കു​ഞ്ഞി​മം​ഗ​ലം കൊ​യ​പ്പാ​റ​യി​ൽ അ​റ​വു​മാ​ലി​ന്യ നി​ക്ഷേ​പം വ്യാപകം; നാട്ടുകാർ സംഘം ചേർന്ന് മാലിന്യം ഇടുന്നവരെ പിടിച്ചു നൽകിയിട്ടും ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ

കു​ഞ്ഞി​മം​ഗ​ലം: കൊ​യ​പ്പാ​റ​യി​ൽ അ​റ​വു മാ​ലി​ന്യം വ്യാ​പ​ക​മാ​യി ത​ള്ളു​ന്നു. കൊ​യ​പ്പാ​റ​യി​ലെ വ​യ​ലു​ക​ളി​ലാ​ണ് ഉ​ച്ച​നേ​ര​ത്ത് ലോ​റി​ക​ളി​ലെ​ത്തി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന​ത്. നി​ര​വ​ധി വീ​ടു​ക​ളു​ള്ള ഈ ​പ്ര​ദേ​ശ​ത്തെ വ​യ​ലു​ക​ളി​ൽ കോ​ഴി​ക​ളു​ടേ​യും പോ​ത്തി​ന്‍റേ​യും അ​റ​വ് മാ​ലി​ന്യ​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഒ​ഴു​കി​ന​ട​ക്കു​ന്ന​ത് ഇ​വി​ട​ത്തു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. ഇ​വ ആ​രാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന് ആ​ർ​ക്കും വ്യ​ക്ത​മ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ഹ​ന​ങ്ങ​ളി​ൽ അ​റ​വ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ര​ണ്ടു​പേ​രെ പ്ര​ദേ​ശ​ത്തു​കാ​ർ പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​വ​രു​ടെ വീ​ഡി​യോ​യും വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​റും ശേ​ഖ​രി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Read More

സ്ഥി​രം ജീ​വ​ന​ക്കാ​രാ​ക്ക​ണ​മെ​ന്ന ആവശ്യവുമായി ടൂ​റി​സം ലൈ​ഫ് ഗാ​ർ​ഡു​കൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്

ക​ണ്ണൂ​ർ: 33 വ​ർ​ഷ​മാ​യി കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന് കീ​ഴി​ൽ ദി​വ​സ​കൂ​ലി അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന ലൈ​ഫ് ഗാ​ർ​ഡു​ക​ളെ സ്ഥി​രം ജീ​വ​ന​ക്കാ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ലൈ​ഫ് ഗാ​ർ​ഡു​ക​ൾ​ക്ക് ‌ടൂ​റി​സം വ​കു​പ്പ് 2017 ഒ​ക്ടോ​ബ​ർ 11ന് ​ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ ന​ട​പ്പാ​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ടൂ​റി​സം ലൈ​ഫ് ഗാ​ർ​ഡ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 24 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക​വും സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹ​മി​രി​ക്കാ​നും സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ചാ​ൾ​സ​ൺ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി. ​രാ​ജേ​ന്ദ്ര​ൻ, ടി.​വി. പ്രേം​ജി​ത്ത്, എം.​സി. ബേ​ബി, കെ. ​ര​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.  

Read More

എ​ട്ടു​ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടും ക​രാ​റു​കാ​ർ​ക്ക് മ​ടി;  മൂ​ന്നു ല​ക്ഷത്തിന് നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി

പാ​നൂ​ർ: റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് എ​ട്ടു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടും ക​രാ​റു​കാ​ർ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കാ​തെ വ​ന്ന​പ്പോ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ഏ​റ്റെ​ടു​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ. കു​ന്നോ​ത്തു​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ പു​ത്തൂ​ർ ഓ​വു​പാ​ല​ത്തി​ന് സ​മീ​പ​ത്തെ എ​ക​ര​ത്ത് – ക​ണ്ണ​ങ്കോ​ട് വെ​സ്റ്റ് എ​ൽ​പി സ്കൂ​ൾ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് കെ.​പി.​മോ​ഹ​ന​ൻ കൃ​ഷി മ​ന്ത്രി​യാ​യി​രി​ക്കെ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നും എ​ട്ടു​ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചി​രു​ന്നു.പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യാ​ലും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞേ പ​ണം ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ക​രാ​റു​കാ​ർ ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ക്കു​കാ​യി​രു​ന്നു. വാ​ർ​ഡ് മെ​മ്പ​ർ കെ.​പി.​സ​മീ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​ർ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് തീ​രെ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ മൂ​ന്നു ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്.

