ഇരിട്ടി: കോട്ടയം നട്ടാശേരിയിലെ കെവിൻ വധിക്കപ്പെട്ട കേസിലെ മുഖ്യപ്രതികൾ കരിക്കോട്ടക്കരിയിൽ കീഴങ്ങിയത് തൊടുപുഴയിൽനിന്നുള്ള നിർദേശമനുസരിച്ച്. കെവിൻ വധിക്കപ്പെട്ട കേസിൽ ഭാര്യ നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റയ്ക്കൽ സാനു ഭവനിൽ ചാക്കോ ജോൺ, മകൻ ഷാനു ചാക്കോ എന്നിവരാണ് കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്. ഷാനുവും പിതാവ് ചാക്കോയും കോടതിയിൽ കീഴടങ്ങുന്നതിന് വേണ്ടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനിരിക്കുകയായിരുന്നു. ഇതിനായി തൊടുപുഴയിലെ ഒരു അഭിഭാഷകനെ സമീപിച്ചതായും പറയുന്നു. എന്നാൽ ജാമ്യാപേക്ഷ തള്ളാനുള്ള സാധ്യതയുണ്ടെന്ന നിയമോപദേശത്തെ തുടർന്നാണ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ നിർദേശം നൽകിയത്. ഇതിനായി കണ്ണൂരിലുള്ള ഒരു അഭിഭാഷകന്റെ സഹായവും തേടി. ഇയാളുടെ നിർദേശപ്രകാരം കരിക്കോട്ടക്കരി സ്റ്റേഷനിൽ പ്രതികൾ കീഴടങ്ങുകയായിരുന്നു. പ്രതികൾ കീഴടങ്ങുന്നതിന് മുന്‍പ് തന്നെ കണ്ണൂരിലെ ചാനലുകളിൽ വിളിച്ച് വാർത്ത നൽകിയതും ഈ അഭിഭാഷകന്റെ നേതൃത്വത്തിൽ ആണ്. കരിക്കോട്ടക്കരിയിൽ കീഴടങ്ങിയ…
Read MoreCategory: Kannur
തളിപ്പിറമ്പിൽ നിന്ന് പിടികൂടിയത് മികച്ച സാങ്കേതിക വിദ്യയിൽ നിർമിച്ച തോക്കുകൾ; കർണാടകത്തിൽ നിർമ്മിച്ച തോക്ക് വില്പന നടത്തിയിരുന്നത് കേരളത്തിൽ; തോക്ക് നിർമിച്ചു നല്‍കുന്നത് ചീമേനി സ്വദേശി
ചെറുപുഴ/തളിപ്പറന്പ്: പെരിങ്ങോത്ത് നിന്നു പിടികൂടിയ തോക്കുകൾ മികച്ച സാങ്കേതികവിദ്യയോടെ നിർമിച്ചവയെന്ന് അന്വേഷണ സംഘം. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം പെരിങ്ങോം എസ്ഐ മഹേഷ് കെ. നായർ, തളിപ്പറമ്പ് എസ്ഐ കെ. ദിനേശ്, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എൻ. ഗോപിനാഥ്, സുരേഷ് കക്കറ, കെ.വി. രമേശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് തോക്കുകൾ പിടികൂടിയത്. തോക്കുകൾ പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ കോടന്നൂർ മടക്കാംപൊയിൽ സ്വദേശികളായ ടി.വി.സൈനേഷ് (24), പി. നിധിൻ (21), അന്നൂക്കാരൻ വിനീഷ് (30), അന്നൂക്കാരൻ ഗോവിന്ദൻ (61), അരവഞ്ചാലിലെ പി.രമേശൻ (46) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലെ ഓലയമ്പാടിക്ക് സമീപം കോടന്നൂർ, കാഞ്ഞിരപ്പൊയിൽ കോട്ടോൽ, കടംകുന്നിന്റെ വിവിധ ഭാഗങ്ങൾ, ചീമേനി വെളിച്ചംതോട്, പ്ലാന്റേഷൻ ഏരിയാ എന്നിവിടങ്ങളിലൊക്കെ ലൈസൻസില്ലാതെ തോക്കുകൾ സൂക്ഷിക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. മാസങ്ങൾക്ക് മുൻപ് കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനിടയിൽ അരവഞ്ചാലിന്…
Read Moreട്രെയിനുള്ളില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്! പ്രതിക്കു ജീവപര്യന്തം; 2014 ഒക്ടോബര്‍ 20 ന് പുലര്‍ച്ചെ 4.30 നാണു കേസിനാസ്പദമായ സംഭവം
