ഇരിട്ടി(കണ്ണൂർ): ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചയാള്‍ ഇരുപതിനായിരം രൂപ വില വരുന്ന എല്‍ഇഡി ടിവിയുമായി കടന്നുകളഞ്ഞു. ഇരിട്ടി നിത്യസഹായമാതാ പള്ളിക്ക് സമീപമുള്ള ഇസെഡ് സ്ക്വയര്‍ എന്ന ലോഡ്ജില്‍ ശങ്കരനാരായണന് എന്ന പേരില്‍ താമസമാക്കിയ വിരുതനാണ് ടിവിയുമായി സ്ഥലം വിട്ടത്. 15ന് മുറിയെടുത്ത ഇയാള്‍ 17നാണ് സ്ഥലംവിട്ടത്. ക്ഷേത്രദര്‍ശനത്തിന് പോകുന്നുവെന്ന് പറഞ്ഞ് ലോഡ്ജില്‍ നിന്ന് പോയ ഇയാള്‍ തിരിച്ചെത്താത്തതിനാല്‍ സംശയം തോന്നി ജീവനക്കാര്‍ മുറി പരിശോധിച്ചപ്പോഴാണ് ടിവി കവര്‍ച്ച ചെയ്തത് മനസിലായത്. ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read MoreCategory: Kannur
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആദിവാസിയുവാവിനെ കാട്ടാന ആക്രമിച്ചു; കാലിന് സാരമായി പരിക്കേറ്റ അനീഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇരിട്ടി(കണ്ണൂർ): ആറളം ഫാമില്‍ ആദിവാസി യുവാവിനെ കാട്ടാന അക്രമിച്ചു. ഏഴാം ബ്ലോക്കിലെ അനീഷിനെ (30)യാണ് ഇന്നലെ രാത്രി കാട്ടാന ആക്രമിച്ചത്.സ്കൂട്ടിയില്‍ വീട്ടിലേക്ക് പോകുമ്പോള്‍ കാട്ടാന തട്ടിയിടുകയും നിലത്തുവീണ അനീഷിനെ ചവിട്ടുകയുമായിരുന്നത്രെ. കാലിന് സാരമായി പരിക്കേറ്റ അനീഷിനെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, സംഭവം അറിഞ്ഞയുടന്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഇന്നും മേഖലയില്‍ പരിശോധന നടത്തുന്നുണ്ട്. ആറളം ഫാം ജനവാസ മേഖലയില്കാട്ടാനയുടെ വിളയാട്ടം വ്യാപകമാണ്. കഴിഞ്ഞദിവസം ഫാം നഴ്സറി പരിസരത്ത് കാട്ടാന ഇറങ്ങി വ്യാപകമായി തെങ്ങ് ഉൾപ്പെടെയുള്ള കാര്‍ഷികവിളകള്‍ നശിപ്പിച്ചിരുന്നു. എന്നാല്‍, ഫാമിലും പരിസര പ്രദേശങ്ങളായ ജനവാസമേഖലയിലും കാട്ടാന വിളയാട്ടം പതിവായിട്ടും വനപാലകര്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.
