ക​ല്ലേ​രി​ക്ക​ര​യി​ൽ കാ​ർ ത​ട​ഞ്ഞ് അ​ക്ര​മം; യു​വ​തി ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്; ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ല്ലേ​രി​ക്ക​ര​യി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി യു​വ​തി അ​ട​ക്ക​മു​ള്ള അ​ഞ്ചു​പേ​രെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു​പേ​രെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ മ​ട്ട​ന്നൂ​ർ ടാ​റ്റാ അ​പ്കോ ഷോ​റൂ​മി​ലെ അ​സി.​സെ​യി​ൽ​സ് മാ​നേ​ജ​ർ കോ​ളാ​രി​യി​ലെ ഷീ​ന ന​മ്പ്യാ​ർ (32), ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​രാ​യ കാ​ക്ക​യ​ങ്ങാ​ട് സ്വ​ദേ​ശി വി.​സ​നി​ൽ (23), മാ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ഥു​ൻ (22), ദു​ർ​ഗാ ദാ​സ് (23), വ​ട്ട​ക്ക​യ​ത്തെ നി​ഖി​ൽ (22) എ​ന്നി​വ​രെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ട്ട​ന്നൂ​രി​ലെ ഷോ​റൂ​മി​ൽ നി​ന്നു ക​ണ്ണൂ​ർ തോ​ട്ട​ട​യി​ലെ ഓ​ഫീ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. സ്വി​ഫ്റ്റ് കാ​റി​ൽ നി​ടു​വോ​ട്ടും കു​ന്നി​ൽ നി​ന്നു ക​നാ​ൽ വ​ഴി അ​ഞ്ച​ര​ക്ക​ണ്ടി റോ​ഡി​ൽ ക​യ​റാ​ൻ പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ലും കാ​റി​ലു​മാ​യി പി​ന്നാ​ലെ​യെ​ത്തി​യ ആ​റം​ഗ സം​ഘം കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ട് കൈ​കൊ​ണ്ടു കു​ത്തി​യും ച​വി​ട്ടി​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​രി​ക്കേ​റ്റ​വ​ർ പ​റ​യു​ന്നു. ഇ​വ​രു​ടെ…

Read More

പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ര്‍​ദ്ദ​നം; പതിനെട്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

പ​യ്യ​ന്നൂ​ര്‍: ക്രി​സ്മ​സ് ക​രോ​ള്‍ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ലെ അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മ​ര്‍​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ 18 പേ​ര്‍​ക്കെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​രാ​യ മൂ​ന്നു​പേ​രു​ടെ പ​രാ​തി​യി​ലാ​ണ് മൂ​ന്ന് കേ​സു​ക​ളെ​ടു​ത്ത​ത്. അ​ര്‍​ജു​ന്‍ ദേ​വി​ന്‍റെ പ​രാ​തി​യി​ല്‍ 3 പേ​ര്‍​ക്കെ​തി​രേ​യും ആ​കാ​ശ് ഭാ​സ്‌​ക​ര​ന്‍റെ പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം കു​ഞ്ഞി​മം​ഗ​ലം എ​ടാ​ട്ട് വെ​ച്ച് ത​ട​ഞ്ഞു നി​ര്‍​ത്തു​ക​യും പി​ന്നീ​ട് ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് പ്രി​യ​ദ​ര്‍​ശി​നി ആ​ശു​പ​ത്രി​ക്ക് സ​മീ​പം​വെ​ച്ച് മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് മൂ​ന്നാ​മ​ത്തെ കേ​സ്.​ഇ​ത് സം​ബ​ന്ധി​ച്ച ഹ​ര്‍​ഷ​രാ​ജി​ന്‍റെ പ​രാ​തി​യി​ലാ​ണ് 12 പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ക്ര​മ പ​ര​മ്പ​ര​ക​ള്‍​ക്ക് ശേ​ഷം ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ആ​കാ​ശ് ഭാ​സ്‌​ക​ര​നേ​യും കൂ​ട്ടി അ​ച്ഛ​ൻ ഭാ​സ്‌​ക​ര​ന്‍ കോ​റോം കൂ​ര്‍​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ കൂ​ര്‍​ക്ക​ര​യി​ല്‍​വെ​ച്ച് ഇ​രു​വ​ര്‍​ക്കും മ​ര്‍​ദ്ദ​ന​മേ​റ്റ സം​ഭ​വ​വു​മു​ണ്ടാ​യി. രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു ഈ ​സം​ഭ​വം. ഇ​തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ഇ​രു​വ​രേ​യും…

