കു​ടി​വെ​ള്ള വി​ത​ര​ണ ലോ​റിയിലെ ജീ​വ​ന​ക്കാ​ര​ന്‍റെ ഉ​പ​ദ്ര​വം;  ക​ണ്ണൂ​ർ സ്വ​ദേ​ശി​നി കൊ​ടൈ​ക്ക​നാ​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തു

ക​ണ്ണൂ​ർ: കു​ടി​വെ​ള്ള വി​ത​ര​ണ ലോ​റി ജീ​വ​ന​ക്കാ​ര​ന്‍റെ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ കൊ​ടൈ​ക്ക​നാ​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തു. മു​ണ്ട​യാ​ട്ടെ നാ​രാ​യ​ണ​ൻ ന​ന്പ്യാ​ർ- ല​ക്ഷ്മി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളും മാ​ഹി കാ​നോ​ത്ത് വീ​ട്ടി​ൽ എ​ൻ.​കെ. ഷാ​ജി​ന്‍റെ ഭാ​ര്യ​യു​മാ​യ രോ​ഹി​ണി ന​ന്പ്യാ​ർ (44) ആ​ണ് മ​രി​ച്ച​ത്. കൊ​ടൈ​ക്കാ​നാ​ൽ എം.​എം. സ്ട്രീ​റ്റ് പാ​സം ട്ര​സ്റ്റി​ന് സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ ഇ​വ​രെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു വ​ർ​ഷ​മാ​യി ഇ​വ​ർ കൊ​ടൈ​ക്ക​നാ​ലി​ൽ വാ​ട​ക​വീ​ടെ​ടു​ത്തു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.​ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ ലോ​റി ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ന്ന​ലെ കൊ​ടൈ​ക്ക​നാ​ലി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. പി​ന്നീ​ട് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പ്ര​തി​യെ ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. രോ​ഹി​ണി​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ലോ​റി ജീ​വ​ന​ക്കാ​ര​ൻ ജ​യ​ശീ​ല​ൻ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി എ​ഴു​തി​യി​രു​ന്നു. ഭാ​ര്യ​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച…

Read More

മ​കൻ മരിച്ച അഞ്ചാം നാൾ അ​മ്മ​യും ജീ​വ​നൊ​ടു​ക്കി; മാ​താ​പി​താ​ക്ക​ൾ ത​മ്മി​ല​ടി​ച്ച​തി​ൽ മ​നം​നൊ​ന്താണ് പ​തി​നെ​ട്ടു​കാ​ര​നാ​യ ഇവരുടെ  മകൻ  വീട്ടിൽ തുടങ്ങി മരിച്ചത്

ത​ല​ശേ​രി: മാ​താ​പി​താ​ക്ക​ൾ ത​മ്മി​ല​ടി​ച്ച​തി​ൽ മ​നം​നൊ​ന്ത് പ​തി​നെ​ട്ടു​കാ​ര​നാ​യ മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു പി​ന്നാ​ലെ അ​മ്മ​യും ജീ​വ​നൊ​ടു​ക്കി. ത​ല​ശേ​രി വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം എ​നി​ക്കോ​ൾ റോ​ഡി​ൽ ഹ​ർ​ഷ നി​വാ​സി​ൽ ര​വി​യു​ടെ ഭാ​ര്യ ബി​ന്ദു​വി​നെ (45)യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 2.45 ഓ​ടെ വീ​ട്ടി​ൽ നി​ന്നും 200 മീ​റ്റ​ർ അ​ക​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ർ​ദ്ധരാ​ത്രി​യി​ൽ ബി​ന്ദു​വി​നെ കി​ട​പ്പു​മു​റി​യി​ൽ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​ശേ​രി​യി​ൽ നി​ന്നും ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ബി​ന്ദു​വി​ന്‍റെ മ​ക​ൻ അ​ഭി​ൻ രാ​ജ് (18) വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​ഭി​ൻ രാ​ജ്. മ​ക​ൻ മ​രി​ച്ച​തി​ന്‍റെ അ​ഞ്ചാം ദി​ന​ത്തി​ലാ​ണ് അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത്.

Read More

രണ്ടര വർഷം അഴിയെണ്ണേണ്ടി വരും;  ന​വ​ദ​മ്പ​തി​ക​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തിപ്പെടുത്തിയ  സംഭവത്തിൽ യു​വാ​വി​നെ​തി​രേ കേ​സ്; ഷെ​യ​ർ ചെ​യ്ത​വ​രും കു​ടു​ങ്ങും

ശ്രീ​ക​ണ്ഠ​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​വ​ദ​മ്പ​തി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​നു യു​വാ​വി​നെ​തി​രേ കേ​സ്. ചെ​റു​പു​ഴ പാ​റ​ത്താ​ഴ അ​നൂ​പ് പി. ​സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ ചെ​മ്പ​ന്തൊ​ട്ടി​യി​ലെ തോ​ട്ടു​ങ്ക​ര ജൂ​ബി ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ൽ ജോ​സ്ഗി​രി​യി​ലെ റോ​ബി​ൻ തോ​മ​സി​നെ​തി​രേ​യാ​ണു ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പെ​ണ്ണി​നു വ​യ​സ് 48, ചെ​ക്ക​ന് വ​യ​സ് 25, പെ​ണ്ണി​ന് ആ​സ്തി 15 കോ​ടി, സ്ത്രീ​ധ​നം 101 പ​വ​ൻ 50 ല​ക്ഷം, ബാ​ക്കി പു​റ​കെ വ​രും’ എ​ന്ന ക​മ​ന്‍റോ​ടു കൂ​ടി​യാ​ണ് ഇ​യാ​ൾ വാ​ട്ട്സാ​പി​ലും ഫെ​യ്സ് ബു​ക്കി​ലും പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ടു​ത്തി​ടെ​യാ​ണു പ​ഞ്ചാ​ബി​ൽ എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​യ അ​നൂ​പും (29), ഷാ​ർ​ജ​യി​ൽ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​രി​യാ​യ ജൂ​ബി​യും (27) വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ പ​ര​സ്യ​ത്തി​ലെ വി​ലാ​സ​വും വി​വാ​ഹ ഫോ​ട്ടോ​യും ചേ​ർ​ത്ത് ഇ​രു​വ​ർ​ക്കു​മെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി. ശ്രീ​ക​ണ്ഠ​പു​ര​ത്തെ​യും മ​ല​യോ​ര മേ​ഖ​ല​യി​ലെ​യും നി​ര​വ​ധി വാ​ട്ട്സാ​പ് ഗ്രൂ​പ്പു​ക​ളി​ൽ പ​ല​രും ഇ​തു ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. യു​വ​തി പ​രാ​തി ന​ൽ​കി​യ​തോ​ടെ പ​ല​രും…

Read More

വ്യാ​പാ​രി​യെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ല്ലാ​ൻ ശ്ര​മിച്ച കേസ്; പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന

ഇ​രി​ട്ടി: വൈ​ദ്യു​ത ലൈ​നി​ല്‍ നി​ന്നും വീ​ടി​ന്‍റെ ഗ്രി​ല്‍​സി​ലേ​ക്ക് വ​യ​ര്‍ ഘ​ടി​പ്പി​ച്ച് വ്യാ​പാ​രി​യെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ കൃ​ത്യ​മാ​യ അ​റി​വു​ള്ള​യാ​ളാ​ണ് പ്ര​തി​യെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​രി​ട്ടി എ​സ്‌​ഐ പി.​എം. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​രി​ട്ടി കൈ​ര​ളി സ്റ്റോ​ര്‍ ഉ​ട​മ പ​യ​ഞ്ചേ​രി​യി​ലെ പു​തി​യ​പ​റ​മ്പ​ന്‍ അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ വൈ​ദ്യു​ത​പോ​സ്റ്റി​ലെ ലൈ​നി​ല്‍ നി​ന്നും വീ​ട്ടു​വ​രാ​ന്ത​യി​ലെ ഗ്രി​ല്‍​സി​ലേ​ക്ക് വ​യ​ര്‍ ഘ​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ഉ​ണ​ര്‍​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് ഗ്രി​ല്‍​സ് തു​റ​ക്കാ​ന്‍ ശ്ര​മി​ക്ക​വേ ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​റ​യ​ത്തെ റ​ബ​ര്‍ കാ​ര്‍​പ്പെ​റ്റി​ല്‍ നി​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

റോ​ഡ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ​ക്ക് സംയുക്ത ബോ​ധ​വ​ത്ക​ര​ണം; നി​യ​മം പാ​ലി​ച്ചു വ​രു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​ധു​ര പ​ല​ഹാ​രം