Read Moreകാറ്റടിച്ചാൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടുന്നത് പതിവാകുന്നു; വീഴാൻകാത്ത് ഇനിയുമേറെ മരങ്ങൾ
മാഹി: മഴയും കാറ്റും ശക്തമായതോടെ മാഹി മേഖലയിൽ വൈദ്യുതി ലൈനിനു മുകളിൽ മരങ്ങൾ പൊട്ടിവീഴുന്നതും വൈദ്യുതി തൂണുകൾ തകരുന്നതും പതിവായി. മാഹി ടൗണിനെ അപേക്ഷിച്ച് പള്ളൂർ മേഖലയിലാണ് അപകടങ്ങൾ പെരുകുന്നത്. മരങ്ങൾ റോഡരികിൽ വൈദ്യുതിലൈനിൽ മുട്ടിനിൽക്കുന്ന അവസ്ഥയിലാണ്. ചില വൈദ്യുതി തൂണുകളുടെ അടിഭാഗം ദ്രവിച്ചു നിൽക്കുകയാണ്. മാറ്റിയിടണമെങ്കിൽ വൈദ്യുതി തൂണുകൾ പുതുച്ചേരിയിൽ നിന്ന് എത്തിക്കണം. മരങ്ങൾ പൊട്ടിവീഴുമ്പോൾ മുറിച്ചുനീക്കുവാൻ കരാറുകാരും മാഹിയിൽ ഇല്ല. മരങ്ങൾ ലൈനിനു മുകളിൽ വീണാൽ നാട്ടുകാരോടും സ്ഥലം ഉടമയോടും സ്വന്തം ചെലവിൽ മുറിച്ചുമാറ്റുവാനാണ് വൈദ്യുത ബോർഡിന്റെ ഉത്തരവ്. ചില സന്ദർഭങ്ങളിൽ മാഹി അഗ്നിരക്ഷാ സേനയും മരങ്ങൾ വെട്ടിമാറ്റും. മാഹി വൈദ്യുതി ബോർഡിൽ ഏഴു ജൂണിയർ എൻജിനിയർമാർ വേണ്ടിടത്ത് രണ്ട് എൻജിനിയർമാരാണുള്ളത്. പള്ളൂർ സബ് സ്റ്റേഷനിൽ തന്നെ നാലു ജെഇമാരുടെ സേവനം ആവശ്യമുണ്ട്. ആവശ്യത്തിന് വാഹനവും ഇല്ല. ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാൻ തുരുമ്പുപിടിച്ച ഒരു ജീപ്പാണുള്ളത്.…
Read Moreകണ്ണൂർ വിമാനത്താവള റൺവേ 4000 മീറ്ററാകും; നീളം വർധിപ്പിക്കാൻ 250 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കാൻ സർക്കാർ തീരുമാനം
മട്ടന്നൂർ: രാജ്യത്തെ നാലാമത്തെ ഹമ്പ് വിമാനത്താവളമാക്കി കണ്ണൂർ വിമാനത്താവളമാക്കി മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങി. നിലവിൽ റൺവേ 3050 മീറ്റർ നീളത്തിൽ നിർമാണം പൂർത്തിയാക്കിയെങ്കിലും 4000 മീറ്ററാക്കാനുള്ള പരിശ്രമത്തിലാണ് വിമാനത്താവള കമ്പനിയായ കിയാൽ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ റൺവേയുടെ പ്രവൃത്തി പൂർത്തിയായിരുന്നു. റൺവേ 3050 മീറ്ററിൽ ഒതുങ്ങാൻ പാടില്ലെന്നും 4000 മീറ്ററാക്കണമെന്നും ആവശ്യപ്പെട്ടു സിപിഎം നേതാക്കൾ ഉൾപ്പെടെ രംഗത്ത് വന്നതോടെ റൺവേ 4000 മീറ്ററാക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തീരുമാനിക്കുകയായിരുന്നു. റൺവേയുടെ നീളം വർധിപ്പിക്കാൻ 250 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. കീഴല്ലൂർ പഞ്ചായത്തിൽ വരുന്ന കാനാട് പ്രദേശത്താണ് സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള ടെക്നിക്കൽ സർവേ മാസങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയാക്കിയിരുന്നു. സർവേ പൂർത്തിയായതിനാൽ കിൻഫ്ര നോട്ടിഫിക്കേഷനു അയച്ചിരിക്കുകയാണ്. സർക്കാർ ഉത്തരവ് വരുന്നത് പ്രകാരം 250 ഏക്കർ സ്ഥലം ഏറ്റെടുക്കുമ്പോൾ…
