സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: ദേശീയപാത വികസനത്തിനായി ഭൂമി വിട്ടു നൽകിയവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വെട്ടിക്കുറച്ച് എൽഡിഎഫ് സർക്കാർ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ച നഷ്ടപരിഹാര തുക നൽകാൻ ദേശീയപാത അതോറിറ്റി തയാറാണെങ്കിലും വേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളത്. ദേശീയ പാതയോരങ്ങളിൽ വിവിധ വികസനപ്രവർത്തനങ്ങൾ ഇനിയും ആരംഭിക്കേണ്ടതുണ്ട്. അതിനൊക്കെ ഭൂമിയും ആവശ്യമാണ്. കൂടുതൽ പണം ആവശ്യമായി വരുന്പോൾ സർക്കാരിന് വൻ ബാധ്യതയാകുമെന്ന കണക്കുകൂട്ടലിലാണ് നഷ്ടപരിഹാര തുക കുറയ്ക്കുവാൻ തീരുമാനിച്ചതെന്നറിയുന്നു. 2014 ൽ കണക്കാക്കിയ വിലയുടെ ഇരട്ടി നൽകാമെന്നായിരുന്നു നേരത്തെ സംസ്ഥാന സർക്കാർ ഭൂവുടമകൾക്ക് നൽകിയ വാഗ്ദാനം. എന്നാൽ വാഗ്ദാനം കാറ്റിൽ പറത്തിയെന്നു മാത്രമല്ല, 2016ൽ യുഡിഫ് സർക്കാരിന്റെ കാലത്ത് നൽകിയ ഉറപ്പാണ് പിണറായി സർക്കാർ അട്ടിമറിച്ചത്. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി. ജില്ലയിൽ ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് ഗ്രാമപ്രദേശങ്ങളിലാണ്. എടക്കാട്, എളയാവൂർ,ചേലോറ, ചെന്പിലോട്, കടന്പൂർ, മുഴപ്പിലങ്ങാട്,…
Read MoreCategory: Kannur
ചങ്ങാതി നന്നായാൽ…! കരിവെള്ളൂർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ മുക്കുപണ്ട പണയ തട്ടിപ്പ്: സുഹൃത്ത് വഞ്ചിച്ചതാണെന്ന് പ്രതിയുടെ മൊഴി; കോടികളുടെ തട്ടിപ്പിന്റെ ചുരുളഴിയുന്നു..
പയ്യന്നൂർ: കരിവെള്ളൂർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന കോടികളുടെ മുക്കുപണ്ട പണയ തട്ടിപ്പിന്റെ ചുരുളുകൾ അഴിയുന്നു. മുക്കുപണ്ടം പണയം വെച്ച് കോടികളുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ സുഹൃത്തായി കൂടെ കൂടിയ രണ്ടാം പ്രതി പ്രശാന്തിന്റെ ചതിയാണ് കാരണമെന്ന് സൊസൈറ്റി സെക്രട്ടറി കെ.വി. പ്രദീപൻ. മുക്കുപണ്ടവും അവശേഷിക്കുന്ന സ്വർണവും മാറ്റുന്നതിനായി ലോക്കർ കൊള്ളയടിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലിന് ശേഷമാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത പ്രതി തട്ടിപ്പിന് പിന്നിൽ പ്രശാന്തിനുള്ള നിർണായക പങ്ക് വെളിപ്പെടുത്തിയത്. സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2016 ജനുവരിയിൽ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ സൊസൈറ്റിയിൽ പരിശോധന നടത്തിയിരുന്നു. അന്ന് ലോക്കറിലുണ്ടായിരുന്ന മുക്കുപണ്ടങ്ങൾ സ്വർണമാണെന്ന് ഉദ്യോഗസ്ഥരെ തെറ്റി ദ്ധരിപ്പിക്കാൻവേണ്ടി പ്രശാന്താണ് ഒരു അപ്രൈസറെ ഏർപ്പാടാക്കിയതെന്നും ഇതിനായി പത്ത് ലക്ഷം രൂപയാണ് അപ്രൈസർക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നും ഇയാൾ സമ്മതിച്ചു. ഇതിനു ശേഷമാണ് വ്യാപകമായ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നത്. ഇങ്ങനെയെടുത്ത…
Read Moreകാമുകനൊപ്പം ഒളിച്ചോടാൻ മക്കൾ തടസ മായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടി കളെ റെയിൽവേ സ്റ്റേഷനിലിരുത്തിയ ശേഷം അമ്മ കാമുകനൊപ്പം മുങ്ങി; കുട്ടികളെ അച്ഛന്റെ ബന്ധുക്കൾ കൂട്ടികൊണ്ടുപോയി
കണ്ണൂർ: കുട്ടികളെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കൊട്ടിയൂർ സ്വദേശിനിയായ ഭർതൃമതി കാമുകനോടൊപ്പം പോയി. ഇന്നലെയാണ് സംഭവം. കൊട്ടിയൂർ സ്വദേശിനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് 17ഉം 14ഉം വയസുള്ള പെൺകുട്ടികളെ ഉപേക്ഷിച്ചത്. കോഴിക്കോട് റെയിൽവേ പോലീസ് കേളകം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കേളകം പോലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്ത് കണ്ണൂർ വനിതാ സെല്ലിന് കൈമാറി. വനിതാ സെൽ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടികളുടെ അച്ഛന്റെ ബന്ധുക്കൾ കുട്ടികളെ തൃശൂരിലേക്ക് കൂട്ടികൊണ്ടുപോയി.
