കണ്ണൂർ: തലയ്ക്കടിയേറ്റ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. ചാലാട് ഊരത്താൻകണ്ടിയിലെ ഷൈജു(42)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും യഥാർഥ പ്രതി ഇയാളല്ലെന്ന നിഗമനത്തിലാണ് പോലീസ്. പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കോയന്പത്തൂർ അടക്കമുള്ള തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വിവിധ സമയങ്ങളിലായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ പള്ളിയാംമൂല ബീച്ചിനു സമീപത്താണ് ഷൈജുവിനെ തലയ്ക്കടിയേറ്റനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ഷൈജുവിനെ അവശനിലയിൽ കാണുന്നത്. തുടർന്ന് അഗ്നിശമനസേനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈജുവിനെ നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് സൂചന. മാത്രമല്ല ഇയാളെ പൂർണനഗ്നനായ നിലയിൽ കണ്ടെത്തിയതും സംഭവത്തിൽ ദുരൂഹത ഉണ്ടാക്കുന്നതായി പോലീസ് പറഞ്ഞു. കണ്ണൂർ ടൗൺ സിഐ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ്…
Read MoreCategory: Kannur
വൽസൻ തില്ലങ്കേരിക്ക് 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ മുൻകൂർ ജാമ്യം; കോടതിയുടെ നിബന്ധനകൾ ഇങ്ങനെ…
തലശേരി: ശബരിമല അക്രമസംഭവുമായി ബന്ധപ്പെട്ട് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള നിബന്ധനകളിൽ ജാമ്യം അനുവദിച്ചത്. വൽസൻ തില്ലങ്കേരി എഡിജിപിയെന്നും പ്രകാശ് ബാബുവും കെ.സുരേന്ദ്രനും ഐജിമാരെന്നും വിശേഷിപ്പിച്ചായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ തസ്തികകൾ നിശ്ചയിച്ചാണ് ശബരിമലയിൽ ക്രിമിനൽ ഗൂഡാലോചന നടത്തിയിട്ടുള്ളതെന്നും കേസിലെ മുഖ്യപ്രതിയായ വൽസൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും പബ്ലിക് പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് നേതാവ് വത്സന് തില്ലങ്കേരി തലശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതിയില്‍ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യഹർജിയിൽ നടന്ന വാദത്തിലാണ് ഗൂഡാലോചന സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് പരാമർശിച്ചു കൊണ്ട് വൽസൻ തില്ലങ്കേരിയുടെ എഡിജിപി പോസ്റ്റിനെ കുറിച്ച് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്. ഗുഡാലോചന സംബന്ധിച്ച തെളിവുകളിൽ നടപ്പന്തലിൽ…
Read Moreമോഷ്ടിച്ച മാലയുമായി ഓടിയ മോഷ്ടാവിന് വഴി തെറ്റി; കള്ളനെ തപ്പിയിറങ്ങിയ നാട്ടുകാർ കൈയോടെ പിടികൂടി പോലീസിനു കൈമാറി;പയ്യന്നൂരിൽ നടന്ന സംഭമിങ്ങനെ
പയ്യന്നൂര്‍: വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ വഴിതെറ്റി അലയുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ സുരഭി നഗറിലെ അക്കളത്ത് രാധയുടെ(64) ഒന്നര പവന്റെ മാല അപഹരിച്ച് ഓടുന്നതിനിടയിലാണ് തമിഴ്നാട് സ്വദേശിയും കാങ്കോല്‍ പാപ്പരട്ടയിലെ താമസക്കാരനുമായ ഗുരുസ്വാമിയുടെ മകന് ഇ. കൃഷ്ണന് (40) പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. രാധയുള്‍പ്പെടെയുള്ള മൂന്ന് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ സിമന്റ് ജനല്‍ തകര്‍ത്താണ് മോഷ്ടാവ് വീട്ടിനുള്ളില്‍ കയറിയത്.ആദ്യം പുറത്തേക്കിറങ്ങി രക്ഷപ്പെടാനായി വാതില്‍ തുറന്നു വെച്ച ശേഷമാണ് മോഷണം. ഉറങ്ങിക്കിടക്കുകയായിരുന്ന രാധയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ രാധ ഉണര്‍ന്നെങ്കിലും ഇയാള്‍ രാധയുടെ കഴുത്ത് ഞെരിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇവരുടെ കഴുത്തിലെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് പുറത്തേക്ക് പോയത്. രാധ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്നതിനിടയില്‍ വഴിതെറ്റിയലയുന്ന…
Read Moreദളിത് വിരുദ്ധ പരാമർശം; മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സന്തോഷ് എച്ചിക്കാനം അറസ്റ്റിൽ
കാസർഗോഡ്: സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനം അറസ്റ്റിൽ. ദളിത് വിരുദ്ധ പരാമർശത്തിന്റെ പേരിൽ കാസർഗോഡ് ഹോസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇന്ന് തന്നെ സന്തോഷിനെ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. കേസിൽ മുൻകൂർ ജാമ്യം തേടി സന്തോഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യ ഹർജി തള്ളിയ കോടതി പോലീസിനു മുന്നിൽ കീഴടങ്ങാൻ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് കോഴിക്കോട്ട് നടന്ന സാഹിത്യോത്സവത്തിൽ സന്തോഷ് ഏച്ചിക്കാനം നടത്തിയ പ്രസംഗത്തിലെ പരാർശങ്ങൾ തന്റെ ജാതി, നിറം തുടങ്ങിയവയെയും മാതാപിതാക്കളെയും അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി സി. ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി.
