സ്ഥി​രം ജീ​വ​ന​ക്കാ​രാ​ക്ക​ണ​മെ​ന്ന ആവശ്യവുമായി ടൂ​റി​സം ലൈ​ഫ് ഗാ​ർ​ഡു​കൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്

ക​ണ്ണൂ​ർ: 33 വ​ർ​ഷ​മാ​യി കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന് കീ​ഴി​ൽ ദി​വ​സ​കൂ​ലി അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന ലൈ​ഫ് ഗാ​ർ​ഡു​ക​ളെ സ്ഥി​രം ജീ​വ​ന​ക്കാ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ലൈ​ഫ് ഗാ​ർ​ഡു​ക​ൾ​ക്ക് ‌ടൂ​റി​സം വ​കു​പ്പ് 2017 ഒ​ക്ടോ​ബ​ർ 11ന് ​ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ ന​ട​പ്പാ​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ടൂ​റി​സം ലൈ​ഫ് ഗാ​ർ​ഡ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 24 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക​വും സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹ​മി​രി​ക്കാ​നും സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ചാ​ൾ​സ​ൺ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി. ​രാ​ജേ​ന്ദ്ര​ൻ, ടി.​വി. പ്രേം​ജി​ത്ത്, എം.​സി. ബേ​ബി, കെ. ​ര​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Related posts