പയ്യന്നൂർ: ജീവനക്കാരിയായ യുവതിയെ ട്രെയിനിംഗിന്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെന്നുമുള്ള പരാതിയിൽ കോടതി നിർദേശ പ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തു. 34 കാരിയുടെ പരാതിയിലാണു കാങ്കോലിലെ വി.നന്ദകുമാറിനെതിരേ കേസെടുത്തത്. പരാതിക്കാരിയെ ബാങ്ക് കോച്ചിംഗ് ഫ്രാഞ്ചൈസി ട്രെയിനിംഗിനായി കൊണ്ടുപോയി 2016 മേയ് എട്ടിനു നാഗ്പൂരിലെ ഹോട്ടലിലും തുടർന്നു ഹൈദരാബാദ്, ബാംഗളൂരു എന്നിവിടങ്ങളിലും പയ്യന്നൂരിലെ ഓഫീസിൽവച്ചും പ്രതി പീഡിപ്പിച്ചുവെന്നാണു പരാതി. കൂടാതെ പരാതിക്കാരിയുടെ നഗ്നഫോട്ടോ കാണിച്ചു യുവതിയേയും അമ്മയേയും ഭീഷണിപ്പെടുത്തി 42, 46,325 രൂപയും 25 പവൻ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി കിട്ടിയ പണവും പ്രതി കൈക്കലാക്കിയെന്നുമാണു പരാതി. ഈ പരാതിയിലാണു പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം പോലീസ് കേസെടുത്തത്.
Read MoreCategory: Kannur
തപാൽ സമരം മൂന്നുദിവസം പിന്നിട്ടു; ജനം വലഞ്ഞു; സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി സംഘടനകൾ
കണ്ണൂർ: തപാൽ ജീവനക്കാർ അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന പണിമുടക്ക് മൂന്നുദിവസം പിന്നിട്ടതോടെ കണ്ണൂർ ജില്ലയിലെ തപാൽ-ആർഎംഎസ് ഉരുപ്പടികളുടെ നീക്കം പൂർണമായും സ്തംഭിച്ചു. രണ്ടരലക്ഷം ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ ശന്പള കമ്മീഷൻ റിപ്പോർട്ട് ഒന്നരവർഷമായി നടപ്പാക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് എൻഎഫ്പിഇ-എഫ്എൻപിഒയുടെ നേതൃത്വത്തിൽ ജീവനക്കാർ മേയ് 22 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. ആയിരക്കണക്കിന് പാസ്പോർട്ടുകൾ കണ്ണൂർ സ്പീഡ് പോസ്റ്റ് ഹബ്ബുകളിൽ കെട്ടിക്കിടക്കുകയാണ്. ഇതുമൂലം ജോലി ആവശ്യാർഥം അടിയന്തരമായി വിദേശത്തേക്ക് പോകേണ്ടുന്നവർ ആശങ്കയിലാണ്. കണ്ണൂർ, തളിപ്പറന്പ്, തലശേരി ഹെഡ് പോസ്റ്റ് ഓഫീസുകളിൽ നാഷണൽ സേവിംഗ്സ് തടസപ്പെട്ടതോടെ കോടിക്കണക്കിന് ഇടപാടുകൾ മുടങ്ങി. മഹിളാ പ്രധാൻ ഏജന്റുമാരും നാഷണൽ സേവിംഗ്സ് ഏജന്റുമാരും സ്വരൂപിച്ച വിവിധ പദ്ധതികളിലേക്കുള്ള നിക്ഷേപങ്ങൾ അടക്കാനാവാതെ വിഷമിക്കുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സംയുക്ത സമരസമിതിക്ക് രൂപം നൽകും.…
Read Moreകെ. സുധാകരന്റെ വീട്ടിലെ സഹായിയായ യുവാവ് മരിച്ച നിലയിൽ; മരണം കാരണം വ്യക്തമല്ല; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
കണ്ണൂർ: കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ സഹായിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സുധാകരന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ചെറുപുഴ പാടിയോട്ടുംചാലിലെ പ്രസാദ് (37) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി പതിനൊന്നോടെ ഉറങ്ങാൻകിടന്ന ഇയാൾ രാവിലെയായിട്ടും എഴുന്നേൽക്കാത്തതിനെതുടർന്ന് സംശയം തോന്നിയ വീട്ടുജോലിക്കാരി വിളിച്ചപ്പോഴാണ് അനക്കമില്ലാത്തെ നിലയിൽ കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അമ്മ: ലക്ഷ്മി. ഏകസഹോദരി: പ്രഭാവതി. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ആറുവർഷമായി സുധാകരന്റെ സഹായിയായി പ്രസാദ് കൂടെയുണ്ട്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുധാകരൻ ചെങ്ങന്നൂരിലാണുള്ളത്. സുധാകരൻ ഇന്നു വൈകുന്നേരം കണ്ണൂരിലെത്തും. അസ്വഭാവിക മരണത്തിന് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്
