ ലീഡ് ചെയ്യുന്നു. എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതിക്ക് മട്ടന്നൂരിൽ മാത്രമാണ് ലീഡ് ചെയ്യാൻ കഴിയുന്നത്. മറ്റ് മണ്ഡലങ്ങളിലെല്ലാം സുധാകരൻ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. നിലവിൽ 18000 വോട്ടുകളുടെ ലീഡിലാണ് സുധാകരൻ.
Read Moreവോട്ടെണ്ണിത്തുടങ്ങും മുൻപേ; മാലൂരിൽ സിപിഎം ഓഫീസ് പെട്രോൾ ഒഴിച്ചു കത്തിച്ചു; സംഭവത്തിന് പിന്നിൽ ബിജെപിയെന്ന് സിപിഎം
മട്ടന്നൂർ: മാലൂർ തോലന്പ്രയിൽ സിപിഎം ഓഫീസ് കത്തിച്ചു. തോലമ്പ്ര ശാസ്ത്രിനഗറിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീവച്ചത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ഓഫീസിലെ ഫർണിച്ചറുകളും കൊടിതോരണങ്ങളും വാതിലും ജനലും ഉൾപ്പെടെയുള്ളവ പൂർണമായും കത്തി നശിച്ചു. ഓഫീസിൽ സൂക്ഷിച്ചിരുന്ന 50 ഫൈബർ കസേലകൾ കത്തി നശിച്ചു. ഓഫീസിനകത്തേക്ക് പെട്രോൾ ഒഴിച്ച് തീവച്ചതാണെന്നാണ് സംശയിക്കുന്നത്. ഒരു വർഷം മുമ്പ് ഈ ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.രാജേഷിന്റെ പരാതി പ്രകാരം മാലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഅച്ഛന്റെ വാക്കുകൾ അറംപറ്റുന്നു; അവസാനം രാഹുലിന് എതിരായി മത്സരിക്കാൻ എത്തിയ തുഷാറിന് കെട്ടിവച്ച കാശ് നഷ്ടമായേക്കും
കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് കെട്ടിവച്ച കാശുപോയേക്കും. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഒരു മണിക്കൂർ പിന്നിടുന്പോൾ മൂന്നാം സ്ഥാനത്തായ തുഷാറിന് രണ്ടായിരം വോട്ടു പോലും ലഭിച്ചിട്ടില്ല. അതേസമയം, രാഹുൽ ഗാന്ധി ഇരുപതിനായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിക്കഴിഞ്ഞു.
Read Moreവിജയിക്കുന്നവർക്കും തോൽക്കുന്നവർക്കും ഒരുപോലെ ആനന്ദം നൽകുന്ന 768 മാഹിമദ്യവുമായി ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ
മട്ടന്നൂർ: വാഹനത്തിൽ കടത്തികൊണ്ടു പോകുകയായിരുന്ന വൻ മദ്യശേഖരം പിടികൂടി. മട്ടന്നൂർ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 768 കുപ്പി മാഹി മദ്യവുമായി യുവാവിനെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നു ഇന്നലെ രാത്രി 11 ഓടെ ചാവശേരി പത്തൊൻ മ്പതാം മൈലിൽ വച്ചു മട്ടന്നൂർ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.വി. സുലൈമാന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മാഹി മദ്യശേഖരം പിടികൂടിയത്. ഇന്നോവ കാറിലുണ്ടായിരുന്ന സെൻട്രൽ പൊയിലൂർ സ്വദേശി താഴത്ത് വീട്ടിൽ ടി. വരുണി (22)നെ എക്സൈസ് അറസ്റ്റ് ചെയ്തു. നൂറ്റിയെൺപത് മില്ലി ലിറ്ററിന്റെ എഴുന്നൂറ്റി അറുപത്തിയെട്ട് കുപ്പി മാഹി മദ്യമായിരുന്നു ഇന്നോവയിൽ സൂക്ഷിച്ചിരുന്നത്. മാഹി മദ്യത്തിന്റെ ഓർഡർ എടുത്തതിന് ശേഷം ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നയാളാണ് വരുണെന്ന് എക്സൈസ് അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കാരണം മദ്യഷാപ്പുകൾക്ക് അവധിയായതിനാൽ വില്പനയ്ക്ക് ചാവശേരി പറമ്പിൽ എത്തിച്ചു നൽകുന്നതിനിടെയാണ്…
Read More