ശ്രീകണ്ഠപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിടികിട്ടാപ്പുള്ളിയായ ജോത്സ്യൻ അറസ്റ്റിൽ. മാഹി പന്തക്കലിലെ പി.വി. ബിജു (47) വിനെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2006 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കസ്തൂരിമാൻ ഉൾപ്പെടെ 5 ഓളം മലയാള സിനിമകളിൽ സഹ സംവിധായകനായി ജോലി ചെയ്തിരുന്ന ഇയാൾ ഈ കാലത്താണ് പെൺകുട്ടിയുമായി പരിചയത്തിലാവുന്നത്. അഭിനയമോഹവുമായി ഇയാളെത്തേടിയെത്തിയ പെൺകുട്ടിയെ ഇയാൾ കൊച്ചിയിലെ ലോഡ്ജിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇയാൾ ജോലി ചെയ്തിരുന്ന സിനിമകളിൽ ചെറിയ വേഷങ്ങളിൽ പെൺകുട്ടി അഭിനയിച്ചിട്ടുമുണ്ട്. പെൺകുട്ടി ഗർഭിണിയായതോടെ നാട്ടിൽ നിന്ന് മുങ്ങിയ ഇയാളെ 2008 ൽ പാലക്കാട് വെച്ച് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ 2013 ൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ സിനിമ മേഖല ഉപേക്ഷിച്ച്…
Read MoreCategory: Kannur
ശരത്ലാലിനെ ആക്രമിച്ചത് ഷുഹൈബിനെആക്രമിച്ച അതേ രീതിയിൽ; ലക്ഷ്യമിട്ടത് ശരത്തിനെ, ദൃ ക്സാക്ഷി ഉണ്ടാകാതിരിക്കാൻ കൃപേഷും
കാഞ്ഞങ്ങാട്: മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ ആക്രമിച്ച അതേരീതിയിലാണ് ശരത്ലാലും കൊലക്കത്തിക്കിരയായതെന്ന് വ്യക്തമാക്കി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കൊടുവാൾ പോലെ മൂർച്ചയേറിയ ആയുധമാണ് ഉപയോഗിച്ചിരിക്കുന്നത്. 16 മുതൽ 20 വരെ വെട്ടുകളാണ് ശരത്തിന്റെ ദേഹത്തുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണമാണ് മരണകാരണമായതെന്ന് ഇൻക്വസ്റ്റിൽ പറയുന്നു. ഇടതു നെറ്റി മുതൽ 23 സെന്റിമീറ്റർ നീളത്തിലുള്ള മുറിവാണ് ഇതിലൊന്ന്. വലത് ചെവി മുതൽ കഴുത്ത് വരെ നീളുന്ന വെട്ടാണ് രണ്ടാമത്തേത്. ഇതിൽ കാൽമുട്ടിനു താഴെയായി മാത്രം അഞ്ചിടത്ത് മാരകമായി വെട്ടേറ്റിട്ടുണ്ട്. വെട്ടിന്റെ ആഘാതത്തിൽ കാലിന്റെ അസ്ഥികൾ പൂർണമായും തകർന്നിട്ടുണ്ട്. ഷുഹൈബിന്റെ മൃതദേഹത്തിലും ഇതേതരത്തിലുള്ള വെട്ടുകളുണ്ടായിരുന്നു. തലയ്ക്കേറ്റ ആഴമേറിയ മുറിവാണ് കൃപേഷിന്റെ മരണകാരണം. മഴു പോലുള്ള ആയുധമുപയോഗിച്ചുള്ള ആക്രമണത്തിൽ കൃപേഷിന്റെ തലയോട്ടി തകർന്നു. വെട്ടുകൊണ്ട് പ്രാണരക്ഷാർഥം നാനൂറ് മീറ്ററോളം ഓടിയ കൃപേഷ് ആളൊഴിഞ്ഞ പറന്പിൽ വീണുമരിക്കുകയായിരുന്നു. കുന്പള സിഐ പ്രേംസദൻ, ആദൂർ സിഐ എം.എ.…
Read Moreകാസർഗോഡ് ഇരട്ടക്കൊല; കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം കസ്റ്റഡിയിൽ; എഫ്ഐആറിലെ വിവരങ്ങൾ ഇങ്ങനെ…
മഞ്ചേശ്വരം: കാസർഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച രാത്രിയിലാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തത് പിതാംബരനാണെന്നാണ് വിവരം. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നും പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. പീതാംബരനൊപ്പം കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഏഴുപേരെകൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, പീതാംബരനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് സിപിഎം അറിയിച്ചു. ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി അംഗങ്ങൾ ആരെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാൻ അവരെ പുറത്താക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Read Moreഇരട്ടക്കൊലപാതകത്തിനു പിന്നിൽ സിപിഎം; പ്രവർത്തകരുടെ വികാരം മാനിച്ചാണ് യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചതെന്ന് ഉമ്മൻ ചാണ്ടി
കാസർഗോഡ്: പെരിയകല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചനയുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഭരണസ്വാധീനം ഉപയോഗിച്ചാലും യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരുടെ വികാരം മാനിച്ചാണ് യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
Read Moreഇരിട്ടിയിലെ ഓവുചാൽ നിർമാണം മരങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല; കരാറുകാർ പ്രവൃത്തി ഉപേക്ഷിച്ചു
ഇരിട്ടി: ഇരിട്ടി ടൗണിലെ ഓവുചാല്‍ നിര്‍മാണത്തിന്റെ രൂപരേഖ കെഎസ്ടിപി നല്‍കിയില്ല. കരാറുകാര്‍ പ്രവൃത്തി ഉപേക്ഷിച്ച് സ്ഥലംവിട്ടു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി അപകടാവസ്ഥയില്‍ നിൽക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കിയാല്‍ മാത്രമെ പുതിയ ഓവുചാല്‍ നിര്മിക്കാനാവു. എന്നാല്‍, ഈ മരങ്ങള്‍ എത്രയെണ്ണം മുറിക്കണമെന്ന കാര്യത്തിൽ തീരുമാനം വൈകുകയാണ് . സണ്ണി ജോസഫ് എംഎല്‍എയും നഗരസഭാ ചെയര്മാന് പി.പി.അശോകനും ചേര്‍ന്ന് വിളിച്ചുചേര്‍ത്ത കെഎസ്ടിപി, കണ്‍സള്‍ട്ടന്റ്, കരാറുകാര്‍ തുടങ്ങിയവരുടെ യോഗത്തില്‍ പുതിയ ഓവുചാല്‍ നിര്‍മിക്കാനും ആവശ്യമായ മുഴുവന്‍ മരങ്ങളും മുറിക്കാനും തീരുമാനിച്ചെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ നീക്കം അട്ടിമറിക്കുകയായിരുന്നു. നിലവിലുള്ള ഓവുചാലുകള്‍ നിലനിര്‍ത്തിയുള്ള നഗര വികസനം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല. പുതിയ ടൗണ്‍ വികസന മാസ്റ്റര്‍പ്ലാനില്‍ ആവശ്യമായ സ്ഥലങ്ങളില്‍ തണല്‍ മരങ്ങള്‍ വയ്ക്കാനും പദ്ധതിയുണ്ട്. ഇപ്പോള്‍ നഗരത്തിലെ മരങ്ങളില്‍ ഭൂരിഭാഗവും പൊങ്ങ് ഇനത്തില്‍പ്പെട്ടവയാണ്. വേരുകള്‍ കൂടി നശിക്കുന്നതോടെ ഇവ ഏത് സമയവും നിലം…
Read Moreവഴിമറച്ചുള്ള പൊതുസ്ഥലത്തെ പ്രചാരണബോർഡുകൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകടഭീഷണിയാകുന്നു
തൃക്കരിപ്പൂർ: പൊതുസ്ഥലത്തെ പ്രത്യേകിച്ച് വൈദ്യുത തൂണുകളിലെ പ്രചാരണ ബോർഡുകളും തോരണങ്ങളും നീക്കാൻ ആവശ്യപ്പെട്ടു നടപടിയും ചെലവ് സംഘടനകളിൽ നിന്ന് ഈടാക്കലുമൊക്കെ നടന്ന തൃക്കരിപ്പൂരിലെ തിരക്കേറിയ കവലയിൽ അപകട ഭീതിയുണ്ടാക്കുന്ന ബോർഡുകൾ നീക്കണമെന്ന ആവശ്യം ഉയർന്നു. തങ്കയം ബൈപാസിലേക്ക് കയറുന്ന മുക്കിലാണ് ബസ് സ്റ്റോപ്പിൽ നിന്നും ഇറങ്ങുന്നവർക്കും തൊട്ടടുത്ത ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികൾക്കും ഭീഷണി ആവുന്ന തരത്തിൽ വൈദ്യുത തൂണിൽ കൂറ്റൻ പ്രചാരണ ബോർഡുകൾ തൂക്കിയിട്ടുള്ളത്. മൂന്ന് ഭാഗങ്ങളിൽ നിന്നും വേഗതയിൽ എത്തിച്ചേരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോഴാണ് ഓട്ടോ സ്റ്റാന്റിൽ നിന്നും ഓട്ടോ നിൽക്കുന്നത് കാണുക. അതോടൊപ്പം ഇതിനു സമീപത്തായി ഉള്ള ബസ് സ്റ്റോപ്പിൽ നിന്നും ഇറങ്ങുന്നവരും ബോർഡ് മറ മൂലം അപകട ഭീഷണി നേരിടുകയാണ്. ഗ്രാമപഞ്ചായത്ത്, കെഎസ്എബി അധികൃതർ ഇടപെട്ട് പൊതുസ്ഥലത്തെ ബോർഡുകൾ നീക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
Read Moreരവീന്ദ്രന്റെ അന്ത്യാഭിലാഷം പൂവണിയുന്നു; സ്വപ്നഭവനം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും
പയ്യന്നൂര്‍: മരണം തട്ടിയെടുത്ത സഹപ്രവര്‍ത്തകന്റെ അന്ത്യാഭിലാഷം പൂവണിയിക്കാനുള്ള സഹപ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ സഫലമായി. കാസര്‍ഗോഡ് എസ്പി ഓഫീസില്‍ സിവില്‍ പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്ന കോത്തായി മുക്കിലെ മൈയ്യിച്ച രവീന്ദ്രന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീട് പൂര്‍ത്തിയായി. കാസര്‍ഗോഡ് റെയില്‍വേ പോലീസിലും കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലും രവീന്ദ്രന് ജോലി ചെയ്തിരുന്നു. രണ്ട് വര്‍ഷത്തോളമായി മസ്തിഷ്ക രോഗംമൂലം ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ വര്‍ഷം മേയ് നാലിനാണ് മരണമടഞ്ഞത്.നാട്ടുകാര്‍ രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിയും സഹപ്രവര്‍ത്തകരുടെ സഹായങ്ങളുമായിരുന്നു രവീന്ദ്രന് തുണയായുണ്ടായിരുന്നത്. സ്വന്തമായി ഒരു വീട് എന്ന രവീന്ദ്രന്റെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്‍കൈ എടുത്തതും ഇവരായിരുന്നു. വീടിന്റെ കട്ടിളവപ്പ് കര്‍മ്മം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ നിര്‍വ്വഹിച്ചപ്പോള്‍ രവീന്ദ്രനില്‍ കണ്ട സന്തോഷത്തിന് ഒരുദിവസത്തെ അയുസുമാത്രമാണുണ്ടായത്.പിറ്റേ ദിവസമാണ് സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി വീടെന്ന സ്വപ്നം അവശേഷിപ്പിച്ചുള്ള വിടപറയല്‍. തുടർന്ന് രവീന്ദ്രന്റെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാൻ നാട്ടുകാരും…
Read Moreആ ചെരുപ്പുകൾ ആരുടേത്? യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിലെ ദുരൂഹത കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി
മട്ടന്നൂർ(കണ്ണൂർ): മട്ടന്നൂർ കുഴിക്കലിൽ യുവാവിനെ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മട്ടന്നൂർ സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏതാനും പേരെ ചോദ്യം ചെയ്തു. ദുരൂഹതയുള്ളതായി കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുഴിക്കൽ ശില്പ നിവാസിൽ പദ്മനാഭൻ – പദ്മിനി ദമ്പതികളുടെ മകൻ ശ്യാംകുമാറി (26) നെ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വലിയവീട്ടിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള ആൾതാമസമില്ലാത്ത വീടിനു സമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിൽ നിന്ന് 300 മീറ്റർ അകലെയുള്ള വീട്ടുകിണറ്റിലാണ് ശ്യാംകുമാർ വീണതെന്നും വീഴാനുണ്ടായ സാഹചര്യം മനസിലായില്ലെന്നും കാണിച്ചാണ് ശ്യാംകുമാറിന്റെ സഹോദരീഭർത്താവ് ബ്ലാത്തൂരിലെ സി.