Read Moreഭർത്താവ് നാട്ടിലെത്തിയപ്പോൾ ഭാര്യ കാമുകനൊപ്പം വിദേശത്തേക്ക് കടന്നു; ഒമാനിലെത്തിയ ഇരുവരേയും പോലീസ് പിടികൂടി നാട്ടിലേയ്ക്കയച്ചു; തനിക്ക് കാമുകനെ മതിയെന്ന് യുവതി കോടതിയിൽ പിന്നെ സംഭവിച്ചത്…
കണ്ണൂർ: ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച യുവതി ഒടുവിൽ കോടതിയിൽവച്ച് കാമുകനോടൊപ്പം സ്ഥലംവിട്ടു. ഇളയ മകനെയുംകൂട്ടി ഒളിച്ചോടി ഒമാനിലെത്തിയ യുവതിയെയും കാമുകനെയും ഒമാൻ പോലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇരുവരെയും ധർമടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി. എന്നാൽ കോടതിയിൽവച്ച് സ്വന്തം ഇഷ്ടപ്രകാരം കാമുകനോടൊപ്പം പോകുകയാണെന്ന് യുവതി വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഭർത്താവ് രണ്ടു മക്കളുമായി വീട്ടിലേക്കു മടങ്ങി. കഴിഞ്ഞദിവസം പുലർച്ചെ മൂന്നിനാണു യുവതി നാലുവയസുകാരനായ മകനേയുമെടുത്ത് കാമുകനോടൊപ്പം സ്ഥലംവിട്ടത്. വിദേശത്ത് ജോലിചെയ്യുന്ന യുവതിയുടെ ഭർത്താവ് ഏതാനും ദിവസം മുന്‍പാണ് നാട്ടിലെത്തിയത്.
Read Moreഅടിച്ചുപൊളി ജീവിതത്തിന് മോഷണം പതിവാക്കി വിദ്യാർഥികൾ; മോഷണ മുതൽ വിൽപന നടത്തിയിരുന്നത് ഓൺലൈൻ പോർട്ടുവഴി; വിറ്റുകിട്ടുന്ന പണം മുന്തിയ മൈബൈൽ വാങ്ങാനും ഭക്ഷണത്തിനും
തളിപ്പറമ്പ്: നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ നിന്നും അന്‍പതിനായിരം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്ത രണ്ട് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ 12.30 ന് ബക്കളം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട മേഘ്ദൂത് ബസില്‍ നിന്നാണ് സൈക്കിളിലെത്തിയ രണ്ടംഗ സംഘം മ്യൂസിക് സിസ്റ്റവും ലൈറ്റുകളും ഉള്‍പ്പെടെ അരലക്ഷംരൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തത്. ട്രിപ്പ് കഴിഞ്ഞ് ആറിന് രാത്രിയിലാണ് ബസ് ഇവിടെ പാര്‍ക്ക് ചെയ്തത്. മേഘ്ദൂത് ട്രാവല്‍സ് മാനേജര്‍ പി.രജീന്ദ്രന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച തളിപ്പറമ്പ് പോലീസ് തൊട്ടടുത്ത ബേക്കറിയിലെ സിസിടിവിയില്‍ പതിഞ്ഞ കാമറ ദൃശ്യത്തില്‍ നിന്നാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. കുറ്റിക്കോല്‍ പഴയ ടോള്‍ബൂത്തിന് സമീപത്തെ ബന്ധുക്കള്‍ കൂടിയായ ഐടിഐ വിദ്യാഥിയും പ്ലസ്ടു വിദ്യാർഥിയുമാണ് ഇന്നലെ വൈകുന്നേരം അറസ്റ്റിലായത്. ഓരോന്നിനും 9000 രൂപയോളം വിലവരുന്ന രണ്ട് ആഫ്ലിഫയര്, മ്യൂസിക് സിസ്റ്റം, അലങ്കാര ലൈറ്റുകള്‍ എന്നിവയൊക്കെ മോഷ്ടാക്കള്‍…
Read Moreഊണിന് സാമ്പാറെങ്കില്‍ റെയ്ഡ്കോ തന്നെ വേണം..! ആരോഗ്യപൂർണമായ ഭക്ഷ്യസംസ്കാരം വീണ്ടെടുക്കാൻ നാവൂറും രുചിക്കൂട്ടുകളുമായി ഒരു സർക്കാർ സംരംഭമായ റെയ്ഡ്കോ നാളെ മുതൽ
