വീ​ട്ടു​വ​ള​പ്പി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം; ചോ​ദ്യം ചെ​യ്ത കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി; പ​രാ​തി​യു​മാ​യി കു​ടും​ബം

പ​യ്യ​ന്നൂ​ര്‍: വീ​ട്ടു​വ​ള​പ്പി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി നാ​ശ​ന​ഷ്‌​ട​ങ്ങ​ള്‍ വ​രു​ത്തി​യെ​ന്ന് പ​രാ​തി. താ​യി​നേ​രി​യി​ലെ കെ.​വി. മോ​ഹ​ന​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​യ​ല്‍​വാ​സി​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഈ​മാ​സം നാ​ലി​ന് രാ​വി​ലെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ത്തി​വാ​ളു​മാ​യി വീ​ടി​ന്‍റെ ടെ​റ​സി​ല്‍ ക​യ​റി തെ​ങ്ങി​ന്‍റെ തി​രി​യോ​ല​യു​ള്‍​പ്പെ​ടെ വെ​ട്ടി ന​ശി​പ്പി​ച്ച​താ​യും ത​ട​യാ​നെ​ത്തി​യ പ​രാ​തി​ക്കാ​ര​നേ​യും കു​ടും​ബ​ത്തേ​യും ചു​ട്ടെ​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. ഇ​തി​ന് മു​മ്പ് വീ​ട്ടി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​ക​ളും ജ​ന​ലു​ക​ളും അ​ടി​ച്ച് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. അ​തി​നും​മു​മ്പ് വീ​ട്ടു​വ​ള​പ്പി​ലെ ജ​ല​സം​ഭ​ര​ണി ത​ക​ര്‍​ത്ത് കു​ടി​വെ​ള്ളം ത​ട​സ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചി​രു​ന്ന​താ​യും ഇ​തി​നെ​ല്ലാ​മെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. ഭീ​ഷ​ണി​യി​ലാ​ണ് കു​ടം​ബം ക​ഴി​യു​ന്ന​തെ​ന്നും ഇ​ത്ത​രം അ​ക്ര​മ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.

Read More

‘കു​ഴ​ൽ​നാ​ടാ.. നി​ന്‍റെ കു​ഴ​ലൂ​ത്ത് ലീ​ഗി​നെ​തി​രെ വേ​ണ്ട’; മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ യൂ​ത്ത് ലീ​ഗ്

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ മു​സ്‍​ലീം യൂ​ത്ത് ലീ​ഗി​ന്‍റെ ഫ്ല​ക്സ് ബോ​ർ​ഡ്.‘കു​ഴ​ൽ​നാ​ടാ നി​ന്‍റെ കു​ഴ​ലൂ​ത്ത് ലീ​ഗി​നെ​തി​രെ വേ​ണ്ട​യെ​ന്നും പ​ട ന​യി​ച്ച​വ​ർ ഭ​രി​ക്ക​ട്ടെ’ എ​ന്നു​മാ​ണ് ഫ്ല​ക്സ് ബോ​ർ​ഡി​ൽ പ​റ​യു​ന്ന​ത്. കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ച​തി​ൽ മു​സ്‌​ലീം ലീ​ഗി​നെ​തി​രെ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രി​ക്കൂ​റി​ൽ യൂ​ത്ത് ലീ​ഗ് ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മു​സ്ലിം ലീ​ഗി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് ഇ​ട​പെ​ടാ​റി​ല്ല. തി​രി​ച്ചും അ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. രാ​ഷ്ട്രീ​യ​മാ​യി മു​സ്‌​ലീം ലീ​ഗ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ഴൊ​ക്കെ കോ​ൺ​ഗ്ര​സ് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പ​ര​സ്പ​ര ധാ​ര​ണ​യോ​ടു​കൂ​ടി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു.