Read More

ബാ​ങ്ക് ജീ​വ​ന​ക്കാ​രെ​യും ഇ​ട​പാ​ടു​കാ​രെ​യും “തേ​നീ​ച്ച​ക്കൂ​ട്ടം ബ​ന്ദി​യാ​ക്കി’; ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്താ​നാ​കാ​തെ ജീ​വ​ന​ക്കാ​രും ഇ​ട​പാ​ടു​കാ​രും

ഇ​രി​ട്ടി(കണ്ണൂർ): ബാ​ങ്ക് ജീ​വ​ന​ക്കാ​രെ​യും ഇ​ട​പാ​ടു​കാ​രെ​യും തേ​നീ​ച്ച​ക്കൂ​ട്ടം ബ​ന്ദി​യാ​ക്കി. കാ​ക്ക​യ​ങ്ങാ​ടാ​ണ് സം​ഭ​വം. പേ​രാ​വൂ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ര്‍​ബ​ന്‍ ബാ​ങ്ക് ശാ​ഖ​യു​ടെ ഷ​ട്ട​റി​ന് മു​ക​ളി​ലാ​ണ് പാ​യ് തേ​നീ​ച്ച കൂ​ട് കൂ​ട്ടി​യ​ത്. ജീ​വ​ന​ക്കാ​രും ഇ​ട​പാ​ടു​കാ​രും ബാ​ങ്കി​നു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ ബാ​ങ്ക് തു​റ​ക്കു​മ്പോ​ള്‍ ത​ന്നെ കു​റ​ച്ച് തേ​നീ​ച്ച​ക​ള്‍ ഷ​ട്ട​റി​നു മു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജീ​വ​ന​ക്കാ​ര്‍ അ​ത് അ​ത്ര കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ ബാ​ങ്കി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ ബാ​ങ്കി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ കു​റ​ച്ച് കൂ​ടി തേ​നീ​ച്ച​ക​ളെ ക​ണ്ടി​രു​ന്നു. അ​തേ തു​ട​ര്‍​ന്ന് തേ​നീ​ച്ച​ക​ള്‍ ബാ​ങ്കി​നു​ള്ളി​ല്‍ ക​യ​റേ​ണ്ടെ​ന്നു ക​രു​തി ഇ​യാ​ള്‍ ഷ​ട്ട​ര്‍ താ​ഴ്ത്തി താ​ഴെ​ക്കി​റ​ങ്ങി. എ​ന്നാ​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴെ​ക്കും ഷ​ട്ട​റി​നു മു​ക​ളി​ല്‍ ഭീ​മ​ന്‍ തേ​നീ​ച്ച​ക്കൂ​ടാ​യി മാ​റി​യി​രു​ന്നു. ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്താ​നാ​കാ​തെ ജീ​വ​ന​ക്കാ​രും ഇ​ട​പാ​ടു​കാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഞ്ചു​പേ​രാ​ണ് ബാ​ങ്കി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ​ത്.​സം​ഭ​വ​റി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ളാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. മു​ഴ​ക്കു​ന്ന് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. മ​ണി​ക്കൂ​റു​ക​ള്‍​ക്കൊ​ടു​വി​ല്‍ ഷ​ട്ട​റി​ന് താ​ഴെ പു​ക​യി​ട്ട് തേ​നീ​ച്ച ഒ​ഴി​ഞ്ഞ് പോ​യ​തി​ന്…

