വീട്ടിലെത്താൻ വൈകുമെന്ന വെമ്പൽ മാറ്റിവെച്ച് യാത്രക്കാർ ;  നെഞ്ചുവേദനയുമായി പടിഞ്ഞ യാത്രക്കാരന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സ്വ​കാ​ര്യ ബ​സ് നിർത്താതെ ഒാടി; ഒരു ജീവൻ രക്ഷിക്കാനായതിന്‍റെ ചാരിതാർഥ്യത്തോടെ  യാത്രക്കാരും ജീവനക്കാരും

പ​യ്യ​ന്നൂ​ര്‍: യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​യ പ്ര​വ​ര്‍​ത്ത​നം. കോ​ഴി​ക്കോ​ട്-​പ​യ്യ​ന്നൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ജാ​ന്‍​വി ബ​സി​ന്‍റെ ക​ണ്ട​ക്ട​ര്‍ സു​നി​ല്‍ പു​ളു​ക്ക​നാ​ട്ടും ഡ്രൈ​വ​ര്‍ ഗോ​പ​നു​മാ​ണ് ഇ​ന്ന​ലെ രാ​ത്രി​ ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.​ കോ​ഴി​ക്കോ​ട് നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് യാ​ത്ര ചെ​യ്തി​രു​ന്ന​യാ​ള്‍​ക്കാ​ണ് ധ​ര്‍​മ​ശാ​ല​യി​ലെ​ത്താ​നാ​യ​പ്പോ​ഴേ​ക്കും ശ​ക്ത​മാ​യ നെ​ഞ്ച് വേ​ദ​ന​യു​ണ്ടാ​യ​ത്. വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന യാ​ത്ര​ക്കാ​ര​ന് സം​സാ​രി​ക്കാ​ന്‍ പോ​ലു​മാ​കാ​ത്ത അ​വ​സ്ഥ​യി​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കും തെ​ല്ലും സം​ശ​യ​മു​ണ്ടാ​യി​ല്ല.​ ബ​സി​ലു​ള്ള മ​റ്റ് യാ​ത്ര​ക്കാ​രോ​ട് സം​ഭ​വം ചു​രു​ക്കി​പ​റ​ഞ്ഞ ശേ​ഷം എ​വി​ടേ​യും നി​ര്‍​ത്താ​തെ ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ്ദ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ ത​ക്ക സ​മ​യ​ത്ത് എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ ചാ​രി​താ​ര്‍​ഥ്യ​ത്തോ​ടെ ബ​സ് തി​രി​ച്ച് വി​ട്ട് ധ​ര്‍​മ്മ​ശാ​ല​വ​രെ​യു​ള്ള​വ​രെ ഇ​റ​ക്കി​യ ശേ​ഷ​മാ​ണ് തി​രി​ച്ച് പ​യ്യ​ന്നൂ​രി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ര്‍​ന്ന​ത്.​ രാ​ത്രി സ​മ​യ​മാ​യ​തി​നാ​ല്‍ വീ​ട്ടി​ലെ​ത്തു​ന്ന​തി​നു​ള്ള വെ​മ്പ​ലി​ലാ​യി​രു​ന്നി​ട്ടും അ​തു​വ​രെ ബ​സി​ലെ മ​റ്റു യാ​ത്ര​ക്കാ​രും സ​ഹ​ക​രി​ച്ചു.

Read More

തോ​ക്ക് മുക്കി! സൂ​ക്ഷി​ക്കാ​നേ​ല്‍​പ്പി​ച്ച തോ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യി; സം​ഭ​വം ആ​ദൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍

