മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ കന്നിവോട്ടർമാർക്കു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൃക്ഷത്തൈ വിതരണം. 650 വോട്ടർമാർക്കാണ് ഒരു തൈ വീതം നൽകിയത്. ഓരോ ബൂത്തുകളിലും വോട്ടുചെയ്തു മടങ്ങുമ്പോഴാണു കന്നിവോട്ടർമാർക്കു വൃക്ഷത്തെ വിതരണം ചെയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ കണ്ണവത്തെ വനംവകുപ്പിന്റെ നഴ്സറിയിൽ നിന്നാണു വിവിധതരം വൃക്ഷത്തെകൾ മട്ടന്നൂരിലെത്തിച്ചത്. ഓരോ ബൂത്തുകളിലും 10 മുതൽ 18 വരെയുള്ള കന്നിവോട്ടർമാരാണുള്ളത്. വൃക്ഷത്തെക്കൊപ്പം പരിസ്ഥിതി സൗഹൃദമായ കയർകൊണ്ടു നിർമിച്ച കൊട്ടയും നൽകുന്നുണ്ട്. 70 രൂപ വിലമതിക്കുന്ന വൃക്ഷത്തൈയും കുട്ടയുമാണു വിതരണം ചെയ്തത്. നെല്ലി, വേപ്പ്, പേര, ഞാവൽ, ലക്ഷ്മി തരു, ഉറു മാമ്പഴം എന്നീവയാണു വോട്ടർമാർക്കു നൽകുന്നത്. ഇന്നലെ വൈകുന്നേരത്തോടെ 35 വാർഡുകളിലും തൈകൾ എത്തിച്ചിരുന്നു. രാവിലെ തന്നെ ഓരോ ബൂത്തുകളിലെയും കന്നി വോട്ടർമാർ വോട്ടു രേഖപ്പെടുത്തി വൃക്ഷത്തൈ വാങ്ങി മടങ്ങിയിരുന്നു.
Read MoreCategory: Kannur
സന എവിടെ? സന ഫാത്തിമയെ കാണാതായിട്ട് ആറു ദിവസം പിന്നിട്ടു; ദുരന്ത നിവാരണ സേന പാണത്തൂരിൽ; പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി
കാഞ്ഞങ്ങാട്: പാണത്തൂർ ബാപ്പുങ്കയത്തെ ഓട്ടോഡ്രൈവർ ഇബ്രാഹിമിന്റെ മകൾ സന(നാല്)യെ കാണാതായിട്ട് ആറുദിവസം പിന്നിട്ടതോടെ കൂടുതൽ തെരച്ചിലിനായി ദുരന്ത നിവാരണ സേനാംഗങ്ങൾ ഇന്നു പാണത്തൂരിലെത്തും. സംഭവത്തിൽ ദുരൂഹത ഇനിയും അകലുന്നില്ല. കുട്ടിയെ കാണാതായ ദിവസം പാണത്തൂർ ബാപ്പുങ്കയത്തും പരിസരങ്ങളിലും അടുത്തിടെ തന്പടിച്ചിരുന്നതും പിന്നീട് കാണാതായവരുമായ മൂന്നു നാടോടികളെ നീലേശ്വരത്തു വച്ച് ഹൊസ്ദുർഗ് സിഐ സി.കെ.സുനിൽ കുമാറിന്റെ നേത്യത്വത്തിൽ ചോദ്യം ചെയ്തു. ഇവരുടെ മൊഴിയിൽ കുട്ടിയെക്കുറിച്ചുള്ള തെളിവുകൾ ഒന്നും കിട്ടാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ആദ്യഘട്ടം തിരച്ചിൽ അവസാനിപ്പിച്ച ബളാംതോട് പാലം മുതൽ പുലിക്കടവ് ഡാം വരെയുളള ഭാഗങ്ങളിൽ ഇന്നലെയും തിരച്ചിൽ നടന്നു. എന്നിട്ടും കുട്ടിയെക്കുറിച്ചൊരു സൂചനകളുമില്ലാത്തതിനെതുടർന്നു തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. അതേസമയം സന ഫാത്തിമയുടെ തിരോധാനവുമായി ബന്ധപ്പെട്ടു സംസ്ഥാന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ടു സമർപ്പിക്കാൻ നിർദേശം നൽകി. കാസർഗോഡ് ജില്ലാ പോലീസ് ചീഫ്, ജില്ലാ…
