സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് വ്യാ​ജ​പ്ര​ചാ​ര​ണം; ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ; . വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ

മ​ട്ട​ന്നൂ​ർ: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ ജ​ന​ങ്ങ​ളി​ൽ ഭീ​തി​യും ആ​ശ​ങ്ക​യും പ​ര​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. ‘നെ​ല്ലൂ​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു​, നാ​ളെ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ’ എ​ന്നു​മു​ള്ള വ്യാ​ജ​വാ​ർ​ത്ത​യാ​ണ് ഏ​റ്റ​വും അ​വ​സാ​ന​ത്തെ പ്ര​ചാ​ര​ണം. രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ട്ടേ​റ്റു​വെ​ന്നും മ​രി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തേ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ന്നി​രു​ന്നു. ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ വാ​ട്‌​സാ​പ്പി​ലും ഫെ​യ്സ്ബു​ക്കി​ലു​മാ​ണു വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​ത്ര​മോ​ഫീ​സു​ക​ളി​ലേ​ക്കു ഫോ​ണു​ക​ൾ പ്ര​വ​ഹി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​കം ന​ട​ന്നു​വോ, ഹ​ർ​ത്താ​ലു​ണ്ടോ തു​ട​ങ്ങി​യ​വ​യാ​ണ് എ​ല്ലാ​വ​ർ​ക്കും അ​റി​യേ​ണ്ട​ത്. ഇ​ന്ന​ലെ രാ​ത്രി മു​ത​ലാ​ണു നെ​ല്ലൂ​ന്നി​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു​വെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ നി​ഖി​ലി​നു നെ​ല്ലൂ​ന്നി​യി​ൽ വ​ച്ചു വെ​ട്ടേ​റ്റി​രു​ന്നു. സ​മാ​ധാ​നം നി​ല​നി​ല്ക്കു​ന്ന പ്ര​ദേ​ശ​ത്തു സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണു വാ​ട്സാ​പ്പ് പ്ര​ചാ​ര​ണ​മെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Read More

വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കി​ല്ല; എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ വോ​ട്ടിം​ഗി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് കാ​നം

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കി​ല്ലെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. എ​ന്നാ​ൽ ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ വോ​ട്ടിം​ഗി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് മ​ല​പ്പു​റ​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്ക​വെ കാ​നം പ​റ​ഞ്ഞു. ഒ​രു​കാ​ല​ത്തും ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം നി​ല​കൊ​ണ്ട മ​ണ്ഡ​ല​മ​ല്ല വേ​ങ്ങ​ര. 90 സീ​റ്റോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ഴും വേ​ങ്ങ​ര​യി​ൽ ഇ​ട​തു​പ​ക്ഷം വി​ജ​യം ക​ണ്ടി​ട്ടി​ല്ല. ഫാ​സി​സ​ത്തെ ചെ​റു​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നേ ക​ഴി​യൂ​വെ​ന്നു ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ വ​ർ​ഗീ​യ​ത​യെ​യും ഏ​കാ​ധി​പ​ത്യ​ത്തെ​യും ത​ട​യാ​ൻ യോ​ജി​ച്ച പോ​രാ​ട്ടം ന​ട​ത്താ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നേ ക​ഴി​യൂ- കാ​നം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള അ​പ​ശ്രു​തി ഒ​ഴി​വാ​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്തെ​ങ്കി​ലും വി​ളി​ച്ചു പ​റ​യു​ന്നേ​യു​ള്ളൂ​വെ​ന്നു കാ​നം പ​റ​ഞ്ഞു.

Read More

വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ സ്ഥാ​നം നേ​ടി​യ വ​ലി​യ​പ​റ​ന്പ് തീ​രം സ​ഞ്ചാ​രി​ക​ൾ​ക്ക് അ​പ​ക​ട​ത്തു​രു​ത്താ​കു​ന്നു; മു​ന്ന​റി​യി​പ്പ് പാ​ലി​ക്കാ​ത്ത​തും അ​ശ്ര​ദ്ധ​യുമാണ് അപകടത്തിന് കാരണം