കാ​സ​ര്‍​ഗോ​ഡ്:​ എ​ട്ടു​വ​ര്‍​ഷം മു​മ്പ് സൂ​ക്ഷി​ക്കാ​നേ​ല്‍​പ്പി​ച്ച തോ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ സം​ഭ​വ​ത്തി​ല്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ദൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് തോ​ക്ക് കാ​ണാ​താ​യ​ത്. 2010 മാ​ര്‍​ച്ച് 18 നാ​ണ് മു​ളി​യാ​ര്‍ മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ന്‍ ത​ന്‍റെ ഒ​റ്റ​ക്കു​ഴ​ല്‍ തോ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്. ഈ ​തോ​ക്കാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ലൈ​സ​ന്‍​സു​ള്ള 126 പേ​രോ​ടും ത​ങ്ങ​ളു​ടെ തോ​ക്ക് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തോ​ക്ക് സൂ​ക്ഷി​ക്കാ​ന്‍ അ​ധി​കാ​ര​മു​ള്ള ജി​ല്ല​യി​ലെ ര​ണ്ടു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ കാ​സ​ര്‍​ഗോ​ഡ് സാ​യു​ധ​സേ​നാ​വി​ഭാ​ഗ​ത്തി​ലെ തോ​ക്കു​ക​ള്‍ മു​ഴു​വ​ന്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കേ​സൊ​ന്നും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നി​ല്ല. തോ​ക്ക് ക​ണ്ടു​കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ തോ​ക്ക് ന​ഷ്ട​പ്പെ​ട്ട കാ​ല​യ​ള​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തിരേ ന​ട​പ​ടി വ​രു​മെ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന. സ​മീ​പ​പ്ര​ദേ​ശ​ത്ത് ഉ​ത്സ​വം ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു…

Read More

പോലീസ് സ്റ്റേഷൻ സൺഡേ ഹോസ്പിറ്റൽ; താ​ലോ​ലം ചൈ​ൽ​ഡ് ഫ്ര​ണ്ട്‌ലി ക്ലി​നി​ക്കുമായി ച​ന്തേ​ര ജനമൈത്രി പോലീസ് സ്റ്റേഷൻ; ഈ പോലീസുകാരുടെ സേവനം അറിയാതെ പോകരുത്

പി​ലി​ക്കോ​ട്: ഞാ​യ​റാ​ഴ്ച​ക​ളി​ൽ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ഇ​നി ആ​ശു​പ​ത്രി തേ​ടേ​ണ്ട. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​തി​നാ​യി സൗ​ക​ര്യ​മു​ണ്ട്. ച​ന്തേ​ര ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് താ​ലോ​ലം ചൈ​ൽ​ഡ് ഫ്ര​ണ്ട്‌ലി ക്ലി​നി​ക്ക് ആ​രം​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്ന് വ​രെ ചെ​റു​വ​ത്തൂ​ർ ഗ​വ. ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ ഡോ. ​കെ. പ്ര​വീ​ണ്‍ കു​മാ​ർ പോ​ലീസ് സ്റ്റേ​ഷ​നി​ലെ ക്ലി​നി​ക്കി​ൽ കു​ട്ടി​ക​ളെ പ​രി​ശോ​ധി​ക്കും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ പോ​ലും സ്പെഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കാ​റി​ല്ല. ഈ ​ആ​ശ​യ​മാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സ് ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ശ്രീ​ധ​ര​ൻ ചൈ​ൽ​ഡ് ഫഫ്ര​ണ്ട്‌ലി ക്ലി​നി​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ശ്രീ​നി​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​സി. ഫൗ​സി​യ, മാ​ധ​വ​ൻ മ​ണി​യ​റ, ച​ന്തേ​ര എ​സ്ഐ വി​പി​ൻ ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം ഇ​ഷാം പ​ട്ടേ​ൽ, ഡോ. ​കെ. പ്ര​വീ​ണ്‍​കു​മാ​ർ,…

Read More

ബി​ജെ​പി​യെ പ്ര​തി​സ്ഥാ​ന​ത്ത് നി​ർ​ത്തി കീ​ഴാ​റ്റൂ​രി​ൽ സ​മ​ര​പ​ര​ന്പ​ര വ​രു​ന്നു;  വ​യ​ൽ​ക്കി​ളി​ക​ളു​ടെ​യും ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​യു​ടെ​യും യോ​ഗം നാ​ളെ