Read Moreപരിചയം നടിച്ച് ബൈക്കില്‍ കയറ്റി പോകവേ യുവതിക്കു നേരെ മാനഭംഗ ശ്രമം; കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ഭീഷണിമുഴക്കി മുങ്ങി; സംഭവം പെരിങ്ങോം പോലീസ് സ്റ്റേഷനിൽ
പയ്യന്നൂര്‍: യുവാവിനൊപ്പം ബൈക്കില്‍ പോകവേ മാനഭംഗ ശ്രമം. യുവാവിനെതിരെ പോലീസ് കേസെടുത്തപ്പോൾ ആത്മഹത്യാ ഭീഷണിയുമായി യുവാവ് നാടുവിട്ടു. പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന 36 കാരിയാണ് മാനഭംഗ ശ്രമത്തിനിടെ ബൈക്കില്‍നിന്നും ചാടിയത്.കഴിഞ്ഞ തിങ്കളാഴ്ച രാത്രി എഴോടെയാണ് സംഭവം. യുവതിയുടെ പരാതിയില്‍ ചീമേനി അത്തുട്ടി സ്വദേശിയും അവിവാഹിതനും 36 കാരനുമായ യുവാവിനെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. പരിചയം നടിച്ച് അടുത്ത് കൂടി വീടിന് സമീപം ഇറക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബൈക്കില്‍ കയറ്റിയതെന്നും സ്വാമിമുക്കിന് സമീപമെത്തിയപ്പോള്‍ യുവാവ് മാനഭംഗമപ്പടുത്താന് ശ്രമിച്ചെന്നും ബൈക്കില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് യുവതി പെരിങ്ങോം പോലീസിന് നല്കിയ പരാതി. പരാതിയില്‍ കേസെടുത്ത പെരിങ്ങോം പോലീസ് യുവാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞ യുവാവ് ബൈക്ക് കസ്റ്റഡിയിലെടുത്തതോടെ താന്‍ അത്മഹത്യചെയ്യുമെന്ന ഭീഷണിയുമായി…
Read Moreനിക്ഷേപകരെ വഞ്ചിച്ചു ലക്ഷങ്ങൾ തട്ടിയ സംഭവം; മട്ടന്നൂരിൽ 2 പേർ അറസ്റ്റിൽ
മട്ടന്നൂർ: നിക്ഷേപകരെ വഞ്ചിച്ചു ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പേരെ കസ്റ്റഡിയിൽ വാങ്ങി മട്ടന്നൂർ പോലീസ് അറസ്റ്റു രേഖപ്പെടുത്തി. തളിപ്പറമ്പിലെ എ.സുരേഷ് ബാബു (47), കാസർഗോഡ് ചെമ്മനാട് സ്വദേശി എം.കുഞ്ഞി ചന്തു ( 58) എന്നിവരെയാണ് മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുന്നത്. മട്ടന്നൂർ – ഇരിട്ടി റോഡിൽ ഇന്ദിരാനഗറിൽ പ്രവർത്തിച്ചിരുന്ന സിഗ്ടെക് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ഏച്ചൂർ ചേലോറയിലെ ടി.പി.സവിത നൽകിയ പരാതിയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനു വിവിധ സ്ഥലങ്ങളിൽ ബ്രാഞ്ചുകളുണ്ടെന്ന് പോലീസ് അറിയിച്ചു. തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് സുരേഷ് ബാബുവും കുഞ്ഞി ചന്തുവും. തളിപ്പറമ്പിലെ നിക്ഷേപകർ നൽകിയ പരാതിയെ തുടർന്നു അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. മട്ടന്നൂരിലും സ്ഥാപനം തട്ടിപ്പ് നടത്തിയതിനെ…
Read Moreബസ് സ്റ്റാൻഡോ? ടാക്സി സ്റ്റാൻഡോ? ഇരിക്കൂർ ബസ് സ്റ്റാൻഡിലെത്തുന്നവർ ഇപ്പോൾ ആദ്യം ഒന്നമ്പരക്കും, കാരണം