തലശേരി: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനുള്ളിൽ വച്ചു യുവതിയെ ദേഹത്തു പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം തടവു കൂടി അനുവദിക്കണം. കോഴിക്കോട് സ്വദേശിനിയായ പാത്തു(35) കൊല്ലപ്പെട്ട കേസിലാണു തമിഴ്നാട് സ്വദേശി സുരേഷ് കണ്ണനെ (29) അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് ജീവപര്യന്തം ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴ അടയ്ക്കുകയാണെങ്കിൽ പിഴ സംഖ്യ കൊല്ലപ്പെട്ട പാത്തുവിന്റെ മകനും കേസിലെ രണ്ടാം സാക്ഷിയുമായ കുട്ടിക്കു നൽകാനും കോടതി വിധിന്യായത്തിൽ പറഞ്ഞു. ഇന്ത്യൻ റെയിൽവേ ആക്ട് 151 പ്രകാരം ഒരു വർഷം തടവിനും കോടതി പ്രതിയെ ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ട്രെയിനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുര്‍ന്നുള്ള തീ പിടുത്തത്തിലാണു പാത്തു പൊള്ളലേറ്റു മരിച്ചതെന്നും റെയില്‍വേയുടെ അനാസ്ഥ കാരണമുണ്ടായ അപകടം മറച്ചുവയ്ക്കാനാണു കേസില്‍ നിരപരാധിയെ പ്രതിയാക്കിയതെന്നും…
Read Moreമോഷ്ടിച്ച ലോട്ടറി വിറ്റത് വിനയായി! തളിപ്പറമ്പിലെ കവര്‍ച്ചയില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍; സച്ചിന് കേരളത്തിലെത്തിയത് മലയാളി നഴ്സിനെ പ്രണയിച്ച് വിവാഹം കഴിച്ച്
തളിപ്പറമ്പ്: തളിപ്പറമ്പ് സബ്ട്രഷറിയില്‍ കവര്‍ച്ചാശ്രമവും ലോട്ടറി സ്റ്റാളില്‍ നിന്നു കവര്‍ച്ചയും നടത്തിയ മോഷ്ടാവ് അറസ്റ്റിലായി. മഹാരാഷ്ട്ര സത്താറ സ്വദേശിയും കൂട്ടുംമുഖം പന്ന്യാല്‍ ലിസിഗിരി പള്ളിയ്ക്കു സമീപം പുളിമൂട്ടില്‍ ഹൗസില്‍ താമസക്കാരനുമായ സച്ചിന് ചവാന് നാത്തു(28) നെയാണ് ഇന്നു രാവിലെ ശ്രീകണ്ഠപുരത്തുവച്ചു തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.ജെ.വിനോയി, പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 25 ന് രാത്രിയിലായിരുന്നു കനത്ത മഴയുടെ മറവില്‍ കവര്‍ച്ച നടന്നത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ; മഹാരാഷ്ട്രയില്‍ ജോലിചെയ്തിരുന്ന പന്ന്യാലിലെ മലയാളി നഴ്സിനെ പ്രണയവിവാഹം ചെയ്ത് ഒന്‍പതു വര്‍ഷം മുമ്പാണു സച്ചിന് കേരളത്തിലെത്തിയത്. ഈ ബന്ധത്തില്‍ മൂന്നു മക്കളുമുണ്ട്. നിര്‍മാണ തൊഴിലാളിയായ സച്ചിന് അമിതമായി മദ്യപിക്കുന്നയാളായതിനാല്‍ സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടിയായി. ഭാര്യയുടെ പ്രസവസമയത്ത് ഒരാളില്‍ നിന്നും കടമായി വാങ്ങിയ 9,000 രൂപ കൊടുക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ മകന് സൈക്കിളിനും കൂടി ആവശ്യപ്പെട്ടതോടെ…
Read Moreമംഗളൂരുവിൽ നിന്ന് വാഹനങ്ങൾ കവർന്ന കേസിൽ പിടിയിലായ യുവാക്കൾ ലക്ഷങ്ങളുടെ വാഹനങ്ങൾ വിറ്റത് ചുളുവിലയ്ക്ക്; രണ്ടര ലക്ഷത്തിന്റെ ബൈക്ക് വിറ്റത്ത് വെറും നാൽപതിനായിരം രൂപയ്ക്ക്
ശ്രീകണ്ഠപുരം: മംഗളൂരുവിൽ നിന്ന് വാഹനങ്ങൾ കവർന്ന കേസിൽ പിടിയിലായ പയ്യാവൂർ, പുലിക്കുരുമ്പ സ്വദേശികൾ ലക്ഷങ്ങളുടെ വാഹനങ്ങൾ വില്പന നടത്തിയത് നാമമാത്ര വിലയ്ക്കെന്ന് അന്വേഷണ സംഘം. കാസർഗോഡ് ഷോറൂമിൽ നിന്ന് കവർന്ന രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന ആഡംബര ബൈക്ക് ‘ഡ്യൂക്ക് ‘ കാവുമ്പായി സ്വദേശിയായ യുവാവിന് സംഘം വിറ്റത് 40,000 രൂപയ്ക്കാണ്. ആദ്യം 20,000 രൂപ അഡ്വാൻസ് വാങ്ങിയ ഇവർ ആർസിയും താക്കോലും കൈമാറുമ്പോൾ ബാക്കി തുക തന്നാൽ മതിയെന്ന് അറിയിച്ചതായി പറയുന്നു. എന്നാൽ കവർച്ചാ സംഘം പിടിയിലായതായി അറിഞ്ഞതോടെ ഇന്നലെ രാവിലെ ബൈക്ക് ഗുഡ്സ് ഓട്ടോയിൽ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് ശേഷം വിട്ടയച്ചു. ബൈക്ക് ഉടൻ മംഗളൂരു പോലീസിന് കൈമാറും. കവർച്ച ചെയ്യുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഒഴിവാക്കി ‘ന്യൂ രജിസ്റ്റേർഡ് ‘ എന്ന് സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താൽ…