Read Moreപള്ളിയാംമൂല ബീച്ചിനു സമീപം പൂർണ്ണ നഗ്നനായി കണ്ട യുവാവിന്റെ മരണ കാരണം തലയ്ക്കേറ്റ അടിയെന്ന് പോലീസ്; ഷൈജുവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാൻ ഫോറൻസിക് വിഭാഗമെത്തുന്നു
കണ്ണൂർ: കണ്ണൂരിൽ തലയ്ക്കടിയേറ്റ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി വലയിലായതായി സൂചന. ചാലാട് ഊരത്താൻകണ്ടിയിലെ ഷൈജു (42) ആണ് മരിച്ചത്. കണ്ണൂർ പള്ളിയാംമൂല ബീച്ചിനു സമീപത്താണ് ഷൈജുനെ തലയ്ക്കടിയേറ്റനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ഷൈജുവിനെ അവശനിലയിൽ കാണുന്നത്. തുടർന്ന് അഗ്നിശമനസേനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈജുവിനെ നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. രാത്രി വാഹനമിടിച്ച് പരിക്കേറ്റതാണെന്നായിരുന്നു ആദ്യപ്രചാരണം. എന്നാൽ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് സൂചന. മാത്രമല്ല ഇയാളെ പൂർണനഗ്നനായ നിലയിൽ കണ്ടെത്തിയതും സംഭവത്തിൽ ദുരൂഹത ഉണ്ടാക്കുന്നതായി പോലീസ് പറഞ്ഞു. കണ്ണൂർ ടൗൺ സിഐ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. സംശയം ദൂരീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഇന്ന് പയ്യാന്പലത്തെ സംഭവസ്ഥലം സന്ദർശിക്കും.
Read Moreലോൺ വാഗ്ദാനം നൽ കി മെമ്പർഷിപ്പ് എടുപ്പിച്ചു; ലോൺ ആവശ്യപ്പെട്ടപ്പോൾ നൽകാതെ കബളിപ്പിച്ചു; അംഗത്വ ഫീസ് തിരികെ ചോദിച്ച വീട്ടമ്മയോട് പ്രസിഡന്റ് പറഞ്ഞതു കേട്ടാൽ ഞെട്ടും
തളിപ്പറമ്പ്: ലോൺ തരാമെന്ന് വാഗ്ദാനം നൽകി മെമ്പർഷിപ്പ് ഫീ അടച്ചെങ്കിലും നൽകിയില്ലെന്നും, അടച്ച മെമ്പർഷിപ്പ് ഫീ തിരികെ നൽകിയില്ലെന്നും സഹകരണ അസി. രജിസ്ട്രാർക്ക് പരാതി. സഹകാരിയും പൂമംഗലം സ്വദേശിയുമായ ടി.പി.മമ്മുവാണ് പൂവത്ത് പ്രവർത്തിക്കുന്ന തളിപ്പറമ്പ് ഫാർമേഴ്സ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ പരാതി നൽകിയത്. 50,000 രൂപ വായ്പക്ക് ആവശ്യപ്പെട്ട മമ്മുവിനോട് വായ്പ തരാമെന്ന് സമ്മതിക്കുകയും 500 രൂപ മെമ്പർഷിപ്പ് ഫീസ് അടക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. 2017 ഡിസംബറിലാണ് തുക അടച്ചത്. പിന്നീട് ലോൺ 2018 മാർച്ച് മാസത്തിൽ തരാമെന്ന് പറഞ്ഞെങ്കിലും തന്നില്ലെന്ന് പരാതിയിൽ പറയുന്നു. എന്നാൽ അടച്ച 500 രൂപ മെമ്പർഷിപ്പ് ഫീ തിരികെ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും തന്നില്ലെന്നാണ് പരാതി. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ കോടതിയേയോ ലീഗൽ സർവീസ് അതോറിറ്റിയേയോ സമീപിക്കുമെന്ന് പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. എന്നാൽ ടി.പി.മമ്മു രേഖാമൂലം മെമ്പർഷിപ്പ് ഫീസ് തിരികെ ചോദിച്ചിട്ടില്ലെന്നും മൂന്ന് വർഷം കഴിയാതെ…