Read More

കാമറയെടുത്ത് ഒരൊറ്റ ക്ലിക്ക് ; കൂടെപ്പോന്നത് പത്തുലക്ഷം; തന്‍റെ നേട്ടത്തെക്കുറിച്ചും ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നുള്ല ആഗ്രഹത്തെക്കുറിച്ചും പങ്കുവെച്ച് റസ്‌ലി  രാഷ്ട്രദീപികയോട്

 സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: കോ​ഴ്സി​നു​വേ​ണ്ടി​യാ​ണ് ക​ണ്ണൂ​ർ താ​ണ സ്വ​ദേ​ശി ആ​ഷി​ഖ് കേ​ച്ചേ​രി​യു​ടെ​യും ഷ​ബീ​ന​യു​ടെ​യും മ​ക​ൾ റ​സ്‌​ലി മ​ർ​വ കാ​മ​റ വാ​ങ്ങി​യ​ത്. കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി കാ​മ​റ​യു​മാ​യി കു​റേ ക്ലി​ക്കു​ക​ൾ. കോ​ഴ്സ് ക​ഴി​ഞ്ഞ് സീ​രി​യ​സാ​യി ഒ​ന്നു ക്ലി​ക്കി​യ​പ്പോ​ൾ ല​ഭി​ച്ച​ത് 50,000 ദി​ർ​ഹം (10 ല​ക്ഷം രൂ​പ). ദു​ബാ​യ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ർ​ട്ട് ഫോ​ർ ഹെ​ൽ​ത്ത് മ​ത്സ​ര​ത്തി​ലെ ഫോ​ട്ടോ​ഗ്രാ​ഫി വി​ഭാ​ഗ​ത്തി​ലാ​ണ് റ​സ്‌​ലി മ​ർ​വ​യ്ക്ക് സ​മ്മാ​നം ല​ഭി​ച്ച​ത്. റ​സ്‌​ലി മ​ത്സ​രി​ച്ച​താ​ക​ട്ടെ വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള​വ​രോ​ട്.​ യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രി ഷെ​യ്ക്ക് ഹൈ​ന​സ് ഡോ.​ഹു​സൈ​ൻ അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ റാ​ൻ​ഡി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ റ​സ്‌​ലി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.ധ​ർ​മ​ശാ​ല​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ (നി​ഫ്റ്റ്) നി​ന്ന് ഫാ​ഷ​ൻ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സാ​യി​രു​ന്നു റ​സ്‌​ലി പ​ഠി​ച്ച​ത്. കോ​ഴ്സ് ക​ഴി​ഞ്ഞ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ൻ യു​എ​ഇ​യി​ലേ​ക്ക്. അ​വി​ടെ​വ​ച്ചാ​ണ് റ​സ്‌​ലി​യെ തേ​ടി ഫോ​ട്ടോ​ഗ്ര​ഫി പു​ര​സ്കാ​രം…

Read More

ക​ണ്ണൂ​രി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു; തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; ക​ല്ലി​ക്ക​ണ്ടി പു​ഴ​യി​ൽ   യുവാവിനെ കാണാതായി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രി​ക്ക​യാ​ണ്. ഇ​രി​ട്ടി, ത​ല​ശേ​രി, മ​ട്ട​ന്നൂ​ർ, പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ്, ആ​ല​ക്കോ​ട്, ചെ​റു​പു​ഴ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശം ഉ​ണ്ടാ​യി. ക​ല്ലി​ക്ക​ണ്ടി പു​ഴ​യി​ൽ വീ​ണ് കാ​ണാ​താ​യ യു​വാ​വി​നു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കാ​ല​വ​ർ​ഷ കെ​ടു​തി​യി​ൽ ഈ ​വ​ർ​ഷം ജി​ല്ല​യ്ക്ക് ന​ഷ്ട​മാ​യ​ത് 16 ജീ​വ​നു​ക​ളാ​ണ്. 30 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 1269 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ഇ​ന്ന​ലെ 84.7 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ പെ​യ്ത​ത്. പ​ഴ​ശി​ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ട​ലോ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ മാ​ട്ടൂ​ൽ, അ​ഴീ​ക്ക​ൽ, ത​യ്യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​ണ്. ഇ​രി​ട്ടി മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​വും. ക​ഴി​ഞ്ഞ ഒ​ന്ന​ര ദി​വ​സ​മാ​യി നി​ല​യ്ക്കാ​തെ പെ​യ്യു​ന്ന മ​ഴ കാ​ര​ണം താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളെ​ല്ലാം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.​ക​ന​ത്ത മ​ഴ​യി​ൽ ഇ​രി​ട്ടി മേ​ഖ​ല​യി​ല്‍ കി​ണ​റു​ക​ള്‍…