മ​ട്ട​ന്നൂ​ർ: റോ​ഡ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ​യും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കു ന​ൽ​കി​യ ബോ​ധ​വ​ത്ക​ര​ണം ശ്ര​ദ്ധേ​യ​മാ​യി. ഇ​രി​ട്ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബോ​ധ​വ​ൽ​ക്ക​ര​ണം. ഇ​രി​ട്ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ടം ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​ണു റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. ചാ​വ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യ​ത്‌. മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു മു​ന്നി​ൽ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും വ​ച്ചു​മാ​ണ് വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കി​യ​ത്. നി​യ​മം തെ​റ്റി​ച്ചു വ​രു​ന്ന വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഘു​ലേ​ഖ​യും നി​യ​മം പാ​ലി​ച്ചു വ​രു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​ധു​ര പ​ല​ഹാ​രം ന​ൽ​കി​യു​മാ​ണ് വി​ട്ട​ത്. ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഡാ​നി​യ​ൽ സ്റ്റീ​ഫ​ൻ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വാ​ഹ​ന ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണം. റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്…

Read More

ഭാര്യയുടെ ബന്ധുവിന്റെ ബൈക്ക് കത്തിച്ചു; ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍; ഷൈജുവിന്റെ പീഡനം കാരണം ഭാര്യ രണ്ട് മാസം മുമ്പ് തൂങ്ങി മരിച്ചിരുന്നു

പ​രി​യാ​രം: ഭാ​ര്യ തൂ​ങ്ങി മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞ യു​വാ​വും ബ​ന്ധു​വും ഭാ​ര്യ​യു​ടെ ബ​ന്ധു​വി​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി. വി​ള​യാ​ങ്കോ​ട് പെ​രി​യാ​ട്ടെ പു​തി​യ വീ​ട്ടി​ൽ ഷൈ​ജു (32), പു​തി​യ വീ​ട്ടി​ൽ അ​രു​ൺ​കു​മാ​ർ (18) എ​ന്നി​വ​രെ​യാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ് ഐ ​വി.​ആ​ർ. വി​നീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഷൈ​ജു​വി​ന്‍റെ പീ​ഡ​നം കാ​ര​ണം ഭാ​ര്യ മേ​ഘ ര​ണ്ട് മാ​സം മു​മ്പ് തൂ​ങ്ങി മ​രി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഷൈ​ജു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്. മേ​ഘ​യു​ടെ സ​ഹോ​ദ​രി യു​ടെ ഭ​ർ​ത്താ​വ് കേ​ശ​വ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ നി​ർ​ത്തി​യി​ട്ട കെ ​എ​ൽ 13 എ​കെ 9049 ബൈ​ക്കി​നാ​ണ് ഷൈ​ജു​വും അ​രു​ണും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ തീ​വെ​ച്ച​ത്. കേ​ശ​വ​നാ​ണ് മേ​ഘ​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​ര​ൻ ഷൈ​ജു​വാ​ണെ​ന്ന് കാ​ണി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് ബൈ​ക്ക് ക​ത്തി​ച്ച​തെ​ന്ന് ഇ​യാ​ൾ…

Read More

ആ​ഡം​ബ​ര ബൈ​ക്കി​ന്‍റെ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദത്തിൽ നിന്നും പ്രതിയിലേക്ക് ; ബൈക്കിലെത്തി  ഷം​സീ​ർ എം​എ​ൽ​എ​യു​ടെ വീ​ടി​നു ബോം​ബെറിഞ്ഞ  ആർഎസ്‍എസ് പ്രവർത്തകനെ പോലീസ് പൊക്കിയതിങ്ങനെ…

ത​ല​ശേ​രി(കണ്ണൂർ):​എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ​യു​ടെ മാ​ട​പ്പീ​ടി​ക​യി​ലെ വീ​ടി​നു ബോം​ബെ​റി​ഞ്ഞ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ പു​ന്നോ​ൽ ശ്രീ​നി​ല​യ​ത്തി​ൽ സ​തീ​ശ​നെ (24) യാ​ണ് പോ​ലീ​സ് സ്ഥ​ലം ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലൂ​ടെ പി​ടി​കൂ​ടി​യ​ത്.​പ്ര​തി​യെ പോ​ലീ​സ് സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പോ​ലീ​സ് കാ​വ​ലും പ​രി​സ​ര​ത്ത് കാ​മ​റ​യു​മു​ള്ള എം​എ​ൽ​എ​യു​ടെ വീ​ടി​നു നേ​രെ ക​ഴി​ഞ്ഞ മാ​സം അ​ഞ്ചി​ന് രാ​ത്രി​യാ​ണ് തെ​ളി​വു​ക​ൾ അ​വ​ശേ​ഷി​പ്പി​ക്കാ​തെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ബോം​ബെ​റി​ഞ്ഞ​ത്. ആ​ദ്യം ന്യൂ ​മാ​ഹി പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ത​ല​ശേ​രി സി​ഐ എം.​പി ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എം​എ​ൽ​എ​യു​ടെ വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യി സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ എ​സ് സെ​ഡ് എ​ന്ന ആ​ഡം​ബ​ര ബൈ​ക്കി​ന്‍റെ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദം കേ​ട്ട​താ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി ന​ൽ​കി​യ സൂ​ച​ന​യാ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. തു​ട​ർ​ന്ന് ഇ​ത്ത​ര​ത്തി​ലു​ള്ള…

