വയനാട്: പട്ടാപ്പകൽ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാതായത് പരിഭ്രാന്തി പരത്തുന്നു. വയനാട് ചുരത്തിലെ ഏഴാം വളവിലാണ് കാർ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 11.15 ഓടെയായിരുന്നു സംഭവം. എന്നാൽ കാർ മറിഞ്ഞതിന് പിന്നാലെ സ്ഥാലത്തെത്തിയ ആരും ഇതിൽ യാത്രക്കാരെ ആരെയും കണ്ടില്ല. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് മറിഞ്ഞ കാർ ഉയർത്തി. സ്ഥലത്ത് പരിശോധന തുടരുകയാണ്. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസവുമുണ്ടായി.
Read MoreCategory: Kannur
പയ്യന്നൂരിലെ ബിജു വധം: അവസാന മിനിക്ക് പണികളും പൂർത്തിയാക്കി കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കും; 12 പ്രതികളുള്ള സംഭവത്തിൽ 11 സിപിഎം പ്രവർത്തകരെ അറസ്റ്റ്ചെയ്തിരുന്നു
പയ്യന്നൂർ: ആർഎസ്എസ് മണ്ഡലം കാര്യവാഹക് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തയാറാക്കുന്ന കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കും. 12 പ്രതികളുള്ള സംഭവത്തിൽ 11 സിപിഎം പ്രവർത്തകരെ അറസ്റ്റ്ചെയ്തിരുന്നു. വിദേശത്തേക്ക് കടന്ന ഒരാൾ മാത്രമാണ് ഈ കേസിൽ ഇനി പിടിയിലാകാനുള്ളത്. ഭക്ഷണം നൽകിയതും അഭയം നൽകിയതും വഴി കാണിച്ചുകൊടുത്തതുമായ മൂന്നുപേർക്ക് കോടതി ജാമ്യം നൽകിയിരുന്നു. ബാക്കിയുള്ള എട്ടുപേർ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തതിലൂടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാടകയ്ക്കെടുത്ത ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് കുറ്റപത്രം നൽകാനുള്ള നടപടികൾ ആരംഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സിഐ എം.പി. ആസാദ് പറഞ്ഞു. കുറ്റപത്രത്തിന്റെ അവസാന മിനുക്ക് പണികൾ പൂർത്തീകരിച്ച് കോടതിയിൽ നാളെ സമർപ്പിക്കും. കഴിഞ്ഞ മേയ്…
Read Moreദുരിതം അറിയാൻ അവർ എത്തി..! കണ്ണവം ഇളമാങ്കൽ കോളനിവാസികൾ നേരിടുന്ന ദുരന്തം നേരിട്ടറിയാൻ ജനപ്രതിനിധികളും വനം – ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും നേരിട്ടെത്തി
കൂത്തുപറമ്പ്: റോഡ് സൗകര്യമില്ലാത്തതിനാൽ കണ്ണവം ഇളമാങ്കൽ കോളനിവാസികൾ നേരിടുന്ന ദുരന്തം നേരിട്ടറിയാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കോളനിയിലെത്തി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്റെ നേതൃത്വത്തിൽ വനം വകുപ്പ്, ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് കോളനി സന്ദർശിച്ചത്. ഇവിടേയ്ക്ക് റോഡ് നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിന്റെ കൂടി ഭാഗമായിരുന്നു സന്ദർശനം. ദിവസങ്ങൾക്കു മുമ്പ് ജോലിക്കു പോകുന്ന വഴിയിൽ മരക്കൊമ്പ് ദേഹത്ത് പൊട്ടിവീണ് ഇളമാങ്കൽ കോളനിയിലെ മാലതി മരണപ്പെട്ടിരുന്നു. തുടർന്ന് ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കിലോമീറ്ററോളം ചുമന്നായിരുന്നു വീട്ടിലെത്തിക്കാനായത്.