ക​ണ്ണൂ​രി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് സു​ന്നി നേ​താ​വ് മ​രി​ച്ചു; ഇ​ന്നു പു​ല​ർ​ച്ചെ രണ്ടിന്  വിദേശത്ത് നിന്നും വന്ന മകളെ കൂട്ടിക്കൊണ്ടു വരുന്നതിനിടയിലായിരുന്നു അപകടം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് സു​ന്നി നേ​താ​വ് മ​രി​ച്ചു.​ത​ളി​പ്പ​റ​ന്പ് തി​രു​വ​ട്ടൂ​ർ സ്വ​ദേ​ശി​യും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ക​ണ്ണൂ​ർ ജി​ല്ലാ മു​ശാ​വ​റ അം​ഗ​വും സു​ന്നി ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സി.​പി അ​ബ്ദു റൗ​ഫ് മു​സ്ലി​യാ​ർ (60) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ 2.30 ഓ​ടെ ക​ണ്ണൂ​ർ കാ​പ്പി​റ്റോ​ൾ മാ​ളി​ന് സ​മീ​പം ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഖ​ത്ത​റി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന മ​ക​ളെ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് കൂ​ട്ടി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റൗ​ഫ് മു​സ്ലി​യാ​രെ ക​ണ്ണൂ​രി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യ മ​റ്റു​ള​ള​വ​ർ​ക്ക് പ​രി​ക്കു​ക​ളി​ല്ല. ത​ളി​പ്പ​റ​ന്പ് അ​ൽ​മ​ഖ​ർ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​മാ​യ റൗ​ഫ് മു​സ്ലി​യാ​ർ സു​ന്നി ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. പാ​നൂ​ർ മോ​ന്താ​ൽ ജു​മു​അ മ​സ്ജി​ദ്, പു​ത്തൂ​ർ മ​ർ​ക്ക​സ്, മു​ട്ടം ഹ​സ​നു​ൽ ബ​സ്വ​രി ദ​ർ​സ്, ച​പ്പാ​ര​പ്പ​ട​വ് ജു​മു​അ മ​സ്ജി​ദ്, പ​ട്ടു​വം ജു​മാ​മ​സ്ജി​ദ്, ത​ളി​പ്പ​റ​ന്പ് ബാ​ഫ​റി മ​ദ്റ​സ, ബെം​ഗ​ളൂ​രു മ​ർ​ക​സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഖ​ത്തീ​ബും മു​ദ​ർ​റി​സു​മാ​യി സേ​വ​നം ചെ​യ്തി​രു​ന്നു.

ത​ളി​പ്പ​റ​ന്പ് ബ​ദ​രി​യ്യ ന​ഗ​റി​ലാ​ണ് താ​മ​സം. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് സു​ഹൈ​ൽ (അ​ൽ​മ​ഖ​ർ ആ​ർ​ട്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ് കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ), മു​ഹ​മ്മ​ദ് സു​ലൈം (അ​ബു​ദാ​ബി), സു​മ​യ്യ, മു​ഹ​മ്മ​ദ് സു​റൈ​ജ് സ​ഖാ​ഫി (ഖ​ത്ത​ർ), നു​സൈ​ബ, ജു​മാ​ന, ശു​ഐ​ബ്, ശ​ബാ​ന. മ​രു​മ​ക്ക​ൾ: ദു​ജാ​ന മം​ഗ​ര, സൈ​ന​ബ ച​പ്പാ​ര​പ്പ​ട​വ്, സി​റാ​ജു​ദ്ദീ​ൻ സു​ഹ്രി (പ​ട​ന്ന​ക്ക​ര ജു​മാ മ​സ്ജി​ദ് ഖ​ത്തീ​ബ്), മു​ബീ​ന മാ​ണി​യൂ​ർ, ഹ​ബീ​ബ് കൊ​ട്ടി​ല (ത​ളി​പ്പ​റ​ന്പ അ​ൽ​ഹി​ദാ​യ മ​ദ്ര​സാ അ​ധ്യാ​പ​ക​ൻ), സൈ​നു​ദ്ദീ​ൻ ത​ളി​പ്പ​റ​ന്പ് (ഖ​ത്ത​ർ).

സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​സ​ലാം മ​ദ​നി (തി​രു​വ​ട്ടൂ​ർ), അ​ലി ഹ​സ​ൻ മു​സ്‌​ലി​യാ​ർ (പാ​ല​ത്തു​ങ്ക​ര), അ​ബ്ദു​റ​ഹ്മാ​ൻ സ​അ​ദി (ഇ​രി​ണാ​വ്), അ​ബ്ദു​ൽ​മ​ജീ​ദ് മ​ദ​നി (എ​ളം​ന്പേ​രം​പാ​റ മ​ഹ​ല്ല് ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ്), അ​ബ്ദു​ഷു​ക്കൂ​ർ സ​അ​ദി തി​രു​വ​ട്ടൂ​ർ (മ​ദ്റ​സ സ്വ​ദ​ർ മു​അ​ല്ലിം), അ​ബൂ​ബ​ക്ക​ർ സ​അ​ദി (ദു​ബൈ), അ​ബ്ദു​ൽ ജ​ബ്ബാ​ർ നി​സാ​മി (ഖ​ത്തീ​ബ്, നീ​ലേ​ശ്വ​രം), മു​ജീ​ബ് സൈ​നി(​ദു​ബൈ), ഫാ​ത്തി​മ (തി​രു​വ​ട്ടൂ​ർ), സൈ​ന​ബ(​തി​രു​വ​ട്ടൂ​ർ), ഉ​മ്മു സ​ല​മ(​വ​ലി​യോ​റ), റ​ഹ്മ​ത്ത് (കാ​സ​ർ​ഗോ​ഡ്).
ക​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച​യോ​ടെ ത​ളി​പ്പ​റ​ന്പ് ജു​മു​അ മ​സ്ജി​ദ് ക​ബ​ർ​ഥാ​നി​ൽ ന​ട​ക്കും.

Related posts