ഇരിട്ടി/മട്ടന്നൂർ: കോഴിക്കോട് ജില്ലയിലുൾപ്പെടെ സംസ്ഥാനത്ത് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ പനിക്ക് കാരണം നിപ്പ വൈറസ് ആണെന്ന് സ്ഥിരീകരിച്ചതോടെ ഇരിട്ടിയിലെയും മട്ടന്നൂരിലെയും മുഴുവൻ ജനങ്ങളും ഭീതിയിലായിരിക്കുകയാണ്. ഇരിട്ടിക്കടുത്ത് എടക്കാനം, വള്ളിയാട്, മാടമ്പള്ളി, പെരുമ്പറമ്പ്, കപ്പച്ചേരി, പെരുവംപറമ്പ് പ്രദേശത്തെ നാട്ടുകാരുൾപ്പെടെ പഴശി പുഴയുടെ മധ്യത്തിലായി പുഴയുടെ ചുറ്റും അഞ്ച് ഏക്കറോളം സ്ഥലത്തെ അക്കേഷ്യ മരങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് മരച്ചില്ലകൾ മുഴുവൻ പതിനായിരക്കണക്കിന് വവ്വാലുകളാണ് വർഷങ്ങളായി തങ്ങളുടെ താവളങ്ങളാക്കി മാറ്റിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെനൂറു കണക്കിന് കുടുംബങ്ങൾ അലക്കുന്നതിനും കുളിക്കുന്നതിനും ഉപയോഗിക്കുന്ന പുഴയോട് ചേർന്ന പ്രദേശമാണ് അകംതുരുത്ത് ഈ തുരുത്തിലാണ് ഒരു പ്രദേശം മുഴുവൻ ഭീതിയിലാക്കി വവ്വാലുകൾ നിറഞ്ഞിരുക്കുന്നത്. വവ്വാലുകളുടെ കേന്ദ്രമായ മട്ടന്നൂരിലെ ഇൻസ്പെക്ഷൻ ബംഗ്ലാവായ ഐബിയിലെ മരങ്ങളാണ് വവ്വാലുകളുടെ കേന്ദ്രം. ഇവിടെയുള്ള മുഴുവൻ മരങ്ങളും വവ്വാലകളുടെ താവളമാണ്. കിണറ്റിൽ വവ്വാൽ വിസർജ്യം കലർന്ന വെള്ളം കഴിച്ചാണ് കഴിഞ്ഞ ദിവസം മൂന്ന്…
Read MoreCategory: Kannur
കൈനാട്ടിയിലെ വാഹനാപകടം; ഒന്നിച്ചു കളിച്ചുനടന്നവർക്ക് അന്ത്യവിശ്രമവും ഒന്നിച്ച്
തലശേരി: ഒന്നിച്ചു കളിച്ചുനടന്ന് അപ്രതീക്ഷിതമായി അപകടത്തിന്റെ രൂപത്തില്‍ ഒന്നിച്ച് ഈ ലോകത്തോടു വിടപറഞ്ഞ പുന്നോലിലെ നാലു യുവാക്കളുടെ അന്ത്യ വിശ്രമവും ഒന്നിച്ചുതന്നെ. വടകര കൈനാട്ടി മുട്ടുങ്ങലില്‍ ഇന്നലെ സന്ധ്യക്കുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ പുന്നോല്‍ കുറിച്ചിയില്‍ ഈയ്യത്തുംകാട് റെയില്‍വേ ഗേറ്റിനു സമീപത്തെ സൈനാബാഗ് ഹൗസില്‍ ഇസ്മയീല്‍-ഫയറൂസ ദമ്പതികളുടെ മകന് മുഹമ്മദ് അനസ് (19), ഹാരീസ്-താഹിറ ദമ്പതികളുടെ മകന് പറയങ്ങാട്ട് വീട്ടില്‍ സഹീര്‍ (18) റൂഫിയ മന്‍സിലില്‍ നൗഷാദ്-റൂഫിയ ദമ്പതികളുടെ മകന് നിഹാല്‍ (18) സുലൈഖ മഹലില്‍ മുഹമ്മദ് തലത്ത് ഇഖ്ബാല്‍ (18) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ പുന്നോല്‍ ജുമുഅ മസ്ജിദ് കബർസ്ഥാനില്‍ കബറടക്കും. അനസ്, സഹീര്‍, നിഹാല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വടകര ജനറല്‍ ആശുപത്രിയില്‍ നിന്നും തലത് ഇഖ്ബാലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ പുന്നോല്‍ റെയില്‍വെ ഗേറ്റിനു സമീപം…