സന്തോഷ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. മൃതദേഹം കിണറ്റിൽ കാണപ്പെട്ടതിന്റെ തലേദിവസം കുഴിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവസ്ഥലത്ത് ശ്യാംകുമാറിനെ സുഹൃത്തുക്കൾക്കൊപ്പം കണ്ടിരുന്നതായും…
Read Moreകണ്ടങ്കാളിയെ വിദേശ പെട്രോളിയം ഹബ്ബാക്കാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സമര സമിതി
പയ്യന്നൂര്‍:സൗദി-അബുദാബി പെട്രോളിയം ഭീമന്മാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി കണ്ടങ്കാളിയെ പെട്രോളിയം ഹബ്ബാക്കി മാറ്റാനുള്ള നീക്കമാണ് കേന്ദ്ര-കേരള സർക്കാർ നടത്തുന്നതെന്ന് കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ ജനകീയ സമര സമിതി. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള നിലവിലുള്ള പെട്രോളിയം വിതരണത്തിന് നിലവില്‍ തടസമില്ല എന്നിരിക്കേയാണ് ഈ പ്രദേശങ്ങളിലേക്ക് എണ്ണ വിതരണമെന്ന പേരില്‍ കണ്ടങ്കാളിയില്‍ പെട്രോളിയം സംഭരണശാല സ്ഥാപിക്കാനൊരുങ്ങുന്നത്.വടക്കന്‍ കേരളത്തില്‍ നിലവിലുള്ള വികേന്ദ്രീകരണ സംവിധാനങ്ങളാണ് ആവശ്യം. കൊങ്കണിലെ രത്നഗിരിയില്‍ 15000 ഏക്കര്‍ കൃഷി ഭൂമി ഏറ്റെടുത്ത് മൂന്ന് ലക്ഷം കോടി മുതല്‍മുടക്കില്‍ ലോകത്തെ ഏറ്റവും വലിയ പെട്രോളിയം റിഫൈനറി-പെട്രോകെമിക്കല്‍ പദ്ധതി നടപ്പാക്കാന്‍ പോകുകയാണ്.ഈ പദ്ധതിയും കേരള സര്‍ക്കാര്‍ ഫാക്ടിന്റെ സ്ഥലം വിട്ടുകൊടുത്ത് സ്ഥാപിക്കാന്‍ പോകുന്ന റിഫൈനറിയുമായി ബന്ധപ്പെടുത്തിയുള്ള ഭീമന് പദ്ധതിയാണ് കണ്ടങ്കാളിയില്‍ നടപ്പാക്കാന്‍ പോകുന്നത്. ജില്ലാ കളക്ടര്‍ നടത്തിയ പബ്ലിക് ഹിയറിംഗില്‍ ജനങ്ങള്‍ തള്ളിക്കഞ്ഞ പദ്ധതിയാണിത്.ഇതൊരു ജനാധിപത്യ രാജ്യമാണ്.ഇതുവരെ പരിസ്ഥിതി അനുമതി…
Read Moreപഞ്ചായത്തും കോർപറേഷനും ചെയ്യേണ്ടത് ജനങ്ങളുടെ ആവശ്യപൂർത്തീകരണമെന്ന് ടി. പദ്മനാഭൻ
കണ്ണൂർ: ലോക സമാധാനം ഉൾപ്പടെയുള്ള കാര്യങ്ങളെ കുറിച്ചു പഞ്ചായത്തുകളും കോർപറേഷനുകളും ചർച്ച ചെയ്ത് സമയം കളയുന്നതിനു പകരം ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് എഴുത്തുകാരൻ ടി. പദ്മനാഭൻ. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് സ്നേഹജ്യോതി കിഡ്നി പേഷ്യന്റസ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്കമാറ്റിവച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പരാതികൾക്കിടയില്ലാത്ത വിധം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് അഭിനന്ദാർഹമാണെന്നും ടി. പദ്മനാഭൻ പറഞ്ഞു. മരുന്ന് കന്പനികളും വിൽപനക്കാരും അനുബന്ധക്കാരും മനുഷ്യനെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ മാത്രം സ്ഥിതിയല്ല. ലോകമാകമാനം ഇതാണ് അവസ്ഥ. നാടുഭരിക്കുന്നവരും ഇതിന് ഒത്താശ ചെയ്യുന്നുണ്ടെന്നും പദ്മനാഭൻ കുറ്റപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.…
Read More