Read More

പ​ട്ടി​യു​ണ്ട്,സൂ​ക്ഷി​ക്കു​ക ! ത​ല​ശേ​രി ന​ഗ​രം കീ​ഴ​ട​ക്കി തെ​രു​വു​നാ​യ്ക്ക​ൾ; നടപടികൾ സ്വീകരിക്കാതെ അധികൃതരും

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​രം കീ​ഴ​ട​ക്കി തെ​രു​വു​നാ​യ്ക്ക​ൾ. ത​ല​ശേ​രി ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ ന​ഗ​ര​ത്തി​ൽ അ​ല​യു​ന്ന തെ​രു​വ് നാ​യ്ക്കൂ​ട്ടം കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി വാ​ഹ​ന​ങ്ങ​ൾ​ക്ക് കു​റു​കെ വ​രെ നി​ന്ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. ആ​ളു​ക​ൾ സ​മീ​പ​ത്തു​കൂ​ടെ ക​ട​ന്ന് പോ​കു​മ്പോ​ൾ കു​ര​ച്ച് ഭ​യ​പ്പെ​ടു​ത്താ​നും ഇ​വ ത​യാ​റാ​വു​ന്നു​ണ്ട്. നാ​യ​ക​ൾ റോ​ഡ് താ​വ​ള​മാ​ക്കി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും യ​ഥാ​വി​ധി ക​ട​ന്ന് പോ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല .അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​മോ എ​ന്നു ഭ​യ​ന്നാ​ൽ നാ​യ​ക​ളെ റോ​ഡി​ൽ നി​ന്ന് മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രും ന​ട​ത്തി​ല്ല . ചി​ല സ​മ​യ​ങ്ങ​ളി​ൽ ഫു​ട്പാ​ത്തു​ക​ൾ നാ​യ​ക​ൾ കൈ​യ​ട​ക്കു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ന​ട​ക്കു​ന്ന​തി​ന് റോ​ഡി​നെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു.​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​യ​ക​ൾ വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. കാ​ല​ങ്ങ​ളി​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​റ​വു മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ത​ള്ളാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ വി​ട്ട് ന​ഗ​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്കും…

Read More

സ​ർ​ക്കാ​ർ ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന​യി​ൽ പി​ള​ർ​പ്പ്; ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യി പു​തി​യ സം​ഘ​ട​ന

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന​യി​ൽ പി​ള​ർ​പ്പ്. ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യി ഗ​വ.​കോ​ൺ‌​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ജി​സി​എ) എ​ന്ന പു​തി​യ സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു. കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​സി​എ) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​കെ.​രാ​ധാ​കൃ​ഷ്ണ​നാ​ണ് പു​തി​യ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്. ഇ​തോ​ടെ ഗ​വ.​ക​രാ​ർ മേ​ഖ​ല​യി​ൽ നാ​ല് സം​ഘ​ട​ന​ക​ളാ​യി. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ പ്ര​സി​ഡ​ന്‍റാ​യ ഓ​ൾ കേ​ര​ള ഗ​വ.​കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, വി.​കെ.​സി.​മ​മ്മ​ദ്കോ​യ എം​എ​ൽ​എ പ്ര​സി​ഡ​ന്‍റാ​യ കേ​ര​ള ഗ​വ.​കോ​ൺ​ട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ, വ​ർ​ഗീ​സ് ക​ണ്ണ​ന്പ​ള്ളി പ്ര​സി​ഡ​ന്‍റാ​യ കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​സി​എ) എ​ന്നി​വ​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള സം​ഘ​ട​ന​ക​ൾ. കെ​ജി​സി​എ​യി​ലെ ചി​ല അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് പു​തി​യ സം​ഘ​ട​ന​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​റി​യു​ന്നു. എ​ന്നാ​ൽ, കെ​ജി​സി​എ​യി​ൽ നി​ന്ന് മാ​ത്ര​മ​ല്ല മ​റ്റു സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും പു​തി​യ സം​ഘ​ട​ന​യി​ലു​ള്ള​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​രാ​ധാ​കൃ​ഷ്ണ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ര​ജി​ത്തും പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള സം​ഘ​ട​ന​ക​ൾ നി​ഷ്ക്രി​യ​മാ​യ​തും…

