മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പി.പി.ബഷീറിനെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ് മത്സരത്തിന് കച്ചമുറുക്കി. മുസ്ലിം ലീഗ് കോട്ടയിൽ ഇത്തവണ കനത്തവെല്ലുവിളി ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവും, അഭിഭാഷകനുമായ പി.പി.ബഷീർ മണ്ഡലത്തിന് പരിചിതനാണെന്നത് അദ്ദേഹത്തിന് അനുകൂലമായ ഘടകമായി. സ്വതന്ത്രനെ രംഗത്തിറക്കി മൽസരത്തെ നേരിടാമെന്ന് ധാരണ ഉണ്ടായിരുന്നെങ്കിലും ചുരുങ്ങിയ സമയത്തിനകം പറ്റിയ ആളെ കണ്ടെത്താനും, അയാളെ മണ്ഡലത്തിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലെത്താനും സാധിക്കാത്തതിനാൽ ഒഴിവാക്കുകയായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപിടിക്കുന്ന സ്ഥാനാർഥിയാവും വേങ്ങരയിൽ മത്സരിക്കുക എന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.2016 ൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെയും പി.പി.ബഷീറായിരുന്നു മത്സരിച്ചിരുന്നത്. 38057 വോട്ടിനാണ് അന്ന് ബഷീർ കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടത്. പാർട്ടിയും മുന്നണിയും വേങ്ങരയിൽ മത്സരത്തിന് പൂർണസജ്ജമെന്ന് പി.പി.ബഷീർ പറഞ്ഞു. 2016ലേക്കാൾ അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോൾ മണ്ഡലത്തിലുള്ളത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മുഴുവൻ വരും ദിവസങ്ങളിൽ വേങ്ങര…
Read MoreCategory: Kannur
ശക്തി തെളിയിക്കാൻ ബിജെപി..! വേങ്ങരയിൽ പൊരിഞ്ഞ പോരാട്ടത്തിന് തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ചേക്കും
തിരുവനന്തപുരം: വിജയ സാധ്യത തീരെയില്ലെങ്കിലും വേങ്ങര അങ്ങനെ വെറുതെ വിട്ടുകൊടുക്കാൻ ബിജെപി തയാറല്ല. പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്ക് വേങ്ങര നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന നേതാക്കളെ തന്നെ പോരിനിറക്കി ശക്തി തെളിയിക്കാൻ ബിജെപി തീരുമാനിച്ചു. സ്ഥാനാർഥി നിർണയത്തിന് ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെ തന്നെ മത്സര രംഗത്തിറക്കാനാണ് ബിജെപിയിൽ ഏകദേശ ധാരണയായിരിക്കുന്നത്. പ്രമുഖ നേതാവ് എ.എൻ.രാധാകൃഷ്ണനെയും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെയും മത്സര രംഗത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രാദേശിക നേതാക്കളെ സ്ഥാനാർഥിയാക്കണമെന്ന ജില്ലാ ഘടകത്തിന്റെ നിർദ്ദേശം കോർ കമ്മിറ്റി പൂർണമായും തള്ളിക്കളഞ്ഞു. കനത്ത രാഷ്ട്രീയ പോരാട്ടം കാഴ്ചവച്ച് ബിജെപി കരുത്ത് തെളിയിക്കണമെന്നാണ് യോഗത്തിൽ പൊതുവായി അഭിപ്രായം ഉയർന്നത് ശോഭ സുരേന്ദ്രനെ രംഗത്തിറക്കാൻ ഏകദേശ ധാരണയായെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
Read Moreവാക്കു പാലിച്ചില്ലെങ്കിൽ പണിമുടക്കും..! സ്വകാര്യ ബസ് സർവീസ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പു സർക്കാർ പാലിച്ചില്ലെങ്കിൽ ഒക്ടോബർ 5 മുതൽ സമരം നടത്തുമെന്ന് ബസുടമകൾ
മഞ്ചേരി: സ്വകാര്യ ബസ് സർവീസ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പു സർക്കാർ പാലിച്ചില്ലെങ്കിൽ ഒക്ടോബർ അഞ്ചുമുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസുടമകൾ. യാത്രാ നിരക്കു വർധനവടക്കമുള്ള ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് മുൻനിർത്തി പരിഗണിക്കുമെന്ന സർക്കാർ ഉറപ്പിനെ തുടർന്നു 14ന് ആരംഭിക്കാനിരുന്ന ബസ് സമരം മാറ്റിവച്ചിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, 140 കിലോമീറ്ററിനു മുകളിൽ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കിയ നടപടി പിൻവലിക്കുക, വർധിപ്പിച്ച റോഡ് ടാക്സ് റദ്ദാക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുക, വർധിപ്പിച്ച തേർഡ് പാർടി ഇൻഷ്വറൻസ് പ്രീമിയം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ ഈ മാസം 14ന് അനിശ്ചിത കാല പണിമുടക്കു സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം മാറ്റിവെക്കുകയായിരുന്നു. സ്വകാര്യ ബസ്…
Read Moreശോഭായാത്രയിൽ മൂന്നുവയസുള്ള കുട്ടിയെകെട്ടിയിട്ടതിനെതിരേ കേസ്; വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു
കണ്ണൂർ: പയ്യന്നൂരിൽ നടന്ന ശോഭായാത്രയിൽ മൂന്നുവയസുള്ള കുട്ടിയെ കെട്ടിയിട്ട് രണ്ടരമണിക്കൂർ പ്രദർശിപ്പിച്ചതിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, കണ്ണൂർ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും കമ്മീഷൻ ആവശ്യപ്പെട്ടു.
