കണ്ണൂർ: കണ്ണൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് സുന്നി നേതാവ് മരിച്ചു.തളിപ്പറന്പ് തിരുവട്ടൂർ സ്വദേശിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ മുശാവറ അംഗവും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.പി അബ്ദു റൗഫ് മുസ്ലിയാർ (60) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെ കണ്ണൂർ കാപ്പിറ്റോൾ മാളിന് സമീപം ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഖത്തറിൽ നിന്ന് നാട്ടിലേക്ക് വരുന്ന മകളെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കൂട്ടിവരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റൗഫ് മുസ്ലിയാരെ കണ്ണൂരില സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കാറിലുണ്ടായ മറ്റുളളവർക്ക് പരിക്കുകളില്ല. തളിപ്പറന്പ് അൽമഖർ പ്രവർത്തക സമിതി അംഗമായ റൗഫ് മുസ്ലിയാർ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റായിരുന്നു. പാനൂർ മോന്താൽ ജുമുഅ മസ്ജിദ്, പുത്തൂർ മർക്കസ്, മുട്ടം…
Read MoreCategory: Kannur
മദ്യ-മയക്കുമരുന്നു മാഫിയ കണ്ണൂരിൽ സജീവം; എക്സൈസ് വകുപ്പിൽ ജീവനക്കാരില്ല; പിടിക്കേണ്ടവർ കിതയ്ക്കുന്നു
കൂത്തുപറമ്പ്: ആവശ്യത്തിന് ജീവനക്കാരും വേണ്ടത്ര വാഹനങ്ങളും ഇല്ലാത്തതു കാരണം ജില്ലയിലെ എക്സൈസ് വകുപ്പിന്റെ പ്രവർത്തനം താളം തെറ്റുന്നു.മുമ്പൊരിക്കലും ഇല്ലാത്ത വിധം ലഹരി മാഫിയ വിദ്യാർഥികളെ കൂടി ലക്ഷ്യമിട്ട് പിടിമുറുക്കുമ്പോഴാണ് എക്സൈസ് വകുപ്പ് ഈ ദുരവസ്ഥ നേരിടുന്നത്.ഈ സാഹചര്യം മുതലെടുത്ത് ലഹരി മാഫിയക്കൊപ്പം മദ്യക്കടത്ത് സംഘങ്ങളും വിലസുകയുമാണ്. എക്സൈസ് വകുപ്പിന്റെ കീഴിൽ ജില്ലയിൽ പന്ത്രണ്ട് റെയ്ഞ്ച് ഓഫീസുകളും നാല് സർക്കിൾ ഓഫീസുകളും മാഹി, കൂട്ടുപുഴ എന്നീ രണ്ട് ചെക്ക് പോസ്റ്റുകളുമാണുള്ളത്.ഇതിനൊപ്പം ജില്ലാ ഓഫീസ്, സ്പെഷൽ സ്ക്വാഡ് എന്നിവയിലുമായി 178 സിവിൽ എക്സൈസ് ഓഫീസർമാരും 62 പ്രിവന്റീവ് ഓഫീസർമാരുമാണ് ഉള്ളത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിരമിച്ച് ഒരു മാസം പിന്നിടുമ്പോഴും പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുമില്ല. കണ്ണൂർ റെയ്ഞ്ച്, കണ്ണൂർ, ഇരിട്ടി സർക്കിൾ ഓഫീസുകളിലും സ്പെഷൽ സ്ക്വാഡിലും സർക്കിൾ ഓഫീസർമാരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഏറ്റവും കുറഞ്ഞത് 250 സിവിൽ എക്സൈസ് ഓഫീസർമാരും…
Read Moreഹോം ഗാർഡായാൽ ഇങ്ങനെ വേണം; ട്രാഫിക് നിയമം അവഗണിച്ചുവന്ന ബൈക്ക് യാത്രികനെ തടഞ്ഞ് നിർത്തി തിരിച്ചയക്കുന്ന ഹോംഗാർഡ് മാത്യു