Read More

 രാ​മ​ന്ത​ളി​യി​ൽ സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വം; പ്ര​ദേ​ശ​ത്തു ബോം​ബ് നി​ർ​മാ​ണ​വും പ​രീ​ക്ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്നു സൂ​ച​ന

പ​യ്യ​ന്നൂ​ർ: രാ​മ​ന്ത​ളി ക​ക്കം​മ്പാ​റ, ചി​റ്റ​ടി മേ​ഖ​ല​യി​ൽ ബോം​ബ് നി​ർ​മാ​ണ​വും പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്നു സൂ​ച​ന. ഇ​ന്ന​ലെ ഉ​ഗ്ര​ശേ​ഷി​യു​ള്ള ര​ണ്ടു സ്റ്റീ​ൽ ബോം​ബു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണു പോ​ലീ​സി​ന് ഇ​തു സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ൽ സ്ഫോ​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റി​യ ചി​റ്റ​ടി​യി​ലെ പൂ​ട്ടി​ക്കി​ട​ക്കു​ന്ന പീ​ടി​ക​യ്ക്കു സ​മീ​പ​ത്തെ ചെ​ങ്ക​ൽ​പ​ണ​യി​ൽ നി​ന്നാ​ണ് ഒ​രു സ്റ്റീ​ൽ ബോം​ബും ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റീ​ൽ ക​ണ്ടെ​യ്ന​റും ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു ശേ​ഷം ക​ക്കം​പാ​റ ജം​ഗ്ഷ​നു സ​മീ​പം ടോ​പ് റോ​ഡാ​രം​ഭി​ക്കു​ന്ന വ​ള​വി​ൽ റോ​ഡ​രി​കി​ലെ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ക​ക്കം​പാ​റ​യി​ൽ നി​ന്നും ചി​റ്റ​ടി​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത് അ​ത്യു​ഗ്ര​ശേ​ഷി​യു​ള്ള സ്റ്റീ​ൽ​ബോം​ബു​ക​ളാ​ണെ​ന്നു ബോം​ബ് സ്ക്വാ​ഡ് എ​സ്ഐ ടി.​വി.​ശ​ശീ​ധ​ര​ൻ പ​റ​ഞ്ഞു. ഇ​തി​ൽ ത​ന്നെ മാ​ര​ക സ്ഫോ​ട​ന ശേ​ഷി​യു​ള്ള​താ​ണു സി​ലി​ണ്ട​ർ ആ​കൃ​തി​യി​ലു​ള്ള ഒ​രു ബോം​ബെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ബോം​ബ് നി​ർ​മാ​ണം ന​ട​ക്കു​ന്നു​വെ​ന്നു മാ​ത്ര​മ​ല്ല സ്ഫോ​ട​ന ശേ​ഷി കൂ​ട്ടു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളും…

Read More

ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ക​വ​രു​ന്ന ര​ണ്ടം​ഗ​സം​ഘം ത​ല​ശേ​രി​യി​ൽ അ​റ​സ്റ്റി​ൽ;  സിലണ്ടറുകൾ വിറ്റിരുന്നത് വെൽഡിംഗ് ഗ്യാസ് നിറയ്ക്കുന്നവർക്കെന്ന് പ്രതികൾ