Read Moreആഴ്ചകളായി റേഷനില്ല; ആദിവാസികൾ പട്ടിണിയിൽ; വിളിക്കുമ്പോളൊക്കെ ഉടൻ അയയ്ക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്ന് വ്യാപാരികൾ
കേളകം: റേഷൻ ലഭിക്കാത്തതിനാൽ റേഷൻ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മലയോരത്തെ ആദിവാസികൾ മുഴുപട്ടിണിയിൽ. ഇ-പോസ് മെഷീൻ മുഖേന റേഷൻ വിതരണം ആരംഭിച്ചെങ്കിലും ബിപിഎൽ, ആദിവാസി വിഭാഗങ്ങൾക്ക് ആഴ്ചകളായി റേഷൻ മുടങ്ങിയിരിക്കുകയാണ്. ഇരിട്ടി താലൂക്ക് സപ്ലെ ഓഫീസിൽ നിന്നാണു മലയോരത്തെ റേഷൻ കടകളിൽ അരിയെത്തുന്നത്. ഈ മാസം ആദ്യം തന്നെ അരി വിഹിതത്തിനുള്ള കാഷ് ബാങ്ക് മുഖേന അടച്ചെന്നും താലൂക്ക് ഓഫീസുമായി ബന്ധപ്പെടുമ്പോൾ ഉടൻ അയ്ക്കാമെന്ന മറുപടിയാണു ലഭിക്കുന്നതെന്നുമാണു റേഷൻ വ്യാപാരികൾ പറയുന്നത്. നിത്യേന തൊഴിലിനു പോകാൻ കഴിയാത്ത രോഗികളായവരും വൃദ്ധരായവരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
Read Moreവയൽക്കിളി ബഹുജന മാർച്ചിൽ രാഷ്ട്രീയപാർട്ടികൾ പുറത്ത്; കളക്ടറുടെ വസതിക്കുമുന്നിലെ കഞ്ഞിവയ്പ്പു സമരം നക്സല്‍ നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും
തളിപ്പറമ്പ്: വയല്‍ക്കിളികളും ഐക്യദാര്‍ഢ്യസമിതിയും ചേര്‍ന്ന് നാളെ കണ്ണൂരിലേക്ക് നടത്തുന്ന ബഹുജനമാര്ച്ചില്നിന്നും രാഷ്ട്രീയപാര്‍ട്ടികളെ ഒഴിവാക്കി. ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ഒഴിച്ചുനിര്‍ത്തി ഐക്യദാര്‍ഢ്യസമിതി വയല്ക്കിളികള്ക്കുമേല് ആധിപത്യം ഉറപ്പിക്കുകയാണ്. മുമ്പ് നടന്ന പ്രതിഷേധ പരിപാടികളിലെല്ലാം തന്നെ സിപിഎം ഒഴികെയുള്ള രാഷ്ട്രീയകക്ഷികളുടെ സജീവ സാന്നിധ്യം പ്രകടമായിരുന്നു. എന്നാല്‍ നാളത്തെ ബഹുജനമാര്‍ച്ചില്‍ ഇവരെയൊക്കെ ഒഴിവാക്കി ഐക്യദാര്‍ഢ്യ സമിതി ഭാവിപോരാട്ടങ്ങളുടെ ചുക്കാന്‍ പിടിച്ചെടുക്കുകയാണ്. ഇതില്‍ വയല്‍ക്കിളികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം പ്രകടമാണെങ്കിലും ഐക്യദാര്‍ഢ്യസമിതിയുടെ കടുംപിടുത്തത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നു. നാഷണല്‍ ഹൈവേ ആക്ഷൻ കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്മാന് ഹാഷിം ചേന്ദമ്പള്ളിയാണ് രാവിലെ ഒന്‍പതിന് കീഴാറ്റൂരില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന്റെ ഉദ്ഘാടകന്‍. വൈകുന്നേരം കളക്ടറുടെ വസതിക്ക് മുന്നില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച കഞ്ഞിവയ്്പ് സമരം ഉദ്ഘാടനം ചെയ്യുന്നതാകട്ടെ മുന്‍ നക്സല്‍ നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണനാണ്. ലോംഗ് മാര്‍ച്ച് ഏതാണ്ട് ഉപേക്ഷിച്ചനിലയിലായതോടെ പിടിച്ചുനില്ക്കാന് പാടുപെടുന്ന ഐക്യദാര്ഢ്യസമിതിക്ക് പിടിവള്ളിയായി മാറിയിരിക്കുകയാണ് ബഹുജനമാര്‍ച്ച്.
