ബ​സ് ജീ​വ​ന​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ വെ​യി​ല​ത്ത് നി​ർ​ത്തി​യ സം​ഭ​വം: ബാ​ലാ​വ​ക​ശ ക​മ്മീ​ഷ​ൻ ന​ട​പ​ടി തു​ട​ങ്ങി

ഉ​രു​വ​ച്ചാ​ൽ: മ​ട്ട​ന്നൂ​രി​ൽ ബ​സ് ക​യ​റാ​ൻ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ ക​യ​റ്റാ​തെ ജീ​വ​ന​ക്കാ​ർ പൊ​രി വെ​യി​ല​ത്ത് നി​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി ബ​സി​ൽ ക​യ​റ്റാ​തി​രി​ക്കു​ക​യും ന​ട്ടു​ച്ച നേ​ര​ത്ത് വെ​യി​ല​ത്ത് ഏ​റെ നേ​രം നി​ർ​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​രി​ൽ നി​ന്നു​മാ​ണ് ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​മ്മീ​ഷ​ന്‍ ചെ​യ​ർ​മാ​ൻ പി. ​സു​രേ​ഷ് പ​റ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്

Read More

കൗമാരക്കാരുടെ രാത്രികാല കറക്കം; പിടികൂടിയാൽ കർശന നടപടിയെന്ന് പോലീസ്

ക​ണ്ണൂ​ർ: കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ രാ​ത്രി​കാ​ല ക​റ​ക്കം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ്. ഇ​ന്ന​ലെ രാ​ത്രി നാ​ല് ബൈ​ക്കും ഒ​രു കാ​റു​മ​ട​ക്കം ക​റ​ങ്ങു​ക​യാ​യി​രു​ന്ന 12 ഓ​ളം കൗ​മാ​ര​ക്കാ​രെ ടൗ​ൺ എ​സ്ഐ പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​ണ് നി​ര​വ​ധി കൗ​മാ​ര​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ വി​ട്ട​യ​ച്ച​ത്. ആ​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് വി​ട്ട​യ​ച്ച​ത്. ര​ക്ഷി​താ​ക്ക​ൾ അ​റി​യാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തു​ചാ​ടി നി​ര​വ​ധി കൗ​മാ​ര​ക്കാ​ർ അ​സ​മ​യ​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന​താ​യി പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​ർ ബൈ​ക്കി​ൽ ചീ​റി​പ്പാ​യു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ണ്ണൂ​രി​ൽ പി​ടി​യി​ലാ​യ മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റി​ൽ നി​ന്നും ഇ​ത്ത​രം രാ​ത്രി​സ​ഞ്ചാ​രി​ക​ളാ​യ കൗ​മാ​ര​ക്കാ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക്ക് ഒ​രു​ങ്ങി​യ​ത്.

Read More

എൽഡിഎഫ് സ്ഥാനാർഥി പി.കെ ശ്രീ​മ​തി​യെ സമൂഹമാധ്യമത്തിൽ  അ​പ​കീ​ര്‍​ത്തി​പ്പെ​ടുത്തൽ; കോ​ൺഗ്രസ്​ നേ​താ​വി​നെ​തി​രേ കേ​സ്

ത​ളി​പ്പ​റ​മ്പ്: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​കെ.​ ശ്രീ​മ​തി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ല്‍ ഫേസ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ​തി​രേ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. കു​റ്റ്യേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റെ വെ​ള്ളാ​വി​ലെ പി.​രാ​ജീ​വ​നെ​തി​രേ​യാ​ണ് കേ​സ്. കു​റ്റ്യേ​രി​യി​ലെ പെ​രു​ങ്കു​ന്ന​പ്പാ​ല പി.​വി.​ശ​ര​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​ര​ളാ പോ​ലീ​സ് ആ​ക്ട് 120-ഒ ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. പി.​കെ.​ ശ്രീ​മ​തി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ക​ഴി​ഞ്ഞ 19 ന് ​ശ​ര​ത്തി​ന്‍റെ ഫേസ്ബു​ക്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് രാ​ജീ​വ​ന്‍ ചി​ത്ര​ങ്ങ​ളും കു​റി​പ്പു​ക​ളും പോ​സ്റ്റ് ചെ​യ്ത​താ​യാ​ണ് പ​രാ​തി.

