തലശേരി: ഇല്ലത്തുതാഴയിൽ പോലീസിനുനേരേ അക്രമം. പിക്കറ്റ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാരന്റെ യൂണിഫോം വലിച്ചുകീറി മുഖത്തടിച്ചു. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു. ഒരാൾ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ ഇല്ലത്തുതാഴെ സ്വർണ നിവാസിൽ സജുവി (38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഗതാഗത തടസമുണ്ടാക്കുന്ന വിധത്തിൽ ബൈക്ക് റോഡിൽ നിർത്തിയിട്ടപ്പോൾ മാറ്റി നിർത്താൻ പിക്കറ്റ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പോലീസിനോട് തട്ടിക്കയറിയ പ്രതികൾ പോലീസ് പോലീസിന്റെ പണിയെടുത്താൽ മതി, ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ പോലീസ് ഓഫീസർ വടകര സ്വദേശി സജീവിന്റെ യൂണിഫോം വലിച്ചുകീറുകയും മുഖത്തടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തുകയും പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.…
Read MoreCategory: Kannur
മകനെതിരേ പെൺകുട്ടിയൊക്കെണ്ട് കള്ളക്കേസിൽ കുടുക്കുകയായിരുന്നു ; കേസ് കൊടുക്കാനുണ്ടായ കാര്യത്തെപ്പറ്റി മാതാപിതാക്കൾ പറയുന്നതിങ്ങനെ…
ചെറുപുഴ: മകനെ കേസില്‍ കുടുക്കിയ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മാതാപിതാക്കള്‍ രംഗത്തെത്തി. പോക്സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ചെറുപുഴ മഞ്ഞക്കാട്ടെ അഖിലേഷ് മോന് എന്ന വിശാഖിന്റെ മാതാപിതാക്കളാണു മകനെ കേസില്‍ കുടുക്കിയതാണെന്ന ആക്ഷേപവുമായി പത്രസമ്മേളനം നടത്തിയത്. അടുത്തു തന്നെ റിലീസാകാനിരിക്കുന്ന സിനിമയിലും ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള വിശാഖ് സിനിമയില്‍ അവസരം നല്‍കാമെന്നു പ്രലോഭിപ്പിച്ചു 17 കാരിയെ തൃശൂരിലെത്തിച്ചു ചൂഷണം ചെയ്തുവെന്നായിരുന്നു കേസിനാസ്പദമായ പരാതി. പരാതിക്കാരിയായ പെണ്‍കുട്ടിയുള്‍പ്പെടെ ഏതാനും കുട്ടികള്‍ വിശാഖും സുഹൃത്തുക്കളും നിര്‍മിക്കുന്ന സിനിമയുടെ ഓഡിഷനു തൃശൂരില്‍ പങ്കെടുത്തിരുന്നു. പിന്നീട് സിനിമ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടു വിശാഖും സുഹൃത്തുക്കളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ഇതു സംബന്ധിച്ച തര്‍ക്കത്തിനു പിന്നാലെ വിശാഖിനെ ഒരു സംഘം അക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഇതു കേസാവുകയും ചെറുപുഴ പോലീസ് വിപിന്‍ എന്നയാളെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. ഈ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ടു വിശാഖിനുമേല് സമ്മര്‍ദമുണ്ടായിരുന്നു.…
Read Moreകൂത്തുപറന്പ് ടൗണിലെ കടവരാന്തകളിൽ രക്തപ്പാടുകൾ; പോലീസ് അന്വേഷണം ആരംഭിച്ചു
കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലെ ചില കടവരാന്തകളിൽ രക്തപ്പാടുകൾ കണ്ടെത്തി. തലശേരി റോഡിലെ ഒരു ടെക്സ്റ്റയിൽ ഷോപ്പിന്റേയും സമീപത്തെ ചില കടവരാന്തകളിലുമാണ് ഇന്ന് രാവിലെ രക്തപ്പാടുകൾ കണ്ടെത്തിയത്. ടെക്സ്റ്റയിൽ ഷോപ്പിന്റെ തൂണിൻമേലും റോഡിലുമായി രക്തംപറ്റിപ്പിടിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് കൂത്തുപറമ്പ് എസ്ഐ കെ.വി. നിഷിത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമ സംഭവമാകാം ഇതിനു പിന്നിലെന്നാണ് പോലീസിന്റെ സൂചന. എന്നാൽ ഇതു സംബന്ധിച്ച യാതൊരു വിവരവും പോലീസിന് ലഭിച്ചിരുന്നുമില്ല. പരിക്കേറ്റയാൾ ആശുപത്രിയിൽ എത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreനൊമ്പരങ്ങള്‍ കടിച്ചമര്‍ത്തി ഒരു യാത്രയയപ്പ്; മണല്‍ മാഫിയയുടെ അക്രമത്തില്‍ പരിക്കേറ്റു ജീവച്ഛവമായ എസ്ഐ രാജന്റെ വിരമിക്കൽ ചടങ്ങ് എല്ലാവർക്കും നൊമ്പരമായി
പരിയാരം: മനസില്‍ അടക്കിപ്പിടിച്ച നൊമ്പരങ്ങള്‍ കടിച്ചമര്‍ത്തി ഒരു യാത്രയയപ്പ്. 34 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പരിയാരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.എം.രാജനാണു സഹപ്രവര്‍ത്തകര്‍ ഹൃദയവേദന കടിച്ചമര്‍ത്തി യാത്രയയപ്പ് നല്‍കിയത്. 2015 മേയ് 16 ന് മണല്‍ മാഫിയയുടെ അക്രമത്തില്‍ പരിക്കേറ്റു ജീവച്ഛവമായ പരിയാരം പോലീസ് സ്റ്റേഷനിലെ എസ്ഐ രാജന് കിടപ്പിലായിട്ടു മൂന്നുവര്‍ഷവും 15 ദിവസവുമായിരുന്നു. പരിക്കേറ്റതിനു ശേഷം ഇന്നലെ യാത്രയയപ്പ് ചടങ്ങുകള്‍ക്കു വേണ്ടിയാണു വീണ്ടും അദ്ദേഹം പരിയാരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെത്തിയത്. വീട്ടില്‍ നിന്നും പോലീസ് വാഹനത്തില്‍ ഭാര്യയോടും മക്കളോടുമൊപ്പം സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ റിട്ടയര്‍ ചെയ്ത സഹപ്രവര്‍ത്തകരോടൊപ്പം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലും സ്റ്റേഷനിലെത്തിയിരുന്നു. പഴയ സഹപ്രവര്‍ത്തകരോട് അവ്യക്തമായവാക്കുകളില് കുശലം പറഞ്ഞ ശേഷമാണ് അദ്ദേഹം സ്റ്റേഷനകത്തേക്കു കയറിയത്. എല്ലാവരുടേയും കൈപിടിച്ചു സ്നേഹാഭിവാദ്യങ്ങള്‍ നേര്‍ന്നാണു യാത്രയയപ്പ് വേദിയായ പരിയാരം മെഡിക്കല്‍ കോളജ് പബ്ലിക് സ്കൂളിലെത്തിയത്.…
Read Moreമദ്യത്തിന് വേണ്ടി പാതിരാത്രിയില്‍ പയ്യന്നൂരിലെ ബാര്‍ ഹോട്ടലില്‍ അക്രമം; 7 പേര്‍ക്ക് പരിക്ക് ;4 പേര് അറസ്റ്റില്‍
പയ്യന്നൂര്‍: മദ്യത്തിന് വേണ്ടി പാതിരാത്രിയില്‍ ബാര്‍ ഹോട്ടലില്‍ അക്രമം. ഏഴുപേര്‍ക്ക് പരിക്ക്. 4 പേര് അറസ്റ്റില്‍. ഇന്നു പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. പയ്യന്നൂര്‍ വൈശാഖ് ഇന്റര്‍നാഷണല്‍ ഹോട്ടലിലാണ് അക്രമമുണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരുള്പ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. മാനേജരുടെ പരാതിയില്‍ പയ്യന്നൂര്‍പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.