തൃ​ക്ക​രി​പ്പൂ​ർ: ലോ​ക വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ സ്ഥാ​നം നേ​ടി​യ വ​ലി​യ​പ​റ​ന്പി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ മാ​ടി വി​ളി​ക്കു​ന്ന​ത് അ​പ​ക​ട തു​രു​ത്ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രു​ടെ മ​ര​ണം ഇ​വി​ടെ ന​ട​ന്നു. ബീ​ച്ചി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ പ്ര​ദേ​ശ​ത്തെ ര​ണ്ട് പേ​രും ആ​റ് വ​ർ​ഷം മു​ന്പ് ചു​ഴി​യി​ൽ പെ​ട്ട് മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 12നാ​ണ് സു​ഹൃ​ത്തു​ക്ക​ളോ​ട​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ പൂ​ച്ചോ​ലി​ലെ ത​ഫ്സീ​ർ ഒ​ടു​വി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ലും മ​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ സ​മ​യം ചെ​ല​വി​ടാ​ൻ വ​ലി​യ​പ​റ​ന്പ് ബീ​ച്ചി​ലും പു​ലി​മു​ട്ടി​ലും എ​ത്തു​ന്നു​ണ്ട്. യാ​തൊ​രു സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ അ​ശ്ര​ദ്ധ​മാ​യി ക​ട​ലി​റ​ങ്ങു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്. അ​ഴി​ത്ത​ല​ക്കും മാ​വി​ലാ​ക​ട​പ്പു​റ​ത്തി​നി​ട​യി​ലു​ള​ള ക​ട​ലി​ടു​ക്കി​ൽ മ​ണ​ൽ തി​ട്ട​യി​ലി​ടി​ച്ച് മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടു​ക​ൾ മ​റി​യു​ന്ന​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് അ​ഞ്ച് വ​ർ​ഷം മു​ന്പ് ഇ​രു​ക​ര​ക​ളി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ നി​ർ​മി​ച്ച​ത്. 10 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ക​രി​ങ്ക​ല്ലു​ക​ൾ പാ​കി​യാ​ണ് പു​ലി​മു​ട്ട്…

Read More

മഹിളകൾക്ക് വേണ്ടി ഖാദിയെ വെട്ടിമാറ്റി..! ഖാദി ഗ്രാമസൗഭാഗ്യയെ മറച്ച് മഹിളാ സമാജം യൂണിയനുവേണ്ടി ഐ​ആ​ർ​ഡി​പി വി​പ​ണ​നകേ​ന്ദ്രം തുറക്കുന്നു; കളക്ടറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

പി. ​ജ​യ​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ: രാ​ജ്യ സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന ക​ണ്ണൂ​രി​ലെ ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യെ മ​റ​ച്ച് പു​തി​യ ഐ​ആ​ർ​ഡി​പി വി​പ​ണ​ന കേ​ന്ദ്രം വ​രു​ന്നു. സ്വ​ദേ​ശി ഉ​ത്പ​ന്ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്ട്ര പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി നാ​ടി​ന് ന​ല്കി​യ ദേ​ശീ​യ വ​സ്ത്ര വി​ല്പ​ന കേ​ന്ദ്ര​ത്തെ പാ​ടെ മ​റ​ച്ചാ​ണ് മ​ഹി​ളാ സ​മാ​ജം യൂ​ണി​യ​നു​വേ​ണ്ടി ഐ​ആ​ർ​ഡി​പി വി​പ​ണ​ന കേ​ന്ദ്രം ഒ​രു​ങ്ങു​ന്ന​ത്. വി​പ​ണ​ന കേ​ന്ദ്ര​ത്തി​നാ​യി ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യ്ക്ക് തൊ​ട്ടു മു​ന്നി​ലെ ക​ണ്ണൂ​ർ താ​ലൂ​ക്ക് റീ​സ​ർ​വേ 614/2 ബി ​യി​ൽ പെ​ട്ട100 ച​തു​ര​ശ്ര അ​ടി സ്ഥ​ലം ജി​ല്ലാ ക​ള​ക്ട​ർ ത​ന്നെ​യാ​ണ് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​ത്. വി​ഷും, ഓ​ണം, പെ​രു​ന്നാ​ൾ തു​ട​ങ്ങി​യ ആ​ഘോ​ഷ നാ​ളു​ക​ളി​ൽ റി​ബേ​റ്റോ​ടു​കൂ​ടി ല​ക്ഷ ക​ണ​ക്കി​ന് രൂ​പ​യു​ടെ ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന കേ​ന്ദ്ര​ത്തി​ന് ക​ള​ക്ട​റു​ടെ തീ​രു​മാ​നം വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ഗാ​ന്ധി ജ​യ​ന്തി നാ​ളി​ലും മ​റ്റും ഗാ​ന്ധി പ്ര​തി​മ​യ്ക്ക് ഹാ​രാ​ർ​പ്പ​ണം…