Read Moreപുഴയിൽ വസ്ത്രങ്ങൾ അലക്കാൻ എത്തിയ ആദിവാസി ബാലികയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു
അതിരപ്പിള്ളി: ആദിവാസി ബാലികയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു. വെറ്റിലപ്പാറ ചെരുപറന്പിൽ ശ്രീനിൽകുമാറിനെ(30)യാണ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം ആദിവാസി ബാലിക പുഴയിൽ വസ്ത്രങ്ങൾ അലക്കുന്പോഴാണ് ഇയാൾ ബാലികയെ അപാനിക്കാൻ ശ്രമിച്ചത്. മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്.
Read Moreമംഗളൂരുവിലെ വാഹന മോഷണം: ഒരാൾ കൂടി പിടിയിൽ; 18 ബൈക്കുകൾ കസ്റ്റഡിയിലെടുത്തു
ശ്രീകണ്ഠപുരം: മംഗളൂരുവിൽ നിന്ന് വാഹനങ്ങൾ കവർന്ന കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. നടുവിൽ പള്ളിത്തട്ട് സ്വദേശിയായ യുവാവിനെയാണ് മംഗളൂരു കദ്രി പോലീസ് സീനിയർ സബ് ഇൻസ്പെക്ടർ നിളു ആർ.വിഡുവിന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്തത്. കവർച്ചാ സംഘത്തിലുൾപ്പെട്ടെ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെത്തേടി അന്വേഷണ സംഘം ഇന്നലെ രാത്രി ഇവിടെ എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഇയാൾ ചെന്നൈയിലേക്ക് കടന്നതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒൻപതു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച കസ്റ്റഡിയിലെടുത്ത് മംഗളൂരുവിലേക്ക് കൊണ്ടുപോയ പയ്യാവൂർ, പുലിക്കുരുമ്പ സ്വദേശികളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കവർച്ചാസംഘം വില്പന നടത്തിയ 18 ബൈക്കുകൾ കൂടി ചന്ദനക്കാംപാറയിൽ നിന്ന് മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. ഒൻപത് ബുള്ളറ്റ്, ഏഴ് ‘ഡ്യൂക്ക് ‘, രണ്ടു കെടിഎം എന്നിവയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ അറ്റകുറ്റപ്പണിക്കായി എത്തിച്ച ചന്ദനക്കാംപാറയിലെ വർക് ഷോപ്പിൽ നിന്നും പ്രദേശത്ത് വിൽപ്പന…
Read Moreമൂന്നുലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ സംഭവം; മുഖ്യപ്രതി മലപ്പുറം സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു; അറസ്റ്റിലായവരെ റിമാന്റ് ചെയ്തു
തളിപ്പറമ്പ് : സ്കൂട്ടറില്‍ കടത്തുകയായിരുന്ന മൂന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണം ഹൈവേ പോലീസ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് നിയാസിനെയും സൽമാനുൽ ഹാരിസിനെയും ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം സ്വദേശി മുനീറിനെ പോലീസും എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷിച്ചുവരികയാണ്. മുനീറിന്റെ സഹായികളെയാണ് ഇന്നലെ വൈകുന്നേരം പിലാത്തറ പെട്രോള്‍ പമ്പിനടുത്ത് ദേശീയപാതയില്‍ ഹൈവേ പോലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. ഇവർ മലപ്പുറം പാറക്കടവിൽ നിന്ന് കാസര്‍ഗോട്ടേക്ക് പോവുകയായിരുന്നു. കെഎല്‍ 65 ഇ 3323 നമ്പര്‍ ആക്ടീവ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത മൂന്നു ലക്ഷം രൂപ കണ്ടെടുത്തത്. ഇവര്‍ കുഴല്‍പ്പണം കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. പലതവണ മലപ്പുറത്തുനിന്നും കാസര്‍ഗോട്ടേക്ക് ഇവര്‍ കുഴല്‍പ്പണം കടത്തിയതായി വ്യക്തമായിട്ടുണ്ട്. ഇരുവരേയും തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ചോദ്യം…
Read More