ത​ല​ശേ​രി​യി​ൽ ക​വ​ർ​ച്ചാ​ക്കേ​സി​ലെ പ്ര​തി​യെ  പോലീസിനെ  ആക്രമിച്ച് മോ​ചി​പ്പി​ക്കാ​ൻ ശ്ര​മം; എ​സ്ഐ​ക്ക് പ​രി​ക്ക്; കൊ​ല​ക്കേ​സ് പ്ര​തി ഉ​ൾ​പ്പെ​ടെ 6 പേ​ർ​ക്കെ​തി​രേ കേ​സ്; ഒരാ​ൾ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി​യെ പോ​ലീ​സി​നെ അ​ക്ര​മി​ച്ച് മോ​ചി​പ്പി​ക്കാ​ൻ ശ്ര​മം. പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​സ്ഐ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല​ക്കേ​സ് പ്ര​തി ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​നൂ​ർ എ​ലാ​ങ്കോ​ട് മ​ട​ത്തി​ൽ വീ​ട്ടി​ൽ ദി​ൽ​ഷി​ത്തി​നെ​യാ​ണ് എ​സ്ഐ സു​രേ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. എ​ലാ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ കാ​ട്ടി അ​നൂ​പ്, ശ​ര​ത്ത്, ശ്യാം​ജി​ത്ത്, ആ​ഷി​ഖ്, അ​രു​ൺ ഭാ​സ്ക​ർ എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രി​ൽ അ​രു​ൺ ഭാ​സ​ക​ർ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പ​ള്ളൂ​രി​ലെ ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്. റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഇ​യാ​ൾ ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണു​ള്ള​ത്. അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ പാ​നൂ​ർ എ​സ്ഐ സ​ന്തോ​ഷ് കു​മാ​ർ…

Read More

“സ​ന്തോ​ഷ​മു​ത്തം’ ന​ൽ​കി​, ആ​ദ്യ കി​രീ​ട​വു​മാ​യി ക്യാ​പ്റ്റൻ മ​ണി; സന്തോഷ് ട്രോഫിയിൽ കേ​ര​ള​ത്തി​ന്‍റെ ക്യാ​പ്ട​നാ​യ ആ​ദ്യ ക​ണ്ണൂ​ർ സ്വ​ദേ​ശി ടി.​കെ.​എ​സ്.​മ​ണിയെക്കുറിച്ച്