Read More

അരോളി ഗവ.ഹൈസ്കൂള്‍ മുഖ്യാധ്യാപകന്‍! വീട്ടില്‍ ട്യൂഷന് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി; കഴിഞ്ഞമാസം 20 നായിരുന്നു സംഭവം

ത​ളി​പ്പ​റ​മ്പ്: വീ​ട്ടി​ല്‍ ട്യൂ​ഷ​ന് എ​ത്തി​യ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഹൈ​സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​നെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ്ചെ​യ്തു. ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വൈ​ഷ്ണ​വ​ത്തി​ല്‍ കെ.​പി.​വി.​സ​തീ​ഷ്‌​കു​മാ​റി​നെ​യാ​ണ് (55) ഇ​ന്ന് രാ​വി​ലെ ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ പി.​എ.​ബി​നു​മോ​ഹ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​രോ​ളി ഗ​വ.​ഹൈ​സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​നാ​ണ്. ക​ഴി​ഞ്ഞ​മാ​സം 20 നാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഇ​ന്ന​ലെ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

Read More

ഭീ​ഷ​ണി​യയായി വൻ മ​തി​ൽ..! കനത്ത മഴ‍യിൽ അപകടഭീഷണിയായി 30 അടി ഉയരമുള്ള മതിൽ; താഴെ പേടിച്ച് ഉറങ്ങാനാവാതെ മൂന്ന് കുടുംബക്കാർ; മതിൽ അനധികൃതമായി നിർമ്മിച്ചതെന്ന് അധികൃതർ

ന്യൂ​മാ​ഹി: ക​ന​ത്ത മ​ഴ​യി​ൽ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി മു​പ്പ​തി​ലേ​റെ അ​ടി ഉ​യ​ര​ത്തി​ലു​ള്ള ചെ​ങ്ക​ൽ മ​തി​ൽ. സ​മീ​പ​ത്തെ വീ​ടു​ക​ളെ​ക്കാ​ൾ ഉ​യ​ര​ത്തി​ലു​ള്ള മ​തി​ൽ മൂ​ന്നു വീ​ടു​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. കു​ന്നി​ൻ​ചെ​രു​വി​ലെ മ​തി​ലി​ന്‍റെ മ​റു​ഭാ​ഗ​ത്തു മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞു ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​തി​ൽ വി​ണ്ടു​കീ​റി വീ​ടു​ക​ളു​ള്ള ഭാ​ഗ​ത്തു മ​റി​ഞ്ഞു​വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. രാ​ത്രി​യി​ൽ സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നു മ​തി​ലി​നു സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ പ​ത്ത​ലാ​യി രോ​ഹി​ണി​യും ര​വീ​ന്ദ്ര​നും അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി. 12 ദി​വ​സം മു​മ്പ് ഇ​തു​സം​ബ​ന്ധി​ച്ചു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​തു​വ​രെ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​കാ​ത്ത​താ​ണു മ​തി​ൽ കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നു പ​രാ​തി​ക്കാ​രും സ​മീ​പ​വാ​സി​ക​ളും പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി.​ച​ന്ദ്ര​ദാ​സ​ൻ, വാ​ർ​ഡം​ഗം എം.​കെ. സെ​യ്തു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​തീ​ഷ് ബാ​ബു, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​റി​വി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യാ​ണു മ​തി​ൽ നി​ർ​മി​ച്ച​തെ​ന്നും മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ സ്ഥ​ല​മു​ട​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Read More

ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ൽ; റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോ സ്റ്റാന്‍റിൽ സം​ശ​യ​ക​ര​മാ​യി ക​ണ്ട യു​വ​തി​യെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പിടികൂടിയത്; സാധനം സ്റ്റേഷൻ പരിസരത്ത് ഒളിപ്പിച്ച നിലയിലായിരുന്നു