Read More

യു​വ​തി​യേ​യും ര​ണ്ടു​മ​ക്ക​ളേ​യും കാ​ണാ​നി​ല്ലെ​ന്ന പരാതിയുമായി പിതാവ്

പ​യ്യ​ന്നൂ​ര്‍: ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യേ​യും യു​വ​തി​യു​ടെ ര​ണ്ടു​മ​ക്ക​ളേ​യും കാ​ണാ​നി​ല്ലെ​ന്ന യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന മു​പ്പ​തു​കാ​രി​യേ​യും അ​വ​ളു​ടെ മ​ക്ക​ളേ​യും കാ​ണാ​താ​യെ​ന്നാ​ണ് പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് പ​ത്തും ആ​റും വ​യ​സു​ള്ള മ​ക്ക​ളു​മാ​യി യു​വ​തി വീ​ട്ടി​ല്‍​നി​ന്നു​മി​റ​ങ്ങി​യ​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വ​തി​യു​ടെ പി​താ​വ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. മൊ​ട്ട​ക്കു​ന്നി​ലെ യു​വാ​വിന്‍റെ കൂ​ടെ പോ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യും പ​രാ​തി​യി​ലു​ണ്ട്.

Read More

വ്യാ​ജ വ​ക്കാ​ല​ത്തു​ണ്ടാ​ക്കി അ​ഭി​ഭാ​ഷ​ക​നെ ച​തി​ച്ചെ​ന്ന പ​രാ​തി; പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പ​യ്യ​ന്നൂ​ര്‍: വി​ധി​പ​റ​യാ​നാ​യി മാ​റ്റി​വ​ച്ച കേ​സി​ല്‍ അ​തു​വ​രെ കേ​സു​വാ​ദി​ച്ച അ​ഭി​ഭാ​ഷ​ക​നെ ഒ​ഴി​വാ​ക്കാ​ന്‍ വ്യാ​ജ വ​ക്കാ​ല​ത്തു​ണ്ടാ​ക്കു​ക​യും ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തു​ക​യും ചെ​യ്ത് ച​തി​ച്ച​താ​യു​ള്ള അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​തി​യി​ല്‍ കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.പ​യ്യ​ന്നൂ​ര്‍ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​മോ​ദ് ഉ​ദി​നൂ​ക്കാ​ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് എ​ടാ​ട്ട് പ​റ​മ്പ​ത്ത് എ​സ്എ​ന്‍ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ അ​ഭി​ഭാ​ഷ​ക​ന്‍ ര​തീ​ഷ്‌​കു​മാ​ര്‍, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ര​വീ​ന്ദ്ര​ന്‍, മാ​താ​വ് ദീ​പ എ​ന്നി​വ​ര്‍​ക്കെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ച്ഛ​നും അ​മ്മ​യും അ​ഭി​ഭാ​ഷ​ക​നാ​യ മ​ക​നും പ്ര​തി​ക​ളാ​യു​ള്ള 2015 മു​ത​ല്‍ പ​യ്യ​ന്നൂ​ര്‍ മു​നി​സി​ഫ് കോ​ട​തി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന കേ​സ് വാ​ദ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വി​ധി പ​റ​യാ​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്ന അ​ഡ്വ. പ്ര​മോ​ദി​ന് കേ​സി​ന്‍റെ വി​ധി വ​ന്ന​ശേ​ഷം ഫീ​സ് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ ഫീ​സി​ന​ത്തി​ല്‍ ഒ​ന്നും ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് വി​ധി​പ​റ​യാ​നാ​യി​വ​ച്ച കേ​സി​ല്‍ പ്ര​തി​ക​ള്‍ അ​ഡ്വ. പ്ര​മോ​ദി​ന്‍റെ വ​ക്കാ​ല​ത്ത് ഒ​ഴി​വാ​ക്കി പു​തി​യ വ​ക്കാ​ല​ത്ത് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.മ​ഹാ​രാ​ഷ്‌​ട്ര​യി​ലേ​യും കാ​ഞ്ഞ​ങ്ങാ​ട്ടേ​യും…