സി​ജി ഉ​ല​ഹ​ന്നാ​ൻ കേ​ര​ള​ത്തി​ന് ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി സ​മ്മാ​നി​ച്ച നാ​യ​ക​നാ​യി​രു​ന്നു ക​ണ്ണൂ​ർ താ​ളി​ക്കാ​വ് സു​ബ്ര​ഹ്‌​മ​ണ്യ​ൻ മ​ണി. 1973 ഡി​സം​ബ​ർ 27ന് ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ മി​ന്നു​ന്ന ഹാ​ട്രി​ക്കി​ലൂ​ടെ​യാ​ണ് ക്യാ​പ്ട​ൻ മ​ണി മ​ല​യാ​ളി​ക​ൾ​ക്ക് “സ​ന്തോ​ഷ​മു​ത്തം’ ന​ൽ​കി​യ​ത്. സ​ന്തോ​ഷ് ട്രോ​ഫി ദേ​ശീ​യ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ ക്യാ​പ്ട​നാ​യ ആ​ദ്യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും ടി.​കെ.​എ​സ്.​മ​ണി ത​ന്നെ. ത​ടി​മി​ടു​ക്കും വൈ​ദ​ഗ്ധ്യ​വും ഒ​ത്തു​ചേ​ർ​ന്ന ക​ളി​ക്കാ​ര​നാ​യി​രു​ന്നു ക്യാ​പ്ട​ൻ മ​ണി. ക​ണ്ണൂ​രി​ലെ മൈ​താ​ന​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​നി​ര​യി​ലാ​ണ് മ​ണി ക​ളി തു​ട​ങ്ങി​യ​ത്. വ​ള​രെ ട​ഫ് ആ​യി​ട്ടു​ള്ള നീ​ക്ക​ങ്ങ​ൾ കാ​ര​ണം എ​തി​ർ​ടീ​മി​ലെ ക​ളി​ക്കാ​ർ “കൊ​ല മ​ണി’ എ​ന്നാ​യി​രു​ന്നു വി​ളി​ച്ചി​രു​ന്ന​ത്. ഹെ​ഡ് ചെ​യ്യു​ന്ന​തി​ലും അ​സാ​മാ​ന്യ മി​ടു​ക്കാ​യി​രു​ന്നു. പാ​റ​ക്ക​ണ്ടി എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ലും മു​നി​സി​പ്പ​ൽ സ്കൂ​ളി​ലു​മാ​യി​ട്ടാ​യി​രു​ന്നു പ​ഠ​നം. മു​നി​സി​പ്പ​ൽ സ്കൂ​ൾ ടീ​മി​ലും ജി​ല്ലാ സ്കൂ​ൾ ടീ​മി​ലും ക​ളി​ച്ചു​യ​ർ​ന്നു. അ​തോ​ടൊ​പ്പം ക​ണ്ണൂ​ർ ല​ക്കി​സ്റ്റാ​റി​ന്‍റെ ജ​ഴ്സി​യു​മ​ണി​ഞ്ഞു. 1957ൽ ​ല​ക്കി​സ്റ്റാ​റി​ൽ ക​ളി​യാ​രം​ഭി​ച്ച മ​ണി മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം…

Read More

വൈ​ദ്യു​ത ലൈ​നി​ൽ നി​ന്നും വീ​ടി​ന്‍റെ ഗ്രി​ൽ​സി​ലേ​ക്ക് വ​യ​ർ ഘ​ടി​പ്പി​ച്ച നിലയിൽ; വ്യാ​പാ​രി​യേ​യും കു​ടും​ബ​ത്തെ​യും ഷോ​ക്ക​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം;   പോലീസ്  അന്വേഷണം ആരംഭിച്ചു

ഇ​രി​ട്ടി(​ക​ണ്ണൂ​ർ): വൈ​ദ്യു​ത ലൈ​നി​ൽ നി​ന്നും വീ​ടി​ന്‍റെ ഗ്രി​ൽ​സി​ലേ​ക്ക് വ​യ​ർ ഘ​ടി​പ്പി​ച്ച് ഇ​രി​ട്ടി​യി​ൽ വ്യാ​പാ​രി​യേ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലാ​ൻ ശ്ര​മം. ഇ​രി​ട്ടി​യി​ലെ കൈ​ര​ളി സ്റ്റോ​ർ ഉ​ട​മ പ​യ​ഞ്ചേ​രി​യി​ലെ പു​തി​യ​പ​റ​മ്പ​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ വൈ​ദ്യു​ത​പോ​സ്റ്റി​ലെ ലൈ​നി​ൽ നി​ന്നും വീ​ട്ടു​വ​രാ​ന്ത​യി​ലെ ഗ്രി​ൽ​സി​ലേ​ക്ക് വ​യ​ർ ഘ​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ഉ​ണ​ർ​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് ഗ്രി​ൽ​സ് തു​റ​ക്കാ​ൻ ശ്ര​മി​ക്ക​വേ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​റ​യ​ത്തെ റ​ബ്ബ​ർ കാ​ർ​പ്പെ​റ്റി​ൽ നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​രി​ട്ടി പോ​ലീ​സും വൈ​ദ്യു​ത വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി. വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ ലൈ​ൻ ഓ​ഫാ​ക്കി വീ​ട്ടു​മു​റ്റ​ത്തി​ന് സ​മീ​പ​ത്തെ പോ​സ്റ്റി​ലെ ലൈ​നി​ൽ ഘ​ടി​പ്പി​ച്ച വ​യ​റു​ക​ൾ വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വ​യ​റു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. വീ​ട്ടി​ലെ ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ക്കാ​തെ പു​റ​മെ നി​ന്നെ​ത്തി​ച്ച സ​ർ​വീ​സ് വ​യ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ലൈ​ൻ ക​ന്പി​യി​ൽ നി​ന്നും ക​ണ​ക്ഷ​ൻ എ​ടു​ത്ത​ത്. ഇ​രി​ട്ടി ഡി​വൈ​എ​സ്പി സാ​ജു കെ.​ഏ​ബ്രാ​ഹം, സി​ഐ…