Read Moreഒന്ന് ഉറങ്ങി എണീറ്റപ്പോൾ..! റോഡരുകിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ മോഷണം; മ്യൂസിക് സിസ്റ്റവും ലൈറ്റുകളും ഉള്‍പ്പെടെ അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ;
തളിപ്പറമ്പ്: നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ നിന്നും സൈക്കിളിലെത്തിയ രണ്ടംഗസംഘം മ്യൂസിക് സിസ്റ്റവും ലൈറ്റുകളും ഉള്‍പ്പെടെ അരലക്ഷംരൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു. ദേശീയപാതയോരത്ത് ബക്കളം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട മേഘ്ദൂത് കമ്പനിയുടെ ബസിലാണ് കവര്‍ച്ച നടന്നത്.ഇന്നലെ ഉച്ചക്കാണ് മോഷണം നടന്നത് അറിഞ്ഞത്. ട്രിപ്പ് കഴിഞ്ഞ് ഞായറാഴ്ച്ച രാത്രിയിലാണ് ബസ് ഇവിടെ പാര്‍ക്ക് ചെയ്തത്. ബസ് മേഘ്ദൂത് ട്രാവല്‍സ് മാനേജര്‍ പി.രജീന്ദ്രന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓരോന്നിനും 9000 രൂപയോളം വിലവരുന്ന രണ്ട് ആംപ്ലിഫയര്‍, മ്യൂസിക് സിസ്റ്റം, അലങ്കാര ലൈറ്റുകള്‍ എന്നിവയൊക്കെ മോഷ്ടാക്കള്‍ ഇളക്കിയെടുത്ത് കൊണ്ടുപോയി. ഇന്നലെ ഉച്ചക്ക് മറ്റൊരു ട്രിപ്പിനായി ജീവനക്കാര്‍ വാഹനമെടുക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍ പെട്ടത്. തൊട്ടടുത്ത ബേക്കറിയുടെ സിസിടിവി കാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 12.30 ന് സൈക്കിളില്‍ എത്തിയ മോഷ്ടാക്കള്‍ 1.30 ന് മോഷണം നടത്തിയ…
Read Moreഇതല്ലേ പിടിച്ചുപറി..? അപകടത്തിൽപ്പെട്ട് മെഡിക്കൽ കോളജിലെത്തുന്നവരുടെ ബന്ധുക്കളിൽനിന്ന് അമിത വിലയി ടാക്കി കച്ചവടക്കാർ; മൃതദേഹത്തിൽ പൊതിയുന്ന തുണിയ്ക്കുവരെ മൂന്നിരട്ടി വില ഇടാക്കുന്നു
കോഴിക്കോട്: അടിവാരത്ത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ച വാർത്ത ആരുടേയും കരളലിയിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ അപകടത്തിൽപ്പെട്ടവരെ എത്തിച്ചപ്പോഴും കൂട്ട നിലവിളിയായിരുന്നു മുഴങ്ങിയത്. എന്നാൽ ആ നിലവിളികൾക്കിടയിലും പിടിച്ചുപറിക്കായി കോപ്പുകൂട്ടുന്നവരെ എന്തു വിളിക്കും. കൂട്ട അപകടത്തിന്റെ തിരക്കിൽ, ആുപത്രിയിലേക്ക് വേണ്ട സാധനങ്ങൾക്ക് വിലകൂട്ടി വിൽപ്പന നടത്തുന്ന കച്ചവടക്കാർ മെഡിക്കൽ കോളജിന്റെ ശാപമാകുകയാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ മൃതദേഹത്തിൽ പുതയ്ക്കുവാനുള്ള തുണിയുൾപ്പെടെയുള്ള വസ്തുക്കൾക്കായി എത്തിയപ്പോഴാണ് സമീപത്തെ കച്ചവടക്കാർ മൂന്നിരട്ടിയിലധികം വിലവാങ്ങിയത്. അന്‍പത് രൂപയ്ക്ക് സാധാരണ വിൽക്കുന്ന തുണിയാണ് 150 ര ൂപയ്ക്ക് വിൽപ്പന