ത​ല​ശേ​രി: ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ക​വ​ർ​ന്ന സം​ഘ​ത്തി​ൽ ര​ണ്ടു​പേ​ർ ത​ല​ശേ​രി​യി​ൽ അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് അ​ണ​ങ്കൂ​രി​ലെ ദാ​മോ​ദ​ർ​ഭ​ട്ട് (47), പാ​പ്പി​നി​ശേ​രി​യി​ലെ രാ​ജേ​ഷ് (24) എ​ന്നി​വ​രെ​യാ​ണ് എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ൺ, സി​എ എം.​പി. ആ​സാ​ദ്, എ​സ്ഐ എ. ​അ​ഷ​റ​ഫ്, എ​എ​സ്ഐ അ​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ അം​ഗ​മെ​ന്നു ക​രു​തു​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ളെ​കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ത​ല​ശേ​രി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി, ജോ​സ്ഗി​രി ആ​ശു​പ​ത്രി, മി​ഷ​ൻ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു 14 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളാ​ണ് ഈ ​സം​ഘം ക​വ​ർ​ന്ന​താ​യി ഇ​പ്പോ​ൾ തെ​ളി​ഞ്ഞി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ വി​ത​ര​ണം ചെ​യ്യു​ന്ന ഏ​ജ​ൻ​സി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ രാ​ജേ​ഷ്. ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​ത്. മോ​ഷ്ടി​ക്കു​ന്ന സി​ലി​ണ്ട​റു​ക​ൾ ദാ​മോ​ദ​ർ ഭ​ട്ട് വ​ഴി​യാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. സി​ലി​ണ്ട​റു​ക​ളു​ടെ പേ​രു​ക​ൾ മാ​യ്ച്ച്…

Read More

വ​രൂ, ന​മു​ക്ക് കു​ളി​ച്ചി​ട്ട് പോ​കാം…പ​യ്യ​ന്നൂ​ർ പെ​രു​മ്പ മു​ത​ല്‍ ക​ണ്ടോ​ത്ത് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യിലാണ്  കുളിക്കാനുള്ള  ഇത്തരം സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്

പ​യ്യ​ന്നൂ​ര്‍: രാ​വി​ലെ കു​ളി ക​ഴി​ഞ്ഞ് അ​ല​ക്കി​തേ​ച്ച വ​സ്ത്ര​വു​മ​ണി​ഞ്ഞ് റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന​വ​രെ കു​ളി​പ്പി​ച്ച് വി​ടാ​ന്‍ ദേ​ശീ​യ പാ​ത​യി​ല്‍ സൗ​ക​ര്യ​മൊ​രു​ങ്ങി. പ​യ്യ​ന്നൂ​ർ പെ​രു​മ്പ മു​ത​ല്‍ ക​ണ്ടോ​ത്ത് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലാ​ണ് ഇ​തി​നു​ള്ള സൗ​ക​ര്യം ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ വേ​ന​ല്‍​ക്കാ​ല​ത്ത് റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​വും വീ​തി​കൂ​ട്ടി ടാ​ര്‍ ചെ​യ്തി​രു​ന്നു. അ​നു​ബ​ന്ധ​മാ​യി പ​ല​യി​ട​ങ്ങ​ളി​ലും ബ​സ് ബേ​യും നി​ര്‍​മി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷം പ​ല​യി​ട​ങ്ങ​ളി​ലും താ​ഴ്ന്നു​പോ​യ റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യാ​തി​രു​ന്ന​താ​ണ് ഇ​പ്പോ​ള്‍ വെ​ള്ളം കെ​ട്ടി​യ​തു​മൂ​ല​മു​ള്ള ദു​രി​ത​ത്തി​നി​ട​യാ​ക്കി​യ​ത്. ഗ​ട്ട​റു​ക​ളി​ല്ലാ​ത്ത ദേ​ശീ​യ​പാ​ത​യാ​യ​തി​നാ​ല്‍ ഇ​തി​ലൂ​ടെ അ​തി​വേ​ഗം ഓ​ടി​ച്ചു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് റോ​ഡി​ൽ വെ​ള്ളം കെ​ട്ടി “ത​ടാ​ക​ങ്ങ​ള്‍’ രൂ​പ​പ്പെ​ട്ട​ത് അ​റി​യാ​ന്‍ ക​ഴി​യി​ല്ല. ഈ “​ത​ടാ​ക​ങ്ങ​ളി​ലെ’ വെ​ള്ള​മാ​ണ് ഇ​രു​ഭാ​ഗ​ത്തു​കൂ​ടി പോ​കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രേ​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രേ​യും കു​ളി​പ്പി​ച്ച് വി​ടാ​നി​ട​യാ​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ലെ ഈ “​സൗ​ക​ര്യം’ കാ​ര​ണം യാ​ത്ര മു​ട​ങ്ങി​യ ദേ​ഷ്യ​ത്തി​ന് രാ​വി​ലെ ക​ണി​ക​ണ്ട​വ​രെ ശ​പി​ച്ച്കൊ​ണ്ട് വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച് പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് പ​ല​ര്‍​ക്കു​മു​ണ്ടാ​യ​ത്. വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് “സ്പീ​ഡ്…

Read More