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​ർ ബൈ​പ്പാ​സ് വി​ഷ​യ​ത്തി​ൽ ബി​ജെ​പി​യെ പ്ര​തി​സ്ഥാ​ന​ത്ത് നി​ർ​ത്തി വ​യ​ൽ​ക്കി​ളി​ക​ളും കീ​ഴാ​റ്റൂ​ർ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​യും സ​മ​രം ആ​രം​ഭി​ക്കു​ന്നു. സ​മ​ര​രീ​തി​ക​ൾ തീ​രു​മാ​നി​ക്കാ​ൻ നാ​ളെ വൈ​കു​ന്നേ​രം വ​യ​ൽ​ക്കി​ളി​ക​ളു​ടെ​യും കീ​ഴാ​റ്റൂ​ർ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​യു​ടെ​യും സം​യു​ക്ത​യോ​ഗം ത​ളി​പ്പ​റ​ന്പി​ൽ ചേ​രു​ന്നു​ണ്ട്. ബൈ​പ്പാ​സ് വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ത്രീ​ഡി നോ​ട്ടി​ഫി​ക്കേ​ഷ​നെ​തി​രേ ബി​ജെ​പി​യെ പ്ര​തി​സ്ഥാ​ന​ത്ത് നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം. നി​യ​മ​പ​ര​മാ​യി പ്ര​ശ്‌​ന​ത്തി​ലി​ട​പെ​ടാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം തു​രു​ത്തി നി​വാ​സി​ക​ള്‍ ത്രീ​ഡി നോ​ട്ടി​ഫി​ക്കേ​ഷ​നെ​തി​രെ തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സും ഫ​യ​ല്‍​ചെ​യ്യും. നേ​ര​ത്തെ 3 (എ) ​നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ വ​ന്ന​പ്പോ​ള്‍ തു​രു​ത്തി​യി​ലെ പു​രാ​ത​ന​മാ​യ കാ​വ് സം​ര​ക്ഷി​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ർ​ജി​യി​ല്‍ ഹൈ​ക്കോ​ട​തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്തി​രു​ന്നു. അ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ 3 ഡി ​നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത 17 നാ​ലു മു​ത​ൽ ആ​റു​വ​രി വ​രെ​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 53.5482 ഹെ​ക്ട​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ന്തി​മ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ക​രി​വെ​ള്ളൂ​ർ മു​ത​ൽ പാ​പ്പി​നി​ശേ​രി…

Read More

വിധി വരും മുൻപേ മറ്റൊരുവിധിക്ക് കിഴടങ്ങി; പി​ണ​റാ​യി വി​ജ​യ​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സ് അ​വ​സാ​നിപ്പിക്കുന്നു;  പ്രതി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍ മരിച്ചു 

ത​ല​ശേ​രി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി മ​രി​ച്ച​തോ​ടെ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച പി​ണ​റാ​യി വ​ധോ​ദ്യ​മ കേ​സി​നും അ​വ​സാ​ന​മാ​കു​ന്നു. ഡി​സം​ബ​റി​ല്‍ കേ​സ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് വ​രാ​നി​രി​ക്കെ​യാ​ണ് കേ​സി​ലെ പ്ര​തി നാ​ദാ​പു​രം വ​ള​യം കു​റ്റി​ക്കാ​ട്ടി​ല്‍ പി​ലാ​വു​ള്ള​തി​ല്‍ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍ ഇ​ന്ന​ലെ മ​ര​ണ​മ​ട​ഞ്ഞ​ത്. കു​ഞ്ഞി​കൃ​ഷ​ണ​ന്‍ ന​മ്പ്യാ​രു​ടെ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തോ​ടെ കേ​സ് കോ​ട​തി അ​വ​സാ​നി​പ്പി​ക്കും.പി​ണ​റാ​യി​യു​ടെ വീ​ടി​നു സ​മീ​പ​ത്തു നി​ന്നും പി​ണ​റാ​യി​യെ ല​ക്ഷ്യം വെ​ച്ച് തോ​ക്കും കൊ​ടു​വാ​ളു​മാ​യി എ​ത്തി​യ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​രെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി കൂ​ടു​ക​യാ​യി​രു​ന്നു. 2016 മെ​യ് മാ​സ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി.​കെ.​പ്ര​ഭാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഈ ​കേ​സി​ന്‍റെ കു​റ്റ​പ​ത്രം ത​ല​ശേ​രി ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. റ​വ​ല്യൂ​ഷ​ന​റി പാ​ര്‍​ട്ടി നേ​താ​വ് ടി.​പി ച​ന്ദ്ര​ശേ​ഖ​നെ കൊ​ന്ന വി​രോ​ധ​ത്താ​ല്‍ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍…