Read More

സ്ത്രീ ​സൗ​ന്ദ​ര്യ​ത്തെ ഉ​പ​ഭോ​ഗ​വ​സ്തു​വാ​ക്കു​ന്ന​തി​നെ ചെ​റു​ക്ക​ണമെന്ന്  എം​ജി​എം കൗ​ൺ​സി​ൽ

ക​ണ്ണൂ​ർ: സ്ത്രീ ​സൗ​ന്ദ​ര്യ​ത്തെ ഉ​പ​ഭോ​ഗ​വ​സ്തു​വാ​ക്കി ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നെ സ്ത്രീ​ക​ൾ തി​രി​ച്ച​റി​യു​ക​യും ഇ​തി​നെ​തി​രെ സ് ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ടു​ത്തി സ്ത്രീ​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും മു​സ്‌​ലിം ഗേ​ൾ​സ് ആ​ൻ​ഡ് വു​മ​ൺ​സ് മൂ​വ്മെ​ന്‍റ് ക​ണ്ണൂ​ർ ജി​ല്ലാ കൗ​ൺ​സി​ൽ. സ്ത്രീ​ക​ൾ വെ​റും പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ളാ​യി മാ​റാ​തെ ധാ​ർ​മി​ക​ത​യി​ലൂ​ന്നി​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കി ജീ​വി​തം സ​ക്രി​യ​മാ​ക്ക​ണ​മെ​ന്നും കൗ​ൺ​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ല​ഫി ദ​അ​വ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ കെ​എ​ൻ​എം-​മ​ർ​ക്ക​സു​ദ്ദ​അ​വ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​സി. ഷ​ക്കീ​ർ ഫാ​റൂ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. ഹ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പി.​ടി.​പി. മു​സ്ത​ഫ, എം ​ജി​എം-​മ​ർ​ക്ക​സു​ദ്ദ​അ​വ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​വൈ​രി​യ്യ അ​ൻ​വാ​രി​യ്യ, കെ. ​ശ​ബീ​ന ശ​ക്കീ​ർ, കെ.​പി. ഷ​ഫീ​ന ശു​ക്കൂ​ർ, പി.​കെ. ജു​നൈ​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പ്ര​ഫ. ഖൈ​റു​ന്നി​സ ഫാ​റൂ​ഖി​യ-​പ്ര​സി​ഡ​ന്‍റ്, കെ.​പി. ഹ​സീ​ന, കെ. ​ഷ​ബീ​ന ഷ​ക്കീ​ർ, ജ​മീ​ല അ​ബ്ദു​ൾ അ​സീ​സ് ക​ണ്ണൂ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സി.​ടി. ആ​യി​ഷ-​സെ​ക്ര​ട്ട​റി, ടി.​പി. റു​സീ​ന, ഫാ​ത്തി​മ…

Read More

വ്യാ​പാ​രി​യെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ല്ലാ​ൻ ശ്ര​മിച്ച കേസ്: അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘ​ത്തി​ന്