ഈ സംഭവം വാർത്തയായതോടെയാണ് കളക്ടർ ഉൾപ്പെടെയുള്ളവർ കോളനിയിലേക്ക് റോഡ് നിർമാണത്തിനുള്ള നടപടികൾ സ്വീകരിച്ചത്. റോഡ് നിർമാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കാനും കോളനിവാസികളുടെ ദുരിതം നേരിട്ടറിയാനും ഇന്നലെ സംഘം രണ്ടു കിലോമീറ്ററോളം ദുർഘട പാതയിലൂടെ കാൽനടയായി സഞ്ചരിച്ചാണ് കോളനിയിലെത്തിയത്. ഇവിടേക്ക് റോഡ് നിർമിക്കാൻ വനം വകുപ്പിന്റെ നടപടികളാണ് തടസമായി നിന്നതെന്ന് നേരത്തെ…
Read Moreനിറം മാറുന്ന പോലീസുകാർ..! കണ്ണൂരിൽ ഉമ്മൻചാണ്ടിയെ തടഞ്ഞ കേസ് പിൻവലിച്ചത് പരാതിക്കാരൻ അറിയാതെ ; സിഐക്ക് അയച്ച സമൻസ് പോലീസ് മുക്കി; കേസിൽ ഉൾപ്പെട്ടിരുന്നത് പി ജയരാജനും നേതാക്കളും
സിജി ഉലഹന്നാൻ കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പോലീസുകാരെയും തടഞ്ഞുനിര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സംഭവത്തിൽ പി.ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരായ കേസ് സർക്കാർ പിന്‍വലിച്ചത് പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ അറിയാതെ. കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് കോടതിയിൽ നിന്ന് അയച്ച സമൻസ് പരാതിക്കാരനായ ആലക്കോട് മുൻ സിഐ എം.എ.മാത്യുവിന് എത്തിക്കാതെ പോലീസ് മുക്കി. പരാതിക്കാരൻ ഹാജരാകാതിരുന്നതോടെ പ്രോസിക്യൂട്ടറുടെ അപേക്ഷ പരിഗണിച്ച് കേസ് പിൻവലിക്കാൻ കണ്ണൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ജൂൺ 30ന് സർക്കാരിന് അനുവാദം നൽകുകയായിരുന്നു. സിഐ പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കേസ് പിൻവലിച്ചു എന്ന രീതിയിൽ കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് പരാതിക്കാരൻ സംഭവം അറിയുന്നത്. കേസ് പിൻവലിച്ചതു സംബന്ധിച്ച് യാതൊരു മനസ്സറിവുമില്ലെന്ന് ഇപ്പോൾ കാസർഗോഡ് സ്പെഷൽബ്രാഞ്ച് സിഐയായ എം.എ.മാത്യു രാഷ്ട്രദീപികയോട് പറഞ്ഞു. ” മാധ്യമങ്ങളിൽ നിന്നാണ് ഇതുസംബന്ധിച്ച് ഞാൻ വിവരം അറിയുന്നത്. അന്വേഷിച്ചപ്പോൾ കഴിഞ്ഞ…
Read Moreഎന്നെ കണ്ടിട്ടില്ലേ വാ..! പ്രകൃതി ആസ്വാദകർക്ക് നയന മനോഹര കാഴ്ചയൊരുക്കി ചെറുവാഞ്ചേരിയിലെ മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം; കണ്ണവം വനത്തിലാണ് പ്രകൃതി മനോഹരമായ വെള്ളച്ചാട്ടം
