ആ​ഴ്ച​ക​ളാ​യി റേ​ഷ​നി​ല്ല; ആ​ദി​വാ​സി​ക​ൾ പ​ട്ടി​ണി​യി​ൽ; വിളിക്കുമ്പോളൊക്കെ ഉടൻ അയയ്ക്കുമെന്നാണ്  ഉദ്യോഗസ്ഥർ പറ‍യുന്നതെന്ന് വ്യാപാരികൾ

കേ​ള​കം: റേ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നാ​ൽ റേ​ഷ​ൻ മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന മ​ല​യോ​ര​ത്തെ ആ​ദി​വാ​സി​ക​ൾ മു​ഴു​പ​ട്ടി​ണി​യി​ൽ. ഇ-പോസ് മെ​ഷീ​ൻ മു​ഖേ​ന റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ബി​പി​എ​ൽ, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​ഴ്ച​ക​ളാ​യി റേ​ഷ​ൻ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ഇ​രി​ട്ടി താ​ലൂ​ക്ക് സ​പ്ലെ ഓ​ഫീ​സി​ൽ നി​ന്നാ​ണു മ​ല​യോ​ര​ത്തെ റേ​ഷ​ൻ ക​ട​ക​ളി​ൽ അ​രി‌​യെ​ത്തു​ന്ന​ത്. ഈ ​മാ​സം ആ​ദ്യം ത​ന്നെ അ​രി വി​ഹി​ത​ത്തി​നു​ള്ള കാ​ഷ് ബാ​ങ്ക് മു​ഖേ​ന അ​ട​ച്ചെ​ന്നും താ​ലൂ​ക്ക് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​മ്പോ​ൾ ഉ​ട​ൻ അ​യ്ക്കാ​മെ​ന്ന മ​റു​പ​ടി​യാ​ണു ല​ഭി​ക്കു​ന്ന​തെ​ന്നു​മാ​ണ‌ു റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. നി​ത്യേ​ന തൊ​ഴി​ലി​നു പോ​കാ​ൻ ക​ഴി​യാ​ത്ത രോ​ഗി​ക​ളാ​യ​വ​രും വൃ​ദ്ധ​രാ​യ​വ​രു​മാ​ണ് ഏ​റെ ദു​രി​ത​മ​നു​ഭവി​ക്കു​ന്ന​ത്‌.

Related posts