Read Moreചാലാട്ടെ ഷെൽട്ടർ ഹോമിൽ നിന്ന് കുട്ടികളുടെ “ചാട്ടം’ പതിവാകുന്നു; ഒരുമാസത്തിനിടെ എട്ടു വയസുകാരൻ ഉൾപ്പെടെ ചാടിപ്പോയത് നാല് കുട്ടികൾ
കണ്ണൂർ: സംരക്ഷണ വാതിൽ തുറന്ന് അന്തേവാസികളായ കുട്ടികൾ ഇരുട്ടിൽ ഓടിമറയുന്നത് അധികൃതർക്ക് തലവേദനയാകുന്നു. കണ്ണൂർ നഗരത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള ചാലാട് ഡ്രീം ഷെൽട്ടർ ഹോമിൽനിന്ന് ഒരുമാസത്തിനിടെ എട്ടു വയസുകാരൻ ഉൾപ്പെടെ നാല് കുട്ടികളാണ് ചാടിപ്പോയത്. പിന്നീട് രണ്ടു കുട്ടികളെ മയ്യിലിൽനിന്ന് കണ്ടെത്തി പോലീസ് തിരികെ എത്തിക്കുകയായിരുന്നു. ചാടിപ്പോയ മറ്റൊരു കുട്ടിയെ കോഴിക്കോടുനിന്നാണ് കണ്ടെത്തിയത്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനത്തിന്റെ മേൽനോട്ടചുമതല ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കാണ്. 12 വർഷമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം അടിസ്ഥാനസൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ്.നഗരത്തിൽ അലഞ്ഞുതിരിയുന്ന കുട്ടികളെയും മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികളെയുമാണ് ചാലാട് ഡ്രീം ഷെൽട്ടർ ഹോമിൽ താമസിപ്പിക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ വിദ്യാഭ്യാസവും ഭക്ഷണവും നൽകുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ആറു വയസിനും 18 നും ഇടയിലുള്ള 16 കുട്ടികളാണ് നിലവിൽ ഇവിടെയുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ് കുട്ടികൾ ഇടയ്ക്കിടെ ചാടിപ്പോകാൻ…
Read Moreമട്ടന്നൂർ മത്സ്യ മാർക്കറ്റിൽ നിന്നും പഴകിയ മത്സ്യം പിടികൂടി; പിടിച്ചെടുത്തത് 40 കിലോ മത്സ്യം; പഴകിയ മത്സ്യം കഴിച്ച് വീട്ടമ്മയ്ക്ക് ഛർദി
മട്ടന്നൂർ: മത്സ്യത്തിൽ ഫോർമലിൻ ചേർക്കുന്നതായുള്ള പരാതി ഉയർന്ന സാഹചര്യത്തിൽ നഗരസഭ ആരോഗ്യ വിഭാഗം മട്ടന്നൂർ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പഴകിയതും ദുർഗന്ധമുള്ളതുമായ മത്സ്യം പിടിച്ചെടുത്തു. രണ്ടു പ്ലാസ്റ്റിക് പെട്ടിയിലായി സൂക്ഷിച്ചു വച്ച 40 കിലോയോളം തൂക്കം വരുന്ന തിരണ്ടിയും മുള്ളനുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ആണിക്കരിയിലെ ഒരു കുടുംബം മട്ടന്നൂർ മാർക്കറ്റിൽ നിന്നു വാങ്ങിയ തിരണ്ടി പാചകം ചെയ്തിനു ശേഷം ദുർഗന്ധം കാരണം കഴിക്കാൻ കഴിയാത്ത അവസ്ഥയുള്ളതായി പരാതിയുണ്ടായിരുന്നു. സ്ത്രീക്ക് ഛർദ്ദിയുണ്ടാകുകയും ചെയ്തിരുന്നു. ഇത്തരം മൂന്നു പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ രാത്രി 11 ഓടെ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.രാജശേഖരൻ നായരുടെ നേതൃത്വത്തിൽ മാർക്കറ്റിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്തത് പഴകിയതും ദുർഗന്ധമുള്ളതും ഉപയോഗിക്കാൻ പറ്റാത്തതുമായ മത്സ്യമാണെന്ന് രാജശേഖരൻ നായർ പറഞ്ഞു. പിടിച്ചെടുത്ത മത്സ നഗരസഭ ഓഫീസിനു മുന്നിൽ പ്രദർശിപ്പിച്ചു. മത്സ്യമാർക്കറ്റ് മിക്കയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യമായ പരിശോധന ആരോഗ്യ…