ഇ​രി​ട്ടി: വൈ​ദ്യു​ത ലൈ​നി​ല്‍ നി​ന്നും വീ​ടി​ന്‍റെ ഗ്രി​ല്‍​സി​ലേ​ക്ക് വ​യ​ര്‍ ഘ​ടി​പ്പി​ച്ച് ഇ​രി​ട്ടി​യി​ല്‍ വ്യാ​പാ​രി​യെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. ഇ​രി​ട്ടി എ​സ്‌​ഐ പി.​എം. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. ഇ​രി​ട്ടി​യി​ലെ കൈ​ര​ളി സ്റ്റോ​ര്‍ ഉ​ട​മ പ​യ​ഞ്ചേ​രി​യി​ലെ പു​തി​യ​പ​റ​മ്പ​ന്‍ അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ വൈ​ദ്യു​ത​പോ​സ്റ്റി​ലെ ലൈ​നി​ല്‍ നി​ന്നും വീ​ട്ടു​വ​രാ​ന്ത​യി​ലെ ഗ്രി​ല്‍​സി​ലേ​ക്ക് വ​യ​ര്‍ ഘ​ടി​പ്പി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​രി​ട്ടി ഡി​വൈ​എ​സ്പി സാ​ജു കെ.​ഏ​ബ്ര​ഹാം, സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ​വ​ള​പ്പി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​ര്‍​ന്ന് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ഉ​ണ​ര്‍​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് ഗ്രി​ല്‍​സ് തു​റ​ക്കാ​ന്‍ ശ്ര​മി​ക്ക​വേ ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​റ​യ​ത്തെ റ​ബ​ര്‍ കാ​ര്‍​പ്പെ​റ്റി​ല്‍ നി​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ലൈ​ന്‍ ഓ​ഫാ​ക്കി വീ​ട്ടു​മു​റ്റ​ത്തി​ന് സ​മീ​പ​ത്തെ പോ​സ്റ്റി​ലെ ലൈ​നി​ല്‍ ഘ​ടി​പ്പി​ച്ച വ​യ​റു​ക​ള്‍ വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി വ​കു​പ്പ്…

Read More

ജ​ന​മ​ഹാ​യാ​ത്ര: പി​രി​ക്കേ​ണ്ട​ത് കോ​ടി​ക​ൾ, കി​ട്ടി​യ​ത് ല​ക്ഷ​ങ്ങ​ൾ; ക​ണ്ണൂ​രി​ൽ “കാ​ശി​ൽ ഉ​ട​ക്കി’  ഡി​സി​സി​യും കെ​പി​സി​സി​യും

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ജ​ന​മ​ഹാ​യാ​ത്ര​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ഫ​ണ്ടി​ൽ ഉ​ട​ക്കി ഡി​സി​സി​യും കെ​പി​സി​സി​യും. പി​രി​ക്കാ​ൻ പ​റ​ഞ്ഞ തു​ക ഡി​സി​സി പി​രി​ച്ചി​ല്ലെ​ന്നാ​ണ് കെ​പി​സി​സി​യു​ടെ വി​മ​ർ​ശ​നം. എ​ന്നാ​ൽ 10 മാ​സ​ത്തി​നി​ടെ മൂ​ന്നു പി​രി​വ് ന​ട​ത്തി​യ​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ അ​തൃ​പ്തി​യു​ണ്ടാ​ക്കി​യെ​ന്നാ​ണ് ഡി​സി​സി ആ​രോ​പി​ക്കു​ന്ന​ത്. പി​രി​ക്കാ​ത്ത മൂ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളെ ജാ​ഥാ ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​പി പി​രി​ച്ചു വി​ട്ടി​രു​ന്നു.​തു​ക പി​രി​ച്ചു ന​ല്കാ​ത്ത കൂ​ടു​ത​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള വി​വ​ര​ങ്ങ​ൾ ഡി​സി​സി നേ​തൃ​ത്വ​ത്തോ​ട് തേ​ടി​യി​രി​ക്കു​ക​യാ​ണ് കെ​പി​സി​സി. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഒ​രു ബൂ​ത്തി​ൽ നി​ന്നും 12,000 രൂ​പ​യാ​ണ് പി​രി​ച്ചു ന​ല്കേ​ണ്ടി​യി​രു​ന്ന​ത്.1857 ബൂ​ത്തു​ക​ളാ​ണ് ജി​ല്ല​യി​ൽ ഉ​ള്ള​ത്. അ​പ്പോ​ൾ 2,22,84000 രൂ​പ​യാ​യി​രു​ന്നു കെ​പി​സി​സി​ക്ക് ന​ല്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പി​രി​ച്ച തു​ക ല​ക്ഷ​ങ്ങ​ൾ ക​ട​ന്നി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​നം. ക​ഴി​ഞ്ഞ 10 മാ​സ​ത്തി​നി​ടെ ര​ണ്ടു പി​രി​വു​ക​ൾ ആ​ണ് ന​ട​ന്ന​ത്. ഇ​തി​ൽ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി​യു​ണ്ട്. കൂ​ടാ​തെ ഡി​സി​സി​യു​ടെ കെ​ട്ടി​ട…

Read More