Read More

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ രാ​ജി​വ​യ്ക്ക​ണമെന്ന്  മു​ല്ല​പ്പ​ള്ളി

ക​ണ്ണൂ​ർ: അ​ന്പ​ല​പ്പു​ഴ ജു​ഡീ​ഷൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന്‍റെ പേ​രി​ൽ മ​ന്ത്രി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ക​ണ്ണൂ​ർ ഗ​സ്റ്റ്ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ലിം​ഗ സ​മ​ത്വ​ത്തെ​ക്കു​റി​ച്ചും വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണു സി​പി​എം. ന​വോ​ത്ഥാ​ന സ​ന്ദേ​ശ​മു​യ​ർ​ത്തി വ​നി​താ മ​തി​ൽ കെ​ട്ടി​യ പാ​ർ​ട്ടി​യാ​ണ്. സ്ത്രീ​ക​ളു​ടെ മാ​ന്യ​ത​യ്ക്കെ​തി​രാ​യി പ്ര​സ്താ​വ​ന ന​ട​ത്തി​യ മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ കേ​ര​ള സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. മ​ന്ത്രി​യോ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി കു​പ്ര​സി​ദ്ധി നേ​ടി​യ ആളാ​ണു മ​ന്ത്രി. മ​ജി​സ്ട്രേ​ട്ടി​നെ കൊ​ഞ്ഞാ​ണ​ൻ മ​ജി​സ്ട്രേ​ട്ട് എ​ന്ന് മു​ന്പു വി​ളി​ച്ചു​പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​വി​ടെ​യും ആ​രേ​യും സ്ഥാ​ന​ത്തും അ​സ്ഥാ​ന​ത്തും വി​മ​ർ​ശി​ക്കു​ന്ന സ്വ​ഭാ​വ​മാ​ണു മ​ന്ത്രി​ക്ക്. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗ​മാ​യ യു​വ​തി​യാ​ണ് ഈ ​ഗൗ​ര​വ​മേ​റി​യ പ്ര​ശ്നം കോ​ട​തി​യി​ലെ​ത്തി​ച്ച​ത്. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ…

Read More

സ​ഹോ​ദ​ര​ന് വാ​ട്സാ​പ്പ് മെ​സേ​ജ് അ​യ​ച്ച് പു​ഴ​യി​ൽ ചാ​ടി​യ യുവാവിനു വേണ്ടി തെരച്ചിൽ തുടരുന്നു