Read Moreപനിച്ചു വിറച്ച് കണ്ണൂർ; പനി ബാധിച്ചവർ 10,500 പേർ ; കൊട്ടിയൂരിലും ഉളിക്കലിലും ഡെങ്കി
കണ്ണൂർ: ജില്ലയിൽ പകർച്ചപ്പനി പടരുന്നു. ഈമാസം ജില്ലയിൽ 10,500 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞമാസം 3,474 പേരാണ് മാത്രമാണ് ചികിത്സതേടിയത്. ജനുവരി മുതൽ 74,497 പേർ പനി ബാധിച്ച് ചികിത്സ തേടി. കൊട്ടിയൂർ, ഉളിക്കൽ എന്നിവടങ്ങളിൽ ഡെങ്കിപ്പനി പടരുന്നുതിൽ ജനങ്ങൾ ആശങ്കയിലാണ്. ഈമാസം 113 പേർക്ക് ഡെങ്കിയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇതിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി പടരുന്ന മേഖലയിൽ ആരോഗ്യ വകുപ്പ് അധിക്യതർ ക്യാമ്പ് ചെയ്യുന്നുണ്ട്. പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഓടകളിലെ മാലിന്യം നീക്കം ചെയ്യുവാനും കൊതുകു നശീകരണവും വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കാനും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധിക്യതർ മുന്നറിപ്പ് നൽകി. കോഴിക്കോട് ജില്ലയിലെ സ്ഥിരീകരിച്ച നിപ്പാ വൈറസ് പനി ഇതുവരെ…
Read Moreകൊല്ലപ്പെട്ട ബാബു വിലാപ യാത്രയ്ക്കിടെ അക്രമം; മാഹിയിലും പള്ളൂരിലും റെയ്ഡ്: 6 സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ
മാഹി:പള്ളൂരിൽ കൊല്ലപ്പെട്ട സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ വിലാപയാത്രയ്ക്കിടെ പള്ളൂരിൽ നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളെ പിടികൂടുവാൻ മാഹിയിലും പള്ളൂരിലും റെയ്ഡ് തുടങ്ങി. സിപിഎം പ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ്. ആറുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ മാഹി പോലീസ് സൂപ്രണ്ട് ആർ.രാധാകൃഷ്ണയുടെ നേതൃത്വത്തിലാണ് റെയ്ഡ് ആരംഭിച്ചത്.ബാബുവിന്റെ വിലാപയാത്ര കഴിഞ്ഞ് എട്ടിന് വൈകുന്നേരമായിരുന്നു സംഘർഷം അരങ്ങേറിയത്. തീ വയ്പ് അടക്കമുള്ള അക്രമങ്ങൾ ഉണ്ടായി. പള്ളൂരിലെ ബിജെപി ഓഫീസും. പോലീസ് ജീപ്പും തീവെച്ചതിന് പുറമെ ബിജെപി പ്രവർത്തകരുടെ വീടുകൾക്കും, കടകൾക്ക് നേരെയും അക്രമണം നടന്നിരുന്നു. 500 പേർക്കെതിരെ കേസെടുത്ത് അന്വേഷണം മുന്നോട് പോകുന്നതിനിടയ്ക്കാണ് റെയ്ഡ് നടന്നത്.
