‘മെ​റി ബോ​യ്സ്’ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി

ആ​രാ​ണ് ആ ​ബോ​യ്സ്. പു​തു​മു​ഖ താ​ര​നി​ര​യു​മാ​യി എ​ത്തു​ന്ന “മെ​റി​ബോ​യ്സ്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ മെ​റി​യു​ടെ ക​ഥ​യി​ലെ ബോ​യ്സ് ആ​രൊ​ക്കെ​യാ​ണെ​ന്ന ആ​കാം​ക്ഷ ഉ​ണ​ർ​ത്തി​യാ​ണ് പു​തി​യ പോ​സ്റ്റ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.

പു​തു​മു​ഖ താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കി​ക്കൊ​ണ്ട് മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ മെ​റി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പോ​സ്റ്റ​റാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി എ​ത്തി​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം ഓ​ഫീ​സ​ർ ഓ​ൺ ഡ്യൂ​ട്ടി​യി​ലെ താ​രം ഐ​ശ്വ​ര്യ രാ​ജ് ആ​ണ് മെ​റി ബോ​യ്സി​ലെ നാ​യി​ക മെ​റി​യാ​യെ​ത്തു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു ക്യാ​ര​ക്ട​ർ പോ​സ്റ്റ​റു​ക​ളും പു​റ​ത്തി​റ​ക്കും.

ന​വാ​ഗ​ത​നാ​യ മ​ഹേ​ഷ് മാ​ന​സ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഉ​ട​ൻ റി​ലീ​സി​നെ​ത്തും. മു​ൻ​നി​ര താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് മാ​ജി​ക് ഫ്രെ​യിം​സ് എ​പ്പോ​ഴും പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ൽ നി​ന്നെ​ല്ലാം വി​ഭി​ന്ന​മാ​യ രീ​തി​യി​ലാ​ണ് മാ​ജി​ക് ഫ്രെ​യിം​സ് 38-ാ മ​ത്തെ ചി​ത്ര​മാ​യ മെ​റി ബോ​യ്സ് ഒ​രു​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ശ്രീ​പ്ര​സാ​ദ് ച​ന്ദ്ര​ന്‍റേ​താ​ണ്. കീ​ർ​ത്ത​ന പി.​എ​സ്, ശ്വേ​താ വാ​ര്യ​ർ, പാ​ർ​വ​തി അ​യ്യ​പ്പ​ദാ​സ്, ആ​തി​ര രാ​ജീ​വ്, എ​ന്നീ പു​തു​മു​ഖ​താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ പു​തി​യ ത​ല​മു​റ​യു​ടെ വ്യ​ക്തി​ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​യി​രി​ക്കും മെ​റി ബോ​യ്സ്. സൗ​ഹൃ​ദ​വും പ്ര​ണ​യ​വു​മെ​ല്ലാം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഒ​രു കാ​മ്പ​സ് ചി​ത്രം. വി​ശാ​ഖ് നാ​യ​ർ, റോ​ഷ​ൻ അ​ബ്ദു​ൾ റ​ഹൂ​ഫ്, സാ​ഫ്‌​ബോ​യ്, ഷോ​ൺ ജോ​യ്, ബി​ന്ദു പ​ണി​ക്ക​ർ, മൂ​ർ, അ​ഖി​ൽ ക​ല​വൂ​ർ, ശ്രീ​ജി​ത്ത് ര​വി, ജ​യിം​സ് ഏ​ലി​യ, ആ​ൻ ജ​മീ​ല സ​ലിം, അ​ശ്വ​ത്ത്, ഫ്രാ​ങ്കോ ഫ്രാ​ൻ​സി​സ്, എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു.

ചി​ത്ര​ത്തി​നു സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് കൈ​തി, വി​ക്രം വേ​ദ, പു​ഷ്പ 2, ആ​ർ​ഡി​എ​ക്സ് പോ​ലു​ള്ള സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് സം​ഗീ​തം ഒ​രു​ക്കി​യ സാം ​സി.​എ​സ്.​ആ​ണ്. കോ-​പ്രൊ​ഡ്യൂ​സ​ർ-​ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, ഛായാ​ഗ്ര​ഹ​ണം-​ഫാ​യി​സ് സി​ദ്ദി​ഖ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്-​സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, ന​വീ​ൻ പി. ​തോ​മ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​അ​ഖി​ൽ യ​ശോ​ധ​ര​ൻ, എ​ഡി​റ്റ​ർ-​ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഗി​രീ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ, സൗ​ണ്ട് ഡി​സൈ​ൻ-​സ​ച്ചി​ൻ, ഫൈ​ന​ൽ മി​ക്സ്-​ഫൈ​സ​ൽ ബ​ക്ക​ർ, ആ​ർ​ട്ട്-​രാ​ഖി​ൽ, കോ​സ്റ്റ്യൂം-​മെ​ൽ​വി ജെ, ​മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ബി​ച്ചു, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഹെ​ഡ്- ബ​ബി​ൻ ബാ​ബു, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ-​രാ​ജേ​ഷ് നാ​രാ​യ​ണ​ൻ, പി​ർ​ഒ‌-​മ​ഞ്ജു ഗോ​പി​നാ​ഥ്, സ്റ്റി​ൽ​സ്-​ബി​ജി​ത്ത് ധ​ർ​മ​ടം, മാ​ർ​ക്ക​റ്റിം​ഗ്-​സൗ​ത്ത് ഫ്രെ​യിം​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്. അ​ഡ്വ​ർ​ടൈ​സിം​ഗ്-​ബ്രി​ങ് ഫോ​ർ​ത്ത്, ഡി​സൈ​ൻ​സ്-​യെ​ല്ലോ ടൂ​ത്ത്സ്‌, ടൈ​റ്റി​ൽ ഡി​സൈ​ൻ-​വി​ന​യ​തേ​ജ​സ്വി, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്-​ഓ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ- മാ​ജി​ക് ഫ്രെ​യിം​സ് റി​ലീ​സ്.

Related posts

Leave a Comment