ത​ളി​പ്പ​റ​മ്പ്: സ​ഹോ​ദ​ര​ന് വാ​ട്സാ​പ്പ് മെ​സേ​ജ് അ​യ​ച്ച് പു​ഴ​യി​ൽ ചാ​ടി​യ ചൊ​റു​ക്ക​ള സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും തി​ര​ച്ചി​ൽ തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ചൊ​റു​ക്ക​ള മ​ഞ്ചാ​ലി​ലെ കേ​ളോ​ത്ത് വ​ള​പ്പി​ൽ കെ.​വി.​സാ​ബി​ർ ന​ണി​ശേ​രി​ക്ക​ട​വ് പു​ഴ​യി​ൽ ചാ​ടു​ന്ന​താ​യി സ​ഹോ​ദ​ര​ന് സ​ന്ദേ​ശ​മ​യ​ച്ച​ത്. ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ണി​ശേ​രി​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ പാ​ല​ത്തി​ന് സ​മീ​പം സാ​ബി​റി​ന്‍റെ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നു​വ​രെ പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. ഇ​ന്ന് രാ​വി​ലെ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും വീ​ണ്ടും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ജ​ന​മ​ഹാ യാ​ത്ര​ക്കി​ടെ ത​ളി​പ്പ​റ​മ്പി​ൽ ഗ്രൂ​പ്പ് സം​ഘ​ർ​ഷം; പോ​ലീ​സ് ലാ​ത്തി വീ​ശി ; നേതൃത്വത്തിന്  നാണക്കേടു ണ്ടാക്കിയവർക്കെതിരേ നടപടിവേണമെന്ന ആവശ്യം ശക്തി

ത​ളി​പ്പ​റ​മ്പ്: ജ​ന​മ​ഹാ​യാ​ത്ര​ക്ക് ത​ളി​പ്പ​റ​മ്പി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തി വേ​ദി​ക്ക് പു​റ​ത്ത് ഗ്രൂ​പ്പ് തി​രി​ഞ്ഞ് സം​ഘ​ട്ട​നം. പോ​ലീ​സ് ലാ​ത്തി വീ​ശി. ജ​ന​മ​ഹാ യാ​ത്ര സ്വീ​ക​ര​ണം അ​വ​സാ​നി​ച്ച് രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി. ​സ​ര​സ്വ​തി വൈ​സ് പ്ര​സി​ഡ​ന്‍റാ​യ അ​ർ​ബ​ൻ സൊ​സൈ​റ്റി​യി​ൽ മെ​മ്പ​ർ​ഷി​പ്പ് ന​ൽ​കാ​ത്ത​തി​ന്‍റെ പ്ര​ശ്ന​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ഇ​ർ​ഷാ​ദും യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​രാ​ഹു​ലു​മാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ഉ​ന്തും ത​ള്ളും ന​ട​ന്ന​തോ​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി പ്ര​വ​ർ​ത്ത​ക​രെ ഓ​ടി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. ജ​ന​മ​ഹാ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന സം​ഘ​ട്ട​നം നേ​തൃ​ത്വ​ത്തി​ന് മു​ഴു​വ​ൻ നാ​ണ​ക്കേ​ടാ​ണെ​ന്നും ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്.

Read More

കാ​ടാ​ച്ചി​റ​യി​ലെ  ക്വാ​ർ​ട്ടേ​ഴ്സി​ൽ യു​വ​തി മ​രി​ച്ച സം​ഭ​വം; പോ​ലീ​സ് തെ​ര​ഞ്ഞ അ​ജ്ഞാ​ത യു​വാ​വ് പി​ടി​യി​ൽ; നാലുവർഷമായി യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…

ക​ണ്ണൂ​ർ: കാ​ടാ​ച്ചി​റ​യി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​യ​ലോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ എ​ട​ക്കാ​ട് എ​സ്ഐ മ​ഹേ​ഷ് ക​ണ്ട​ന്പേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പാ​ല​യാ​ട്ടെ ശ​ങ്ക​ര​ൻ-​അ​മ്മാ​ളു ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ നി​ഷ (36) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ 30 തി​നാ​ണ് നി​ഷ​യെ ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക്വാ​ർ​ട്ടേ​ഴ്സി​ൽ ഒ​രാ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​യാ​ൾ വ​ന്ന​പ്പോ​ൾ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ച്ച​ത്.തൂ​ങ്ങി​മ​രി​ച്ച യു​വ​തി​യെ ക​സേ​ര​യി​ൽ ഇ​രു​ത്തി​യ​ശേ​ഷം വീ​ടു​പൂ​ട്ടി ഇ​യാ​ൾ പു​റ​ത്തോ​ട്ടു പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. യു​വ​തി​യു​മാ​യി നാ​ലു വ​ർ​ഷ​ത്തോ​ളം ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ഷ മ​ക്ക​ളു​മാ​യി ക്വാ​ർ​ട്ടേ​ഴ്സി​ൽ വാ​ട​ക​യ്ക്ക്…