Read More

സ്കൂൾ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം;  ഇരുപത്തിമൂന്നുകാരൻ ശ്യാം പോലീസ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്(​ക​ണ്ണൂ​ർ): സ്‌​കൂ​ള്‍​വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന 11 വയസുകാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ഡ​യ​റ​ക്ട് മാ​ര്‍​ക്ക​റ്റിം​ഗ് ഏ​ജ​ന്‍റാ​യ യു​വാ​വി​നെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ​യി​ലെ ശ്യാം ​സ​ത്യ​നെ (23) യാ​ണ് ത​ളി​പ്പ​റ​മ്പ് സി​ഐ എ. ​അ​നി​ല്‍​കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് ബ​ക്ക​ളം കാ​നൂ​ലി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ കൈയിൽ‍ പി​ടി​ച്ച് ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ന് പി​റ​കി​ല്‍ കൊ​ണ്ടു​പോ​യി ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ ചും​ബി​ച്ചു എ​ന്നാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ ശ്യാ​മി​നെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി​യ ശ്യാ​മി​നെ ഇ​ന്ന് രാ​വി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം;സാ​ക്ഷി​ക​ൾ​ക്ക് കോ​ട​തി മു​റ്റ​ത്ത് ഭീ​ഷ​ണി; 3 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

ത​ല​ശേ​രി: കേ​ള​കം അ​മ്പാ​യ​ത്തോ​ട്ടി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ സാ​ക്ഷി പ​റ​യാ​നെ​ത്തി​യ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ത​ല​ശേ​രി ജി​ല്ലാ കോ​ട​തി മു​റ്റ​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക്കാ​ണ് സം​ഭ​വം. യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ട്ടി​യൂ​ർ മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ല്ലു​പു​ര​ക്ക​ൽ ജ​യ്മോ​ന്‍റെ പ​രാ​തി പ്ര​കാ​രം സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ വ​ര​ദ​ൻ, സ​ണ്ണി ,രാ​ജേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജ​യ്മോ​നെ ത​ട​ഞ്ഞു വെ​ച്ച സം​ഘം കൊ​ന്നു ക​ള​യും എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​മ്പാ​യ​ത്തോ​ട് ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബാ​ല​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ന്‍റെ വി​ചാ​ര​ണ​യാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ട​ന്നു വ​രു​ന്ന​ത്. ബാ​ല​ന്‍റെ മാ​താ​വ് അ​മ്മി​ണി​യെ​യാ​ണ് ഇ​ന്ന​ലെ വി​സ്ത​രി​ച്ച​ത്. 2011 മാ​ർ​ച്ച് 30 നാ​ണ് ബാ​ല​നെ വീ​ട്ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ലേ​ദി​വ​സം രാ​ത്രി ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ മാ​ന​ന്ത​വാ​ടി ഗ​വ.​ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ച് തി​രി​ച്ചു…

Read More

നേ​ത്രാ​വ​തി എ​ക്സ് പ്ര​സ് യാ​ത്ര​ക്കാ​ർ​ക്ക് പൊട്ടിപ്പൊ​ളി​ഞ്ഞ കോ​ച്ചു​ക​ൾ ; സ്റ്റേഷൻ മാസ്റ്റർക്ക്  പരാതി നൽകി യാത്രക്കാർ