ചെന്പേരി: ടൗണിലെ ഗതാഗത നിയന്ത്രണത്തിനും നീതിനിർവഹണത്തിന്റെ ഭാഗമായ സാമൂഹികസുരക്ഷക്കും വേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള ഹോംഗാർഡിന്റെ സേവന മികവ് അനുഭവിച്ചറിയുന്ന ചെന്പേരി നിവാസികളുടെ കമന്റാണിത്- ‘ഹോം ഗാർഡായാൽ ഇങ്ങനെ വേണം…’. കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ ചെന്പേരി ടൗണിൽ പകൽ സമയങ്ങളിൽ ഹോംഗാർഡിന്റെ ചുമതല വഹിക്കുന്ന പൂപ്പറന്പ് സ്വദേശി വരന്പകത്ത് മാത്യു കൃത്യനിർവഹണത്തിൽ പുലർത്തിവരുന്ന ആത്മാർഥതയും നിഷ്പക്ഷതയുമാണ് പൊതുജനങ്ങളിൽ ഏറെ മതിപ്പുളവാക്കിയിരിക്കുന്നത്. ദിവസവും രാവിലെ മുതൽ ടൗണിലെ എല്ലായിടങ്ങളിലും നിരീക്ഷിച്ച് റോഡ് നിയമങ്ങൾ തെറ്റിച്ച് അലക്ഷ്യമായി നിർത്തിയിടുന്ന വാഹനങ്ങൾ മാറ്റിയിടാൻ നിർദേശിച്ചും പ്രവേശനം നിരോധിച്ചിട്ടുള്ള ദിശയിലൂടെ വരുന്ന വാഹനങ്ങൾ തടഞ്ഞ് നിർദിഷ്ട മാർഗത്തിലൂടെ നയിച്ചും കർശന നിലപാട് സ്വീകരിച്ചു തുടങ്ങിയതോടെ മുന്‍പ് ടൗണിൽ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന ഗതാഗതക്കുരുക്ക് ഏറെക്കുറെ ഇല്ലാതാക്കാൻ കഴിയുന്നുണ്ട്. വാഹനത്തിരക്കേറുന്ന സമയങ്ങളിൽ കുട്ടികൾക്കും അവശരായ വയോധികർക്കും റോഡ് മുറിച്ചുകടക്കാൻ കൈപിടിച്ചു സഹായിക്കാനും ഈ ഹോംഗാർഡിനു മടിയൊന്നുമില്ല. കുന്നിൻമുകളിലെ…
Read Moreതകർന്ന് വീണുകൊണ്ടിരിക്കുന്നത് ഒരുകോടിയുടെ വീട്; തളിപ്പറമ്പിൽ വീട് താഴ്ന്ന സംഭവം; സമീപത്തുള്ള വീട്ടുകാരെ മാറ്റി; നിര്‍മാണത്തിലെ അപാകതകളായിരിക്കാം വീട് തകര്‍ച്ചക്ക് കാരണം
തളിപ്പറമ്പ്: ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള മാളികവീടിന് സമീപത്തുള്ള മൂന്ന് വീട്ടുകാരെ സുരക്ഷാ കാരണങ്ങളാല്‍ മാറ്റി പാര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് നിര്‍മാണത്തിലിരിക്കുന്ന പടുകൂറ്റന്‍ മാളികവീട് തകര്‍ന്നുവീണത്. മുപ്പതടിയിലേറെ താഴ്ചയില്‍ വീട് മണ്ണിലേക്ക് താഴ്ന്നുപോയ നിലയിലാണ്. ഇതിന് തൊട്ടടുത്തുള്ള വീടാണ് വിള്ളലുകള്‍ വീണ് തകര്‍ച്ചയുടെ വക്കില്നില്ക്കുന്നത്. തളിപ്പറമ്പിനടുത്ത് ആടിക്കുംപാറയില്‍ തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശികളും സഹോദരന്മാരുമായ മുരുകനും ശ്രീനിവാസനും നിര്‍മിച്ച വീടുകളാണിത്. ചിറവക്കില്‍ മുരുകന് സ്റ്റീല്‍സ് എന്ന പേരില്‍ മൊത്ത ആക്രിവ്യാപാരം നടത്തിവരികയാണ് ഇരുവരും. നാലായിരം ചതുരശ്രയടിയിലലേറെയാണ് ഇരുവീടുകളുടെയും വിസ്തീർണം. അടുത്തടുത്തായി നിര്‍മിച്ച വീടുകളുടെ 80 ശതമാനം പണികളും പൂര്‍ത്തിയായിരുന്നു. ഒരുകോടിയിലേറെ രൂപ രണ്ടുവീടുകള്ക്കുമായി ഇതേവരെ ചെലവഴിച്ചുകഴിഞ്ഞതായാണ് പ്രാഥമിക കണക്കുകള്‍. വിള്ളലുകള്‍ വീണതിനാല്‍ വീട് ഏത് സമയത്തും നിലംപൊത്തുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിര്‍മാണത്തിലെ അപാകതകളായിരിക്കാം വീട് തകര്‍ച്ചക്ക് കാരണമായതെന്ന് കരുതുന്നു. വര്‍ഷങ്ങള്‍ക്ക്…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 59 കാരൻ അറസ്റ്റിൽ; പരാതികൊടുത്തറിഞ്ഞ് മുങ്ങിയ ഇയാളെ ബസ് സ്റ്റാന്റിൽ നിന്നും പിടികൂടുകയായിരുന്നു
ശ്രീകണ്ഠപുരം: 12 കാരിയെ പീഡിപ്പിച്ച കേസിൽ 59 കാരൻ അറസ്റ്റിൽ. ചെമ്പന്തൊട്ടി ഞണ്ണമലയിലെ പത്രോസ് എന്ന ജോസുകുട്ടിയെയാണ് ശ്രീകണ്ഠപുരം എസ്ഐ സി. പ്രകാശനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. പെൺകുട്ടി പരാതി നൽകിയതോടെ നാട്ടിൽ നിന്ന് മുങ്ങിയ ഇയാളെ രഹസ്യവിവരത്തെത്തുടർന്ന് ഇന്ന് പുലർച്ചെ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ വച്ച് പിടികൂടുകയായിരുന്നു.
Read Moreആര്‍എസ്എസ് പ്രവര്ത്തകന് ഷമേജിന്റെ കൊലപാതകത്തിലെ അന്വേഷണം പൂര്‍ത്തിയായി; ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാൽ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും
തലശേരി: ആര്‍എസ്എസ് പ്രവര്ത്തകന് ന്യൂമാഹി പെരിങ്ങാടിയിലെ യു.സി.ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയായി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാൽ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സിഐ എം.പി ആസാദ് രാഷ്ട്രദീപികയോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുടെയും സംഭവസമയത്ത് ഷമേജും പ്രതികളും ധരിച്ചിരുന്ന വസ്ത്രങ്ങളുടെയും പരിശോധനാ ഫലമാണ് ഫോറന്‍സിക് ലാബില്‍ നിന്നും ലഭിക്കേണ്ടത്. കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലാകാനുണ്ട്. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. അമ്പത് സാക്ഷികളുടെ മൊഴിയാണ് അന്വേഷണസംഘം ഇതിനകം രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയപറമ്പത്ത് വീട്ടില്‍ ഷബിന് രവീന്ദ്രന് എന്ന ചിക്കു (28), ചെറുകല്ലായി മലയങ്കര വീട്ടില്‍ എം.എം ഷാജി എന്ന മണ്ണട്ട ഷാജി(38), പള്ളൂര്‍ നാലുതറയിലെ നടയന്റവിട ലിജിന്‍ എന്ന ലിച്ചു (38), പുതിയ പറമ്പത്ത് ഷാജി എന്ന സജീഷ് (45) ന്യൂമാഹി ബൈത്തുല്‍ സെയ്നില്മു ഹമ്മദ് ഫൈസല്‍ (40), കുന്നാംകുളത്ത് വീട്ടില്‍ രാഗില്‍, (28) ചെറുകല്ലായി…
Read Moreഅപകടങ്ങളിൽ കണ്ണടച്ച് അധികൃതർ , കണ്ണ് തുറന്ന് കുട്ടി സഖാക്കൾ; ദേശീയപാതയിലെ ചതിക്കുഴികള്‍ കല്ലും മണ്ണും കൊണ്ട് നികത്തി മാതൃകയായി പയ്യന്നൂരിലെ ഡിവൈഎഫ്ഐക്കാർ