Read Moreഓവുചാലുകൾ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു ; വിദ്യർഥികൾക്കും അധ്യാപകർക്കും സ്കൂളിലെത്താൻ നീന്തൽ പഠിക്കേണ്ട അവസ്ഥ
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ജിവിഎച്ച്എസ്എസിൽ വിദ്യാർഥികളെയും അധ്യാപകരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട്. പ്രധാന കവാടത്തിന് അടുത്തു മുതൽ സ്കൂൾ ഓഫീസ് വരെയുള്ള ഭാഗങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി നിൽക്കുകയാണ്. പ്രധാന കവാടത്തോടു ചേർന്നുള്ള റോഡിലെ ഓവുചാലുകൾ മണ്ണും മാലിന്യങ്ങളും അടിഞ്ഞ് മൂടിയതിനാൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. ടൗണിലെ ഓവുചാലുകൾ ശുചീകരിച്ചപ്പോൾ സ്കൂളിനു മുന്നിലെ ഭാഗത്തുള്ള മണ്ണും മാലിന്യങ്ങളും ഒഴിവാക്കുകയായിരുന്നുവെന്ന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. നൂറുകണക്കിന് വിദ്യാർഥികൾ പഠനം നടത്തുന്ന സ്കൂളിലെ വെള്ളക്കെട്ട് നീക്കിക്കളയാൻ സ്കൂൾ അധികൃതരും താത്പര്യം കാട്ടുന്നില്ലെന്ന് രക്ഷിതാക്കളും പറയുന്നു.മഴ ഇനിയും തുടർന്നാൽ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും രക്ഷിതാക്കൾ ആശങ്കപ്പെടുന്നു.
Read Moreബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി അറിയാൻ; പെരുമാച്ചേരിയിലെ നിലത്തിരിക്കുന്ന ഈ ട്രാൻസ്ഫോർമർ ഒന്ന് ഉയർത്തി സ്ഥാപിക്കാമോ?
കൊളച്ചേരി: പെരുമാച്ചേരിയിലെ വൈദ്യുത ട്രാൻസ്ഫോർമർ ഉയർത്തി സ്ഥാപിക്കാൻ ആരെയാണ് സമീപിക്കേണ്ടത്. മന്ത്രി മണിയോട് ചോദ്യം ഈ ഭാഗത്തെ സ്കൂൾ കുട്ടികളുടേതാണ്. ഇതു സംബന്ധിച്ച് അയച്ച കത്തിലെ വാചകങ്ങളാണ് മുകളിൽ ചേർത്തത്. പെരുമാച്ചേരി സിആർസി ക്ക് സമീപത്തെ വൈദ്യുത ട്രാൻസ്ഫോർമറാണ് അപകട ഭീഷണിയായി മാറിയിരിക്കുന്നത്. നവീകരണം കഴിഞ്ഞപ്പോൾ റോഡ് ഉയർന്നതാണ് പ്രധാന പ്രശ്നം. ഇപ്പോൾ സ്കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരാണ് ഏറെ ഭീതിയിലായിരിക്കുന്നത്. കുന്നിറക്കവും വളവുമായതിനാൽ വാഹനങ്ങൾ ട്രാൻസ്ഫോർമറിൽ ഇടിക്കാൻ സാധ്യതയേറെയെന്ന് സിആർസി യിലെ വിനോദ് അഭിപ്രായപ്പെട്ടു. കൊളച്ചേരി വൈദ്യുതി അധികൃതരോട് റോഡ് നവീകരിക്കുന്ന സമയത്ത് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടതായി വ്യാപാരികൾ പറഞ്ഞു.
