കെ.പി.രാജീവന് തളിപ്പറമ്പ്: തെങ്ങിലും കവുങ്ങിലും കയറും നന്നായി പാചകം ചെയ്യും മാജിക് പ്രദര്ശിപ്പിക്കലും പരിശീലനവും നല്‍കും പുരുഷന്മാരെ തയ്യൽ പഠിപ്പിക്കും, മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യും ഇതുകൂടാതെ എല്ലാറ്റിലും സമയക്രമവും പാലിക്കും. ഇത് എം.അബ്ദുള്നാസറെന്ന നാട്ടുകാരുടെ നാസര്‍ മാഷ്. ആറ് വയസില്‍ ഒന്നാംക്ലാസില്‍ തുടങ്ങിയ പഠനം 57-ാം വയസിലും വ്യത്യസ്ത മേഖലകളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മരണം വരെ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കണമെന്ന ആഗ്രഹത്തിലാണ് ഇദ്ദേഹം. ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടാകണമെന്ന് വിശ്വസിക്കുന്ന നാസര്‍മാഷ് പത്തിനം സേവനങ്ങള്‍ ചെയ്തുകൊടുക്കാനായുള്ള ടെന്‍-ഇന്‍ വണ്‍-സേവനകേന്ദ്രം ആരംഭിക്കുകയാണ്. പുതുവര്‍ഷത്തില്‍ പത്തുപേര്‍ ചേര്‍ന്ന് ഇത് ഉദ്ഘാടനം ചെയ്യും. അതുതന്നെ ഉദ്ഘാടകരുടെ സമയമനുസരിച്ചാക്കി അവിടെയും മാഷ് വ്യത്യസ്തനാകുന്നു. പത്ത് ഉദ്ഘാടകര്ക്കും അവര്‍ക്കിഷ്ടമുള്ള സമയത്തുവന്ന് അവരവരുടെ പേരെഴുതിവച്ചതിന് മുകളിലെ തുണി നീക്കി ഉദ്ഘാടനം നിര്‍വഹിക്കാം. മലപ്പുറം ജില്ലയിലെ വാഴയൂരില്‍നിന്ന് 1987 ലാണ് ഇദ്ദേഹം പരിയാരം ഓണപ്പറമ്പ് സ്കൂളിലെ…
Read MoreCategory: Kannur
കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് പെരുങ്കളിയാട്ടം; സജീവന് പെരുവണ്ണാന് കോലധാരി
കുഞ്ഞിമംഗലം: 12 വര്‍ഷങ്ങള്‍ക്ക് ശേഷം പെരുങ്കളിയാട്ടം നടക്കുന്ന കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കുറുവാട്ടില്‍ സജീവന് പെരുവണ്ണാന് ഭഗവതിയുടെ തിരുമുടിയേറ്റും. ക്ഷേത്രം സ്ഥാനീകരുടെയും കോയ്മമാരുടേയും മറ്റു ക്ഷേത്രാചാര്യന്മാരുടെയും വാല്യക്കാരുടേയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ കോലധാരിയെ കണ്ടെത്തുന്നതിനുള്ള വരച്ചുവെക്കല്‍ ചടങ്ങിലൂടെയാണ് കോലധാരിയെ കണ്ടെത്തിയത്. കുറുവാട്ടില്‍ തറവാട്ടുകാര്‍ക്കാണ് മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിക്കാനുള്ള അവകാശം. ക്ഷേത്രം ജന്മകണിശന് സുഗുണന് കുഞ്ഞിമംഗലം, പാണപ്പുഴ നാരായണന്, ശ്രീഹരി