പ​ഴ​യ​ങ്ങാ​ടി(കണ്ണൂർ): കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന14 കി​ലോ ക​ഞ്ചാ​വു​മാ​യി തെ​ലു​ങ്കാ​ന സ്വ​ദേ​ശി ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​യി​ലാ​യി. ‌തെ​ലു​ങ്ങാ​ന സ്വ​ദേ​ശി ശൈ​ല​ജ (32) യെ​യാ​ണു ക​ണ്ണ​പു​രം എ​സ്ഐ ടി.​വി.​ധ​ന​ഞ്ജ​യ​ദാ​സും സം​ഘ​വും ചേ​ർ​ന്നും പി​ടി​കൂ​ടി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു യു​വ​തി സാ​ധ​ന​ങ്ങ​ളു​മാ​യി ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലി​റ​ങ്ങി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ സം​ശ​യ​ക​ര​മാ​യി ക​ണ്ട യു​വ​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൊ​ത്ത ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​ച്ച​താ​ണെ​ന്നു യു​വ​തി പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തെ​ലു​ങ്ക് മാ​ത്ര​മാ​ണു യു​വ​തി സം​സാ​രി​ക്കു​ന്ന​ത്. ഇ​തു പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്.

Read More

എല്ലാം ശരിയാക്കി സിബിഐ..! ക​തി​രൂ​ർ മ​നോ​ജ് വ​ധ​ക്കേ​സി​ൽ പി.​ജ​യ​രാ​ജ​നെ​തി​രാ​യ കു​റ്റ​പ​ത്രം കോടതി സ്വീ​ക​രി​ച്ചു; അഞ്ചിനം കുറ്റങ്ങളാണ് പ്രതിക്കുമേൽ ആരോപിച്ചിരിക്കുന്നത്

കൊ​ച്ചി: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ക​തി​രൂ​ർ മ​നോ​ജ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നെ​തി​രേ യു​എ​പി​എ ചു​മ​ത്തി സി​ബി​ഐ സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്രം കോ​ട​തി സ്വീ​ക​രി​ച്ചു. കൊ​ച്ചി​യി​ലെ സി​ബി​ഐ കോ​ട​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. യു​എ​പി​എ ചു​മ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. നേ​ര​ത്തെ, ജ​യ​രാ​ജ​നെ​തി​രെ ഗൂ​ഢാ​ലോ​ച​നാ​ക്കു​റ്റം ചു​മ​ത്തി സി​ബി​ഐ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം കോ​ട​തി മ​ട​ക്കി​യി​രു​ന്നു. കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം വേ​ണ്ട​ത്ര രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു കു​റ്റ​പ​ത്രം മ​ട​ക്കി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ൽ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നു മു​ഖ്യ​പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് സി​ബി​ഐ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യ​ത്. 1999-ൽ ​ജ​യ​രാ​ജ​നെ ആ​ക്ര​മി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ഗൂ​ഢാ​ലോ​ച​ന​യ്ക്ക് കാ​ര​ണം. മ​നോ​ജി​നെ വ​ധി​ക്കാ​ൻ മു​ഖ്യ​പ്ര​തി​യാ​യ വി​ക്ര​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന, ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യ​ൽ, തെ​ളി​വു ന​ശി​പ്പി​ക്ക​ൽ,…

Read More

ക​ന​ത്ത മ​ഴ​യി​ലും സ​മ​രാ​വേ​ശം ചോ​രാ​തെ”വ​യ​ൽ​കി​ളി​ക​ൾ’..! കീഴാറ്റൂരിൽ പാടം നികത്തിയുള്ള ബൈപാസിനെതിരെ യുള്ള നിരാഹാര സമരം ഒൻപതാം ദവിസം; മഴയ്ക്കും തളർത്താനാവാതെ സമരപ്പന്തലിൽ സമര നായകൻ സുരേഷ്