Read Moreഅനധികൃത ചെങ്കൽ ഖനനം; ചെറുവാഞ്ചേരി ഉരുൾപൊട്ടൽ ഭീഷണിയിൽ; 200 കുടുംബങ്ങൾ ഭീതിയിൽ
കൂത്തുപറന്പ്: അനധികൃത ചെങ്കൽ ഖനനം ചെറുവാഞ്ചേരി നവോദയ കുന്നിൽ ഉരുൾപൊട്ടൽ ഭീഷണിയുയർത്തുന്നു.മിച്ചഭൂമിയിൽനിന്നും സ്വകാര്യ വ്യക്തികൾ തമ്മിൽ തർക്കത്തിലുള്ളതും കോടതിയുടെ പരിഗണനയിൽ ഉള്ളതുമായ സ്ഥലങ്ങളിൽനിന്നു പോലും ഖനനം നടക്കുന്നുണ്ട്. കുന്നിന്റെ മുകൾ ഭാഗങ്ങളിലേതു കൂടാതെ കുന്നിൻ ചെരിവുകളിൽ നിന്നും ഖനനം നടത്തുകയാണ്. ഏതാണ്ട് 20 ഏക്കറോളം സ്ഥലത്തു നിന്നാണ് ഖനനം നടത്തുന്നത്. മഴ കനത്തതോടെ കുന്നിന്റെ താഴ് വാര മേഖലയായ ചീരാറ്റ. കല്ലുവളപ്പ് എന്നീ മേഖലകളിലുള്ള 200 ഓളം കുടുംബങ്ങൾ കടുത്ത ഉരുൾപൊട്ടൽ ഭീഷണയിലാണ് കഴിയുന്നത്. മഴയിൽ ചെങ്കൽ പണകളിൽ നിന്നുള്ള ചെളിയും മറ്റും താഴ്വാരത്തേക്ക് കുത്തിയൊഴുകുകയാണ്. നാലു വർഷം മുന്‍പ് ഉരുൾപൊട്ടലുണ്ടായ പ്രദേശമാണിത്. കുന്നിൻ മുകളിൽ നിന്നുള്ള ചെളിയും മറ്റും ഒലിച്ചിറങ്ങി കുന്നിന്റെ താഴ് വാരത്തുള്ള നീരുറവകളു വയലുകളും ഇല്ലാതായികൊണ്ടിരിക്കുകയാണ്. അനധികൃത ഖനനം നിർത്തലാക്കി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇവിടെയുള്ള ജനങ്ങൾ ചെറുവാഞ്ചേരി നവോദയ കുന്ന് ആക്ഷൻ…
Read Moreഅഭിമന്യു വധം: മട്ടന്നൂര്‍ സ്വദേശിയുടെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി; 50 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
തലശേരി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം മട്ടന്നൂരിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ട് മട്ടന്നൂര്‍ ഏരിയാ പ്രസിഡന്റ് പാലോട്ട്പള്ളിയിലെ ഹനീഫയെയാണ് ഇന്നലെ തലശേരി ടൗണ്‍ പോലീസ് മട്ടന്നൂര്‍ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഹനീഫയെ തലശേരി പോലീസിസെത്തി കസ്റ്റഡിയിലെടുത്ത് കൊണ്ടു വരികയായിരുന്നു. എറണാകുളം പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം കസ്റ്റഡിയിലെടുത്ത ഹനീഫയെ പിന്നീട് മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നെത്തിയ പോലീസ് സംഘം നഗരത്തിലെ ലോഡ്ജ് മുറിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഗോപാല്‍പേട്ട സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ…
Read More