Read More

ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും ഭാ​ര്യ​യേ​യും കെ​ട്ടി​യി​ട്ട് ക​വ​ർ​ച്ച; മു​ഖ്യ​പ്ര​തി ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹി​ലാ​ൽ ബു​യ്യ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും ഭാ​ര്യ​യേ​യും കെ​ട്ടി​യി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ അ​ഞ്ചം​ഗ​സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. ക​വ​ർ​ച്ചാ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹി​ലാ​ൽ ബു​യ്യ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ, സി​റ്റി സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​തൃ​ഭൂ​മി ക​ണ്ണൂ​ർ യൂ​ണി​റ്റ് ന്യൂ​സ് എ​ഡി​റ്റ​ർ കെ.​വി​നോ​ദ് ച​ന്ദ്ര​ൻ, ഭാ​ര്യ സ​രി​ത കു​മാ​രി എ​ന്നി​രെ ക​ണ്ണൂ​ർ സി​റ്റി ഉ​രു​വ​ച്ചാ​ലി​ലെ വീ​ട്ടി​ൽ വ​ച്ച് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് കെ​ട്ടി​യി​ട്ട് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന സം​ഘ​ത്തി​ലെ പ്ര​തി​യാ​ണ് മു​ഹ​മ്മ​ദ് ഹി​ലാ​ൽ ബു​യ്യ.​സെ​പ്റ്റം​ബ​ർ ആ​റി​ന് പു​ല​ർ​ച്ചെ 2.15 നാ​യി​രു​ന്നു ക​വ​ർ​ച്ച ന​ട​ന്ന​ത്. മു​ന്‍ വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​യ​റി​യ സം​ഘം വി​നോ​ദ് ച​ന്ദ്ര​നെ​യും ഭാ​ര്യ​യെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കെ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ക​ണ്ണൂ​രി​ലെ കൊ​ള്ള​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തും എ​ന്നാ​ൽ ക​ണ്ണൂ​രി​ൽ ക​വ​ർ​ച്ച​ന​ട​ത്തി​യ സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള​തു​മാ​യ ഒ​രാ​ൾ ന​ൽ​കി​യ…

Read More

സിസ്റ്റർ അമല വധക്കേസ്: പ്രതി സതീഷ് നായർക്ക് ജീവപര്യന്തം തടവും പിഴയും; വിധി മൂന്നുവർഷങ്ങൾക്ക് ശേഷം

പാലാ: പാലാ ലിസ്യൂ കാർമലൈറ്റ് കോണ്‍വെന്‍റിലെ സിസ്റ്റർ അമല(69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർഗോഡ് മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്നായർ-41) വിനു ജീവപര്യന്തം തടവ്. കൊലപാതകത്തിനു ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും മാനഭംഗത്തിനു 10 വർഷം തടവും അരലക്ഷം രൂപ പിഴയും ഭവന ഭേദനത്തിനു മൂന്ന് വർഷം തടവും 30,000 രൂപ പിഴയും അതിക്രമിച്ചു കടന്നതിന് ഏഴ് വർഷം തടവും 30,000 പിഴയുമാണ് ശിക്ഷ. ശിക്ഷകൾ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു. അറസ്റ്റിനു ശേഷം 1,182 ദിവസം ജയിലിൽ കിടന്നതിനാൽ പ്രതി ഇതുകുറച്ചു ശിക്ഷ അനുഭവിച്ചാൽ മതി. കോടതി വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗത്തിന്‍റെയും വാദം കേട്ടിരുന്നു. കൊലപാതകം, മാനഭംഗം, ഭവനഭേദനം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചെയ്ത പ്രതിക്ക് ആജീവനാന്ത തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ പ്രായം, അമ്മയുടെ…

Read More

കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ; സംഭവത്തിൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ;  നാട്ടുകാരുടെ സംശയം പ്രതിയെ പിടികൂടാൻ സഹായിച്ചതിങ്ങനെ

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​ടി​യൂ​ർ മാ​ങ്കു​ഴി​യി​ലെ സി.​എ​ൻ. ജ​യേ​ഷി (30) നെ​യാ​ണ് പ​യ്യാ​വൂ​ർ എ​സ്ഐ ബാ​ബു തോ​മ​സും സം​ഘ​വും ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ ച​പ്പി​ലി ല​ക്ഷ്മ​ണ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. എ​ൽ​ഇ​ഡി ടി​വി, ഇ​സ്തി​രി​പ്പെ​ട്ടി, സ്റ്റെ​ബി​ലൈ​സ​ർ എ​ന്നി​വ​യാ​ണ് ക​വ​ർ​ന്ന​ത്. അ​ബ്കാ​രി കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ല​ക്ഷ്മ​ണ​ൻ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. ക​ഴി​ഞ്ഞ ദി​വ​സം മ​ക​ൾ ജ​യി​ലെ​ത്തി​യ​പ്പോ​ൾ വീ​ട് ശു​ചി​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജ​യേ​ഷി​നെ പ്ര​ദേ​ശ​ത്ത് ക​ണ്ട​താ​യി സ​മീ​പ​വാ​സി​ക​ൾ ന​ൽ​കി​യ സൂ​ച​ന​യെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ത്തി​യ സാ​ധ​ന​ങ്ങ​ൾ പ​ടി​യൂ​ർ മാ​ങ്കു​ഴി​യി​ലെ ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന്…