Read Moreഅങ്ങനെ നീ മരിക്കണ്ട..! വിഷം കഴിച്ചു കശുമാവിന്‍തോട്ടത്തിലൂടെ ഓടിയ യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കൂടെ ഓടാൻ നാട്ടുകാർ സഹകരിച്ചില്ലെന്ന് പോലീസിന്റെ പരാതി
ഉളിക്കല്‍: വിഷം കഴിച്ചു കശുമാവിന്‍തോട്ടത്തിലൂടെ ഓടിയ പുറവയല്‍ സ്വദേശിയെ ഉളിക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. മദ്യത്തില്‍ വിഷംചേര്‍ത്തു കഴിച്ച യുവാവ് കശുമാവിന് തോട്ടത്തിലൂടെ ഓടിയതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ ഉളിക്കല്‍ എഎസ്ഐ നാസര്‍ പൊയിലന്റെ നേതൃത്വത്തില്‍ പിടികൂടി ആദ്യം ഇരിട്ടി ആശുപത്രിയിലും പിന്നീട് തലശേരി ഗവ.ആശുപതിയിലും എത്തിക്കുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ്, കുഞ്ഞിമൊയ്തീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിവരമറിയിച്ച നാട്ടുകാര്‍ പോലീസുമായി സഹകരിച്ചില്ലന്നും പോലീസ് പറഞ്ഞു.
Read Moreസംഘികൾക്കെതിരെ ‘ഇർമ്മ’യായി സന്ദീപാനന്ദഗിരി..! ധീരന്മാർ ആശയത്തെ ആശയം കൊണ്ടു പ്രതിരോധിക്കുമ്പോൾ സംഘപരിവാർ ആമാശയം കൊണ്ടാണു പ്രതിരോധിക്കുന്നതെന്ന പരിഹാസം
പാനൂർ: ഗാന്ധിജിയുടെ ഘാതകർ ഏത്ര ഗംഗാസ്നാനം ചെയ്താലും പാപമോചനം സാധ്യമല്ലെന്നു സ്വാമി സന്ദീപാനന്ദഗിരി. മീത്തലെ ചമ്പാട് യുവജന സേന പത്താം വാർഷികത്തോടനുബന്ധിച്ചൊരുക്കിയ ഒരുമയിലൊരു ഓണം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യാനാണു സംഘപരിവാരങ്ങളുടെ ശ്രമം.ധീരന്മാർ ആശയത്തെ ആശയം കൊണ്ടു പ്രതിരോധിക്കുമ്പോൾ സംഘപരിവാർ ആമാശയം കൊണ്ടാണു പ്രതിരോധിക്കുന്നത്. അധർമികളാണെന്നു നല്ല ബോധമുള്ളതുകൊണ്ടാണ് ഇത്തരക്കാർ ധർമസംവാദങ്ങൾക്കു തയാറാകാത്തതെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. കേരള പ്രവാസി സംഘം സംസ്ഥാന ഉപാധ്യക്ഷൻ പി.കെ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. ഹരിദാസ് അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ കെ. നിഷാദ് സ്വാഗതവും നിസ്മയ് നന്ദിയും പറഞ്ഞു.പി.ഹരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.