പയ്യന്നൂര്‍: ദേശീയപാതയിലെ ചതിക്കുഴികള്‍ മൂലമുള്ള അപകടം തുടര്‍ക്കഥയായിട്ടും അധികൃതര്‍ കണ്ണടച്ചിരിക്കുമ്പോള്‍ കുഴികളടക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്ത്. ഓണക്കുന്ന് മുതല്‍ കരിവെള്ളൂര്‍ വരെയുള്ള ദേശീയ പാതയിലാണ് കുഴികളായ റോഡുമൂലം അപകടങ്ങള്‍ തുടര്‍ക്കഥയായത്. ദേശീയപാത ചതിക്കുഴികള്‍ കൊണ്ട് നിറയുകയും അപകടങ്ങള്‍ നിത്യസംഭവമാകുകയും ചെയ്തതോടെ തകര്‍ന്ന റോഡിന്റെ ചിത്രം സഹിതം രാഷ്ട്രദീപിക വാര്‍ത്ത പ്രസിദീകരിച്ചിരുന്നു. എന്നിട്ടും ദേശീയ പാത വിഭാഗം ഇതൊന്നും കണ്ടില്ലെന്ന് നടിച്ചപ്പോഴാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വാഹനത്തിൽ കല്ലും മണ്ണും കൊണ്ടു വന്നിട്ട് കുഴികള്‍ നികത്തി ഇടിച്ചുറപ്പിച്ചാണ് ഇവര്‍ സേവന പ്രവര്‍ത്തനം സംഘടിപ്പിച്ചത്.അപകടം പതിവായ കരിവെള്ളൂര്‍ ഓണക്കുന്ന് മുതലുള്ള ദേശീയ പാതയിലെ കുഴികളാണ് ഇവരടച്ചത്.കരിവെള്ളൂര്‍ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കുഴികളടച്ചത്.
Read Moreപൂവാലൻമാരൊക്കൊണ്ടു ഒരു രക്ഷയുമില്ല..! ധര്‍മശാല നിഫ്റ്റിലെ വിദ്യാർഥിനികള്‍ക്ക് നേരെ യുവാക്കുളുടെ ആക്രമണം; വിദ്യാർഥിനികളുടെ പരാതിയിൽ പോലീസ്കേസെടുത്തു
തളിപ്പറമ്പ്: ധര്‍മശാല നിഫ്റ്റിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ധര്‍മശാലയില്‍ നിന്ന് നിഫ്റ്റ് ഹോസ്റ്റലിലേക്ക് പോകവെ പിന്നാലെ ബൈക്കിലെത്തിയ രണ്ടംഗസംഘം വിദ്യാര്‍ഥിനികളെ കയറിപ്പിടിച്ചതായാണ് പരാതി. പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെ സംഘം ബൈക്ക് അമിതവേഗത്തില്‍ ഓടിച്ചുപോയി. വിവരമറിഞ്ഞ ഉടന്‍തന്നെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് സംഘം നിഫ്റ്റിലെത്തി അന്വേഷണം നടത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിഫ്റ്റിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അക്രമം നടന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനുശേഷം ജയിംസ് മാത്യു എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ നിഫ്റ്റിലെത്തി പരിസരത്ത് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതേവരെ നടപ്പിലായിട്ടില്ല. നഗരസഭ മുന്‍കൈയെടുത്ത് സ്ഥാപിച്ച സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
Read Moreസീബ്രലൈനിലും രക്ഷയില്ല; റോഡ് മുറിച്ച് കടക്കുന്നതിനിടെ വൃദ്ധയുടെ കാലിലൂടെ കാർ കയറി ഇറങ്ങി; കാൽപാദ എല്ലുകൾ ഓടിഞ്ഞു; ചില ഡ്രൈവർമാർ അസഭ്യം പറയാറുണ്ടെന്ന് യാത്രക്കാർ