നടത്തിയത്. കൂടാതെ ബക്കറ്റ്, മഗ്ഗ് തുടങ്ങിയവക്കും വൻവിലയാണ് ഈടാക്കിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം ആവശ്യമുള്ള വസ്തുക്കൾക്കും ഇരട്ടി വില നൽകേണ്ടിവന്നു. വിസറ ശേഖരിക്കുന്ന ചെറിയ പാത്രത്തിന് 50 രൂപയാണ് ഈടാക്കിയത്. സാധാരണ 20 രൂപയ്ക്കാണ് ഇത് വിൽപ്പന നടത്തുന്നത്. പല സ്ഥലങ്ങളിൽ നിന്നും വരുന്നവരായതിനാൽ അധികം…
Read Moreആതിരയുടെ ഡയറിക്കുറിപ്പ്..! കണ്ണപുരത്തെ പോളിടെക്നിക്ക് വിദ്യാർഥിനിയുടെ ആത്മഹത്യ: യുവാവിനെ അറസ്റ്റു ചെയ്തു; വിദ്യാർഥിനിയുടെ ഡയറിക്കുറിപ്പിന്റെ പശ്ചാതലത്തിലാണ് അറസ്റ്റ്
പഴയങ്ങാടി: വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപെട്ട് യുവാവ് അറസ്റ്റിൽ. കണ്ണപുരം പാളയത്ത്വളപ്പിൽ സ്വദേശിനിയും പയ്യന്നൂർ വനിത പോളിടെക്നിക്ക് വിദ്യാർഥിനിയുമായ കെ.പി. ആതിരയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പരിയാരം കണ്ട്പാറ കോളനിയിലെ ആൽബിൻ ആന്റണി(23)യെയാണ് കണ്ണപുരം എസ്ഐ ടി.വി. ധനഞ്ജയദാസ് അറസ്റ്റ് ചെയ്തത്. ആതിരയെ കഴിഞ്ഞ മാസം 29 ന് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. വിദ്യാർഥിനിയുടെ ഡയറിക്കുറിപ്പിന്റെ പശ്ചാതലത്തിലാണ് ആസിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreമിണ്ടാപ്രാണിയുടെ വേദന തിരിച്ചറിഞ്ഞ്..! ലോറിയിടിച്ച് പരിക്കേറ്റ കാളക്കുട്ടന് വഴിയരികിൽ ശസ്ത്രക്രിയ; ആനിമല്‍ ആൻഡ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റാണ് ഓപ്പറേഷന് വേണ്ട സഹായം നൽകിയത്
തളിപ്പറമ്പ്: ദേശീയപാതയില്‍ ലോറിയിടിച്ച് ഇടതുകാലിന്റെ എല്ല് തകര്‍ന്ന കാളക്കുട്ടന് റോഡരികത്ത് ശസ്ത്രക്രിയ. ഇന്നലെ രാവിലെ ഏഴിനാണ് തളിപ്പറമ്പ് ദേശീയപാതയോരത്ത് മില്‍മ ബൂത്തിന് മുന്നിലാണ് കാളക്കുട്ടനെ ലോറി ഇടിച്ചുവീഴ്ത്തിയത്. ഇടതുകാലിന്റെ കുളമ്പിന് മുകളിലെ എല്ല് പൊട്ടി വെളിയില്‍ വന്ന നിലയില്‍ വേദന കൊണ്ടു പുളഞ്ഞ മൃഗത്തിന് തളിപ്പറമ്പിലെ മൃഗക്ഷേമ സംഘടനയായ ആനിമല്‍ ആൻഡ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റാണ് സഹായവുമായി രംഗത്തുവന്നത്. തളിപ്പറമ്പ് വെറ്റിനറി ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ വാഹനവുമായി പട്ടുവം മൃഗാശുപത്രിയിലെ ഡോക്ടര്‍ ഷെറിന്. ബി.സാരംഗത്തെ വിളിച്ചുകൊണ്ടുവരികയായിരുന്നു. ഡോക്ടര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. മൃഗക്ഷേമപ്രവര്‍ത്തകര്‍ ഇതിനാവശ്യമായ സൗകര്യം റോഡരികില്‍ തന്നെ ഒരുക്കുകയായിരുന്നു. പുറത്തുവന്ന എല്ല് ശസ്ത്രക്രിയയിലൂടെ ശരിയാക്കിയ ശേഷം കാളക്കുട്ടന് ഡ്രിപ്പ് വഴി മരുന്ന് നല്കിയ ശേഷമാണ് പ്രവര്‍ത്തകര്‍ തിരിച്ചുപോയത്. കാളക്കുട്ടനെ പരിചരിക്കുന്നതിന് രണ്ട് സ്നേഹസേന പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയതായി…