Read Moreഎഐടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു; ജെ. ഉദയഭാനു പ്രസിഡന്റായും, കെ.പി. രാജേന്ദ്രൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു
കണ്ണൂർ: എഐടിയുസി സംസ്ഥാന സമ്മേളനം കണ്ണൂരിൽ സമാപിച്ചു.നാലുദിവസം നീണ്ടുനിന്ന സമ്മേളനത്തിന് സമാപനം കുറിച്ച് വൈകുന്നേരം കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി. കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കളക്ടറേറ്റ് മൈതാനിയിൽ സമാപിച്ചു. തുടർന്നുനടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.ബികെഎംയു ദേശീയ പ്രസിഡന്റ് കെ.ഇ.ഇസ്മയില്‍, എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യന് മൊകേരി, എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജെ. ഉദയഭാനു, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എന്‍.ചന്ദ്രന്, എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം സി.പി.മുരളി, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സി.പി.സന്തോഷ്കുമാര്‍, സി.പി.ഷൈജന്‍ എന്നിവര്‍ പ്രസംഗിച്ചു. ജെ. ഉദയഭാനു എഐടിയുസി പ്രസിഡന്റ്, കെ.പി. രാജേന്ദ്രൻ ജനറൽ സെക്രട്ടറി കണ്ണൂര്‍: എഐടിയുസി സംസ്ഥാന പ്രസിഡന്റായി ജെ.…
Read Moreമിഴി തുറന്ന് മട്ടന്നൂർ നഗരത്തിൽ കാമറ കണ്ണുകൾ; കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമായതോടെ അപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി നഗരത്തിൽ സ്ഥാപിച്ച കാമറകൾ പ്രവർത്തിച്ചു തുടങ്ങി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമായ മട്ടന്നൂരിൽ മോഷണവും അപകടങ്ങളും കുറയ്ക്കുന്നതിനു നഗരത്തിൽ സ്ഥാപിച്ച സിസിടിവി കാമറ പ്രവർത്തനം ആരംഭിച്ചു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതോടെയാണ് കാമറ പ്രവർത്തിക്കാൻ തുടങ്ങിയത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലായി ആദ്യഘട്ടത്തിൽ 29 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ നഗരം വാഹനങ്ങളെ കൊണ്ടു വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് കാമറ സ്ഥാപിച്ചത്. മട്ടന്നൂർ നഗരത്തിൽ കള റോഡ് പാലം വരെയും തലശേരി റോഡിൽ കനാൽ വരെയും കണ്ണൂർ റോഡിലും വിമാനത്താവള റോഡായ മട്ടന്നൂർ – അഞ്ചരക്കണ്ടി റോഡിൽ വായാന്തോട് മുതൽ കാര പേരാവൂർ വരെയുമാണ് കാമറ സ്ഥാപിച്ചത്. മട്ടന്നൂർ നഗരസഭയുടേയും പോലീസിന്റെയും ഹോക്ക് ഇന്ത്യയുടേയും നേതൃത്വത്തിൽ തലശേരിയിലെ ക്രേബ് ഗ്ലോബൽ സെക്യൂരിറ്റിയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. പത്ത് വർഷത്തെ കരാടിസ്ഥാനത്തിലാണ് നഗരത്തിൽ കാമറ സ്ഥാപിച്ചത്. വാഹനങ്ങളുടെ നമ്പർ പ്ലെയിറ്റ് പകർത്തുന്നതും തിരിയുന്ന വിധമുള്ളതും ദൂരെയുള്ള ദൃശ്യങ്ങൾ പകർത്തിയെടുക്കുന്നതുമായ കാമറകളാണ്…
