വെള്ളറട: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലര പവനും അലമാരയില്‍ സൂക്ഷിച്ചിരുന്ന രൂപയും മൊബൈല്‍ഫോണും മോഷ്ടിച്ചു.
മാരായമുട്ടം പോലീസ് സ്റ്റേഷന് പരിധിയിലെ കുളത്താമ്മല് കീരന്തൂര് ഉത്രാടത്തില് അഖിലിന്റെ വീട്ടില്‍ നിന്നാണ് മോഷണം പോയത്.കഴിഞ്ഞ ദിവസം രാവിലെ 10 .30 മുതല്‍ 11 മണി വരെ അര മണിക്കൂര്‍ സമയംവീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്.
വാതില്‍ തുറന്നു മുറിക്കകത്ത് എത്തിയ മോഷ്ടാവ് അലമാര കുത്തി തുറന്നാണ് മോഷണം നടത്തിയത്.ഗൃഹനാഥനായ അഖിലിന്റെ പരാതിയെ തുടര്‍ന്ന് മാരായമുട്ടം പോലീസും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പകല്‍ സമയങ്ങളില്‍ പോലും മോഷണം പതിവായതിനാല്‍ പ്രദേശത്തെ ആള്ക്കാര് ആശങ്കയിലാണ്.