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ ട്രെ​യി​നു​ക​ൾ​ക്കൊ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ട്രെ​യി​നു​ക​ൾ മ​തി​യെ​ന്ന റെ​യി​ൽ​വേ​യു​ടെ നി​ല​പാ​ട് തു​ട​രു​ന്നു. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കു​ർ​ള​യി​ലേ​ക്കു​ള്ള നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ലാ​ണ് സ​ർ​വീ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്കേ​ണ്ട കോ​ച്ചു​ക​ൾ റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളാ​ക്കി മാ​റ്റി റെ​യി​ൽ​വേ യാ​ത്ര​ക്കാ​രെ ഞെ​ട്ടി​ച്ച​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ സീ​റ്റു​ക​ളും ത​ക​ർ​ന്ന മേ​ൽ​ക്കൂ​ര​യും പ്ര​വ​ർ​ത്തി​ക്കാ​ത്ത ഫാ​നു​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്ന​ത്. നേ​ത്രാ​വ​തി​യി​ലെ എ​സ് -9 എ​ന്ന കോ​ച്ചാ​ണ് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. എ​റ​ണാ​കു​ള​ത്തും കോ​ഴി​ക്കോ​ടും നി​ർ​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ചി​ല കോ​ച്ചു​ക​ളി​ലെ ഫാ​നു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​ത്. ആ​വ​ശ്യ​ത്തി​ന് കോ​ച്ചു​ക​ൾ ഇ​ല്ലാ​ത്ത​തും ചി​ല ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ വൈ​കി​യ​തും കാ​ര​ണം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ നി​ന്നു പു​റ​പ്പെ​ട്ട പ​ല ട്രെ​യി​നു​ക​ളി​ലും ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ഇ​തു​ത​ന്നെ​യാ​ണു സ്ഥി​തി. യാ​ത്ര​ക്കാ​ർ കോ​ഴി​ക്കോ​ട്ട് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റോ​ടും ക​ണ്ണൂ​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റോ​ടും പ​രാ​തി​പ്പെ​ട്ടു. സം​സ്ഥാ​ന​ത്ത് പ​ഴ​കി​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ​തു​മാ​യ കോ​ച്ചു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രേ നേ​ര​ത്തെ റെ​യി​ൽ​വേ ഡി​വി​ഷ​ൻ പാ​സ​ഞ്ചേ​ഴ്സ്…

Read More

വാ​ഹ​നം ത​ട​യ​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ട​ൽ; വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഓ​ൺ​ലൈ​ൻ ടാ​ക്സി സ​ർ​വീ​സി​നെ​തി​രേ “ടാ​ക്സി മാ​ഫി​യ’

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. യാ​ത്ര​ക്കാ​രെ​യും കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ച്ചു വാ​ഹ​നം ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന കാ​ലി​ക്ക​ട്ട് ടൂ​റി​സം ട്രാ​വ​ൽ​സി​ന്‍റെ വാ​ഹ​ന​മാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചു ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ത​ട​യു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. കൂ​ട്ട​മാ​യി​യെ​ത്തു​ന്ന​വ​ർ കാ​ർ ത​ട​യു​ക​യും കാ​ർ ക​ത്തി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദ്ദി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചു യാ​ത്ര​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കാ​റി​ൽ നി​ന്ന് ഇ​റ​ക്കി അ​വ​രു​ടെ ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി കൊ​ണ്ടു പോ​കു​ക​യാ​ണെ​ന്നും ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളെ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ട​യു​ന്ന​ത്. ഓ​ൺ ലൈ​ൻ ടാ​ക്സി​ക​ളെ ത​ട​ഞ്ഞാ​ൽ പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി പോ​ലീ​സെ​ത്തി​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്നും ഡ്രൈ​വ​ർ​മാ​ർ ആ​രോ​പി​ക്കു​ന്നു. 24 മണി​ക്കൂ​റും…

Read More

ക​ണ്ണൂ​രി​ൽ പ്ര​ണ​യം നി​ര​സി​ച്ച യു​വ​തി​യു​ടെ വീ​ടി​നു മു​ന്നി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം

ക​ണ്ണൂ​ർ: പ്ര​ണ​യം നി​ര​സി​ച്ച യു​വ​തി​യു​ടെ വീ​ടി​നു മു​ന്നി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യു​മാ​യി പ​ല​വ​ട്ടം കാ​ത്തു നി​ന്നി​ട്ടും അ​നു​കൂ​ല മ​റു​പ​ടി കി​ട്ടാ​താ​യ​പ്പോ​ൾ യു​വാ​വ് പു​ല​ർ​ച്ചെ യു​വ​തി​യു​ടെ വീ​ടി​നു സ​മീ​പ​ത്ത് എ​ത്തി കൈ ​ഞ​ര​ന്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ ആ​ദ്യം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. യു​വാ​വ് പെ​ൺ​കു​ട്ടി​യെ പ​തി​വാ​യി ശ​ല്യം ചെ​യ്തു​വെ​ന്ന് കാ​ണി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ​ള​പ​ട്ട​ണം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Read More

വളപട്ടണത്ത് ഭാ​ര്യ​യെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ  കേ​സി​ന്‍റെ വി​ചാ​ര​ണ തു​ട​ങ്ങി