ആലപ്പടമ്പ്, പപ്പന് ചെറുതാഴം, ഗംഗാധരന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രശ്ന വിധി നടന്നത്. സജീവന് പെരുവണ്ണാന് ആദ്യമായാണ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയേറ്റുന്നത്. കോലധാരിയായി തെരഞ്ഞെടുക്കപ്പെട്ട സുരേശന് പെരുങ്കളിയാട്ടം കഴിയുന്നതു വരെ ക്ഷേത്രത്തിനു സമീപത്ത് പ്രത്യേകം തയ്യാറാക്കിയ കുച്ചിലിനകത്ത് വ്രതാനുഷ്ഠാനങ്ങളോടെ കഴിയും.23 മുതല്‍ 26 വരെ നടത്തുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായാണ് വരച്ചുവെക്കല്‍ ചടങ്ങ് നടന്നത്. പുറത്തെരുവത്ത് മുച്ചിലോട്ടെ കഴകപ്പുരയിലും പാട്ട് കൊട്ടിലിലും പള്ളിയറയിലും നിറദീപം തെളിച്ച് പൂജാദികര്മത്തോടെയാണ്…
Read Moreലോഡ്ജിൽ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവം; സ്കൂളിലെ ഹാജർബുക്കിന്റെ പേജുകൾ കീറിമാറ്റി; ഒരു രാഷ്ട്രീയ നേതാവിന്റെ ഇടപെടലെന്ന് സൂചന
കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ രാഷ്ട്രീയ ഇടപെടലും. പീഡനത്തിനിരയായ വിദ്യാർഥിനിയുടെ സ്കൂൾരേഖകളിൽ ഓഫീസ് ക്ലർക്കിന്റെ നേതൃത്വത്തിൽ കൃത്രിമം നടത്തിയത് ഒരു രാഷ്ട്രീയ നേതാവിന്റെ നിർദേശപ്രകാരമാണെന്നാണ് സൂചന. ക്ലർക്കിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വളപട്ടണം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ ഹാജർബുക്കിലെ സുപ്രധാന രേഖകളിലെ മൂന്നുപേജുകൾ കീറി മാറ്റിയെന്ന മുഖ്യാധ്യാപികയുടെ പരാതിയെതുടർന്നാണ് ക്ലർക്കിനെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തത്. പീഡനക്കേസിൽ അറസ്റ്റിലായ പ്രതികളെ സഹായിക്കുന്നതരത്തിൽ ഹാജർബുക്കിന്റെ പേജുകൾ കീറി മാറ്റിയതിന്റെ പിന്നിൽ സാന്പത്തിക ഇടപാടെന്നും സൂചനയുണ്ട്. പീഡനത്തിനിരയായ ദിവസങ്ങളിൽ പെൺകുട്ടി സ്കൂളിൽ ഹാജരായിരുന്നില്ലെന്നു തെളിയിക്കുന്ന ഹാജർപട്ടിക രേഖകൾക്കായി വളപട്ടണം പോലീസ് സ്കൂളിലെത്തിയിരുന്നു. സ്കൂൾ രേഖകൾ പകർപ്പെടുക്കാൻ ക്ലർക്കിനു കൈമാറിയെന്നും എന്നാൽ ഇയാൾ ഫോട്ടോകോപ്പി എടുത്തില്ലെന്നും തിരിച്ചെത്തിച്ചപ്പോൾ ഹാജർപട്ടികയിലെ മൂന്നുപേജുകൾ കീറി മാറ്റിയതായും കണ്ടെത്തിയിരുന്നു. തുടർന്ന് മുഖ്യാധ്യാപിക കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു.