പയ്യന്നൂര്‍:റോഡ് മുറിച്ച് കടക്കുന്നതിനായി സീബ്രാലൈനിലൂടെ പോകുകയായിരുന്ന കാല്‍നട യാത്രക്കാരിയുടെ കാലിൽ കാർ കയറി. ഓലയമ്പാടിയിലെ വലിയവളപ്പില്‍ പത്മാക്ഷി(52)ക്കാണ് പരിക്കേറ്റത്.ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിനു സമീപത്തെ സീബ്രാ ലൈനിലാണ് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന പത്മാക്ഷിയുടെ കാലിലൂടെ നിര്‍ത്താതെ വന്ന കെഎല്‍ 14 എം 6988 സ്വിഫ്റ്റ് കാര്‍ കയറിയിറങ്ങുകയായിരുന്നു.അപകടത്തില്‍ യാത്രക്കാരിയുടെ കാല്പാദത്തിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡിന്റെ മെക്കാഡം ടാറിംഗ് പൂര്‍ത്തീകരിച്ച ശേഷം വിവിധയിടങ്ങളിലായി കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി സീബ്രാലൈനുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇത് കാല്‍നടയാത്രക്കാര്‍ക്ക് പൂർണമായും ഉപയോഗപ്രദമാക്കാന്‍ കഴിയുന്നില്ല. റോഡ് മുറിച്ച് കടക്കാനായി ആളുകള്‍ കാത്തുനില്‍ക്കുന്നത് കണ്ടാലും വാഹനങ്ങള്‍ നിര്‍ത്താറില്ല എന്ന് മാത്രമല്ല സീബ്രാലൈനിലൂടെ കടന്നുപോകുന്നവരോട് വേഗം കടന്നുപോകാനായി അസഭ്യങ്ങള്‍ പറയുന്ന ഡ്രൈവര്‍മാരുമുണ്ട്.ട്രാഫിക്ക് സിഗ്നലുകളെപറ്റിയുള്ള ഡ്രൈവര്‍മാരുടെ അജ്ഞതയകറ്റാനുള്ള ഇടപെടലുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Read Moreമട്ടന്നൂരിലെ മാലിന്യ സംസ്കരണത്തെക്കുറിച്ച് കണ്ടും കേട്ടും പടിക്കാൻ കർണാടകത്തിൽ നിന്ന് വിദ്യാർഥികളും നഗരസഭാ അധികൃതരും
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെ മാലിന്യ സംസ്കരണം പഠിക്കുന്നതിനു കർണാടകത്തിലെ വിദ്യാർഥികളും നഗരസഭ അധികൃതരും മട്ടന്നൂരിലെത്തി. മംഗലാപുരം ഉളളാൽ സിറ്റി നഗരസഭ കൗൺസിൽ അംഗങ്ങളും സോഷ്യൽ വർക്കർമാരായ വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് മാലിന്യ സംസ്കരണം പഠിക്കുന്നതിനെത്തിയത്. മട്ടന്നൂർ നഗരസഭയിൽ നടപ്പിലാക്കിയ മാലിന്യ സംസ്കരണങ്ങൾ കണ്ടു പഠിച്ചു മംഗലാപുരം ഉളളാൽ നഗരസഭയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സംഘമെത്തിയത്. പ്ലാസ്റ്റിക് നിരോധനവും പ്ലാസ്റ്റിക് സംസ്കരണവും നടപ്പിലാക്കി മാതൃകയായ നഗരസഭയെക്കുറിച്ചു അറിഞ്ഞതോടെയാണ് ഉളളാൽ നഗരസഭയിലും നടപ്പിലാക്കണമെന്ന ആഗ്രഹത്തോടെ കൗൺസിൽ സംഘമെത്തിയത്. നഗരസഭ കൗൺസിൽ അംഗങ്ങളും സ്കൂൾ ഓഫ് സോഷ്യൽ വർക്ക് റോഷിനി നിലയത്തിലെ വിദ്യാർഥികളും അടങ്ങുന്ന 25 പേരാണ് മട്ടന്നൂർ നഗരസഭയിലെത്തിയത്. ഇന്നലെ രാവിലെ 11 ഓടെ ഓഫീസിലെത്തിയ സംഘത്തെ നഗരസഭ ജനപ്രതിനിധികൾ സ്വീകരിച്ചു. തുടർന്നു മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിനെക്കുറിച്ചു നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.രാജശേഖരൻ നായർ ക്ലാസെടുത്തു. കരിത്തൂർ പറമ്പിൽ പ്രവർത്തിക്കുന്ന മാലിന്യ…
Read More