Read Moreപയ്യന്നൂരിൽ ബിജെപി ഓഫീസിനു ബോംബേറ്; സിപിഎം പ്രവർത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം
പയ്യന്നൂർ: പയ്യന്നൂരിൽ ബിജെപി ഓഫീസിനുനേരേ ബോംബേറ്. ബിജെപി പ്രവർത്തകന് മർദനം, സിപിഎം പ്രവർത്തകനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതി. ഇന്നുരാവിലെ 11.15ഓടെയാണ് ബോംബേറ്. പയ്യന്നൂർ മുകുന്ദാ ആശുപത്രി റോഡിലുള്ള മാരാർജി മന്ദിരത്തിനുനേരേയാണ് ബോംബേറ് ഉണ്ടായത്. ബിജെപി ഓഫീസിന്റെ ചുവരിൽതട്ടി ബോംബ് പൊട്ടുകയായിരുന്നു. രാവിലെ 11ഓടെ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് വച്ച് ബിജെപി പ്രവർത്തകനും പയ്യന്നൂർ താലൂക്ക് ആശുപത്രിക്കു സമീപത്തെ താമസക്കാരനുമായ രജിത്തിന് (33) മർദനമേറ്റു. പരിക്കേറ്റ രജിത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9.45 ഓടെ ആർഎസ്എസിൽനിന്ന് സിപിഎമ്മിൽ ചേർന്ന കുന്നരു ബാങ്കിനു സമീപത്തെ ഡി. സിനുവിനെ (30) വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിലുണ്ട്. കണ്ടങ്കാളി ഭാഗത്തുനിന്നും പയ്യന്നൂരിലേക്ക് ബൈക്കിൽ വരുന്നതിനിടെ സ്റ്റേഡിയം റോഡിനു സമീപം വച്ച് ഇന്നോവകാർ ബൈക്കിനുനേരേ വരുകയായിരുന്നു. ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സിനുവിന് പരിക്കേറ്റു. ഇയാളെ പയ്യന്നൂർ…
Read Moreകമലേഷ് ചന്ദ്രകമ്മിറ്റി റിപ്പോർട്ട്; തപാൽ ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
കണ്ണൂർ: തപാൽ മേഖലയിലെ ജിഡിഎസ് ജീവനക്കാരുടെ സേവനവേതന പരിഷ്കരണവുമായി ബന്ധപ്പെട്ട കമലേഷ് ചന്ദ്രകമ്മിറ്റി റിപ്പോർട്ടിലെ അനുകൂല ശിപാർശകൾ ഉടൻ നടപ്പാക്കുക, നിർത്തിവച്ച ജിഡിഎസ് മെന്പർഷിപ്പ് വെരിഫിക്കേഷൻ നടപടികൾ ഉടൻ പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) ആഭിമുഖ്യത്തിലുള്ള അനിശ്ചിതകാല പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. കണ്ണൂർ ഡിവിഷനിലെ കണ്ണൂർ, തളിപ്പറന്പ് ഹെഡ് പോസ്റ്റോഫീസടക്കമുള്ള മുഴുവൻ തപാൽ ഓഫീസുകളുടെയും പ്രവർത്തനം സ്തംഭിക്കും. നാളെ മുതൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് ധർണ സംഘടിപ്പിക്കും. ജിഡിഎസ് ജീവനക്കാരുടെ ദൈന്യതയും പ്രയാസവും തിരിച്ചറിഞ്ഞ് അവർക്ക് അർഹമായ ആനുകൂല്യം നൽകുന്നതു വരെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് എൻഎഫ്പിഇ ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ കൺവീനർ എ.പി. സുജികുമാർ, എ. ചന്ദ്രൻ, പി. മോഹനൻ, വി.പി. രമേശൻ, ഒ. സുധീഷ് എന്നിവർ പങ്കെടുത്തു.
Read Moreഷമേജ് വധം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും;ഒരു കൊടുവാള് കൊണ്ട് രണ്ടുപേര്‍ മാറിമാറി വെട്ടിയെന്ന് മൊഴി
തലശേരി: ആര്‍എസ്എസ് പ്രവര്ത്തകന് ന്യൂമാഹി പെരിങ്ങാടിയിലെ യു.സി.ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന മൂന്ന് പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സിപിഎം പ്രവര്‍ത്തകരായ ചെറുകല്ലായി പുതിയപറമ്പത്ത് വീട്ടില്‍ ഷബിന് രവീന്ദ്രന് എന്ന ചിക്കു (28), ചെറുകല്ലായി മലയങ്കര വീട്ടില്‍ എം.എം. ഷാജി എന്ന മണ്ണട്ട ഷാജി(38), പള്ളൂര്‍ നാലുതറയിലെ നടയന്റവിട ലിജിന്‍ എന്ന ലിച്ചു(38) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുക. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. കൊലയാളി സംഘം ഉപയോഗിച്ച് കൊടുവാള് രാസ പരിശോധനയ്ക്കായി കണ്ണൂര്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കും. പോസ്റ്റ്മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. ഒരു കൊടുവാള് കൊണ്ട് രണ്ടുപേര്‍ മാറി മാറി ഷമേജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു. ഷമേജിന്റെ തലയ്ക്ക് മാത്രം ആഴത്തിലുള്ള ഏഴ്…