Read Moreകേരളം ഭരിക്കുന്നത് ഒന്നും ചെയ്യാൻ സാധിക്കാത്ത ദുർബലനും ധിക്കാരിയുമെന്ന് കെ.സുധാകരൻ
കണ്ണൂർ: ഒന്നും ചെയ്യാൻ സാധിക്കാത്ത ദുർബലനും ധിക്കാരിയുമായ മുഖ്യമന്ത്രിയാണ് കേരള ഭരിക്കുന്നതെന്ന് കെപിസിസി വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കെ. സുധാകരൻ. ക്ഷേമപെൻഷനുകളുടെ പുതുക്കിയ മാനദണ്ഡം ഉപേക്ഷിക്കുക, അർഹരായ മുഴുവൻ പേർക്കും ക്ഷേമപെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കോർപറേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സമാഹരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാൻ ഈ സർക്കാരിനായിട്ടില്ല. നൂറുകണക്കിനാളുകൾ വിവരാവകാശ നിയമപ്രകാരം സർക്കാരിനോട് ചോദിക്കുകയാണ് ഈ ഫണ്ട് എങ്ങനെയാണ് വിനിയോഗിക്കുന്നത്, ആർക്കെല്ലാം കൊടുത്തുവെന്ന്. എന്നാൽ ഒറ്റ ചോദ്യത്തിനും ഉത്തരം നൽകേണ്ടതെന്നാണ് സർക്കാർ നൽകിയ നിർദേശം. ഇതിനു ചുവട് പിടിച്ചുതന്നെയാണ് കണ്ണൂർ കോർപറേഷന്റെ ഭരണവും നടക്കുന്നത്. ഒരു വികസനവും ഇവിടെ നടക്കുന്നില്ല. വികസനമുണ്ടാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എൽഡിഎഫ് കഴിഞ്ഞ മൂന്നു വർഷത്തെ കോർപറേഷന്റെ ബാലൻസ് ഷീറ്റ് വട്ടപൂജ്യമാണ്.…
Read Moreഓൺലൈൻ ടാക്സി സർവീസ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ; വിവധ ആളുകളുടെ കൈയിൽ നിന്നായി അരക്കോടിയോളം രൂപ തട്ടിച്ചെന്നാണ് കേസ്
കണ്ണൂർ: സംസ്ഥാന വ്യാപകമായി ഓൺലൈൻ ടാക്സി സർവീസ് തുടങ്ങാൻ നിരവധി പേരിൽനിന്നായി അരക്കോടി രൂപയോളം സ്വരൂപിച്ച ശേഷം സ്ഥാപനം തുടങ്ങുകയോ തുക തിരിച്ചുനൽകുകയോ ചെയ്യാത്ത വഞ്ചിച്ച സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. ചിറക്കൽ സ്വദേശി കെ. സൂരജിനെ (42) യാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. ഇന്നു പുലർച്ചെ പറശിനിക്കടവിലെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് സംഘം പിടികൂടിയത്. ഇതിനകം പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ, തേഞ്ഞിപ്പാലം, കോട്ടയം, തൃശൂർ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നായി പത്തോളം പേരിൽനിന്നാണ് അരക്കോടി രൂപയോളം തട്ടിയെടുത്തതായാണ് വിവരം ലഭിച്ചിരിക്കുന്നത്. തലശേരിയിലെ ഹരി നിവാസിൽ രഞ്ജിത്ത് ബാലിക നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലാകുന്നത്. ഓൺലൈൻ ടാക്സിയുടെ ഓഹരി ഉടമയാക്കാമെന്ന് പറഞ്ഞ് ഇയാളിൽനിന്ന് മൂന്നുലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതി. കണ്ണോത്തുംചാലിലെ സഹീർ സെയ്ദിൽനിന്ന് അഞ്ചു ലക്ഷം രൂപയും ഇയാൾ…
Read Moreബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകർക്ക് നേരേ ബോംബേറ്; പരിക്കേറ്റ ഉമേഷിന്റെ സഹോദരനെ കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് വെച്ച് അജ്ഞാതസംഘം വെട്ടി പരിക്കേൽപ്പിച്ചിരുനന്നു
തളിപ്പറമ്പ്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ സ്റ്റീല്‍ ബോംബ് ആക്രമണം നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.സംഭവത്തിന്റെ മൂന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 15 ന് രാത്രി പത്തോടെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പേര്‍ക്ക് നേരേ സ്റ്റീല്‍ബോംബ് ആക്രമണം ഉണ്ടായത്. തൃച്ചംബരം സ്വദേശികളായ ഉമേഷ് (35), ദാസന് (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉമേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. സജീവ ബി ജെ പി- ആര് എസ് എസ് പ്രവര്‍ത്തകനായ ഉമേഷ് ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമല്ല. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്തു വെച്ച് ഉമേഷിന്റെ സഹോദരന് രജീഷിനെ അജ്ഞാതസംഘം വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വന്‍സ്ഫോടനത്തോടെയാണ് ബോംബ് പൊട്ടിച്ചിതറിയതെങ്കിലും ഇരുവര്‍ക്കും കാര്യമായ പരിക്കേറ്റിരുന്നില്ല. പോസ്റ്റ് ഓഫീസ് റോഡിലെ മൂന്ന് സ്വകാര്യ സ്ഥാപനങ്ങളുടെ സിസിടിവി ഫൂട്ടേജുകളാണ് പോലീസ് പരിശോധിക്കുന്നത്.