അക്രമത്തില്‍ പരിക്കേറ്റ താലൂക്ക് അശുപത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന വൈശാഖ് ഇന്റർ നാഷണല്‍ ഹോട്ടല്‍ ജീവനക്കാരായ ഏലാന്തിക്കുളങ്ങര പ്രദീഷ്കുമാര്‍ (21), കൊട്ടത്ത് വീട്ടില്‍ രമേശന് (42), വള്ളിക്കാട്ട് മേച്ചേത്തി പറമ്പില്‍ ദിലീപ് (35) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ മാനേജര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ നിലയില്‍ ഹോട്ടല്‍ മുറിയില്‍ താമസിച്ച നാലുപേരെ കസ്റ്റഡിയിലെടുത്തു.പഴയങ്ങാടിയിലെ സുനീഷ് (34),പയ്യന്നൂര്‍ കേളോത്ത് സ്വദേശികളായ മിഥുന്(27), ഹരികൃഷ്ണന് (25), പി.വിഷ്ണു(25)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലില്‍ മുറിയെടുത്തവരാണ് അക്രമം നടത്തിയതെന്ന മാനേജര്‍ വി.എം.ദിലീപ് പോലീസില്‍ നല്കിയ…
Read Moreഇത്തവണയും മഴ ചതിച്ചു; കവ്വായിക്കായലോരത്ത് കല്ലുമ്മക്കായ കർഷകർക്ക് കണ്ണീർ
തൃക്കരിപ്പൂർ: കവ്വായിക്കായലോരത്തെ കല്ലുമ്മക്കായ കർഷകർക്ക് ഇത്തവണയും കണ്ണീർതന്നെ. നിനച്ചിരിക്കാതെ എത്തിയ മഴയിൽ വിളവെടുക്കാറായ കല്ലുമ്മക്കായ കായലിൽ ഉതിർന്നു വീണാണ് വ്യാപക നാശമുണ്ടായത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. കല്ലുമ്മക്കായ കൃഷി ചെയ്ത വലിയപറന്പ്, പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് സംഘങ്ങൾക്കും വ്യക്തികൾക്കും മഴപെയ്തിറങ്ങിയതാണ് ദുരിതമായത്. വിളവെടുപ്പിന് ഒരുങ്ങിയ കല്ലുമ്മക്കായ വായ പിളർന്നു കുലകളിൽ നിന്നും ഉതിർന്നു വീണാണ് നശിച്ചു പോയത്. ഒരാഴ്ചയായി പെയ്ത മഴ മൂലം കവ്വായിക്കായലിൽ ഒഴുകിയെത്തിയ പുതുവെള്ളമാണ് ഇത്തവണ വില്ലനായത്. കയറുകളിൽ മിക്കതിലും നാലും അഞ്ചും കായപോലും അവശേഷിച്ചിട്ടില്ല. 15 ചാക്ക് വിത്തിറക്കി നാലു ചാക്ക് കല്ലുമ്മക്കായ തികച്ചു തിരിച്ചു കിട്ടാത്ത സ്ഥിതിയിലാണ് ഇത്തവണയെന്ന് കഴിഞ്ഞ തവണ സംസ്ഥാനത്തെ മികച്ച കല്ലുമ്മക്കായ കൃഷി ചെയ്ത സംഘത്തിനുള്ള അവാർഡ് നേടിയ ഇടയിലെക്കാടിലെ ഉദയ വനിതാ സ്വയം സഹായ സംഘത്തിന്റെ ഭാരവാഹികൾ…
Read Moreപുതിയ വീടിന്റെ താക്കോൽ വാങ്ങിയിട്ടും അന്തിയുറങ്ങാതെ കല്യാണി യാത്രയായി; . ഇനി ഈ വീട്ടിൽ മാനസിക നില തെറ്റിയ മകൻ മാത്രം
പാനൂർ: പുതിയ വീട്ടിൽ അന്തിയുറങ്ങാൻ കഴിയാതെ കല്യാണി യാത്രയായി. ഐആർപിസി പണിതു നൽകിയ വീടിന്റെ താക്കോൽ നൽകൽ ചടങ്ങുകഴിഞ്ഞു മണിക്കൂറുകൾക്കകം വീട്ടമ്മ കല്യാണി മരിച്ചത്. പാനൂർ മുത്താറി പീടിക കല്ലുവച്ച പറമ്പത്ത് കല്യാണി (87) യാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ ഐആർപിസി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചത്. സ്വന്തമായി വീടില്ലാത്ത കല്യാണിയുടെ ഏറെക്കാലത്തെ ആവശ്യം പ്രദേശത്തെ ഐആർപിസി പ്രവർത്തകർ നിറവേറ്റുകയായിരുന്നു. താക്കോൽദാനം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് കല്യാണി മരണപ്പെട്ടത്. ഇനി ഈ വീട്ടിൽ മനോനില തെറ്റിയ മകൻ രാജൻ മാത്രം. ഭർത്താവ്: പരേതനായ മാമ്പള്ളി അനന്തൻ. മക്കൾ: രാജൻ, സുശീല. മരുമക്കൾ: ശാന്ത, സദാനന്ദൻ.