Read Moreകതിരൂർ മനോജ് വധക്കേസ്: യുഎപിഎ നിലനിൽക്കില്ലെന്ന ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്; കേസിലെ 19 പ്രതികൾ നൽകിയ ഹർജിയിലാണ് നോട്ടീസ്
തലശേരി: കതിരൂർ മനോജ് വധക്കേസിൽ പ്രതികൾക്കെതിരേ ചുമത്തിയ യുഎപിഎ കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സിബിഐക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിലെ 19 പ്രതികളാണ് അഡ്വ. കെ. വിശ്വൻ മുഖേന ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ജസ്റ്റിസ് ഏബ്രഹാം മാത്യുവാണ് ഇതുസംബന്ധിച്ച് ഇരുസർക്കാരുകൾക്കും സിബിഐക്കും നോട്ടീസ് അയച്ചത്. യുഎപിഎ 45ാം വകുപ്പ് പ്രകാരം കേസ് നിലനിൽക്കണമെങ്കിൽ സംസ്ഥാനസർക്കാരിന്റെ അനുമതി വേണം. എന്നാൽ ഈ കേസിൽ കേന്ദ്ര സർക്കാരിലെ ഒരു ഉദ്യോഗസ്ഥനിൽ നിന്നുമുള്ള അനുമതിയാണ് ശേഖരിച്ചിട്ടുള്ളത്. അധികാരമില്ലാത്ത ഉദ്യോഗസ്ഥനിൽനിന്ന് ചട്ടപ്പടി അനുമതി വാങ്ങുകയാണ് സിബിഐ ചെയ്തിട്ടുള്ളത്. ഇതിൽ ദുരൂഹതയുണ്ട്. ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും പ്രതികൾ ഹർജിയിൽ പറഞ്ഞു. മാത്രവുമല്ല 2015 മാർച്ച് ഏഴിന് കുറ്റപത്രം സമർപ്പിക്കുന്പോൾ ഇത്തരത്തിലുള്ള ഒരു അനുമതിയും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ തെറ്റായ നടപടിയാണ് സിബിഐയിൽ നിന്നുണ്ടായിട്ടുള്ളതെന്നും ഇക്കാരണത്താൽ…
Read Moreബ്രിട്ടാനിയയെ ഞങ്ങൾക്ക് വേണ്ട..! വിതരണവ്യാപാരികളെ അകാരണമായി പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് ബ്രിട്ടാനിയയുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ
കണ്ണൂർ: വിതരണവ്യാപാരികളെ അകാരണമായി പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലെ വ്യാപാരികൾ ബ്രിട്ടാനിയ ബിസ്ക്റ്റുകൾ വിൽപന നടത്തില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു. വർഷങ്ങളായി വിതരണ രംഗത്തുള്ള പത്ത് വ്യാപാരികളെയാണ് കന്പനി പിരിച്ചുവിട്ടത്. ഇവരെ പുനഃസ്ഥാപിക്കുംവരെ നിരോധനം തുടരാനാണ് വ്യാപാരികളുടെ തീരുമാനം. യോഗത്തിൽ പ്രസിഡന്റ് ദേവസ്യമേച്ചേരി അധ്യക്ഷത വഹിച്ചു. പുനത്തിൽ ബാഷിത്, കെ. ശ്രീധരൻ, കെ.എസ്. റിയാസ്, എം.ആർ. നൗഷാദ്, കെ.യു. വിജയകുമാർ, സി.സി. വർഗീസ്, ഇ.പി. പ്രമോദ്, എം.പി. തിലകൻ, അജൻ തീയറേത്ത് എന്നിവർ പ്രസംഗിച്ചു.