ശ്രീകണ്ഠപുരം: ഇരിക്കൂർ ബസ് സ്റ്റാൻഡിലെത്തുന്നവർ ഇപ്പോൾ ആദ്യം ഒന്നമ്പരക്കും. ബസ് സ്റ്റാൻഡിന്റെ ഭൂരിഭാഗം സ്ഥലവും കൈയടക്കിയിരിക്കുന്നത് സ്വകാര്യ വാഹനങ്ങൾ. ബസ് സ്റ്റാൻഡിൽ കയറാൻ കഴിയാതെ ബസുകൾ പുറത്ത് സംസ്ഥാന പാതയോരത്ത് നിർത്തിയിടേണ്ട അവസ്ഥയായതോടെ ബസുകളെത്തേടി പരക്കം പായേണ്ട അവസ്ഥയിലാണ് യാത്രക്കാർ. മിക്ക ദിവസങ്ങളിലും ബസ് സ്റ്റാൻഡിലെ അവസ്ഥ ഇതാണ്. അനധികൃത പാർക്കിംഗ് വ്യാപകമായതോടെ ആറ് മാസം മുമ്പ് ഇരിക്കൂർ പോലീസ് ഇവിടെ ‘നോ പാർക്കിംഗ് ‘ ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡ് കൈയടക്കിയതോടെ ബോർഡ് പോലും കാണാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ബോർഡ് സ്ഥാപിച്ച ആദ്യ ദിവസങ്ങളിൽ ഇവിടെ ഹോം ഗാർഡിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ 25 മീറ്റർ മാത്രം ദൂരെയുള്ള പേലീസ് സ്റ്റേഷനിൽ നിന്ന് ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞ് നോക്കാറില്ല. ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് ഓട്ടോ സ്റ്റാൻഡുമുണ്ട്. സ്ഥലപരിമിതി മൂലം വീർപ്പ് മുട്ടുന്ന…
Read Moreഒറ്റ നമ്പർ ചൂതാട്ടം; തലവനെ കാഞ്ഞങ്ങാട് നിന്നും തളിപ്പറമ്പ് പോലീസ് പൊക്കി; സ്വന്തമായി സോഫ്റ്റ്വെയർ രൂപീകരിച്ചായിരുന്നു ചൂതാട്ടം
തളിപ്പറമ്പ്: സഞ്ചരിക്കുന്ന ഒറ്റനമ്പര്‍ ചൂതാട്ടസംഘത്തലവന് അറസ്റ്റില്‍. കാഞ്ഞങ്ങാട് അരയി കാര്‍ത്തികയിലെ എ. അഭിനേഷിനെയാണ്(28) തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ 23 ന് ഉച്ചക്ക് തളിപ്പറമ്പ് സയ്യിദ് നഗറില്‍ വെച്ച് പിടികൂടിയ ഒറ്റനമ്പര്‍ ചൂതാട്ടസംഘത്തിന്റെ തലവനാണ് അഭിനേഷ് എന്ന് പോലീസ് പറഞ്ഞു. ഒറ്റനന്പർ ചൂതാട്ടത്തിനായി സ്വന്തമായി സോഫ്റ്റ്വെയർ ഇയാൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതൽ ജോലിചെയ്യുന്ന ക്വാറിയടക്കമുള്ളവ കേന്ദ്രീകരിച്ചാണ് ഒറ്റ നന്പർ ചൂതാട്ടം നടത്തുന്നത്. അറസ്റ്റിലായ അഭിനേഷ് മൂന്നുബസുകളുടെ ഉടമയാണെന്നും ഒരു കോടി രൂപ വിലവരുന്ന വീട് ഇയാൾ നിർമിച്ചുവരികയാണെന്നും ഡിവൈഎസ്പി വേണുഗോപാൽ പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് ഏപ്രിൽ 23ന് സ്വിഫ്റ്റ് കാറും സ്കൂട്ടറും ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങളും പണവും സഹിതം നാലംഗസംഘം പോലീസിന്റെ വലയിലായത്. കാഞ്ഞിരങ്ങാട്ടെ കളപ്പറമ്പില്‍ ജയരാജ് (74), തളിപ്പറമ്പ് സി എച്ച് നഗറിലെ പി.കെ.ഹൗസില്‍ വി.കെ.സിദ്ദിക്ക് (37), പുളിമ്പറമ്പ്…
Read Moreവാടകവാഹനങ്ങൾ പണയപ്പെടുത്തി തട്ടിപ്പ്: ഇരിട്ടി സ്വദേശികൾ പാനൂരിൽ അറസ്റ്റിൽ
പാനൂർ: വാഹനങ്ങൾ വാടകയ്ക്കെടുത്ത് അന്യസംസ്ഥാനത്ത് എത്തിച്ച് പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുന്ന രണ്ടുപേർ പാനൂരിൽ അറസ്റ്റിൽ. ഇരിട്ടി മുണ്ടയാംപറമ്പിലെ അനീഷ് തോമസ് (31), ആറളം വീർപ്പാട്ടെ അനുരാജ് (30) എന്നിവരെയാണ് പാനൂർ സിഐ വി.വി.ബെന്നിയും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ചമ്പാട് പ്രിയാനിവാസിൽ പ്രിയങ്കിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇതോടെയാണ് വാഹനം വാടകയ്ക്കെടുത്ത് തട്ടിപ്പ് നടത്തുന്ന വൻറാക്കറ്റിനെ കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. തളിപ്പറമ്പ് സ്വദേശിയിൽ നിന്നാണ് ചമ്പാട്ടെ പ്രിയങ്ക് യുകെയിൽ നിന്നെത്തുന്ന ആളുടെ ആവശ്യത്തിനായി ഇന്നോവ കാർ വാടകയ്ക്കെടുത്തത്. ഇത് അനീഷിന് കൈമാറിയെങ്കിലും പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും തിരിച്ച് നൽകാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ മൈസൂരുവിലെത്തിച്ച് പണയപ്പെടുത്തിയതായി തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് ,പയ്യാവൂർ, ആലക്കോട്, ശ്രീകണ്ഠാപുരം സ്റ്റേഷൻ പരിധികളിലും…