Read Moreനാവിക അക്കാദമി മാലിന്യപ്രശ്നം ;24 ന് വഞ്ചനാ ദിനം, 25 നും 26നും രാമന്തളിയിൽ കരിദിനം ആചരിക്കുമെന്ന് ജനാരോഗ്യ സംരക്ഷണ സമിതി
പയ്യന്നൂർ: നാവിക അക്കാദമി മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ടു ജനാരോഗ്യ സംരക്ഷണ സമിതി പ്രക്ഷോഭങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നാവിക അക്കാദമിയിൽ പാസിംഗ് ഔട്ട് പരേഡ് നടക്കുന്ന 25, 26 തീയതികളിൽ രാമന്തളി പഞ്ചായത്തിൽ കരിദിനവും 24 ന് വഞ്ചനാദിനവും ആചരിക്കും. സമരസമിതിയുമായി കരാർ ഉടമ്പടി ഉണ്ടാക്കിയതിന്റെ ഒരു വർഷം തികയുന്നതിനാലാണു 24 ന് വഞ്ചനാദിനമായി ആചരിക്കുന്നത്. കഴിഞ്ഞ വർഷം ജനാരോഗ്യ സംരക്ഷണ സമിതിയുമായി നാവിക അക്കാദമി അധികൃതർ കരാർ ഉണ്ടാക്കിയതിനെ തുടർന്നായിരുന്നു സമരം പിൻവലിച്ചത്. എന്നാൽ സമരമവസാനിപ്പിച്ച് ഒരു വർഷമായിട്ടും ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പാക്കിയില്ലെന്നാണു സമരസമിതിയുടെ ആരോപണം. അക്കാദമി അധികൃതരുമായി ഉണ്ടാക്കിയ കരാർ നടപ്പിലാക്കുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയവും സമരസമിതിക്ക് ഉറപ്പുനൽകിയിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ സമരസമിതിയുടെ പ്രതിഷേധം അറിയിക്കുന്നതിനു കൂടിയാണു 25, 26 തീയതികളിലെ കരിദിനാചരണമെന്നു ജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
Read Moreപരിയാരം മെഡിക്കൽ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ അധീനതയിലാക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം മെഡിക്കല്‍ കോളജിലേക്കു 30 ന് ബഹുജനമാര്‍ച്ച്
പരിയാരം: പരിയാരം മെഡിക്കല്‍ കോളജിലേക്ക് 30 ന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും. കോഴിക്കോട് മാതൃകയില്‍ പരിയാരം മെഡിക്കൽ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ അധീനതയിലാക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ചെയര്മാന് ഡോ.ഡി.സുരേന്ദ്രനാഥ് അറിയിച്ചു. മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സമര പരിപാടികള്‍ ആസൂത്രണം ചെയ്ത് വരികയാണെന്നും ഇതിന്റെ തുടക്കമെന്ന നിലയിലാണ് 30ന് രാവിലെ പത്തിനു പിലാത്തറയില്‍ നിന്നും പരിയാരത്തേക്കു ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന്റെ പ്രചരണാര്‍ഥം മെഡിക്കല്‍ കോളജ് പരിസരത്ത് ഒപ്പുശേഖരണം നടത്തി. പ്രക്ഷോഭസമിതി ചെയര്മാന് ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.പി.ചന്ദ്രാംഗദന്‍ അധ്യക്ഷത വഹിച്ചു. വിനോദ് പയ്യട, വി.ദേവദാസ്, രാഘവന് കാവുമ്പായി, ജോണി പാമ്പാടിയില്‍, ജയ്സന് ഡൊമനിക്, മേരി അബ്രഹാം, ടി.ചന്ദ്രന്, കെ.രാജന് എന്നിവര്‍ നേതൃത്വം നല്കി.
Read Moreബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; യുവാവിനായി തെരച്ചിൽ; സംഭവം മട്ടന്നൂരില്‍
മട്ടന്നൂർ: സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും തള്ളിയിടുകയും ചെയ്ത സംഭവത്തിൽ പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ മട്ടന്നൂരിനടുത്തായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർഥിനി അമ്മയെ മട്ടന്നൂരിലെ ആശുപത്രിയിൽ കാണിച്ചു തിരിച്ചു പോകുന്നതിനിടെയായിരുന്നു സംഭവം. ബസ് യാത്രക്കാരനായ യുവാവ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും ഇതു ചോദ്യം ചെയ്തപ്പോൾ തള്ളിയിട്ടുവെന്നുമായിരുന്നു പരാതി. വിദ്യാർഥിനിയുടെ പരാതി പ്രകാരം മട്ടന്നൂർ പോലീസ് പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ കേസ് വഴിതിരിച്ചു വിടാൻ യുവാവ് ശ്രമം നടത്തിയതായി വിവരമുണ്ട്. നാട്ടുകാർ മർദിച്ചുവെന്ന് ആരോപിച്ചു പ്രതിയായ യുവാവ് തലശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പോലീസ് ആശുപത്രിയിലെത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.
Read More