Read More

  തലശേരിയിലെ ഇടവഴിയിലെ ലഹരിയിൽ മയങ്ങി വിദ്യാർഥികളും; പോലീസ്  പരിശോധനയിൽ പിടിയിലായത് അഞ്ചു വിദ്യാർഥികൾ; രക്ഷിതാക്കളെ വിളിച്ചുവരുത്തി ഉപദേശം നൽകി വിട്ടയച്ചു

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ല്‍ റെ​യ്ഡി​ല്‍ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രും ക​ഞ്ചാ​വ് വ​ലി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​മാ​യ 13 പേ​ര്‍ പി​ടി​യി​ലാ​യി. ഇ​വ​രി​ല്‍ ഏ​ഴ് പേ​രു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഒ​രാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പി​ടി​യി​ലാ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി ഉ​പ​ദേ​ശം ന​ല്‍​കി വി​ട്ട​യ​ച്ചു. എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം സി​ഐ എം.​പി ആ​സാ​ദ്, എ​സ്‌​ഐ​മാ​രാ​യ എം.​അ​നി​ല്‍, സു​രേ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 13 പേ​ര്‍ വ​ല​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ല്‍ ഒ​രാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റു​ള്ള​വ​ര്‍​ക്ക് പോ​ലീ​സ് ജാ​മ്യം അ​നു​വ​ദി​ച്ചു. സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു നി​ന്നും ക​ഞ്ചാ​വ് വ​ലി​ക്കു​ക​യാ​യി​രു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ഷം​നാ​സ്, കു​റ്റി​ക്ക​കം സ്വ​ദേ​ശി സു​ജീ​ഷ്, ച​ക്ക്യ​ത്ത്മു​ക്കി​ലെ ഷാ​ന​വാ​സ്, കൊ​ട​ക്ക​ളം ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ നി​ധി​ന്‍​ബാ​ബു, മു​ഴ​പ്പി​ല​ങ്ങാ​ട്ടെ സാ​ജി​ദ് എ​ന്നി​വ​രേ​യും…

Read More

യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ഞ്ചാ​വ് വി​ല്പ​ന നടത്തിയ യുവാവ് അറസ്റ്റിൽ;   വിദ്യാർഥികളെ ആകർഷിക്കാൻ ഷംസീറിന്‍റെ തന്ത്രം ഇങ്ങനെ…

ഇ​രി​ട്ടി: എ​ക്‌​സൈ​സ് ഇ​ൻ​സ്പ​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ കൂ​ട്ടു​പു​ഴ മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന 35 കാ​ര​ൻ ഇ​രി​ട്ടി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. പേ​ര​ട്ട സ്വ​ദേ​ശി ഷം​സീ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വു​യോ​ഗി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രു​ടെ ഗ്രൂ​പ്പു​ക​ൾ​ക്ക് ചി​ല്ല​റ​വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ചെ​റി​യ പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 50 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു.​സ്കൂ​ൾ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​പ​തു​രൂ​പ​യ്ക്കും അ​മ്പ​തു രൂ​പ​യ്ക്കും ക​ഞ്ചാ​വു​പൊ​തി​ക​ൾ വി​ല്പ​ന ന​ട​ത്തു​മെ​ന്ന് ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. വീ​രാ​ജ് പേ​ട്ട​യി​ൽ നി​ന്നാ​ണ് വി​ല്പ​ന​ക്കാ​യി ക​ഞ്ചാ​വ് ഇ​വി​ടേ​ക്ക് എ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി എ​ക്സൈ​സ് സം​ഘം ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​രി​ട്ടി റേ​ഞ്ച് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​കെ.​വി​നോ​ദ​ൻ, അ​ബ്ദു​ൾ നി​സാ​ർ, സി​വി​ൽ…