Read Moreകണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച ;മുഖ്യപ്രതി വലയിൽ; പ്രതിയുമായി പോലീസ് ഡൽഹിയിൽ നിന്ന് കണ്ണൂരിലേക്ക്
കണ്ണൂർ: കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിലെ മുഖ്യപ്രതി വലയിൽ. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, ഭാര്യ സരിത കുമാരി എന്നിരെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിൽ വച്ച് ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വർണവും കവർന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഡൽഹിയിൽ പിടിയിലായത്. ന്യൂഡൽഹിയിലെ സീമാപുരിയിൽനിന്നാണ് സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐമാരായ രാജീവൻ, ദിനേശൻ, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഡൽഹിയിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്. കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഡൽഹി കേന്ദ്രീകരിച്ച സംഘത്തിന് മുഖ്യപ്രതി സീമാപുരിയിലുള്ളതായി സൂചന ലഭിച്ചു. തുടർന്ന് പോലീസ് സംഘം അങ്ങോട്ട് പുറപ്പെട്ടെങ്കിലും ഇയാൾ ട്രെയിനിൽ ഹൗറയിലേക്ക്…
Read Moreമെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഉപയോഗിച്ചുള്ള മൾട്ടിലവൽ മാർക്കറ്റിംഗ് തട്ടിപ്പ് ; കണ്ണൂരിൽ രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഉപയോഗിച്ചുള്ള മൾട്ടിലവൽ മാർക്കറ്റിംഗ് സംഘം വീണ്ടും സംസ്ഥാനത്ത് സജീവമാകുന്നു. ത്വക്രോഗം, ഷുഗർ, പ്രഷർ, കൊളസ്ട്രോൾ,ലിവർ ഫംഗ്ഷൻ ടെസ്റ്റ്, ഗൈനക് ഉൾപ്പെടെ വിവരം അനലൈസറിലൂടെ കണ്ടെത്തി മരുന്നും കന്പനിയുടെ 45 ഓളം ഉത്പന്നങ്ങളും വിൽപന നടത്തുകയായിരുന്നു സംഘമാണ് കേരളത്തിനകത്തും പുറത്തും തട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചിട്ടുള്ളത്. ഇത്തരത്തിൽ പരിശോധന ക്യാന്പ് നടത്തുന്ന മൾട്ടിലവൽ മാർക്കറ്റിംഗ് സംഘത്തിലെ രണ്ടുപേരെ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ലുധിയാന കേന്ദ്രമായ കേവ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ സീനിയർ മാനേജർ ബംഗളൂരു വിദ്യാരണ്യപുരത്തെ പി. രാധാകൃഷ്ണൻ (40), മൂഴിക്കര സ്വദേശഇ ടി. സ്വരൂപ് (30) എന്നിവരാണ് അറസ്റ്റിലായത്. കന്പനിയുടെ ക്വാണ്ടം മാഗ്നെറ്റിക് റിസോർഴ്സ് അനലൈസർ എന്ന മെഷീൻ ഉപയോഗിച്ച് രോഗവിവരം കണ്ടെത്താനാകുമെന്നു ധരിപ്പിച്ച് പണം തട്ടുകയായിരുന്നു രീതിയെന്നു ഡിവൈഎസ്പി പി.പി. സദാനന്ദൻ പറഞ്ഞു.പഞ്ചാബ് ലുധിയാന ആസ്ഥാനമായ…