Read More

ഗാ​ന്ധി ഘാ​ത​ക​നെ ച​രി​ത്ര പു​രു​ഷ​നാ​ക്ക​ൽ പ്ര​ധാ​ന​മ​ന്ത്രി നാ​ടി​ന​പ​മാ​ന ‌മ​ന്ത്രിമെന്ന് ക​ട​ന്ന​പ്പ​ള്ളി

ക​ണ്ണൂ​ർ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യെ വെ​ടി​വെ​ച്ചു വീ​ഴ്ത്തി​യ മ​ത​ഭ്രാ​ന്ത​ൻ​മാ​ർ ഈ ​വ​ർ​ത്ത​മാ​ന​കാ​ല​ത്തും ക​ലി​തു​ള്ളി വ​രി​ക​യാ​ണെ​ന്ന​തി​ന്‍റെ അ​പ​മാ​ന​ക​ര​മാ​യ​ദൃ​ശ്യ​മാ​ണ് ജ​നു​വ​രി 30ന് ​ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ണ്ട​തെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഗാ​ന്ധി​ജി​യു​ടെ ഘാ​ത​ക​ന് ക്ഷേ​ത്ര​ങ്ങ​ളും പ്ര​തി​മ​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നും ച​രി​ത്ര പു​രു​ഷ​നാ​യി വാ​ഴ്ത്ത​ണ​മെ​ന്നും ഭ​ര​ണ​പ​ക്ഷ അം​ഗം പാ​ർ​ലി​മെ​ന്‍റി​ൽ പ്ര​സം​ഗി​ച്ച​പ്പോ​ൾ അ​തു ത​ട​യാ​നോ ആ ​നി​ല​പാ​ട് ഞ​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് പ​റ​യാ​നോ ത​യാ​റാ​വാ​ത്ത പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ട് രാ​ജ്യ​ദ്രോ​ഹ​വും രാ​ഷ്ട്ര​പി​താ​വി​നോ​ടും ജ​ന​ങ്ങ​ളോ​ടു​മു​ള്ള​അ​വ​ഹേ​ള​ന​വു​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ കോ​ണ്‍​ഗ്ര​സ് എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​സ്മൃ​തി സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഇ.​പി.​ആ​ർ വേ​ശാ​ല, യു.​ബാ​ബു ഗോ​പി​നാ​ഥ് , എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, യു.​പി.​മു​ഹ​മ്മ​ദ്കു​ഞ്ഞി,റി​നീ​ഷ് മാ​ത്യു, കെ.​ബാ​ല​കൃ​ഷ്ണ​ൻ, പി.​ജ​യ​ൻ, കെ.​രാ​മ​ച​ന്ദ്ര​ൻ, ടി.​രാ​ജ​ൻ, കെ.​എം.​വി​ജ​യ​ൻ, പി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Read More

വ​യ​ൽ ഉ​പേ​ക്ഷി​ച്ച് വ​യ​ൽ​ക്കി​ളി​ക​ളും; ബൈ​പാ​സി​ന്‍റെ അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​; കീ​ഴാ​റ്റൂ​ർ സ​മ​രം അ​വ​സാ​നി​ക്കു​ന്നു

