പ​യ്യ​ന്നൂ​രി​ൽ ബി​ജെ​പി ഓ​ഫീ​സി​നു ബോം​ബേ​റ്; സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ ബി​ജെ​പി ഓ​ഫീ​സി​നു​നേ​രേ ബോം​ബേ​റ്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​നം, സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വാ​ഹ​നം ഇ‌​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി. ഇ​ന്നു​രാ​വി​ലെ 11.15ഓ​ടെ​യാ​ണ് ബോം​ബേ​റ്. പ​യ്യ​ന്നൂ​ർ മു​കു​ന്ദാ ആ​ശു​പ​ത്രി റോ​ഡി​ലു​ള്ള മാ​രാ​ർ​ജി മ​ന്ദി​ര​ത്തി​നു​നേ​രേ​യാ​ണ് ബോം​ബേ​റ് ഉ​ണ്ടാ​യ​ത്.

ബി​ജെ​പി ഓ​ഫീ​സി​ന്‍റെ ചു​വ​രി​ൽ​ത​ട്ടി ബോം​ബ് പൊ​ട്ടു​ക​യാ​യി​രു​ന്നു. രാ​വി​ലെ 11ഓ​ടെ പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് വ​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ താ​മ​സ​ക്കാ​ര​നു​മാ​യ ര​ജി​ത്തി​ന് (33) മ​ർ​ദ​ന​മേ​റ്റു. പ​രി​ക്കേ​റ്റ ര​ജി​ത്തി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു രാ​വി​ലെ 9.45 ഓ​ടെ ആ​ർ​എ​സ്എ​സി​ൽ​നി​ന്ന് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന കു​ന്ന​രു ബാ​ങ്കി​നു സ​മീ​പ​ത്തെ ഡി. ​സി​നു​വി​നെ (30) വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. ക​ണ്ട​ങ്കാ​ളി ഭാ​ഗ​ത്തു​നി​ന്നും പ​യ്യ​ന്നൂ​രി​ലേ​ക്ക് ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ സ്റ്റേ​ഡി​യം റോ​ഡി​നു സ​മീ​പം വ​ച്ച് ഇ​ന്നോ​വ​കാ​ർ ബൈ​ക്കി​നു​നേ​രേ വ​രു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സി​നു​വി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്രം പ​യ്യ​ന്നൂ​രി​ലെ​ത്തി​യി​ട്ടു​ണ്ട്.

Related posts