Read Moreതപാൽ ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കാൻ നടപടി സ്വീകരിക്കണം: പി.കെ. ശ്രീമതി എംപി
കണ്ണൂർ: തപാൽ വകുപ്പിലെ ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ മിതവും ന്യായവുമായ ആവശ്യങ്ങൾ അംഗീകരിച്ചു അവർ രാജ്യവ്യാപകമായ് നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർപ്പാക്കാൻ കേന്ദ്രം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പി.കെ. ശ്രീമതി എംപി. കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്പിലെ സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. ജീവനക്കാർ സമരം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും നിഷേധാത്മക സമീപനമാണ് തുടരുന്നതെങ്കിൽ പാർലമെന്റിന് പുറത്ത് കക്ഷിരാഷ്ട്രീയത്തിനതീതമായി യോജിച്ച പ്രക്ഷോഭം വേണ്ടിവരുമെന്നും ശ്രീമതി മുന്നറിയിപ്പ് നൽകി. കെ.കെ. രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ടി.വി. രാജേഷ് എംഎൽഎ, വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ എന്നിവർ സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. പണിമുടക്കിയ ജീവനക്കാർ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ ധർണയിൽ എ.പി. സുജികുമാർ അധ്യക്ഷത വഹിച്ചു.കെ.വി. സുധീർകുമാർ, ദിനു…
Read Moreകണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം; ബോംബേറിൽ ഏഴു പേർക്കു പരിക്ക്; പോലീസ് അന്വേഷണം ആരംഭിച്ചു
തലശേരി: കതിരൂർ കാപ്പുമ്മൽ പാനുണ്ടയിൽ സിപിഎം-ബിജെപി സംഘർഷത്തിലും ബോംബേറിലും ഏഴ് പേർക്ക് പരിക്കേറ്റു. സംഭവസ്ഥലത്തു നിന്നും പൊട്ടാത്ത ഒരു ബോംബും ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ബൈക്കുകളും കണ്ടെടുത്തു. ബോംബേറിൽ പരിക്കേറ്റ സിപിഎം പ്രവർത്തകരായ പാനുണ്ട കൈലാസത്തിൽ ശ്രീദേവ് (29) വി.കെ.ഹൗസിൽ ഷമിൽ ബാബു (21) നിലാമ്പല്ലി വീട്ടിൽ ശ്യാംജിത്ത് (23) കണ്ടുകുളം വീട്ടിൽ രജിനേഷ് (25) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിലും മർദനമേറ്റ് സാരമായ പരിക്കുകളോടെ ബിജെപി പ്രവർത്തകരായ എരുവട്ടി കാരയിൽകണ്ടി വീട്ടിൽ പ്രശാന്ത് (42), ശങ്കരനെല്ലൂർ വലിയപറമ്പത്ത് മഞ്ജുനാഥ് (18), പാച്ച പൊയ്ക സുപ്രിയ നിവാസിൽ ആദർശ് (20) എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓഫീസിനു സമീപം ഇരിക്കുകയായിരുന്ന പ്രവർത്തകർക്കു നേരെ അഞ്ച് ബൈക്കുകളിലെത്തിയ ബിജെപി-ആർഎസ്എസ് സംഘം ബോംബെറിയുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. പാനുണ്ട സ്കൂളിനു സമീപം ബൈക്കിൽ പോകുകയായിരുന്ന പ്രവർത്തകരെ പത്തോളം വരുന്ന സിപിഎം…
Read Moreതലശേരിയിൽ ലക്ഷങ്ങളുടെ ബ്രൗൺഷുഗർ വേട്ട; പ്രതികൾ ഓടി രക്ഷപ്പെട്ടു; 81 പായ്ക്കറ്റ് പിടിച്ചെടുത്തു ഒരു ഗ്രാം ബ്രൗൺ ഷുഗർ വിറ്റിരുന്നത് 2500 മുതൽ 3000 രൂപയ്ക്ക്
തലശേരി: നഗരമധ്യത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വില വരുന്ന ബ്രൗൺഷുഗറും കഞ്ചാവും പിടികൂടി. പഴയ ബസ്സ്റ്റാൻഡിലെ ജനറൽ ആശുപത്രിക്ക് മുൻവശമുള്ള നഗരസഭ കെട്ടിടത്തിൽ നിന്നാണ് 61 ഗ്രാം ബ്രൗൺഷുഗറും രണ്ടേകാൽ കിലോഗ്രാം കഞ്ചാവും പിടികൂടിയത്. 81 പായ്ക്കറ്റുകളിലായിട്ടാണ് ബ്രൗൺഷുഗർ സൂക്ഷിച്ചിരുന്നത്. ഒരു ഗ്രാം ബ്രൗൺ ഷുഗർ 2500 മുതൽ 3000 വരെ രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് എസ്ഐ എം.അനിലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് നഗരസഭ കെട്ടിടത്തിന്റെ ഓപ്പൺ ടെറസിൽ നിന്ന് ബ്രൗൺഷുഗറും കഞ്ചാവും ലഭിച്ചത്. പ്രതികളെ പിടികൂടാൻ സാധിച്ചില്ല. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബസ്സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ച് വൻ ലഹരി മാഫിയയാണ് പ്രവർത്തിച്ചു വരുന്നത്. പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ നഗരത്തിൽ ലഹരിമരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ക്രൈം സ്ക്വാഡുകൾ ഇല്ലാതായതോടെ ലഹരിമരുന്ന് മാഫിയയെ നിരീക്ഷിക്കാനും സംവിധാനമില്ലാതായെന്ന് പോലീസുകാർ തന്നെ ചൂണ്ടിക്കാട്ടുന്നു.
Read More