Read Moreതൃക്കരിപ്പൂർ വെള്ളാപ്പിൽ മണൽലോറിയുടെ മരണപ്പാച്ചിലിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം; ഉത്സവത്തിന് പോയി മടങ്ങി വരുമ്പോൾ ഇവരുടെ ബൈക്കിൽ വേഗത്തിലെത്തിയ ലോറി ഇടിക്കുകയായിരുന്നു
തൃക്കരിപ്പൂർ: വെള്ളാപ്പ് ജംഗ്ഷനിൽ മണൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ കോളജ് വിദ്യാർഥി മരിച്ചു. ബൈക്ക് ഓടിച്ച യുവാവിന് സാരമായി പരിക്കേറ്റു. ഇടയിലെക്കാട് അങ്കണവാടിക്ക് സമീപത്തെ പെയിന്റിംഗ് തൊഴിലാളി ടി. ഗണേശന്റേയും ഇളമ്പച്ചി ഖാദി സെന്ററിലെ തൊഴിലാളി കെ. വസന്തയുടെയും മകൻ കെ. അക്ഷയ് (19) ആണ് മരിച്ചത്. പയ്യന്നൂർ അമൃത വിദ്യാലയത്തിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. ബൈക്ക് ഓടിച്ച ഇടയിലെക്കാട്ടെ രമേശന്റെ മകൻ അനീതിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് മണൽ ലോറിയുടെ മരണപാച്ചിലിൽ വിദ്യാർഥിയുടെ ജീവനെടുത്തത്. കൊയോങ്കരയിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള കഴിഞ്ഞുവരികയായിരുന്നു ഇരുവരും. തൃക്കരിപ്പൂർ ടൗൺ വഴി വെള്ളാപ്പ് ജംഗ്ഷനിൽ ഇവർ സഞ്ചരിച്ച ബൈക്ക് ആയിറ്റി ഭാഗത്ത് നിന്നും ചീറിപാഞ്ഞെത്തിയ മണൽ കയറ്റിയ ലോറി ഇടിച്ചു തെറുപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തൃക്കരിപ്പൂരിലെ സ്വകാര്യ…
Read Moreപറമ്പായിയിലെ നിഷാദിന്റെ തിരോധാനം; തുമ്പില്ലാതെ ക്രൈംബ്രാഞ്ച്; സലീമിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും
കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ നിഷാദിന്റെ തിരോധാന കേസിൽ പ്രതി ചേർക്കപ്പെട്ട ബംഗളുരു സ്ഫോടന കേസിലെ പ്രതി പി.എ.സലീമിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ കേസിൽ യാതൊരു തെളിവും കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് സംഘം. സലീമിനെ ഈ കേസിൽ ചോദ്യം ചെയ്ത് തെളിവെടുക്കാൻ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതി ഈ മാസം മൂന്നിനാണ് കണ്ണൂർ ക്രൈംബ്രാഞ്ച് സിഐ സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് വിട്ടുകൊടുത്തത്. 10 ദിവസത്തെ കസ്റ്റഡി കാലാവധിയാണ് നാളെ അവസാനിക്കുന്നത്. നിഷാദിന്റെ തിരോധാന കേസ് സംബന്ധിച്ച് ബംഗളുരു പോലീസ് മുമ്പാകെ സലീം നല്കിയ കുറ്റസമ്മത മൊഴി പ്രകാരമായിരുന്നു സലീമിനെ നിഷാദ് തിരോധാന കേസിൽ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ബംഗളുരു സ്ഫോടന കേസിൽ അറസ്റ്റിലായ സമയത്താണ് നിഷാദിനെ ക്വട്ടേഷൻ വാങ്ങി കൊലപ്പെടുത്തിയതാണെന്ന സലീമിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്. കൊലപാതക കുറ്റം ചുമത്തിയ കേസായതിനാൽ കൊല്ലപ്പെട്ടതായി സംശയിക്കുന്ന…
Read More