കൂത്തുപറമ്പ്: പ്രകൃതി ആസ്വാദകർക്ക് നയന മനോഹര കാഴ്ചയൊരുക്കി ചെറുവാഞ്ചേരിയിലെ മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം. പ്രകൃതി ഭംഗി ആസ്വദിക്കാനും പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന തെളിനീരിൽ നീരാടാനുമെല്ലാം ആഗ്രഹിക്കുന്നുവെങ്കിൽ ചെറുവാഞ്ചേരിക്കടുത്ത കൈതച്ചാലിലേക്ക് പോകാം.മീൻമുട്ടി പാറയ്ക്ക് ഡബിൾ പാറ എന്നും പേരുണ്ട്. കണ്ണവം വനത്തിനകത്താണ് അധികമാരും അറിയാതെ പ്രകൃതി ഈ മനോഹര കാഴ്ച ഒളിപ്പിച്ചു വച്ചിരിക്കുന്നത്.മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന കാട്ടരുവികൾ സംഗമിച്ച് ചെറുതോടായി മാറി പാറ കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന തെളിനീർ താഴ്ചയിലേക്കു പതിക്കുന്ന കാഴ്ച ഏവരുടെയും മനസ്സിനെ കുളിരണിയിക്കുന്നതാണ്. ഇവിടത്തെ കൂറ്റൻ പാറയാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്.ഈ പാറയുള്ളതിനാലാണ് മീൻമുട്ടി പാറയെന്ന് അറിയപ്പെടുന്നത്.ചെറുവാഞ്ചേരി ഭാഗത്ത് നിന്നും വരുന്നവർക്ക് കണ്ണവം റോഡിലൂടെ പൂവ്വത്തൂർ പാലത്തെത്തി വലത്തോട്ട് മാറി വെങ്ങളം റോഡിലൂടെ അല്പദൂരം മുന്നോട്ട് പോയാൽ മീൻമുട്ടി പാറയിലെത്താം. കണ്ണവം ഭാഗത്തു നിന്നാണെങ്കിൽ ചെറുവാഞ്ചേരി റോഡിലൂടെ സഞ്ചരിച്ച് വെളുമ്പത്ത് നിന്നും കണ്ണവം കോളനി റോഡിലൂടെ യാത്ര ചെയ്തും ഇവിടേക്ക്എത്താം.…
Read Moreലേറ്റാവാൻ ഓരോരോ കാരണങ്ങളേ..! പിക്കപ്പ്വാന്‍ റെയില്‍വേ ഗേറ്റിലേക്ക് പാഞ്ഞുകയറി ഗേറ്റ് തകർന്നതു മൂലം രണ്ട് മണിക്കൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു; ട്രെയിൻ കടന്ന് പോയതിനാൽ വൻ ദുരന്തം ഒഴിവായി
തലശേരി: നിയന്ത്രണംവിട്ട പിക്കപ്പ്വാന്‍ റെയില്‍വെ ഗേറ്റിലിടിച്ച് റെയില്‍പാളത്തിലേക്ക് പാഞ്ഞുകയറിയതിനെ തുടര്‍ന്ന് റെയില്‍വെ ഗേറ്റ് തകരുകയും രണ്ട് മണിക്കൂര്‍ റെയില്‍ ഗതാഗതവും 12 മണിക്കൂര്‍ റോഡ് ഗതാഗതവും തടസപ്പെട്ടു. ഇന്നലെ രാത്രി 11.30 ഓടെ ടെമ്പിള്ഗേറ്റിലായിരുന്നു സംഭവം. ചൊക്ലി ഭാഗത്തു നിന്നും തലശേരിയിലേക്ക് വരികയായിരുന്ന പിക്കപ്പ്വാനാണ് ടെമ്പിള്‍ഗേറ്റിലെ റെയില്‍വേ ഗേറ്റ് തകര്‍ത്തത്. ട്രെയിന്‍ കടന്നുപോയ ശേഷം ഗേറ്റ്മാന് ഗേറ്റ് തുറക്കാന്‍ ശ്രമിക്കവെയാണ് അമിത വേഗതയിലെത്തിയ വാന്‍ ഗേറ്റിലിടിച്ചത്. ഇതേ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള റെയില്‍ ഗതാഗതം രണ്ട് മണിക്കൂര്‍ തടസപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് അപകടത്തിൽ പെട്ട വാന്‍ റെയില്‍പാളത്തില്‍ നിന്നും നീക്കം ചെയ്ത ശേഷമാണ് പുലർച്ചെ 1.30 ഓടെ റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. തുടര്‍ന്ന് ചങ്ങല ഉപയോഗിച്ച് റെയില്‍വെ ഗേറ്റ് വഴിയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തു. ഇന്ന് രാവിലെ 11.30 ഓടെ തകരാറിലായ റെയില്‍വേ ഗേറ്റ് നന്നാക്കിയ ശേഷമാണ്…
