കൂ​ത്തു​പ​റ​ന്പ് ടൗ​ണി​ലെ ക​ട​വ​രാ​ന്ത​ക​ളി​ൽ ര​ക്ത​പ്പാ​ടു​ക​ൾ; പോലീസ് അന്വേഷണം ആരംഭിച്ചു

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ലെ ചി​ല ക​ട​വ​രാ​ന്ത​ക​ളി​ൽ ര​ക്ത​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ത​ല​ശേ​രി റോ​ഡി​ലെ ഒ​രു ടെ​ക്സ്റ്റ​യി​ൽ ഷോ​പ്പി​ന്‍റേ​യും സ​മീ​പ​ത്തെ ചി​ല ക​ട​വ​രാ​ന്ത​ക​ളി​ലു​മാ​ണ് ഇ​ന്ന് രാ​വി​ലെ ര​ക്ത​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ടെ​ക്സ്റ്റ​യി​ൽ ഷോ​പ്പി​ന്‍റെ തൂ​ണി​ൻ​മേ​ലും റോ​ഡി​ലു​മാ​യി ര​ക്തം​പ​റ്റി​പ്പി​ടി​ച്ചി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് കൂ​ത്തു​പ​റ​മ്പ് എ​സ്ഐ കെ.​വി. നി​ഷി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

അ​ക്ര​മ സം​ഭ​വ​മാ​കാം ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സൂ​ച​ന. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച യാ​തൊ​രു വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു​മി​ല്ല. പ​രി​ക്കേ​റ്റ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​ത് സം​ബ​ന്ധി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts