വൈ​ദ്യു​ത ലൈ​നി​ൽ നി​ന്നും വീ​ടി​ന്‍റെ ഗ്രി​ൽ​സി​ലേ​ക്ക് വ​യ​ർ ഘ​ടി​പ്പി​ച്ച നിലയിൽ; വ്യാ​പാ​രി​യേ​യും കു​ടും​ബ​ത്തെ​യും ഷോ​ക്ക​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം;   പോലീസ്  അന്വേഷണം ആരംഭിച്ചു

ഇ​രി​ട്ടി(​ക​ണ്ണൂ​ർ): വൈ​ദ്യു​ത ലൈ​നി​ൽ നി​ന്നും വീ​ടി​ന്‍റെ ഗ്രി​ൽ​സി​ലേ​ക്ക് വ​യ​ർ ഘ​ടി​പ്പി​ച്ച് ഇ​രി​ട്ടി​യി​ൽ വ്യാ​പാ​രി​യേ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലാ​ൻ ശ്ര​മം. ഇ​രി​ട്ടി​യി​ലെ കൈ​ര​ളി സ്റ്റോ​ർ ഉ​ട​മ പ​യ​ഞ്ചേ​രി​യി​ലെ പു​തി​യ​പ​റ​മ്പ​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ വൈ​ദ്യു​ത​പോ​സ്റ്റി​ലെ ലൈ​നി​ൽ നി​ന്നും വീ​ട്ടു​വ​രാ​ന്ത​യി​ലെ ഗ്രി​ൽ​സി​ലേ​ക്ക് വ​യ​ർ ഘ​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ഉ​ണ​ർ​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് ഗ്രി​ൽ​സ് തു​റ​ക്കാ​ൻ ശ്ര​മി​ക്ക​വേ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​റ​യ​ത്തെ റ​ബ്ബ​ർ കാ​ർ​പ്പെ​റ്റി​ൽ നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​രി​ട്ടി പോ​ലീ​സും വൈ​ദ്യു​ത വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി.

വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ ലൈ​ൻ ഓ​ഫാ​ക്കി വീ​ട്ടു​മു​റ്റ​ത്തി​ന് സ​മീ​പ​ത്തെ പോ​സ്റ്റി​ലെ ലൈ​നി​ൽ ഘ​ടി​പ്പി​ച്ച വ​യ​റു​ക​ൾ വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വ​യ​റു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. വീ​ട്ടി​ലെ ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ക്കാ​തെ പു​റ​മെ നി​ന്നെ​ത്തി​ച്ച സ​ർ​വീ​സ് വ​യ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ലൈ​ൻ ക​ന്പി​യി​ൽ നി​ന്നും ക​ണ​ക്ഷ​ൻ എ​ടു​ത്ത​ത്.

ഇ​രി​ട്ടി ഡി​വൈ​എ​സ്പി സാ​ജു കെ.​ഏ​ബ്രാ​ഹം, സി​ഐ രാ​ജീ​വ​ൻ വ​ലി​യ​വ​ള​പ്പി​ൽ, എ​സ്ഐ സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

Related posts