Read Moreപിടികൂടിയത് അമിത വേഗതക്ക്; ചുരുളഴിഞ്ഞത് മോഷണ കഥകൾ! കുപ്രസിദ്ധ അന്തര്‍സംസ്ഥാന വാഹന മോഷ്ടാവായ പത്തൊമ്പതുകാരൻ തളിപ്പറമ്പില്‍ അറസ്റ്റിൽ
തളിപ്പറമ്പ്: കുപ്രസിദ്ധ അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് തളിപ്പറമ്പില്‍ പിടിയിലായി. കാഞ്ഞങ്ങാട് ബേക്കല്‍ ചെര്‍ക്കാപ്പാറ സ്വദേശിയായ പത്തൊന്‍പതുകാരനെയാണ് ഞായറാഴ്ച്ച വൈകുന്നേരം ചിറവക്കില്‍ വെച്ച് വാഹന പരിശോധനക്കിടെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ. ബിനു മോഹന്‍ പിടികൂടിയത്. കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച കെഎല്‍ 59 എന്‍-148 നമ്പര്‍ പള്‍സര്‍ ആഡംബര ബൈക്കുമായി കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു ഇയാൾ. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ബൈക്ക് മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചു. മംഗളൂരു സിറ്റി സെന്ററിനു സമീപം വെച്ച് കെഎ 19 ഇപി-8211 നമ്പര്‍ ബൈക്കും മഹാലിംഗേശ്വര ക്ഷേത്ര പരിസരത്തു നിന്ന് കെഎ 19 ഇജി 4709 ബൈക്കുമാണ് മോഷ്ടിച്ചത്. കാഞ്ഞങ്ങാട്ടെ വീട്ട് പരിസരത്തും സ്വകാര്യ ആശുപത്രി പരിസരത്തും സൂക്ഷിച്ച രണ്ട് ബൈക്കുകളും പോലീസ് കണ്ടെടുത്തു. ഓരോന്നും 1.80 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഢംബര ബൈക്കുകളാണ്. ഇത്തരത്തില്‍ വില കൂടിയ ബൈക്കുകള്‍ മാത്രമേ ഇയാൾ മോഷ്ടിക്കാറുള്ളൂവെന്ന്…
Read Moreഈ വള്ളത്തിലിനി വാരണ്ട..! അനധികൃതമായി മണൽ വാരിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു; മണൽ കടത്താൻ ഉപയോഗിച്ച വള്ളം പോലീസ് പിടിച്ചെടുത്ത് തീയിട്ടു നശിപ്പിച്ചു
വളപട്ടണം: കീരിയാട് കടവിൽ വച്ച് അനധികൃതമായി മണ ൽവാരിയ രണ്ടുപേരെ വളപ ട്ടണം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലറത്തിങ്കൽ പള്ളിക്ക് സമീപത്തെ അനീഫ് (23), ഷഫീഖ് റഹ്മാൻ (28) എന്നി വരെയാണ് വളപട്ടണം എസ് ഐ ശ്രീജിത്ത് കൊടേരി, എഎ സ്ഐ സുരേഷ് ബാബു എന്നി വരുടെ നേതൃ ത്വ ത്തിലുള്ള പോലീസ് സം ഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി അന ധികൃതമായി മണൽവാരി ലോറി യിൽ കട ത്തു ന്ന തിനിടയിലാണ് ഇരുവരെയും പിടികൂടിയത്. മണൽ കട ത്താൻ ഉപയോഗിച്ച ലോ റിയും പോലീസ് കസ്റ്റ ഡിയി ലെടു ത്തിട്ടുണ്ട്. ഇതി നിടെ ഇന്നു പുലർച്ചെ പൊയ് ത്തുംകട വിൽനിന്നു അന ധികൃതമായി മണൽ കടത്തിയ രണ്ട് തോണി കൾ പോലീസ് പിടികൂടി നശിപ്പിച്ചു. പ്രതികൾ പോലീസിനെ കണ്ടയുടൻ ഓടിരക്ഷപ്പെട്ടു. വളപട്ടണം പുഴയോരത്ത് അനധികൃതമായി…