Read More

പു​ല്ലൂ​ക്ക​ര ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്രതിഭാഗം  അ​ഭി​ഭാ​ഷ​ക​ൻ പി​ൻ​മാ​റിയതിനെ തുടർന്ന് വി​ചാ​ര​ണ മു​ട​ങ്ങി; പ്ര​തി​ക്ക് വാ​റ​ണ്ട്

ത​ല​ശേ​രി: പെ​രി​ങ്ങ​ത്തൂ​ർ പു​ല്ലൂ​ക്ക​ര മു​ക്കി​ൽ പീ​ടി​ക​യി​ൽ ര​ണ്ട് വ​യോ​ധി​ക​രെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ മു​ട​ങ്ങി. പ്ര​തി ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ക്കേ​ണ്ട വി​ചാ​ര​ണ മു​ട​ങ്ങി​യ​ത്.​പ്ര​തി​ക്ക് കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.​കേ​സി​ൽ പ്ര​തി​ക്കു വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ.​വി.​ആ​ർ.​നാ​സ​ർ കേ​സി​ൽ നി​ന്നും പി​ന്മാ​റി. 2007 മാ​ർ​ച്ച് 11ന് ​പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മു​ക്കി​ൽ പീ​ടി​ക മൊ​യി​ലോ​ത്ത് താ​ഴെ കു​നി​യി​ൽ ന​മ്പീ​സു (68), സ​ഹോ​ദ​രി ആ​മി​ന (72) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ക്കി​ൽ പി.​കെ പു​തി​യ വീ​ട്ടി​ൽ ഷൗ​ക്ക​ത്താ​ണ് (42) കേ​സി​ലെ പ്ര​തി. ഇ​രു​നി​ല വീ​ട്ടി​ലെ താ​ഴ​ത്തെ നി​ല​യി​ലെ മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഇ​രു​വ​രേ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ന്ന​തി​നാ​യി പ്ര​തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കൊ​ല്ല​പ്പെ​ട്ട ന​ബീ​സു​വി​ന്‍റെ ദേ​ഹ​ത്ത് എ​ട്ട് മു​റി​വു​ക​ളും ആ​മി​ന​യു​ടെ ദേ​ഹ​ത്ത് 20 മു​റി​വു​ക​ളൂം ഏ​റ്റി​രു​ന്നു. ഒ​രാ​ളു​ടെ ചെ​വി അ​റു​ത്തു​മാ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.…