Read More

അ​ടി​യൊ​ഴു​ക്കു​ക​ൾ ത​ട​യാ​ൻ പ​യ്യ​ന്നൂ​ർ സി​പി​എ​മ്മി​ൽ ഇ​നി ശു​ദ്ധി​ക​ല​ശം

ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​ന് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മു​ണ്ടാ​യ പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ശു​ദ്ധീ​ക​ര​ണ​ത്തി​നു സാ​ധ്യ​ത. 49,780 വോ​ട്ടി​ന്‍റെ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷ​ത്തെ ത​ക​ര്‍​ത്തെ​റി​ഞ്ഞ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ 7,487 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ച​തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ലെ അ​ടി​യൊ​ഴു​ക്കു​ക​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. ക​രി​വെ​ള്ളൂ​ര്‍ -പെ​ര​ളം, കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ്, പെ​രി​ങ്ങോം-​വ​യ​ക്ക​ര, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ, രാ​മ​ന്ത​ളി, എ​ര​മം-​കു​റ്റൂ​ര്‍, ചെ​റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു ശ​ക്ത​മാ​യ വോ​ട്ടു​ചോ​ര്‍​ച്ച​യു​ണ്ടാ​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. ടി.​ഐ. മ​ധു​സൂ​ദ​ന​ന് 69,153 വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ 76,640 വോ​ട്ടു​ക​ള്‍ നേ​ടി. അന്പതോ​ളം വ്യാ​ജ ഐ​ഡി​ക​ളു​ണ്ടാ​ക്കി കു​ഞ്ഞി​കൃ​ഷ്ണ​നു​വേ​ണ്ടി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​താ​യും സി​പി​എ​മ്മി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി​യി​ലെ അ​ഞ്ചു​പേ​ര്‍ കു​ഞ്ഞി​കൃ​ഷ്ണ​നു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. കു​ഞ്ഞി​കൃ​ഷ്ണ​ന് അ​പ​ര​ന്മാ​രെ​പോ​ലും നി​ര്‍​ത്താ​തി​രു​ന്ന​ത് ഇ​വ​രു​ടെ ഇ​ട​പെ​ട​ലി​ലാ​ണെ​ന്നും പ​റ​യു​ന്നു. പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടു​കൾ മ​റി​ക​ട​ന്ന് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വോ​ട്ട​ര്‍​മാ​രു​ടെ അ​തൃ​പ്തി ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യും വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തു​ക​യും ചെ​യ്ത…

Read More

പൊ​യി​ലൂ​രി​ലെ സ്ഫോ​ട​ന​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു; പൊ​ട്ടി​യ​ത് സ്റ്റീ​ൽ ബോം​ബ്; കു​ട്ടി​ക്കു ന​ഷ്‌​ട​പ്പെ​ട്ട​ത് ര​ണ്ട് വി​ര​ലു​ക​ൾ

ത​ല​ശേ​രി: പാ​നൂ​ർ വ​ട​ക്കേ പൊ​യി​ലൂ​രി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. റോ​ഡി​ൽ നി​ന്ന് ല​ഭി​ച്ച സ​മൂ​സ പോ​ലു​ള്ള വ​സ്തു​വാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നാ​ണ് പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ഷ​ഹി​ദ് പോ​ലീ​സി​ന് ന​ൽ​കി​യ ആ​ദ്യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പൊ​ട്ടി​ത്തെ​റി​ച്ച​ത് സ്റ്റീ​ൽ ബോം​ബാ​ണെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സ്ഫോ​ട​ന​ത്തി​ൽ ദു​രൂ​ഹ​ത​യേ​റി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.കൂ​ത്തു​പ​റ​മ്പ് എ​സി​പി സി​ബി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ കു​ട്ടി​യി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും പോ​ലീ​സ് ഇ​ന്ന് വീ​ണ്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. സ്‌​ഫോ​ട​ന​ത്തി​ൽ ‌ഇ​ട​തുകൈ​യു​ടെ ര​ണ്ട് വി​ര​ലു​ക​ൾ കു​ട്ടി​ക്ക് ന​ഷ്‌​ട​പ്പെ​ട്ടു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​യ കു​ട്ടി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ സു​ഖംപ്രാ​പി​ച്ചു വ​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് വീ​ടി​നോ​ടുചേ​ർ​ന്ന കു​ളി​മു​റി​ക്കു സ​മീ​പം സ്ഫോ​ട​നം ന​ട​ന്ന​ത്.പാ​നൂ​ർ സ്വ​ദേ​ശി​യും പാ​ച​ക തൊ​ഴി​ലാ​ളി​യു​മാ​യേ സ​ഫീ​റി​ന്‍റെ മ​ക​നാ​ണ് പ​തി​മൂ​ന്നു​കാ​ര​നാ​യ മു​ഹ​മ്മ​ദ് സ​ഹ​ദ്. ഒ​രു…