Read Moreനവോഥാനത്തിന്റെ പേരുപറഞ്ഞ് വനിതാമതിൽ പണിയുന്നത് വർഗീയത വളർത്താനെന്ന് കെ.സി. ജോസഫ്
കണ്ണൂർ: സംസ്ഥാനത്ത് നവോഥാനത്തിന്റെ പേരുപറഞ്ഞ് ക്രൈസ്തവരെയും മുസ്ലിംങ്ങളെയും ഒഴിവാക്കി ഹൈന്ദവസംഘടനകളെ മാത്രം ഉൾപ്പെടുത്തി വർഗീയത വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് വനിതാമതിൽ പണിയുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് എംഎൽഎ. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, സർക്കാർ സ്പോൺസർ ചെയ്യുന്ന വനിതാമതിൽ പിൻവലിക്കുക, ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ സംഘടനകളെ മാത്രം ഉൾപ്പെടുത്തി വനിതാമതിൽ പണിയുന്നത് വർഗീയ അജണ്ടയുടെ ഭാഗമാണ്. ശബരിമലയിൽ നിരോധനാജ്ഞ നീട്ടാനുള്ള കാരണം ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പറ്റിയ വീഴ്ച മറച്ചുവയ്ക്കാൻ വേണ്ടിയാണ്. ഇപ്പോഴും നിരോധനാജ്ഞ നീട്ടിനീട്ടി കൊണ്ടുപോകുകയാണ്. മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്തന്മാർ എത്തുന്ന സ്ഥാനത്ത് ഇപ്പോൾ 70,000 ൽ താഴെ മാത്രമാണ് ഭക്തന്മാർ എത്തുന്നത്. ശബരിമലയെ തകർക്കുന്നതിന് സിപിഎമ്മിന്റെയും…
Read Moreബംഗളൂരുവിൽ മലയാളി വിദ്യാർഥി മരിച്ച സംഭവം; നാലു വിദ്യാർഥികളെ പോലീസ് അറസ്റ്റു ചെയ്തു
തളിപ്പറമ്പ്: കീഴാറ്റൂർ സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ മരിച്ച സംഭവത്തിൽ നാലു വിദ്യാർഥികളെ ബംഗളൂരു യലഹങ്ക പോലീസ് കസ്റ്റഡിയിലെടുത്തു. കീഴാറ്റൂരിലെ പുതിയ പുരയിൽ കെ.പി. പ്രഭാകരൻ-സുരേഖ ദന്പതികളുടെ ഏക മകൻ അർജുൻ പ്രഭാകരൻ (22) ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു രാവിലെ നാട്ടിലെത്തിച്ച മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ശനിയാഴ്ച രാവിലെ അർജുൻ ബൈക്കപകടത്തിൽ മരിച്ചുവെന്നായിരുന്നു കോളജ് അധികൃതർ വീട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞു ബംഗളൂരുവിലെത്തിയ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കോളജിലെ വിദ്യാർഥികൾ മർദിച്ചും വെട്ടിയും കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തുകയായിരുന്നു. അർജുനും മറ്റുചില മലയാളി വിദ്യാർഥികളുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിൽ പരാതി നൽകിയ വിരോധത്തിൽ ഭീഷണി നിലവിലുള്ളതായി അർജുൻ പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
Read More