ത​ളി​പ്പ​റ​മ്പ്: നി​ര്‍​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യി​ല്‍ സ​മ​ര​പ്പ​ന്ത​ലി​ന് തൊ​ട്ട് വ​യ​ലി​ല്‍ വെ​ള്ളം നി​റ​ഞ്ഞി​ട്ടും വ​യ​ല്‍​കി​ളി​ക​ളു​ടെ സ​മ​രാ​വേ​ശ​ത്തി​ന് കു​റ​വൊ​ന്നു​മി​ല്ല. ഇ​ന്ന​ലെ രാ​ത്രി ക​ന​ത്ത മ​ഴ​യി​ല്‍ ഉ​യ​ര്‍​ന്നു പൊ​ങ്ങി​യ മ​ഴ​വെ​ള്ളം സ​മ​ര​പ്പ​ന്ത​ലി​ന് മു​ട്ടി​യൊ​ഴു​കി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ഒ​ന്‍​പ​ത് ദി​വ​സ​മാ​യി നി​രാ​ഹാ​രം തു​ട​രു​ന്ന സു​രേ​ഷ്‌ കീ​ഴാ​റ്റൂ​ര്‍ സ​മ​ര​പ്പ​ന്ത​ലി​ല്‍ നി​ന്ന് താ​ഴെ​യി​റ​ങ്ങാ​ന്‍ ത​യാ​റാ​യി​ല്ല. നി​ര​വ​ധി വ​യ​ല്‍​കി​ളി പ്ര​വ​ര്‍​ത്ത​ക​രും നേ​രം പു​ല​രു​വോ​ളം ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് സ​ത്യാ​ഗ്ര​ഹി​ക്കൊ​പ്പം ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ച് പ്ര​ദേ​ശ​ത്ത് ത​ന്നെ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ന​ട​ന്ന ക​ള​ക്ട​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ വ​ലി​യ ജ​ന​പി​ന്തു​ണ​യാ​ര്‍​ജി​ച്ചി​രി​ക്ക​യാ​ണ് വ​യ​ല്‍​കി​ളി സ​മ​രം. സ​മ​ര​ത്തോ​ട് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ക്കാ​ന്‍ 21 ന് ​ത​ളി​പ്പ​റ​മ്പി​ല്‍ ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ഐ​ക്യാ​ദാ​ര്‍​ഡ്യ സ​മ്മേ​ള​നം ന​ട​ത്താ​നും വ​യ​ല്‍​കി​ളി കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ ന​ട​ന്ന ച​ര്‍​ച്ച എ​ന്തു വി​ല കൊ​ടു​ത്തും കീ​ഴാ​റ്റൂ​ര്‍ വ​ഴി​ത​ന്നെ ബൈ​പ്പാ​സ് നി​ര്‍​മ്മി​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ച​ര്‍​ച്ച​ക്കെ​ത്തി​യ സ​മ​ര​ക്കാ​ര്‍ യോ​ഗ​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി പോ​യ​തോ​ടെ​യാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ…

Read More

അവന്മാരെ കണ്ടാലറിയാം സാറേ..! പമ്പ്‌ സമയം കഴിഞ്ഞെത്തിയ വർക്ക് പെട്രോൾ നൽകിയില്ല; ആറംഗ സംഘം ജീവനക്കാരനെ മർദ്ദിച്ചു; സാരമായി പരിക്കേറ്റ ഭാസ്കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നാ​ദാ​പു​രം: പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആ​റ് പേ​ർ​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ക​ല്ലാ​ച്ചി സി​പി​എം ഓ​ഫി​സ് പ​രി​സ​ര​ത്തെ പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​ൻ ന​രി​പ്പ​റ്റ സ്വ​ദേ​ശി മൊ​യി​ലോ​ത്ത് ഭാ​സ്ക​ര​ൻ(55)​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ വാ​ഹ​ന​ത്തി​ൽ പെ​ട്രോ​ള​ടി​ക്കാ​ൻ വ​ന്ന ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റോ​ളം പേ​ർ ചേ​ർ​ന്നാ​ണ് ഭാ​സ്ക​ര​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്.​ പെ​ട്രോ​ള​ടി​ക്കാ​ൻ വ​ന്ന​വ​രോ​ട് പ​ന്പി​ലെ സ​മ​യം ക​ഴി​ഞ്ഞു ഇ​നി എ​ണ്ണ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞ ഭാ​സ്ക​ര​ൻ മെ​ഷീ​ൻ ലോ​ക്ക് ചെ​യ്ത് കേ​ബി​നി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഇ​രു​ന്പ് ദ​ണ്ഡും പ​ട്ടി​ക​യും ഉ​പ​യോ​ഗി​ച്ച് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.​ മ​ർ​ദ​ന​ത്തി​ൽ ത​ല​ക്കും വ​ല​ത് കൈ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​വ​ല​ത് കൈ ​എ​ല്ലി​ന് പോ​ട്ട​ലു​ണ്ട്.​സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റ് പേ​ർ​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് ഐ​പി​സി 308 വ​കു​പ്പ് പ്ര​കാ​രം വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

Read More