പത്തനംതിട്ട: ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ടില്‍ ലഹരിവേട്ട തുടരുന്നതിനൊപ്പം ബോധവത്കരണ പരിപാടികളുമായി ജില്ലാ പോലീസ്. ലഹരിമരുന്നുകള്‍ക്ക് അടിമകളായി മാറിയവരെ സാധാരണ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും കൂടാതെ ഇങ്ങനെയുള്ളവരെ ലഹരി ഉപയോഗത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനായി, ജില്ലയിലെ പ്രധാന ആശുപത്രികളുമായി ചേര്‍ന്ന് ആവശ്യമായ സൈക്യാട്രിക് ചികിത്സകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
ഇവര്‍ക്ക് മാനസികമായും ആരോഗ്യപരമായും ഉള്ള എല്ലാ പിന്തുണയും കേരള പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്തമായ നേതൃത്വത്തില്‍ ഉറപ്പുവരുത്തുമെന്നും ഇതിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് പറഞ്ഞു. ഇതിനായി തൂഫാന് കെയര്‍ കമ്മിറ്റിയോഗം ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ നടന്നു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും കുട്ടികളുടെയും യുവാക്കളുടെയും മാനസിക ആരോഗ്യ സംരക്ഷണത്തിനും ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എസ്. പ്രകാശ്, ഡിഎംഒ ഡോ. എല്‍. അനിതാ കുമാരി, ഹയര്‍ സെക്കന്‍ഡറി ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുധ, പത്തനംതിട്ട ഡിഡിഇ ഷീബ മുഹമ്മദ്, ഇന്ത്യന്‍ അക്കാഡമി പീഡിയാട്രിക്സ് സെക്രട്ടറി ഡോ. ബിബിന്‍ സാജന്, ഡോ. ജോയിസ് ജിയോ (പുഷ്പഗിരി മെഡിക്കല്‍ കോളജ്) തുടങ്ങിയവര്‍ പങ്കെടുത്തു.
ലഹരി ഉപയോഗത്തിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും സ്കൂള്‍, കോളജ് തലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും സഹകരണത്തോടെ ഊര്‍ജ്ജിതമാക്കുന്നതിനും വ്യാപാരികളുടെയും, സഹകരണം ഉറപ്പുവരുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി.
സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റു പ്രധാന വകുപ്പുകളമായി ചേര്‍ന്ന് കൂടുതല്‍ ക്രിയാത്മകമായ നടപടികള്‍ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