Read Moreസിപിഎം പ്രവർത്തകനെ ആക്രമിച്ചെന്ന സംഭവം വെറും നാടകം; ആശുപത്രിയിൽ കഴിയുന്ന ഷിനുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് ബിജെപി
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഷിനുവിനെ പയ്യന്നൂരിൽ വച്ച് ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന സംഭവം നാടകമാണെന്നും ഇതുസംബന്ധിച്ച വ്യക്തത വരുത്താൻ ആശുപത്രിയിലുള്ള ഷിനുവിനെ വിശദമായി ചോദ്യം ചെയ്യണമെന്നും ബിജെപി സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത്. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ധനരാജിന്റെ ചരമവാർഷികം വരാനിരിക്കെ ചെറിയ ചെറിയ അക്രമം നടത്തി രണ്ടുവർഷം മുന്‍പു നടന്ന വ്യാപകമായ ആക്രമണം വീണ്ടും നടത്താനുള്ള സിപിഎമ്മിന്റെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ഷിനുവിന് നേരെയുള്ള ആക്രമണനാടകമെന്നും രഞ്ജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ധനരാജ് വധത്തെ തുടർന്ന് രണ്ടു കൊലപാതകങ്ങളും 30 വീടുകൾ പൂർണമായും തകർക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം സിപിഎം പ്രവർത്തകൻ ഷിനോജിനെ ആർഎസ്എസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന് സോഷ്യൽമീഡിയയിലൂടെ വ്യാജപ്രചാരണം നടത്തി ശക്തമായി തിരിച്ചടിക്കുകയെന്ന സിപിഎമ്മിന്റെ രീതിയാണ് കഴിഞ്ഞദിവസം പയ്യന്നൂരിൽ നടന്നത്. ഇതുവഴി ജില്ലയിൽ വ്യാപക ആക്രമണത്തിന് സിപിഎം കോപ്പുകൂട്ടുകയായിരുന്നു. ആരാണ് അക്രമം നടത്തുന്നതെന്ന് അറിയാൻ സിപിഎമ്മിന്റെ…
Read Moreമാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ; കീഴടങ്ങാനൊരുങ്ങി മാവോയിസ്റ്റുകൾ
റെനീഷ് മാത്യു കണ്ണൂർ: കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കീഴടങ്ങാൻ മാവോയിസ്റ്റുകൾ. കേരളത്തിലെ നിലമ്പൂർ, അട്ടപ്പാടി കാടുകൾ കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന മാവോയിസ്റ്റ് സംഘത്തിലെ മലയാളികൾ ഉൾപ്പെടെയുള്ളവരാണ് കീഴടങ്ങാൻ തയാറായിരിക്കുന്നത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകൾ ഇവർക്കെതിരേ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകൾ നേരിടുന്നവരാണ് ആദ്യഘട്ടത്തിൽ കീഴടങ്ങുന്നത്. ഇതിനായി മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ അനുവാദത്തിനായി കാത്തിരിക്കുകയാണ് ഇവർ. കീഴടങ്ങുന്നവർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന നയമാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്. തീവ്രവാദികളെ അവരുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചിട്ടുണ്ട്. വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഓരോ വിഭാഗത്തിലുളളവര്‍ക്കും നിര്‍ദ്ദേശിച്ചിട്ടുളളത്. ഉയര്‍ന്ന കമ്മിറ്റികളിലുളളവരാണ് ഒന്നാം കാറ്റഗറി വിഭാഗത്തില്‍ വരുന്നത്. അവര്‍ കീഴടങ്ങുമ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കും. ഗഡുക്കളായാണ് തുക നല്‍കുക. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപ നല്‍കും. വിവാഹം…
Read More