Read More

സ്കൂൾ വിദ്യാർഥിനി ലോഡ്ജിൽ പീഡിപ്പിക്കപ്പെട്ട സംഭവം ; ഹാ​ജ​ർ​ബു​ക്കി​ന്‍റെ പേ​ജു​ക​ൾ കീ​റി​മാ​റ്റി​യ സം​ഭ​വം; അ​ധ്യാ​പ​ക​ന​ട​ക്കം 3 പേ​രെ ചോ​ദ്യം ചെ​യ്യും

ക​ണ്ണൂ​ർ: പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ൽ വി​ദ്യാ​ർ​ഥി​നി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ കേ​സ് ഒ​തു​ക്കാ​ൻ കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ. വി​ദ്യാ​ർ​ഥി​നി പ​ഠി​ച്ചി​രു​ന്ന ക്ലാ​സി​ലെ ഹാ​ജ​ർ​ബു​ക്കി​ന്‍റെ പേ​ജു​ക​ൾ കീ​റി​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ന​ട​ക്കം 3 പേ​രെ വ​ള​പ​ട്ട​ണം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഓ​ഫീ​സ് ക്ലാ​ർ​ക്കി​നെ വി​ട്ട​യ​ച്ചെ​ങ്കി​ലും ഇ​ന്നു വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ലെ ഹാ​ജ​ർ​ബു​ക്കി​ലെ സു​പ്ര​ധാ​ന രേ​ഖ​ക​ളി​ലെ മൂ​ന്നു​പേ​ജു​ക​ൾ കീ​റി മാ​റ്റി​യെ​ന്ന മു​ഖ്യാ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ക്ലാ​ർ​ക്കി​നെ വ​ള​പ​ട്ട​ണം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ എ​ങ്ങും തൊ​ടാ​തെ​യു​ള്ള മ​റു​പ​ടി​ക​ളാ​ണു ക്ലാ​ർ​ക്ക് ന​ൽ​കി​യ​ത്. കീ​റി മാ​റ്റി​യ​ത് മ​റ്റാ​രോ ആ​ണെ​ന്നും സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​റ​ശി​നി​ക്ക​ട​വി​ല്‍ ഫേസ്ബു​ക്ക് കെ​ണി​യി​ല്‍​പ്പെ​ടു​ത്തി ഒ​ട്ടേ​റെപ്പേ​ര്‍ ചേ​ര്‍​ന്നു പീ​ഡി​പ്പി​ച്ച പെ​ണ്‍​കു​ട്ടി ന​ഗ​ര​ത്തി​ലെ സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. പീ​ഡ​ന​ത്തി​നി​ര​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി സ്‌​കൂ​ളി​ല്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന ഹാ​ജ​ര്‍ രേ​ഖ​ക​ള്‍​ക്കാ​യി വ​ള​പ​ട്ട​ണം പോ​ലീ​സ് സ്‌​കൂ​ളി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നാ​യി സ്‌​കൂ​ള്‍ രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പെ​ടു​ക്കാ​ന്‍…

Read More

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കെ​ട്ടി​യി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ​ത് അ​ഞ്ചം​ഗ​സം​ഘം; അറസ്റ്റിലായ മുഖ്യപ്രതിയെ ഇന്ന് കണ്ണൂരിലെത്തിക്കും

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും ഭാ​ര്യ​യേ​യും കെ​ട്ടി​യി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ​ത് അ​ഞ്ചം​ഗ​സം​ഘം. സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​രി​ലെ​ത്തി​ക്കും. ക​വ​ർ​ച്ച ന​ട​ത്തി​യ നാ​ലം​ഗ​സം​ഘം ഇ​പ്പോ​ഴും ബം​ഗ്ലാ​ദേ​ശി​ലാ​ണ് ഉ​ള്ള​തെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. മാ​തൃ​ഭൂ​മി ക​ണ്ണൂ​ർ യൂ​ണി​റ്റ് ന്യൂ​സ് എ​ഡി​റ്റ​ർ കെ.​വി​നോ​ദ് ച​ന്ദ്ര​ൻ, ഭാ​ര്യ സ​രി​ത കു​മാ​രി എ​ന്നി​വരെ ക​ണ്ണൂ​ർ സി​റ്റി ഉ​രു​വ​ച്ചാ​ലി​ലെ വീ​ട്ടി​ൽ വ​ച്ച് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് കെ​ട്ടി​യി​ട്ട് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന സം​ഘ​ത്തി​ലെ വ​ല​യി​ലാ​യ മു​ഖ്യ​പ്ര​തി​യി​ൽ നി​ന്നും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ്. ഇ​ന്ത്യ​യി​ലേ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ കൈ​ക്കൂ​ലി​യാ​യി ന​ല്കു​ന്ന​ത് 6,000 രൂ​പ​യാ​ണ്. ക​വ​ർ​ച്ച ന​ട​ത്തി തി​രി​കെ പോ​കു​ന്പോ​ൾ 10,000 മു​ത​ൽ 15,000 രൂ​പ​വ​രെ ന​ല്ക​ണം. മ​റ്റൊ​രു ക​വ​ർ​ച്ച ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് മു​ഖ്യ​പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