Read Moreഅവസാന മിനുക്കു പണികളും പൂർത്തിയാക്കി അവർ കാത്തിരിക്കുന്നു; നാൽപ്പതു ദിവസം നീണ്ട ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; മത്സ്യബന്ധന ബോട്ടുകൾ ഇന്നു അർധരാത്രി കടലിലിറങ്ങും
കണ്ണൂർ: നാൽപ്പതു ദിവസം നീണ്ട ട്രോളിംഗ് നിരോധനത്തിനു ശേഷം മത്സ്യബന്ധന ബോട്ടുകൾ അവസാന മിനുക്കുപണികൾ പൂർത്തിയാക്കി ഇന്നു അർധരാത്രിയോടെ കടലിലിറങ്ങും.സംസ്ഥാനത്ത് വിവിധ ഹാർബറുകൾ കേന്ദ്രീകരിച്ച് 3600 ഫിഷിംഗ് ബോട്ടുകളും 600 ഗിൽനൈറ്റ് ബോട്ടുകളുമാണ് പ്രവർത്തിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. സീസൺ തുടക്കത്തിൽ കരിക്കാടി ചെമ്മീനും, കിളിമീൻ, മത്തി ,അയല, തിരണ്ടി, സ്രാവ് തുടങ്ങിയ മീനുകൾ കൂടുതൽ ലഭിക്കാൻ ഇടയുണ്ടെന്ന് അഴീക്കലിലെ മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾ പറയുന്നു.ട്രോളിംഗ് നിരോധന കാലത്താണ് ബോട്ടുകളുടെയും വലകളുടെയും പണികൾ നടത്തുന്നത്. സാന്പത്തിക പ്രശ്നങ്ങളുള്ളതിനാൽ ബോട്ടുകളുടെ അത്യാവശ്യ പണികൾ മാത്രമാണ് നടത്തിയതെന്നും ബോട്ടുടമകൾ പറയുന്നു. ട്രോളിംഗ് നിരോധന കാലത്ത് നാട്ടിലേക്ക് തിരിച്ച ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ള മത്സ്യത്തൊഴിലാളികൾ അഴീക്കൽ, ആയിക്കര, ബേപ്പൂർ, കോഴിക്കോട് ജട്ടികളിൽ എത്തി. നേരത്തെ തമിഴ്നാട്ടുകാരാണ് മത്സ്യതൊഴിലാളികളിൽ കുടുതലുണ്ടായിരുന്നതെങ്കിലും നിലവിൽ ഒഡീഷ, അസം,ബീഹാർ, ഹരിയാന, പശ്ചിമ ബംഗാൾ,ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളുമുണ്ട്.ട്രോളിംഗ് സമയത്ത്…
Read Moreമെമ്പറുടെ ബുദ്ധി അപാരംതന്നെ! മീറ്ററിലേക്കു വൈദ്യുതി വരാത്തവിധം കണക്ടുചെയ്തു വൈദ്യുതി മോഷണം; കോണ്‍ഗ്രസ് യുവ നേതാവിന് 12,000 രൂപ പിഴ
എടത്തിരുത്തി: മീറ്ററിലേക്കു വൈദ്യുതി വരാത്തവിധം കണക്ടുചെയ്തു വൈദ്യുതി മോഷണം; കോണ്‍ഗ്രസ് ഭാരവാഹിയും പഞ്ചായത്തംഗവുമായ യുവ നേതാവിന് 12,000 രൂപ പിഴ. എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് അംഗവും കോണ്‍ഗ്രസ് പഞ്ചായത്ത് ഭാരവാഹിയുമായ ഉമർ ഫാറൂക്കിന്റെ വീട്ടിൽനിന്നാണ് ഇന്നലെ കെഎസ്ഇബി അധികൃതർ വൈദ്യുതി മോഷണം പിടികൂടിയത്. മീറ്ററിലേക്കു വൈദ്യുതി വരാത്ത വിധം കണക്ടുചെയ്താണു തട്ടിപ്പ് നടത്തിയിരുന്നത്. മീറ്ററിൽ കുറഞ്ഞ യൂണിറ്റ് മാത്രം കാണിച്ചിരുന്നതിനാൽ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു. മീറ്റർ മാറാനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരാണു വൈദ്യുതി മോഷണം പിടികൂടിയത്. കെഎസ്ഇബി ജീവനക്കാർ ഇക്കാര്യം അറിയിച്ചതോടെ ഓഫീസിൽനിന്നും ഉന്നത ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തുകയും 12,000 രൂപ പിഴയടപ്പിക്കുകയുമായിരുന്നു.
Read More