Read More“നിങ്ങളെ ഞങ്ങൾ കാക്കും ഞങ്ങളെ ആരു കാക്കും ? ആലക്കോട്ടെ പോലീസുകാരൂടെ ചോദ്യത്തിന് വർഷങ്ങളുടെ പഴക്കം; കാലപഴക്കത്താൽ തകർന്നു വീഴാറായ ക്വേട്ടേഴ്സിൽ കഴിയുന്നത് ഭീതിയോടെന്ന് പോലീസുകാർ
ആലക്കോട്:ആലക്കോട് പോലീസ് സ്റ്റേഷന് ക്വാര്‍ട്ടേഴ്സ് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നു പരാതി. 1963 ലാണ് ആലക്കോട് കേന്ദ്രമായി പോലീസ് സ്റ്റേഷന് ആരംഭിച്ചത്. ഏഴു വര്‍ഷത്തിനു ശേഷം സ്റ്റേഷന് പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടൊപ്പം പതിനൊന്നു ക്വാര്‍ട്ടേഴ്സുകളും അന്ന് നിര്‍മ്മിച്ചിരുന്നു. ആദ്യകാലങ്ങളില്‍ പോലീസുകാർ കുടുംബ സമേതം താമസിക്കാന്‍ ഈ ക്വാര്ട്ടേഴ്സിനെയാണ് ആശ്രയിച്ചിരുന്നത്. അറ്റകുറ്റ പണികള്‍ നടത്താന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെയാണ് പലരും മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറിയത്. നീണ്ട നാല്പ്പതിയേഴു വര്‍ഷത്തിന്റെ പ്രായാധിക്യത്താല്‍ ക്വാര്‍ട്ടേഴ്സ് നിലം പൊത്താറായ അവസ്ഥയിലാണ്. ചെറുകാറ്റടിച്ചാല്‍ നിലം പൊത്തുന്ന ഓടുകള്‍ പൊലീസുകാരുടെ ജീവനുവരെ ഭീഷണിയായി. കതകുകളും ജനല്പാളികളും ചിതലെടുത്തും തുരുമ്പിച്ചും ഉപയോഗശൂന്യമായി. ചുമരുകള്‍ക്ക് സമീപം തലയുയര്‍ത്തി നില്ക്കുന്ന ചിതല് പുറ്റുകള്‍ ആരിലും ഭീതിയുളവാക്കും. കാടും പടലും പിടിച്ചു കിടക്കുന്ന പരിസര പ്രദേശങ്ങള്‍ ഇഴജന്തുക്കളുടെ താവളം കൂടിയാണ്. നാല്പതോളം പോലീസുകാർ ജോലി ചെയ്യുന്ന ആലക്കോട് സ്റ്റേഷനില്‍ ഒരു…
Read Moreഅഭിനയം ഫലിച്ചില്ല..! എക്സൈസ് സംഘം കൈകാണിച്ചപ്പോഴേ ബൈക്ക് നിർത്തി; പക്ഷേ പോലീസിന്റെയിടത്ത് ഇവരുടെ അഭിനയം ഫലിച്ചില്ല; ബൈക്ക് പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും കഞ്ചാവ് പൊതുകൾ പിടിച്ചെടുത്തു
നാദാപുരം: വാഹന പരിശോധനക്കിടെ മേഖലയിൽ വിൽപനക്കായി കൊണ്ടു വരികയായിരുന്ന 80 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ നാദാപുരം എക്സൈസ് അറസ്റ്റു ചെയ്തു. ചെക്യാട് സ്വദേശി പാലോള്ളതിൽ ഷിജിലേഷ് (30),വാണിമേൽ വെളളിയോട് സ്വദേശി കോട്ട് മുക്കത്ത് മനോജ് (43) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയ്ക്ക് തലശേരി നാദാപുരം സംസ്ഥാന പാതയിൽ ആവോലം മൊതാക്കര പളളിക്ക് സമീപത്ത് വാഹന പരിശോധനക്കിടയിലാണ് രണ്ട് പേരും പിടിയിലായത്.ഇവർ സഞ്ചരിച്ചിരുന്ന കെഎൽ 18 എസ് 816 മോട്ടോർ ബൈക്ക് കസ്റ്റഡിയിലെടുത്തു.എക്സൈസ് സംഘം കൈകാണിച്ച് നിർത്തിയ ബൈക്കിൽ പേപ്പർ കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടിയിലായ രണ്ട് പ്രതികളെയും നാദാപുരം കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ആവോലം കല്ലാച്ചി റോഡിൽ കഞ്ചാവുമായി ഈയ്യങ്കോട് കാക്കാട്ടിൽ സ്വദേശി ഒതയോത്ത് നാണുവിനെ എക്സൈസ് സംഘം 25 ഗ്രാം കഞ്ചാവുമായി…