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​ർ ബൈ​പാ​സ് വി​രു​ദ്ധ സ​മ​ര​ത്തി​ൽ​നി​ന്നും വ​യ​ൽ​ക്കി​ളി​ക​ൾ പി​ൻ​മാ​റു​ന്നു. ബൈ​പാ​സി​ന്‍റെ അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ൽ​നി​ന്നും വ​യ​ൽ​ക്കി​ളി​ക​ൾ പി​ൻ​മാ​റു​ന്ന​ത്. സ​മ​ര​സ​മി​തി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ അ​മ്മ​യു​ൾ​പ്പെ​ടെ സ​മ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് രേ​ഖ​ക​ൾ കൈ​മാ​റി. അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യ​ക്ഷ സ​മ​രം ഗു​ണം ചെ​യ്യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തിയി​ൽ നി​യ​മ പോ​രാ​ട്ടം തു​ട​രാ​നു​മാ​ണ് സ​മ​രരംഗത്തു​ള്ള​വ​രു​ടെ തീ​രു​മാ​നം. സ​മ​ര​ത്തി​ൽ​നി​ന്നും പി​ൻ​മാ​റി​യ വ​യ​ൽ​ക്കി​ളി​ക​ളു​ടെ നി​ല​പാ​ടി​നെ സി​പി​എം സ്വാ​ഗ​തം ചെ​യ്തു. തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പ് കീ​ഴാ​റ്റൂ​ർ വ​യ​ലി​ലൂ​ടെ​യു​ള്ള ബൈ​പാ​സ് അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന അ​ന്തി​മ വി​ജ്ഞാ​പ​നം കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. സ​മ​ര​രം​ഗ​ത്തു​ള്ള പാ​പ്പി​നി​ശേ​രി തു​രു​ത്തി പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലൂ​ടെ​യു​ള്ള അ​ലൈ​ൻ​മെ​ന്‍റി​നും മാ​റ്റ​മു​ണ്ടാ​കി​ല്ല. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു ഭൂ​വു​ട​മ​ക​ളു​ടെ ഹി​യ​റിം​ഗ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു വി​ജ്ഞാ​പ​നം. സി​പി​എം പാ​ർ​ട്ടി​ഗ്രാ​മ​മാ​യ കീ​ഴാ​റ്റൂ​രി​ൽ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു വ​യ​ലി​ലൂ​ടെ​യു​ള്ള അ​ലൈ​ൻ​മെ​ന്റി​നെ​തി​രെ…

Read More

 ഫാ​ൻ​സി നോ​ട്ട് ന​ൽ​കി ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ചു; 100 രൂപ പുതിയതായി ഇറങ്ങിയതിനാൽ തിരിച്ചറിയാനായില്ലെന്ന് ലോട്ടറിക്കാരൻ

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): ഫാ​ൻ​സി നോ​ട്ട് ന​ൽ​കി ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി. ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ലെ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​ൻ ചെ​ങ്ങ​ളാ​യി അ​രി​മ്പ്ര സ്വ​ദേ​ശി നി​ഥി​നാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ 40 രൂ​പ​യു​ടെ കാ​രു​ണ്യ ലോ​ട്ട​റി വാ​ങ്ങി​യ 55 കാ​ര​നാ​യ മ​ധ്യ​വ​യ​സ്ക​ൻ 100 രൂ​പ​യു​ടെ ഫാ​ൻ​സി നോ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് നി​ധി​ൻ പ​റ​യു​ന്നു. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ നോ​ട്ടാ​യ​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് നി​ധി​ൻ പ​റ​യു​ന്നു. ഇ​യാ​ൾ​ക്ക് ബാ​ക്കി തു​ക​യും ന​ൽ​കി​യ നി​ഥി​ൻ പി​ന്നീ​ട് ബ​സ് സ്റ്റാ​ൻ​ഡി​ലെ ലോ​ട്ട​റി സ്റ്റാ​ളി​ൽ ബാ​ക്കി ലോ​ട്ട​റി​യും പ​ണ​വും തി​രി​ച്ചേ​ൽ​പി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​ബ​ളി​പ്പിക്ക​പ്പെ​ട്ട​താ​യി വ്യ​ക്ത​മാ​യ​ത്.

Read More