കണ്ണൂർ: മാവിലായിയിൽ റെയ്ഡ്കോ കേരള ലിമിറ്റഡിന്റെ നവീകരിച്ച കറിപൗഡർ ഫാക്ടറിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി 2000 ത്തിലാണ് റെയ്ഡ്കോ കറിപൗഡർ ഫാക്ടറി ആരംഭിച്ചത്. മായം കലരാത്ത കറി പൗഡറുകൾ ഉപയോക്താക്കൾക്കു ലഭ്യമാക്കുന്നതിനാണ് 10 കോടി രൂപ ചെലവിൽ ഫാക്ടറി നവീകരിച്ചിരിക്കുന്നത്. പ്രതിദിനം 30 ടൺ ഉത്പാദനശേഷി ഫാക്ടറിക്കുണ്ട്. ഞെട്ടു കളഞ്ഞ മുളക് ഉപയോഗിച്ചുള്ള മുളകുപൊടി, കഴുകി വറുത്ത മല്ലി പൊടിച്ചുണ്ടാക്കിയ മല്ലിപ്പൊടി, ഉന്നതനിലവാരമുള്ള രാജാപൂരി മഞ്ഞൾപ്പൊടി എന്നീ ഉത്പന്നങ്ങൾക്കു പുറമെ ആട്ട, റവ, അരിപ്പൊടി, അപ്പപ്പൊടി തുടങ്ങിയവയും റെയ്ഡ്കോ വിപണിയിലെത്തിക്കുന്നുണ്ട്. സ്പൈസസ് ബോർഡിന്റെ സഹായത്തോടെ…
Read Moreവാശിയുണ്ടാകാൻ വേണ്ടിയെന്ന്..! പഠന മികവ് പുലർത്തുന്നവർക്കും പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും രണ്ട് തരം യൂണിഫോം; സംഭവം വിവാദമായതോടെ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: ഒരു ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകൾ തയാറാക്കിയ സംഭവം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നു. മലപ്പുറം പാണ്ടിക്കാട് അൽ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ഒരേ ക്ലാസിലെ വിദ്യാർഥികൾക്കു രണ്ടു തരം യൂണിഫോമുകൾ നൽകിയത്. പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ഒരു യൂണിഫോമും പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു മറ്റൊരു യൂണിഫോമുമാണ് സ്കൂൾ മാനേജ്മെന്റ് നടപ്പാക്കിയിരിക്കുന്നത്. സംഭവം വിവാദമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചത്. യൂണിഫോമുകളിലുള്ള വേർതിരിവ് ഒഴിവാക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റുകൾ യൂണിഫോം മാറ്റാൻ തയാറായില്ല. യൂണിഫോം ഏകീകരിക്കണമെന്ന് ചൈൽഡ് ലൈനും അറിയിച്ചിരുന്നു. എന്നാൽ നിഷേധാത്മക നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്.
Read Moreസീനത്ത് ചോദിക്കുന്നു..! ഹക്കീം വധക്കേസിൽ ബാക്കി പ്രതികളെ പിടിക്കാത്തതെന്തേയെന്ന ചോദ്യവുമായി ഭാര്യ സീനത്ത്; ഉടൻ പിടിയിലാകുമെന്ന സിബിഐയുടെ വാക്കുകൾ വെറുംവാക്കായിമാറി
പയ്യന്നൂര്‍: ഭര്‍ത്താവിന്റെ ക്രൂരമായ കൊലപാതകം നടന്ന് മൂന്നര വര്‍ഷമായിട്ടും പ്രതികളെ മുഴുവന്‍ പിടികൂടാത്തതെന്തേയെന്ന ചോദ്യവുമായി സീനത്ത്. മതംമാറി മുസ്ലീമാകുകയും പന്നീട് പള്ളി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടയില്‍ പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദ് വളപ്പില്‍ അക്രമികള്‍ തല്ലിക്കൊന്ന് അഗ്നിക്കിരയാക്കുകയും ചെയ്ത തെക്കേ മമ്പലത്തെ ഹക്കീമിന്റെ ഭാര്യ സീനത്തിന്റേതാണ് ഈ ചോദ്യം. കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി സിബിഐ ഉദ്യോഗസ്ഥര്‍ സീനത്തിനെ അറിയിച്ചിരുന്നു.