രാ​മ​ന്ത​ളി ചി​റ്റ​ടി​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ ബോ​ര്‍​ഡു​ക​ളും ചു​മ​രെ​ഴു​ത്തും ന​ശി​പ്പി​ച്ചു; എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ണി​ത്താ​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച നിലയിൽ

പ​യ്യ​ന്നൂ​ര്‍: സം​ഘ​ര്‍​ഷ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ രാ​മ​ന്ത​ളി ചി​റ്റ​ടി​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളും ചു​മ​രെ​ഴു​ത്തു​ക​ളും കൊ​ടി​മ​ര​വും ന​ശി​പ്പി​ച്ചു. ചി​റ്റ​ടി സെ​ന്‍​ട്ര​ലി​ല്‍ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഇ​ന്നു രാ​വി​ലെ​യാ​ണ് പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ ന​ശി​പ്പി​ക്ക​പെ​ട്ട വി​വ​രം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്.

കാ​സ​ര്‍​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​പി.​സ​തീ​ഷ് ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ചി​റ്റ​ടി​യി​ല്‍ സ്ഥാ​പി​ച്ച നാ​ല് ബോ​ര്‍​ഡു​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.​സി​പി​എ​മ്മി​ന്‍റെ കൊ​ടി​മ​രം ന​ശി​പ്പി​ക്കു​ക​യും പോ​സ്റ്റ​റു​ക​ള്‍ കീ​റി​ന​ശി​പ്പി​ച്ചി​ട്ടു​മു​ണ്ട്.

​ചു​മ​രെ​ഴു​ത്ത് ക​രി​ഓ​യി​ലൊ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യി​ട്ടു​ണ്ട്. ചി​റ്റ​ടി​യി​ലെ പി.​പി.​അ​മ്പു​വി​ന്‍റെ അ​നു​വാ​ദം വാ​ങ്ങി നി​യ​മ വി​ധേ​യ​മാ​യി ന​ട​ത്തി​യ ചു​മ​രെ​ഴു​ത്താ​ണ് ക​രി ഓ​യി​ലൊ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യ​തെ​ന്ന് സി​പി​എം നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു.

എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ സ​മാ​ഗ്രി​ക​ക​ള്‍ ന​ശി​പ്പി​ച്ച​തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യും ആ​ര്‍​എ​സ്എ​സു​മാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.​മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഈ ​പ്ര​ദേ​ശ​ത്ത് സ്‌​ഫോ​ട​ന പ​ര​മ്പ​ര​ക​ള്‍ ന​ട​ന്നി​രു​ന്നു.​ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ് സ്‌​ക്വാ​ഡും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ ബോം​ബു​ക​ളും ബോം​ബു നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു.

ഉ​ണ്ണി​ത്താ​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു

പെ​രു​ന്പ​ട​വ്: കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തെ​ന്നം-​താ​ളി​ച്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റ​റു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ച​ത്. കാ​ല​ങ്ങ​ളാ​യി മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​മി​ല്ലാ​യ്മ​യും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ​തു കാ​ര​ണം പ​രാ​ജ​യം ഭ​യ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​യു​ന്നു.

Related posts