അ​നാ​ശാ​സ്യ​ക്കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ട്ട യു​വ​തി​യെ കേ​സി​ൽ നി​ന്നൊ​ഴി​വാ​ക്കി; ഡി​വൈ​എ​സ്പി​യി​ൽ നി​ന്ന് പി​ന്നെ നേ​രി​ട്ട​ത് ക്രൂ​ര​പീ​ഡ​നം; വ​ട​ക​ര ഡി​വൈ​എ​സ്പി​യെ തൊ​ടാ​ന്‍ മ​ടി​ച്ച് സ​ര്‍​ക്കാ​ര്‍

കോ​ഴി​ക്കോ​ട്: അ​നാ​ശാ​സ്യ​ക്കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ട്ട യു​വ​തി​യെ കേ​സി​ല്‍​നി​ന്നൊ​ഴി​വാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന വ​ട​ക​ര ഡി​വൈ​എ​സ്പി എ. ​ഉ​മേ​ഷി​നെ​തി​രേ ബ​ലാ​ത്സം​ഗ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്നു.

ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നി​ൽ​പ്പെ​ട്ട ഉ​മേ​ഷി​നെ ര​ക്ഷി​ക്കാ​നും പ​രാ​തി​ക്കാ​രി​യി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി കേ​സ് തേ​ച്ചു​മാ​യ്ച്ചു ക​ള​യാ​നും നീ​ക്കം സ​ജീ​വ​മാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.

അ​ടു​ത്തി​ടെ ജീ​വ​നൊ​ടു​ക്കി​യ ചെ​ര്‍​പ്പു​ള​ശേ​രി സി​ഐ ബി​നു തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ലാ​യി​രു​ന്നു ഉ​മേ​ഷി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​യെ ഉ​മേ​ഷ് അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ ആ​രോ​പ​ണം. ഉ​മേ​ഷ് 2014ല്‍ ​വ​ട​ക്ക​ഞ്ചേ​രി സി​ഐ ആ​യി​രു​ന്ന കാ​ല​ത്താ​യി​രു​ന്നു സം​ഭ​വം. അ​ന്ന് എ​സ്‌​ഐ ആ​യി​രു​ന്നു ബി​നു തോ​മ​സ്.

ബി​നു തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ ഉ​മേ​ഷി​നെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ശ​രി​വ​ച്ചാ​ണ് യു​വ​തി അ​ടു​ത്തി​ടെ വീ​ണ്ടും പാ​ല​ക്കാ​ട് ക്രൈം​ബ്രാ​ഞ്ചി​നു മൊ​ഴി ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​സ്പി ഡി​ജി​പി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി ആ​ഴ്ച​ക​ളാ​യി​ട്ടും ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ല്‍ പൊ​ടി​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ്.

സ​സ്‌​പെ​ന്‍​ഷ​ന​ല്ലാ​തെ ഉ​മേ​ഷി​നെ​തി​രേ മ​റ്റൊ​രു ന​ട​പ​ടി​യും ആ​ഭ്യ​ന്ത​ര വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ത​ന്നെ ലൈം​ഗി​ക അ​തി​ക്ര​മ​ണ​ത്തി​നു വി​ധേ​യ​യാ​ക്കി​യെ​ന്നു യു​വ​തി വ്യ​ക്ത​മാ​യ മൊ​ഴി ന​ല്‍​കി​യി​ട്ടും ബ​ലാ​ത്സം​ഗ​ക്കേ​സ് ചു​മ​ത്താ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

കേ​സ് എ​ടു​ക്കാ​തെ വി​ട്ട​യ​ച്ച യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ഉ​മേ​ഷ് ത​ന്നെ നി​ര്‍​ബ​ന്ധി​ച്ചി​രു​ന്നു​വെ​ന്നും ബി​നു തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്നു. യു​വ​തി​യെ പീ​ഡി​പ്പി​ച്ച വി​ഷ​യം പ​റ​ഞ്ഞ് ഉ​മേ​ഷ് ത​ന്നെ നി​ര​ന്ത​രം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​മാ​യി​രു​ന്നു​വെ​ന്നും ബി​നു തോ​മ​സ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​നി​ക്കൊ​പ്പം പി​ടി​യി​ലാ​യ​വ​രി​ല്‍​നി​ന്ന് ഡി​വൈ​എ​സ്പി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും യു​വ​തി പ​റ​ഞ്ഞി​രു​ന്നു.

പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന നേ​താ​വാ​ണ് ഉ​മേ​ഷ്. ഉ​മേ​ഷി​നെ ര​ക്ഷി​ക്കാ​ന്‍ അ​സോ​സി​യേ​ഷ​നി​ലെ​ത​ന്നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​ര​ടു​വ​ലി​ക്കു​ന്നു​ണ്ടെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. യു​വ​തി മൊ​ഴി​യി​ല്‍ ഉ​റ​ച്ചു​നി​ന്നാ​ല്‍ വൈ​കി​യാ​ലും ഉ​മേ​ഷി​നെ​തി​രേ ബ​ലാ​ത്സം​ഗ​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തി​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

Related posts

Leave a Comment