Read Moreവേങ്ങര ഉപതെരഞ്ഞെടുപ്പ്; ലീഗിനുള്ളിൽ സ്ഥാനാർഥി ചർച്ച അന്തിമഘട്ടത്തിൽ; പട്ടികയിൽ കെപിഎ മജീദും കെഎൻഎ ഖാദറും? സ്ഥാനാർഥികളെ കണ്ടെത്താൻ സർവേ നടത്തിയെ വാർത്ത തെറ്റെന്ന് കെപിഎ മജീദ് രാഷ്ട്രദീപികയോട്
നിയാസ് മുസ്തഫ കോട്ടയം: മലപ്പുറം ജില്ലയിലെ വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 11ന് നടക്കുമെന്ന് കേന്ദ്ര തെര ഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ യുഡിഎഫി നു വേണ്ടി മത്സരിക്കുന്ന സ്ഥാനാർഥിയെ ലീഗ് ഉടൻ പ്രഖ്യാപി ക്കും. സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ചർച്ച അവസാനഘട്ടത്തി ലാണ്. അന്തിമപട്ടികയിൽ ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദും മലപ്പുറം ജില്ലാ സെക്രട്ടറി കെഎൻഎ ഖാദറും ഇടം നേടിയതാ യിട്ടാണ് ലീഗ് നേതൃത്വത്തിൽനിന്നു ലഭിക്കുന്ന വിവരം. അദ്ഭുത ങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇവരിൽ ഒരാളായിരിക്കും സ്ഥാനാർഥി. മുൻ താനൂർ എംഎൽഎ അബ്ദുർറഹ്മാൻ രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവരുടെ പേരു കളും മുന്‍പ് ഉയർന്നുവന്നിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ലീഗ് സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ സംസ്ഥാന നേതൃത്വം…
Read More70 വർഷം പിന്നിടുമ്പോള്‍..! സ്വാതന്ത്ര്യ സമരത്തില്‍ നിന്നു മാറിനിന്ന ആര്‍എസ്എസ് കേന്ദ്രത്തിലും സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സിപിഎം കേരളത്തിലും ഭരിക്കുന്നത് ഏറെ വേദനാജനകമെന്ന് എ.പി.അബ്ദുള്ളക്കുട്ടി
തളിപ്പറമ്പ്: കേന്ദ്രത്തിലെ ബിജെപി ഭരണത്തില്‍ രാജ്യത്തിലെ പാവപ്പെട്ടവര്‍ക്ക് മാത്രമല്ല, രാജ്യസുരക്ഷ കാക്കുന്ന പട്ടാളക്കാര്‍ക്ക് പോലും രക്ഷയില്ലാതായിരിക്കയാണെന്ന് മുന്‍ എംഎല്‍എ എ.പി.അബ്ദുള്ളകുട്ടി. പന്നിയൂര്‍ മേഖലാ കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്ത് 742 പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ രാജ്യരക്ഷ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിന്നും മാറിനിന്ന ആര്‍എസ്എസ് കേന്ദ്രത്തിലും സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സിപിഎം കേരളത്തിലും ഭരിക്കുന്നത് 70-ാം സ്വാതന്ത്ര്യ വര്‍ഷത്തില്‍ ജനങ്ങളെ വേദനിപ്പിക്കുന്ന കാര്യമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ടി.കെ.ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.ജനാര്ദനന് മുഖ്യ പ്രഭാഷണം നടത്തി. ഇ.ടി.രാജീവന് , പി.എം.പ്രേംകുമാര്‍, എ.കെ.ഭാസ്കരന്, കെ.വി.നാരായണന്, ടി.സരസ്വതി, എം.വി.രവീന്ദ്രന് , പി.സുഖദേവന്‍, സണ്ണി താഴത്തെകൂടത്തില്‍ , എം.എന്‍.പൂമംഗലം, രാഹുല്‍ ദാമോദരന്‍ , കെ.റഷീദ്, കെ.വി.നാരായണന്‍കുട്ടി, പി.പി.മുഹമ്മദ്, സി.വി.നാരായണന്, എ.കെ.ഗൗരി, പി.പി.രാജേഷ്, ടി.ജനീഷ്…
Read More