Read Moreഎല്ലാം കോംപ്ലിമെന്റാക്കി താമരക്കൈയിൽ അരിവാൾ..! കണ്ണൂരിൽ സിപിഎം-ബിജെപി ഉഭയകക്ഷി ചർച്ച തുടങ്ങി; എല്ലാം ശരിയാക്കാൻ മീഡിയ വേണോന്ന് കോടിയേരി വേണ്ടെന്ന് ആർഎസ്എസും; വീണ്ടും പുറത്ത്
കണ്ണൂർ: കണ്ണൂരിൽ സിപിഎം-ബിജെപി ഉഭയകക്ഷി ചർച്ച തുടങ്ങി. തിരുവനന്തപുരത്തും കോട്ടയത്തും നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് കണ്ണൂരിലും ചർച്ച നടത്തുന്നത്. ഇന്നു രാവിലെ പത്തോടെ കണ്ണൂർ ഗസ്റ്റ് ഹൗസിലാണ് ചർച്ച ആരംഭിച്ചിരിക്കുന്നത്. സിപിഎമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ, സിപിഎം തലശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനൻ എന്നിവരും ബിജെപിയെ പ്രതിനിധീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ബിജെപി സംസ്ഥാന സെൽ കോ-ഓർഡിനേറ്റരർ കെ. രഞ്ജിത്ത്, കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, ആർഎസ്എസ് സംസ്ഥാന കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ആർഎസ്എസ് സംസ്ഥാന സഹസംഘചാലക് കെ.കെ. ബലറാം, ആർഎസ്എസ് വിഭാഗ് പ്രമുഖ് വി.ശശിധരൻ എന്നിവരാണ് പങ്കെടുക്കുന്നത്. ബിജെപി-സിപിഎം നേതാക്കൾക്കു പിന്നാലെ ചർച്ച നടക്കുന്ന ഹാളിലേക്ക് മാധ്യമപ്രവർത്തകർ പ്രവേശിച്ചപ്പോൾ ഇവരുടെ സാന്നിധ്യത്തിൽ…
Read Moreതലശേരി അമ്മയും കുഞ്ഞും ആശുപത്രിക്ക് സിആർസെഡ് അനുമതിയില്ല; ജനകീയ ധനസമാഹരണ യജ്ഞത്തിലൂടെപിരിച്ച മൂന്നരകോടി രൂപ പലിശ പോലുമില്ലാതെ ബാങ്കിൽ
നവാസ് മേത്തർ തലശേരി: തലശേരി ജനറൽ ആശുപത്രിയോടനുബന്ധിച്ച് പുതുതായി ആരംഭിക്കാനിരുന്ന അമ്മയും കുഞ്ഞും ആശുപത്രിക്ക് സിആർസെഡ് അനുമതിയില്ല. ആശുപത്രിക്കായി സ്ഥലം വാങ്ങുന്നതിന് ജനകീയ ധനസമാഹരണ യജ്ഞത്തിലൂടെ സ്വരൂപിച്ച 3,40, 00000 ലക്ഷം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ തലശേരി ശാഖയിൽ പലിശ പോലും ലഭിക്കാതെ കറന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ട് രണ്ടര വർഷം പിന്നിടുന്നു. 2015 ജനുവരി നാലിന് തലശേരി നിയോജക മണ്ഡലത്തിലുടെനീളം 2700 സ്ക്വാഡുകൾ രംഗത്തിറങ്ങിയ സ്വരൂപിച്ച് തുകയുൾപ്പെടെ മൂന്ന് കോടി നാൽപത് ലക്ഷം രൂപയാണ് മുല്ലപ്പളളി രാമചന്ദ്രൻ എംപി, അന്നത്തെ തലശേരി എംഎൽഎ കോടിയേരി ബാലകൃഷ്ണൻ, നഗരസഭാധ്യക്ഷയായിരുന്ന ആമിന മാളിയേക്കൽ എന്നിവരുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളത്. തലശേരി നഗരസഭയിൽ കണ്ടിക്കൽ പ്രദേശത്ത് അഞ്ച് വ്യക്തികളിൽ നിന്നായി മൂന്നേക്കർ 55 സെന്റ് സ്ഥലമാണ് ആശുപത്രിക്കായി അധികൃതർ കണ്ടെത്തിയത്. സെന്റിന് 50, 000 രൂപ വില നിശ്ചയിക്കുകയും…
Read More