ത​ല​ശേ​രി: ഭാ​ര്യ​യെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും 11 വ​യ​സു​കാ​രി​യാ​യ മ​ക​ളെ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ന്‍റെ വി​ചാ​ര​ണ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് പി.​എ​ൻ.​വി​നോ​ദ് മു​മ്പാ​കെ തു​ട​ങ്ങി. വ​ള​പ​ട്ട​ണം മി​ൽ റോ​ഡി​ൽ ടി.​ടി. താ​ഹി​റ​യെ (32) കൊ​ല​പ്പെ​ടു​ത്തു​ക​യും മ​ക​ൾ ഷാ​ജി​യെ പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ന്‍റെ വി​ചാ​ര​ണ​യാ​ണ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച​ത്.​ താ​ഹി​റ​യു​ടെ ഭ​ർ​ത്താ​വും മ​ൽ​സ്യ​തൊ​ഴി​ലാ​ളി​യു​മാ​യ മം​ഗ​ലാ​പു​രം ഉ​ള്ളാ​ളം സ്വ​ദ്ദേ​ശി അ​ൽ​ത്താ​ഫാ​ണ് (38) കേ​സി​ലെ പ്ര​തി. കൊ​ല്ല​പ്പെ​ട്ട താ​ഹി​റ​യു​ടെ സ​ഹോ​ദ​രി ടി.​ടി. ആ​മി​ന​യു​ടെ വി​സ്താ​രം പൂ​ർ​ത്തി​യാ​യി. താ​മ​സി​ച്ചി​രു​ന്ന പ​ത്ത് സെ​ന്‍റ് സ്ഥ​ല​വും വീ​ടും വി​ല്പ​ന ന​ട​ത്തി ഉ​ള്ളാ​ള​ത്തേ​ക്ക് താ​മ​സം മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച വി​രോ​ധം വെ​ച്ചാ​ണ് താ​ഹി​റ​യെ പ്ര​തി അ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​മി​ന കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. 2010 ഡി​സം​ബ​ർ 29 ന് ​ഉ​ച്ച​ക്ക് 1.30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ താ​ഹി​റ​യും ഭ​ർ​ത്താ​വും മു​റി​യി​ലേ​ക്ക് പോ​യി. കു​റ​ച്ച്…

Read More

ന​ടു​വി​ൽ സ്ഫോ​ട​നം! ബോം​ബ് നി​ർ​മാ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി​യെ​ന്ന്; നേ​താ​വി​നെ തേ​ടി പോ​ലീ​സ്

ആ​ല​ക്കോ​ട്: ന​ടു​വി​ൽ കി​ഴ​ക്കേ​ക​വ​ല​യി​ൽ വീ​ട്ടു​പ​രി​സ​ര​ത്ത് ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്ക് കാ​ര്യ​വാ​ഹ​ക് ഷി​ബു മു​തി​ര​മ​ല ഒ​ളി​വി​ൽ. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി പോ​ലീ​സ് വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഷി​ബു​വി​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്ത് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. കു​ട്ടി​ക​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​ബ​ദ്ധ​ത്തി​ൽ ബോം​ബി​ൽ ക​യ​റി ച​വി​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഷി​ബു​വി​ന്‍റെ മ​ക​ൻ ഗോ​കു​ൽ, കൂ​ട്ടു​കാ​ര​ൻ ഗ​ജ​ൻ​രാ​ജ് എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​രു​വ​രും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്‌​സ​യി​ലാ​ണ്. ഇ​വ​രു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ആ​യു​ധ​ശേ​ഖ​ര​വും ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 2350 ഗ്രാം ​അ​ലു​മി​നി​യം പൗ​ഡ​ർ, 75 ഗ്രാം ​ഗ​ൺ പൗ​ഡ​ർ തു​ട​ങ്ങി​യ​വ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ന​ട​ന്ന സ്ഫോ​ട​ന​വും ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​തും പോ​ലീ​സ് അ​തീ​വ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി​യാ​ണ് ബോം​ബ് നി​ർ​മാ​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. കു​ടി​യാ​ന്മ​ല എ​സ്ഐ പി. ​പ്ര​മോ​ദി​ന്‍റെ…

Read More