മറ്റുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അറസ്റ്റിനെ തുടര്‍ന്ന് റിമാൻഡിൽ കഴിഞ്ഞിരുന്ന നാല്പേരും സിബിഐ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് 90 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങി. ഇതിനു ശേഷം വീണ്ടും ഒരുമാസംകൂടി കഴിഞ്ഞിട്ടും മറ്റുപ്രതികളുടെ അറസ്റ്റ് നടക്കാത്തതിലുള്ള വിഷമത്തിലാണ് സീനത്തിന്റെ ചോദ്യം. എത്രയും വേഗത്തില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത് ജനങ്ങളെ ബോധ്യപ്പെടുത്തണം.അത് പള്ളിക്കമ്മിറ്റിയായലും വേണ്ടില്ല അമ്പലം കമ്മിറ്റിയായാലും വേണ്ടില്ല…
Read Moreസെപ്തംബർ അവധികളുടെ പെരുമഴ..! ഒക്ടോബറിലെ അവധി സപ്തംബറിൽ വന്നതോടെ ഈ മാസം അവധികളുടെ കൂമ്പാ രമായി ; 13 ദിവസത്തോളം ബാങ്കുകൾ അവധിയാകുന്നതോടെ ജനം വലയുമെന്ന് ഉറപ്പ്
മാഹി: ഒക്ടോബർ മാസത്തിൽ വന്നു ചേരേണ്ട ആയുധ പുജയും വിജയദശമി യും സപ്തംബറിൽ ഈ വർഷം വന്നു ചേർന്നപ്പോൾ സ പ്തംതംബറിൽ വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും കൂമ്പാരമായി ഇതിനു പുറമേ ബാങ്ക് അവധിയും ഉണ്ട്. സപ്തംബർ 1ന് ബക്രീദ് മുതൽ തുടങ്ങുന്നു അവധി ദിവസങ്ങൾ.3ന് ഒന്നാം ഓണം, 4 ന് തിരുവോണം, 5ന് മൂന്നാം ഓണം, 6 ശ്രീനാരായണ ഗുരു ജയന്തി, 9 രണ്ടാം ശനി, സപ്തംബർ 12 ശ്രീകൃഷ്ണ ജയന്തി, 21 ശ്രീ നാരായണ ഗുരു സമാധി, 28 ഗ്രന്ഥം വെയ്പ്പ്, 29 മഹാനവമി, 30 എഴുത്തിനിരുത്തും, വിദ്യാ രംഭവും . വേറെ ഒരു വിശേഷ ദിവസം കൂടി സപ്തംമ്പർ 5 അദ്ധ്യാപക ദിനം സപ്തംബർ 30 ന മുഹറവും കൂടി വന്നു ചേരുമ്പോൾ സപ്തംമ്പർ ആഘോഷങ്ങളുടേയും അവധികളുടേയും പെരുമഴക്കാലമാവും.ബാങ്ക് അവധി ഞായറാഴ്ച്ചയ്ക്ക് പുറമെ…
Read Moreസത്യസന്ധതയ്ക്ക് പത്തരമാറ്റ്..! വീണുകിട്ടിയ 64,000 രൂപ ഉടമയ്ക്ക് നൽകി ചുമട്ടുതൊഴിലാളിയായ ശാദുലി മാതൃക യായി; കടന്നു കിട്ടിയ പണം ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു
തളിപ്പറമ്പ്: ശാദുലിയുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ്. ദേശീയപാതയോരത്ത് നിന്നും വീണുകിട്ടിയ 64,000 രൂപയാണ് ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത കാരണം ഉടമയ്ക്ക് തിരിച്ചുകിട്ടിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഏഴോം ഓണപ്പറമ്പിലെ എന്‍.ഷംസുദ്ദീന്റെ 64,000 രൂപയടങ്ങിയ പൊതി ദേശീയപാതയ്ക്കരികില്‍ നഷ്ടപ്പെട്ടത്. പ്ലാസ ഹോട്ടലിന് സമീപത്തുനിന്നുമാണ് ഹൈവേയിലെ ചുമട്ടുതൊഴിലാളിയും എസ്ടിയു പ്രവര്‍ത്തകനുമായ എം.പി.ശാദുലിക്ക് പണമടങ്ങിയ പൊതി ലഭിച്ചത്. പരിസരത്ത് അന്വേഷിച്ചുവെങ്കിലും പണം നഷ്ടപ്പെട്ടയാളെ കണ്ടെത്താനായില്ല. ഉടന്‍ തന്നെ ശാദുലി പണം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേല്‍പ്പിച്ചു. ഈ സമയം തന്നെ പണം നഷ്ടപ്പെട്ട ഷംസുദ്ദീനും പരാതിയുമായി സ്റ്റേഷനിലെത്തി.സ്റ്റേഷനിൽവച്ച് തന്നെ പോലീസിന്റെ സാന്നിധ്യത്തില്‍ ശാദുലി പണം ഷംസുദ്ദീന് കൈമാറി.
Read More