കു​ഞ്ഞി​മം​ഗ​ലം കൊ​യ​പ്പാ​റ​യി​ൽ അ​റ​വു​മാ​ലി​ന്യ നി​ക്ഷേ​പം വ്യാപകം; നാട്ടുകാർ സംഘം ചേർന്ന് മാലിന്യം ഇടുന്നവരെ പിടിച്ചു നൽകിയിട്ടും ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ

കു​ഞ്ഞി​മം​ഗ​ലം: കൊ​യ​പ്പാ​റ​യി​ൽ അ​റ​വു മാ​ലി​ന്യം വ്യാ​പ​ക​മാ​യി ത​ള്ളു​ന്നു. കൊ​യ​പ്പാ​റ​യി​ലെ വ​യ​ലു​ക​ളി​ലാ​ണ് ഉ​ച്ച​നേ​ര​ത്ത് ലോ​റി​ക​ളി​ലെ​ത്തി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന​ത്. നി​ര​വ​ധി വീ​ടു​ക​ളു​ള്ള ഈ ​പ്ര​ദേ​ശ​ത്തെ വ​യ​ലു​ക​ളി​ൽ കോ​ഴി​ക​ളു​ടേ​യും പോ​ത്തി​ന്‍റേ​യും അ​റ​വ് മാ​ലി​ന്യ​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഒ​ഴു​കി​ന​ട​ക്കു​ന്ന​ത് ഇ​വി​ട​ത്തു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു.

ഇ​വ ആ​രാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന് ആ​ർ​ക്കും വ്യ​ക്ത​മ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ഹ​ന​ങ്ങ​ളി​ൽ അ​റ​വ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ര​ണ്ടു​പേ​രെ പ്ര​ദേ​ശ​ത്തു​കാ​ർ പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​വ​രു​ടെ വീ​ഡി​യോ​യും വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​റും ശേ​ഖ​രി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Related posts