Read More

തലശേരി നഗരത്തിന്‍റെ ഇടവഴികൾ ലഹരി കേന്ദ്രങ്ങളാകുന്നു; ഇ​ട​വ​ഴി​ക​ളിലെ യാ​ത്ര​ക​ളി​ല്‍ നി​ന്നും ജ​ന​ങ്ങ​ളെ പി​ന്തി​രി​പ്പി​ക്കാ​ന്‍  നടപ്പാതയുടെ ഇ​രു​വ​ശ​ങ്ങ​ളി​ലും മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം നടത്തുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​രം ല​ഹ​രി മാ​ഫി​യ​യു​ടെ പി​ടി​യി​ല്‍. വി​ദ്യാ​ര്‍​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് ന​ഗ​ര​ത്തി​ലെ ഇ​ട​വ​ഴി​ക​ള്‍ കൈ​യ​ട​ക്കി ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ള്‍ സ​ജീ​വം. ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ളി​ല്‍ നി​ന്നും ജ​ന​ങ്ങ​ളെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ന​ട​പ്പാ​ത​ക​ളി​ല്‍ മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ന​ട​ത്തി​യും സാ​മൂ​ഹ്യ വി​രു​ദ്ധ സം​ഘ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ക്കു​ന്ന പു​തി​യ കാ​ഴ്ച​യാ​ണ് ന​ഗ​ര​ത്തി​ല്‍ കാ​ണു​ന്ന​ത്. അ​ര​ഡ​സ​ന്‍ സ്‌​കൂ​ളു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് എം.​ജി റോ​ഡി​ല്‍ മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്ന് ഗു​ണ്ട​ര്‍​ട്ട് റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന ന​ട​പ്പാ​ത പൂ​ര്‍​ണ​മാ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ പി​ടി​യി​ലാ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഗു​ണ്ട​ര്‍​ട്ട് റോ​ഡി​ലും എം.​ജി റോ​ഡി​ലും സ്ഥി​തി ചെ​യ്യു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ വ​ന്നി​രു​ന്ന ഇ​ട​വ​ഴി​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ രാ​പ്പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ കൈ​യ​ട​ക്കി​യി​ട്ടു​ള്ള​ത്. മ​യ​ക്കു മ​രു​ന്ന് വി​ല്പ​ന​യും പ്ര​കൃ​തി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഈ ​ന​ട​പ്പാ​ത​യി​ല്‍ രാ​പ്പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. ന​ട​പ്പാ​ത​യി​ലേ​ക്ക് ആ​ളു​ക​ള്‍ ക​ട​ന്നു​വ​രാ​തി​രി​ക്കാ​ന്‍ ന​ട​പ്പാ​ത തു​ട​ങ്ങു​ന്ന…

Read More

കീഴാറ്റൂർ ബൈപ്പാസിന്‍റെ അലൈൻമെന്‍റ് പുനഃപരിശോധിക്കണം; മറ്റുവഴി ഇല്ലെങ്കിൽ മാത്രമേ നിലവിലെ അലൈൻമെന്‍റ് തുടരാവൂവെന്ന്  കേന്ദ്രസംഘം

കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസിന്‍റെ അലൈൻമെന്‍റ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസംഘത്തിന്‍റെ റിപ്പോർട്ട്. വയലുകളെയും തണ്ണീർത്തടങ്ങളെയും സംരക്ഷിച്ചാകണം ബൈപ്പാസ് നിർമിക്കേണ്ടത്. റോഡ് വരുന്നത് പരിസ്ഥിതിക്കും ജൈവസന്പത്തിനും നാശമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നെൽപ്പാടം നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരേ “വയൽക്കിളികൾ’ സമരം നടത്തിയിരുന്നു. ഇവരുടെ ആശങ്ക ശരിവയ്ക്കുന്ന റിപ്പോർട്ടാണ് കേന്ദ്രസംഘത്തിന്‍റേത്. വയലിന്‍റെ മധ്യത്തിലൂടെയുള്ള അലൈൻമെന്‍റ് വശത്തേക്ക് മാറ്റണം. തോട്ടിലെ ഒഴുക്ക് തടയാത്ത രീതിയിൽ അലൈൻമെന്‍റ് മാറ്റണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ബൈപ്പാസ് നിർമിക്കുന്നതിനായി പരിസ്ഥിതി സംഘടനകൾ മുന്നോട്ടുവച്ച ബദൽ നിർദേശം പരിഗണിക്കണം. മറ്റുവഴി ഇല്ലെങ്കിൽ മാത്രമേ നിലവിലെ അലൈൻമെന്‍റ് തുടരാവൂ. സമരക്കാരുടെ ആശങ്ക ന്യായമെന്ന് കേന്ദ്രസംഘം വ്യക്തമാക്കുന്നു.

Read More