Read More

നി​ർ​ത്തി​യി​ട്ട സ്കൂ​ൾ ബ​സി​ൽ കെ​എ​സ്ആ​ർ​ടി​സി ഇടിച്ചു കയറി ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും പ​രി​ക്ക്; പിന്നാലെ എത്തിയ ലോറിയും അപകടത്തിൽപ്പെട്ടു; കണ്ണൂരിൽ നടന്ന അപകടം ഇങ്ങനെ…

ക​ണ്ണൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​ർ​ത്തി​യി​ട്ട സ്കൂ​ൾ ബ​സി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും പ​രി​ക്ക്. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ക​ണ്ണൂ​രി​ൽ​നി​ന്നും ആ​ല​ക്കോ​ട്ടേക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജ​യി​ലി​നു സ​മീ​പം നി​ർ​ത്തി​യി​ട്ട ക​ട​ന്പൂ​ർ സ്കൂ​ളി​ന്‍റെ ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ക​ട​ന്പൂ​ർ സ്കൂ​ളി​ന്‍റെ ബ​സും ത​ക​ർ​ന്നു. ഇ​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ പി​ന്നാ​ലെ വ​ന്ന ലോ​റി​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കെ​എ​സ്ആ​ർ​ടി​സി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ക​ണ്ട് ബ്രേ​ക്ക് ച​വി​ട്ടു​ന്ന​തി​നി​ടെ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ജ​യി​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ മ​തി​ലി​ലി​ടി​ക്കു​ക​യും ചെ​യ്തു. മ​തി​ലും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ക​ണ്ണൂ​ർ ട്രാ​ഫി​ക് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്ത​ത്.

Read More

നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യി എ​ക്സൈ​സ് സം​ഘം; ചെ​റു​പാ​റ​യി​ൽ 22 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

ത​ളി​പ്പ​റ​മ്പ്: നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യി വേ​ഷം മാ​റി​വ​ന്ന് എ​ക്സൈ​സ് സം​ഘം 22 കു​പ്പി മാ​ഹി​മ​ദ്യം സ​ഹി​തം മ​ധ്യ​വ​യ​സ്‌​ക​നെ അ​റ​സ്റ്റ് ചെ​യ്തു. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​ബി തോ​മ​സും പാ​ര്‍​ട്ടി​യും ചേ​ര്‍​ന്ന് ആ​ല​ക്കോ​ട് റെ​യ്ഞ്ചി​ലെ ചെ​റു​പാ​റ​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 22 കു​പ്പി മാ​ഹി വി​ദേ​ശ​മ​ദ്യം സ​ഹി​തം ചെ​റു​പാ​റ​യി​ലെ കു​ട്ട​ന്‍ എ​ന്ന പി.​പി.​മ​നോ​ജ് (40) അ​റ​സ്റ്റി​ലാ​യ​ത്. റെ​യ്ഡി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി.​മ​ധു​സൂ​ദ​ന​ന്‍, സി​ഇ​ഒ മാ​രാ​യ കെ.​കെ.​കൃ​ഷ്ണ​ന്‍, എം.​സു​രേ​ന്ദ്ര​ന്‍, ഡ്രൈ​വ​ര്‍ സി.​വി.​അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.ചെ​റു​പാ​റ മേ​ഖ​ല​ക​ളി​ല്‍ വി​ദേ​ശ​മ​ദ്യ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന മ​നോ​ജി​നെ പി​ടി​കൂ​ടാ​ന്‍ എ​ക്സൈ​സ് സം​ഘം വ​ള​രെ​ക്കാ​ല​മാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മ​നോ​ജി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Read More