പരിചയം നടിച്ച്  ബൈ​ക്കി​ല്‍ കയറ്റി പോകവേ യുവതിക്കു നേരെ മാ​ന​ഭം​ഗ ശ്ര​മം;  കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ഭീഷണിമുഴക്കി മുങ്ങി; സം​ഭ​വം പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷനിൽ

പ​യ്യ​ന്നൂ​ര്‍: യു​വാ​വി​നൊ​പ്പം ബൈ​ക്കി​ല്‍ പോ​ക​വേ മാ​ന​ഭം​ഗ ശ്ര​മം. യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​പ്പോ​ൾ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി യു​വാ​വ് നാ​ടു​വി​ട്ടു.

പെ​രി​ങ്ങോം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 36 കാ​രി​യാ​ണ് മാ​ന​ഭം​ഗ ശ്ര​മ​ത്തി​നി​ടെ ബൈ​ക്കി​ല്‍​നി​ന്നും ചാ​ടി​യ​ത്.​ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ഴോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ചീ​മേ​നി അ​ത്തു​ട്ടി സ്വ​ദേ​ശി​യും അ​വി​വാ​ഹി​ത​നും 36 കാ​ര​നു​മാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പ​രി​ച​യം ന​ടി​ച്ച് അ​ടു​ത്ത് കൂ​ടി വീ​ടി​ന് സ​മീ​പം ഇ​റ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ബൈ​ക്കി​ല്‍ ക​യ​റ്റി​യ​തെ​ന്നും സ്വാ​മി​മു​ക്കി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ യു​വാ​വ് മാ​ന​ഭം​ഗ​മ​പ്പ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നും ബൈ​ക്കി​ല്‍ നി​ന്നും ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് യു​വ​തി പെ​രി​ങ്ങോം പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി.​

പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പെ​രി​ങ്ങോം പോ​ലീ​സ് യു​വാ​വി​ന്‍റെ ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്ന് പ​റ​ഞ്ഞ യു​വാ​വ് ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ താ​ന്‍ അ​ത്മ​ഹ​ത്യ​ചെ​യ്യു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി സ്ഥ​ലം വി​ട്ട​താ​യാ​ണ് വി​വ​രം. സാ​ധ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല എ​ന്നു​മ​റി​യു​ന്നു.

Related posts