Read More

ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി കോ​ട്ട​യി​ൽ വി​ള്ള​ൽ വീ​ഴ്ത്തി വി.​കു​ഞ്ഞി​കൃ​ഷ്ണ​ന് മി​ന്നും വി​ജ​യം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വി​ജ​യം സി​പി​എ​മ്മി​ന് ക​ന​ത്ത തി​രി​ച്ച​ടി. പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച അ​ദ്ദേ​ഹം 7,487 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. 76,640 വോ​ട്ട് വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ നേ​ടി​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട ടി.​ഐ. മ​ധു​സൂ​ദ​ന​ന് 69,153 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. 2021 -ൽ 49,780 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​ത്. എ​ന്നാ​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 7,487 വോ​ട്ടി​ന്‍റെ ആ​ധി​കാ​ര​ക ജ​യം നേ​ടി​യാ​ണ് മു​ൻ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കൂ​ടി​യാ​യി​രു​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ൻ വി​ജ​യി​ച്ച​ത്. മി​ന്നും വി​ജ​യ​ത്തോ​ടെ ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി കോ​ട്ട​യി​ൽ വി​ള്ള​ൽ വീ​ഴ്ത്താ​ൻ കു​ഞ്ഞി​കൃ​ഷ്ണ​നാ​യി.

Read More

കെ.​കെ. ശൈ​ല​ജ​യെ പാ​ർ​ട്ടി​യി​ൽ ഒ​തു​ക്കാ​നാ​ണ് പേ​രാ​വൂ​രി​ൽ മ​ത്സ​രി​പ്പി​ച്ച​ത്: പി​ണ​റാ​യി​യു​ടേ​ത് തോ​റ്റ​തി​ന് തു​ല്യ​മാ​യ ജ​യ​മാ​യി​രി​ക്കും; പി, വി അൻവർ

ക​ണ്ണൂ​ർ: കെ.​കെ. ശൈ​ല​ജ​യെ പാ​ർ​ട്ടി​യി​ൽ ഒ​തു​ക്കാ​നാ​ണ് പേ​രാ​വൂ​രി​ൽ മ​ത്സ​രി​പ്പി​ച്ച​തെ​ന്ന് പി.​വി.​അ​ൻ​വ​ർ. ധ​ർ​മ​ട​ത്ത് തോ​റ്റ​തി​ന് തു​ല്യ​മാ​യ ജ​യ​മാ​യി​രി​ക്കും പി​ണ​റാ​യി​യു​ടേ​ത്. താ​ൻ മ​ത്സ​രി​ച്ച​ത് കൊ​ണ്ട് റി​യാ​സി​നെ ബേ​പ്പൂ​രി​ൽ ത​ള​ച്ചി​ടാ​നാ​യെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ട്ടി​നി​ര​ത്ത​പ്പെ​ട്ട വ്യ​ക്തി​യാ​ണ് എ.​എ​ൻ. ഷം​സീ​ർ. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ ക​രാ​റു​ക​ളി​ൽ അ​ന്വേ​ഷ​ണം വേ​ണം. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ അ​ടി​ച്ചു​മാ​റ്റി​യെ​ന്നും അ​ൻ​വ​ർ.​കോ​ൺ​ഗ്ര​സി​ൽ മൂ​ന്ന് നാ​ല് നേ​താ​ക്ക​ൻ​മാ​രെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​റ​യു​ന്ന​ത് പോ​സ​റ്റീ​വാ​യി കാ​ണ​ണം. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ കേ​സ് ഒ​തു​ക്കാ​ൻ കേ​ന്ദ്ര​വു​മാ​യി പി​ണ​റാ​യി അ​ണ്ട​ർ ഗ്രൗ​ണ്ട് ബ​ന്ധം ഉ​ണ്ടാ​ക്കി. പി​ണ​റാ​യി വി​രു​ദ്ധ​ത കേ​ര​ള​ത്തി​ലു​ട​നീ​ളം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ക​ട​മാ​യി. എ​ൽ​ഡി​എ​ഫ് വ​ൻ തോ​ൽ​വി ഏ​റ്റു​വാ​ങ്ങു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു

Read More

സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ഫോ​ട്ടോ; ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സ്

തൃ​ക്ക​രി​പ്പൂ​ർ: പൊ​തു സ​മൂ​ഹം ആ​ദ​രി​ക്കു​ന്ന സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ആ​ർ​എ​സ്എ​സ് വ​സ്ത്രം ധ​രി​പ്പി​ച്ച രീ​തി​യി​ൽ ഫോ​ട്ടോ ത​യാ​റാ​ക്കി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ച​ന്തേ​ര പോ​ലീ​സ് ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മു​സ്‌​ലിം ലീ​ഗ് പ​ട​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ച​ന്തേ​ര പോ​ലീ​സി​ലും സൈ​ബ​ർ വിം​ഗി​ലും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. “പ​ട​ന്ന നാ​ട് ‘ എ​ന്ന വാ​ട്സാ​പ് ഗ്രൂ​പ്പി​ലാ​ണ് ചി​ത്ര​വും വാ​ക്കു​ക​ളും തി​ങ്ക​ളാ​ഴ്ച അ​ർ​ധ രാ​ത്രി ആ​ദ്യം പ്ര​ച​രി​ച്ച​ത്. പി​ന്നീ​ട് സാ​മൂ​ഹ്യ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നുംപ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ത്ത​രം നീ​ക്കം സ​മൂ​ഹ​ത്തി​ൽ സാ​മു​ദാ​യി​ക സ്പ​ർ​ദ ഉ​ണ്ടാ​കാ​ൻ വ​ഴി​വെ​ക്കു​മെ​ന്നും ഫോ​ട്ടോ ത​യാ​റാ​ക്കി പ്ര​ച​രി​പ്പി​ച്ച എം.​വി.​സി. മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ​യും പ​ട​ന്ന നാ​ട് വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​ൻ ബി.​എ​സ്. ഷെ​രീ​ഫി​ന്‍റെ​യും പേ​രി​ൽനി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ്‌ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ തു​ട​ർ​ന്ന് ച​ന്തേ​ര പോ​ലീ​സ് എം.​വി.​സി. മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്കും…

Read More

റോഡരുകിൽ കു​റു​ന​രി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി: വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി

ചാ​വ​ശേ​രി: റോ​ഡി​ൽ കു​റു​ന​രി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് ഗ​ണ​പ​തി ക്ഷേ​ത്രം-​അ​ങ്ക​ണ​വാ​ടി റോ​ഡി​ലാ​ണ് കു​റു​ന​രി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​റു​ന​രി​യു​ടെ ജ​ഡം കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് വ​ന്യ ജീ​വി​യു​ടെ കാ​ൽ പാ​ടു​ക​ള​ട​ക്കം ക​ണ്ട​തി​നാ​ൽ നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​ട്ടി​യൂ​ർ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ നി​തി​ൻ രാ​ജി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​രി​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ ര​മേ​ശ​ൻ, കെ. ​രാ​ഹു​ൽ, രാ​ജേ​ഷ് ഈ​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തെ​രു​വ് നാ​യ​ക​ളു​ടെ അ​ക്ര​മ​ത്തി​ലാ​ണ് കു​റു​ന​രി ച​ത്ത​തെ​ന്നാ​ണ് നി​ഗ​മ​നം. കു​റു​ന​രി​യു​ടെ ജ​ഡം പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ കൊ​ണ്ടു​പോ​യി. ഇ​രി​ട്ടി ന​ഗ​ര​സ​ഭ വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​പി. അ​ജേ​ഷും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഭ​യ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കൗ​ൺ​സി​ല​ർ കെ.​പി. അ​ജേ​ഷ് പ​റ​ഞ്ഞു.

Read More